കാര്‍ പരസ്യത്തിന്റെ നികുതി പരിഷ്കരിക്കുക

സിഗററ്റ് പാക്കറ്റിന്റെ പുറത്തെഴുതിയിട്ടുള്ളത് പോലെ കാറിന്റെ പരസ്യങ്ങളിലും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള “ആരോഗ്യ മുന്നറീപ്പ്” നല്‍കണെമെന്ന് സര്‍ക്കാരിന്റെ കാലാവസ്ഥാമാറ്റ നിയമത്തിനെ വിമര്‍ശിക്കുന്ന Labour MP പറയുന്നു.

കാര്‍ പരസ്യത്തിന്‍ മേലുള്ള സര്‍ക്കാരിന്റെ മുന്നറീപ്പ് കാര്‍കമ്പനികളെ ശക്തമായി നിര്‍ബന്ധിച്ച് കൂടുതല്‍ ധാര്‍മ്മികതയുള്ളവരാക്കണം എന്ന് കാലാവസ്ഥാമാറ്റ സംഘത്തിന്റെ തലവനായ Colin Challen MP പറഞ്ഞു. ധാരാളം കാറുകള്‍ “കൂടുതല്‍ ഹരിതം” എന്ന പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യത്തില്‍ അവ പരിസ്ഥിതി നശിപ്പിക്കുന്നവയാണ്.

ബ്രിട്ടണില്‍ പ്രതിവര്‍ഷം £80 കോടി പൌണ്ട് പരസ്യങ്ങള്‍ക്കായി കാര്‍ കമ്പനികള്‍ ചിലവാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ActOnCO2 എന്ന വിദ്യാഭ്യാസ പരിപാടിക്ക് മൂന്ന് വര്‍ഷത്തേക്ക് £1.2 കോടി പൌണ്ടാണ് ചിലവാക്കിയത്.

പഴയതുപോലെ ജീവിക്കുക എന്ന സന്ദേശം ദൈനംദിനം പ്രചരിപ്പിക്കുന്നത് ആളുകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതില്‍ വിപരീത ഫലമാണുണ്ടാക്കുന്നത്.

കാറിന്റെ പ്രചരണം കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള മുന്നറീപ്പും ഉള്‍ക്കൊള്ളുന്നവയാവണം. പരസ്യത്തിലെ 25% – 35% സ്ഥലം ആരോഗ്യ മുന്നറീപ്പ് ഉള്‍ക്കൊള്ളുന്നതാവണം. വാഹനത്തിന്റെ മലിനീകരണത്തിനനുസരിച്ച് മുന്നറീപ്പിനെ തരംതിരിക്കാം. ഏറ്റവും വലിയ എണ്ണ കുടിയന്‍മാരായ വാഹനത്തിന്റെ പരസ്യത്തില്‍ ഏറ്റവും കടുത്ത മുന്നറീപ്പുണ്ടാവണം. തങ്ങളുടെ വാഹനങ്ങള്‍ ഹരിതമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നതിന് എതിരാണിത്.

Intergovernmental Panel on Climate Change ന്റെ റിപ്പര്‍ട്ടിന്റെ അടിസ്ഥാനത്തിലാവണം ഈ മുന്നറീപ്പ്. സന്ദേശത്തില്‍ സമുദ്രനിരപ്പുയരുന്നത്, കൂടിവരുന്ന മരണം, സ്പീഷീസുകളുടെ വംശനാശം, ആഹാര-ജല സുരക്ഷ, പ്രദേശിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ കാലാവസ്ഥാമാറ്റത്തിന്റെ ഭീകര പരിണിത ഫലം ഉള്‍ക്കൊള്ളണം.

– സ്രോതസ്സ് guardian

സത്യത്തില്‍ കാര്‍ പരസ്യത്തിന് നല്ല നികുതി ഈടാക്കണം. ഉദാഹണത്തിന് 25%. ആ പണം ഉപയോഗിച്ച് പൊതു ഗതാഗതം മെച്ചപ്പെടുത്തണം.

ഒരു അഭിപ്രായം ഇടൂ