സങ്കുചിത ചിന്ത വളര്‍ത്തുന്ന മാധ്യമങ്ങള്‍

ISRO യുടെ ചെയര്‍മാനായി ഡോ. കെ. രാധാകൃഷ്ണന്‍ ചുമതലയേറ്റു എന്ന വാര്‍ത്ത കണ്ടിരുന്നു. ISRO ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. സ്വാഭാവികമായും ഇന്‍ഡ്യക്കാര്‍ അവിടെ ജോലിചെയ്യും. അതില്‍ നമ്മുടെ നാട്ടില്‍നിന്ന് ഒരാള്‍ അതിന്റെ തലപ്പത്തെത്തുന്നത് അയാള്‍ മലയാളി ആയതുകൊണ്ടല്ല. അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണവിടെ എത്തിയത്. ആ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ISRO യെ കുറിച്ചും, ഡോ. കെ. രാധാകൃഷ്ണനെ കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളേക്കുറിച്ചും പറയുന്നത് നല്ലതാണ്. എന്നാല്‍ അദ്ദേഹം മലയാളിയാണ് എന്നും, ISRO യുടെ തലപ്പത്തെത്തിയ മലയാളികളുടെ ചരിത്രവുമൊക്കെ അധിക പ്രാധാന്യത്തോടെ കൊടുക്കുന്നത് തെറ്റാണ്. തൃശൂരില്‍ ജനിച്ച് കേരളത്തില്‍ വിദ്യാഭ്യാസം നടത്തിയ ഒരാള്‍ മലയാളി ആണെന്ന് പ്രത്യേകം പറയണോ?

ഇത് ഒറ്റപ്പെട്ട സംഭവമല്ല. UPA സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതു പോലുള്ള ഒരു പ്രചരണ യജ്ഞം നടന്നിരുന്നു. ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന മലയാളി ഉദ്യോഗസ്ഥ വൃന്ദത്തെക്കുറിച്ചായിരുന്നു അത്.

ഇത്തരം പ്രചരണ യജ്ഞങ്ങള്‍ മനുഷ്യരില്‍ സങ്കുചിത ചിന്ത വളര്‍ത്തും. ആ സങ്കുചിത ചിന്ത വര്‍ഗ്ഗീയതയും വളര്‍ത്തും. കൂടാതെ വ്യക്തി ജീവിതത്തിലും അതിന് സ്വാധീനമുണ്ട്. പ്രശ്നങ്ങളെ സങ്കുചിതമായി കാണാനും പരിഹാരം സ്വാര്‍ത്ഥവും സങ്കുചിതവുമായി പരിഹരിക്കാനും വ്യക്തികളെ അത് പ്രേരിപ്പിക്കും. സ്വന്തം വീടിന്റെ അതിര് വഴക്കിലും നേരിട്ട് ബന്ധമില്ലാത്ത സാമൂഹ്യപ്രശ്നങ്ങളിലും നമുക്കത് കാണാവുന്നതാണ്. നല്ല സമൂഹത്തിന്റെ നിലനില്‍പ്പിന് ഇത് വിലങ്ങുതടിയാണ്. പ്രശ്നങ്ങളെ വസ്തുനിഷ്ടമായി പഠിച്ച് എല്ലാവര്‍ക്കും നല്ലതായ ഒരു തീരുമാനത്തിലെത്താന്‍ തുറന്നതും പരസ്പര സഹകരണത്തിലടിസ്ഥാനമായ പ്രശ്ന പരിഹാര രീതി ജനങ്ങളില്‍ വളര്‍ത്തിയെടുക്കണം.

എന്നാല്‍ മാധ്യമങ്ങളുടെ ഇത്തരം വിശകലന രീതി സുസ്ഥിര സമൂഹത്തിനെ തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ