ടെക്സാസിന്റെ ഇരട്ടി വലിപ്പമുള്ള വലിച്ചെറിഞ്ഞ 60 ലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് ചവറിന്റെ കൂന വൃത്തിയാക്കാന്‍ San Francisco യില്‍ നിന്ന് ഒരു സംഘം പുറപ്പെട്ടു.
ചവറിന്റെ വിഷലിപ്തമായ ഈ സൂപ്പ് 1997 ല്‍ സമുദ്രസഞ്ചാരിയായ(oceanographer) ചാള്‍സ് മൂര്‍(Charles Moore) ആണ് കണ്ടെത്തി. North Pacific gyre(a vortex or circular ocean current)ന്റെ നടുവിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. doldrums എന്ന് വിളിക്കുന്ന അതി മര്‍ദ്ദ സിസ്റ്റം കാരണത്താലും കാറ്റും ഒഴുക്കും ഇല്ലാത്തതിനാലും കടല്‍ യാത്രക്കാര്‍ സാധാരണ സമുദ്ര gyres നെ ഒഴുവാക്കുകയാണ് പതിവ്.
കുപ്പികളുടെ അടപ്പ്, പ്ലാസ്റ്റിക് ബാഗ്, ചെറു പ്ലാസ്റ്റിക് chips തുടങ്ങിയവ മൂറിന് ഇതില്‍ കാണാന്‍ കഴിഞ്ഞു. സൂര്യപ്രകാശത്താലും തിരകളാലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ചെറു കഷ്ണങ്ങളായി വിഘടിക്കും. വെള്ളത്തിനടിയില്‍ തങ്ങി നില്‍ക്കുന്ന ഇവ കപ്പലുകള്‍ക്കും ഉപഗ്രഹത്തിനും ഒക്കെ അദൃശ്യമാണ്. പ്ലാങ്ടണുകളെക്കാള്‍ ഒന്നിന് ആറ് എന്ന തോതിലാണ് പ്ലാസ്റ്റിക്കിന്റെ അളവെന്ന് മൂര്‍ പറയുന്നു.
151ft Kaisei എന്ന കപ്പല്‍ സാന്‍ ഫ്രാന്‍സിസ്കോയില‍്‍ നിന്ന് ശുദ്ധീകരണത്തിനായി പുറപ്പെട്ടു. പ്രത്യേകതരം വലയാണ് അവര്‍ Project Kaisei ഇതിനായി ഉപയോഗിക്കുന്നത്.
ഒരു ചതുരശ്ര കിലോമീറ്റര്‍ കടലില്‍ 18,000 പ്ലാസ്റ്റിക് കഷ്ണങ്ങളുണ്ടാവും എന്നാണ് UN പരിസ്ഥിതി സംഘത്തിന്റെ കണക്ക്. മൊത്തത്തില്‍ 10 കോടി ടണ്‍ പ്ലാസ്റ്റിക് കടലില്‍ ഒഴുകി നടക്കുന്നു. northern subtropical convergence zone എന്ന് ഔദ്യോഗികമായി വിളിക്കുന്ന North Pacific gyre ആണ് ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ളത്. തെക്കെ പസഫിക്കിലും ഇതു പോലെ ചവറ് സൂപ്പുണ്ട്. കൂടാതെ ഇന്‍ഡ്യന്‍ മഹാസമുദ്രം, തെക്കും വടക്കുമുള്ള അറ്റലാന്റിക് എന്നിവിടങ്ങളിലുണ്ട്. പക്ഷേ അവടങ്ങളിലേക്ക് ഗവേഷണ കപ്പലുകള്‍ പോയിട്ടില്ല. ഈ സംരംഭം വിജയപ്രദമാണെങ്കില്‍ കൂടുതല്‍ വിപുലമായി ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പദ്ധതിയുണ്ട്.
– സ്രോതസ്സ് timesonline