തിരികെ ഷൂട്ട് ചെയ്യുന്നത്

പാലസ്തീന്‍ ഉടമസ്ഥതയിലുള്ള വീടുകളില്‍ നിന്ന് ഇസ്രേയിലെ riot പോലീസ് ബലം പ്രയോഗിച്ച് 250 ഇസ്രേയിലി കുടിയേറ്റക്കാരെ നീക്കം ചെയ്യ്തത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ വര്‍ഷമായിരുന്നു അവര്‍ അവിടം കൈയ്യേറിയത്. ഈ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കൊടുക്കുണമെന്ന് ഇസ്രേയിലി ഹൈ കോടതി വിധിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ ഒഴിപ്പിക്കലിന് ശേഷം Kiryat Arba settlement ല്‍ നിന്നുള്ള ഇസ്രേയിലി കുടിയേറ്റക്കാര്‍ പാലസ്തീന്‍കാര്‍ക്കെതിരെ അക്രമാസക്തമായി. “rampage” എന്നാണ് ഇതിനെ ഇസ്രേലി പത്രങ്ങള്‍ വിശേഷിപ്പിച്ചത്. അവര്‍ പാലസ്തീന്‍കാരെ വെടിവെച്ചു. അവരുടെ വീടുകള്‍ക്കും കാറുകള്‍ക്കും ഒലിവ് മരങ്ങള്‍ക്കും തീവെച്ചു. പള്ളികളും ശവക്കല്ലറകളും വികൃതമാക്കി. വെടിവെപ്പിന്റെ പരുക്കേറ്റ ഒരു ഇര Hebron ലെ Hosni Abu Seifan ആയിരുന്നു.

Hosni Abu Seifan പറയുന്നു, “കുടിയേറ്റക്കാര്‍ ഞങ്ങളെ വീടുകളില്‍ കയറി ആക്രമിക്കുകയും വെടിവെക്കുകയും ചെയ്തു. എന്റെ അച്ഛനെ handgun ഉപയോഗിച്ച് വെടിവെച്ചു. അതിന് ശേഷം ഞങ്ങളുടെ വീട് തീവെച്ചു. തൊട്ടടുത്ത് നിന്നാണ് അവര്‍ ഞങ്ങളെ വെടിവെച്ചത്.”

കുടിയേറ്റക്കാര്‍ Hosni Abu Seifan നേയും അയാളുടെ അച്ഛനേയും വെടിവെക്കുമ്പോള്‍ അവര്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. ഒരു കുടിയേറ്റക്കാരന്‍ രണ്ട് പാലസ്തീന്‍കാരെ വെടിവെക്കുന്നത് ആ ദൃശ്യത്തില്‍ കാണാം. പരുക്കേറ്റ ഇവരുടെ കുടുംബാംഗങ്ങളാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഇസ്രായേയിലെ മനുഷ്യാവകാശ സംഘടനയായ ബറ്റ് സെല്ലം(B’Tselem) നല്കിയ ക്യാമറയായിരുന്നു അവര്‍ ഉപയോഗിച്ചത്. West Bank ലെ പാലസ്തീന്‍ കുടുംബങ്ങള്‍ക്ക് 100 ല് അധികം വീഡിയോ ക്യാമറകള്‍ B’Tselem വിതരണം ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാരും ഇസ്രേലി സൈന്യവും നടത്തുന്ന ക്രൂര പ്രവര്‍ത്തികള്‍ റിക്കോഡ് ചെയ്യുകയാണ് ഉദ്ദേശം.

ക്യാമറയില്‍ പതിഞ്ഞ കുടിയേറ്റക്കാര്‍ Hebron പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇസ്രായേലില്‍ ഈ വീഡിയോ ചെറിച ബഹളം സൃഷ്ടിച്ചു. കുടിയേറ്റക്കാരുടെ പ്രവര്‍ത്തനത്തെ പുറത്ത് പോകുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയായ Ehud Olmert അപലപിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി B’Tselem നടത്തിവരുന്ന ഒരു പരിപാടിയാണ് Shooting Back. ഇത് ഒരു ക്യാമറാ വിതരണമാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. hotspots എന്ന വിളിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന പാലസ്തീനിലെ ജനങ്ങള്‍ക്ക് B’Tselem ചെറിയ ക്യാമറ നല്കുന്നു. കുടിയേറ്റവസതികള്‍, ചെക് പോയിന്റ്, സൈനിക സ്ഥാപനങ്ങള്‍, വിഭജന മതില്‍, തുടങ്ങി സ്ഥിരമായി മനുഷ്യാവകാശ ധ്വംസനം നടക്കുന്ന പ്രദേശങ്ങളാണ് ഇത്. എന്നാല്‍ ഈ കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്താറില്ല.

West Bank, Gaza Strip എന്നിവിടങ്ങളില്‍ നടക്കുന്നത് ഇസ്രായിലെ ജനങ്ങളേയും അന്താരാഷ്ട്ര സമൂഹത്തേയും ബോധവത്കരിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം. അതിക്രമം നടക്കുന്ന സ്ഥലത്ത് ആ കുടുംബാങ്ങള്‍ക്ക് സംഭവം ചിത്രീകരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്കാനാവും എന്നതാണ് ഇതിന്റെ വിജയം. ഒപ്പം അന്തര്‍ ദേശീയ മാധ്യമങ്ങള്‍ക്കും അത് നല്കാം. ഈ സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയത് Jamal Abu Seifan ആണ്. ഇത് റിക്കോഡ് ചെയ്ത് പ്രാദേശിക മാധ്യമങ്ങള്‍ക്കും ഇസ്രേയിലേലിലേയും അന്തര്‍ ദേശീയ മാധ്യങ്ങള്‍ക്കും നല്‍കി.

നഗരത്തിന്റെ ഹൃദയത്തില്‍ കുടിയേറ്റക്കാര്‍ ജീവിക്കുന്നതാണ് പ്രശ്നം. അതായത് അവര്‍ക്കിടയില്‍ 200,000 പാലസ്തീന്‍കാര്‍ അടുത്ത് താമസിക്കുന്നു. കുടിയേറ്റക്കാര്‍ക്ക് അറബികളെ ഇഷ്ടമല്ല. ഹെബ്രോണ്‍ (Hebron) കുടിയേറ്റക്കാര്‍ കയ്യടക്കിയിരിക്കുന്നു എന്ന് പാലസ്തീന്‍കാര്‍ കരുതുന്നു. ഇപ്പോള്‍ അവിടെ 500 കുടിയേറ്റക്കാരാണുള്ളത്. മുമ്പുള്ള വീടുകളിലാണ് അവര്‍ താമസിക്കുന്നത്.

കുടിയേറ്റക്കാരുള്ളതിനാല്‍ പട്ടാളം ധാരാളം റോഡുകള്‍ അടച്ചിട്ടു.

പല പാലസ്തീന്‍ വീടുകളിലേക്കും എത്താന്‍ ആ വീട്ടുകാര്‍ക്ക് ഏണി ഉപയോഗിക്കേണ്ടിവരുന്നു. കാരണം പട്ടാളം പ്രധാന വാതില്‍ വെല്‍ഡ് ചെയ്ത് അടച്ചിരിക്കുകയാണ്. മറ്റ് പല പാലസ്തീന്‍ വീട്ടുകാര്‍ക്കും സ്വന്തം വീട്ടിലെത്താന്‍ 4-5 സൈനിക ചെക്ക് പോസ്റ്റുകള്‍ കഴിഞ്ഞ് വേണം. ഒരു കൊണ്ട് അവിടെ ദൈനംദിന ജീവിതം അത്യധികം വിഷമമാണ്.

നഗത്തിലെ കുട്ടിയേറ്റക്കാരുടെ സാന്നിദ്ധ്യം കാരണം ജനം സഹിക്കുകയാണ്. അവര്‍ ജൂതരുടെ സാന്നിദ്ധ്യത്തിന് എതിരല്ല അവര്‍. എന്നാല്‍ അവര്‍ Hebron ഇസ്രായേല്‍ നഗരമാണെന്ന് പ്രഖ്യാപിച്ച തീവൃവാദികള്‍ക്കെതിരാണ്.

Hebron ല്‍ രണ്ട് നിയമമുണ്ട്. ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍കാര്‍ക്കെതിരെ സൈനികനിയമം അടിച്ചേല്‍പ്പിക്കുന്നു, അതേസമയം കുടിയേറ്റക്കാര്‍ക്ക് civic law യും. ഇത് ഇരട്ടനയമാണ്.

Hebron ലെ കുടിയേറ്റക്കാര്‍ തോക്ക് ഉള്‍പ്പടെയുള്ള ആയുധമേന്തിയവരാണ്. അവരുടെ ആയുധങ്ങള്‍ തിരികെയെടുക്കണമെന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. കാരണം അവര്‍ വളരെ വളരെ violent ആളുകളാണ്. അവര്‍ അക്രമത്തില്‍ വിശ്വസിക്കുന്നു.

— സ്രോതസ്സ് democracynow

Issa Amro, B’Tselem field worker.
Mich’ael Zupraner, works with B’Tselem’s Shooting Back project and runs an experimental internet/TV channel called HEB2.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s