ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം

ഒരു സാധാരണ ഗൂഗിള്‍ തെരയല്‍ 1-10 ഗ്രാം CO2 ഉദ്‌വമനത്തിന് കാരണമാകുന്നു എന്ന് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളില്‍ കാണുന്നു. അമേരിക്കയില്‍ മാത്രം പ്രതിദിനം 20 കോടി ഇന്റര്‍നെറ്റ് തെരയലാണ് നടക്കുന്നത്(2006). അതായ് നാം നോക്കുന്നത് പ്രതിദിനം 2000 ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ സ്രോതസ്സിലെയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ GE യും AES ഉമായി ഒത്തു ചേര്‍ന്ന് Greenhouse Gas Services പദ്ധതി തുടങ്ങി. മാലിന്യ നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന മീഥേന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അത് ഗൂഗിളിന്റെ കാര്‍ബണ്‍ കാല്‍പ്പാട് offsets ചെയ്യാന്‍ സഹായിക്കും. എന്നാല്‍ 2000 ടണ്‍ എന്ന സംഖ്യ ഇന്റര്‍നെറ്റ് തെരയലിന്റേത് മാത്രമാണ്. ഇന്റര്‍നെറ്റിന്റെ മറ്റ് ഉപയോഗങ്ങളോ?

ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മിക്ക കമ്പ്യൂട്ടറുകളും 40-80 ഗ്രാം ഹരിത ഗ്രഹ വാതക ഉദ്‌വമനം നടത്തും. സെര്‍വ്വറുകള്‍, ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ ഇവയുടെ കണക്ക് വേറെ. അമേരിക്കയിലെ വൈദ്യുതോപഭോഗത്തിന്റെ 3% ഇന്റര്‍നെറ്റിനാലാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അത് ലോകത്തെ മൊത്തം CO2 ഉദ്‌വമനത്തിന്റെ 2% ആണ്.

അതുകൊണ്ട് ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം കുറക്കാന്‍ എന്ത് ചെയ്യാനാവും? കഴിഞ്ഞ കുറേ വര്‍ങ്ങളായി ഇന്റര്‍നെറ്റിന്റെ തലച്ചോറായ data center കളുടെ ദക്ഷത ഉയര്‍ത്താനുള്ള ഗവേഷണങ്ങളില്‍ അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ മുഴുകിയിരിക്കുകയാണ്. പ്രോസസറുകളുടെ ശക്തി ഉയരുന്നതോടൊപ്പം അതിന് വേണ്ട ഊര്‍ജ്ജവും കൂടുന്നു. സെര്‍വ്വര്‍ പാടങ്ങളെ തണുപ്പിക്കാന്‍ ധാരാളം ഊര്‍ജ്ജം വേണം. ജല വൈദ്യുത പദ്ധതികളുടെ അടുത്ത് ഇത്തരം സെര്‍വ്വര്‍ പാടങ്ങള്‍ പണിതാല്‍ പ്രകൃതി ദത്ത തണുപ്പിക്കല്‍ സാദ്ധ്യമാകും.

വ്യക്തിപരമായ നിലയില്‍ ഇന്റര്‍നെറ്റ് കാര്‍ബണ്‍ വിമുക്തമല്ല എന്ന ബോധം ഉണ്ടാകുകയാണ് പ്രധാനം. നിങ്ങള്‍ ഉപയോഗിക്കാതിരിക്കുന്ന അവസരത്തില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ആയി ഇട്ടേക്കാതിരിക്കുക.

– സ്രോതസ്സ് treehugger

ലാപ്പ്ടോപ്പ് കമ്പ്യൂട്ടറുകള്‍ ചെറിതാകയാല്‍ കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കൂ എന്ന തെറ്റിധാരണ പലര്‍ക്കുമുണ്ട്. സത്യത്തില്‍ ലാപ്പ്ടോപ്പ് നിര്‍മ്മിക്കുമ്പോള്‍ തന്നെ ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകളേക്കാള്‍ ഊര്‍ജ്ജവും വിഭവങ്ങളും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ കൂടുതല്‍ വില. അതുകൊണ്ട് ഉപയോഗത്തിലെ ഊര്‍ജ്ജ ലാഭം നിര്‍മ്മാണത്തിലെ ഊര്‍ജ്ജ നഷ്ടത്തില്‍ ഇല്ലാതാകുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )