ആഗോളതാപനം @ ദൃഷ്ടിദോഷം

http://dpk-drishtidosham.blogspot.com/2009/11/blog-post_15.html

നന്ദി പ്രദീപ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചെഴുതിയതിന്.

അമേരിക്കയേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ചില അവ്യക്തതകളുണ്ട്. ആരും മനപ്പൂര്‍‌വ്വമല്ല അമേരിക്കയേ വിമര്‍ശിക്കുന്നത്. (രാഷ്ട്രീയക്കാര്‍ക്ക് വേറെ ഉദ്ദേശം കാണും.)

ലോകത്തെ മൊത്തം ജനസംഖ്യയുടെ 5% മാത്രം ആളുകളാണ് അമേരിക്കയിലുള്ളത്. എന്നാല്‍ ഇവര്‍ ഉപയോഗിക്കിന്നത് ലോകത്തെ മൊത്തം വിഭവങ്ങുടെ 20%ല്‍ അധികമാണ്. രണ്ട് കുഴപ്പങ്ങളാണ് ഇതുമൂലം. ഒന്ന് ഇത് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. രണ്ട് മറ്റുള്ളവരേയും അത്തരത്തിലുള്ള ജീവിത രീതി പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാത്തവരെ മോശക്കാരായി കാണുന്നു. 5 ഭൂമികളുണ്ടെങ്കിലെ എല്ലാവര്‍ക്കും അങ്ങനെ ജീവിക്കാനാകൂ. അതുണ്ടാക്കുന്ന മാലിന്യങ്ങളോ? സബ്സിഡികളും മറ്റ് ആനുകൂല്ല്യങ്ങളും നല്‍കി പരിസ്ഥിതി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് അതിന് കാരണമായ സംഗതികള്‍ ഇല്ലാതാക്കുകയല്ലേ ചെയ്യേണ്ടത്?

ഇപ്പോഴും പുനരുത്പാദിതോര്‍ജ്ജത്തിന് വളരെ കുറവ് പണമേ മാറ്റി വെക്കുന്നുള്ളു. clean coal എന്നോ ആണവോര്‍ജ്ജ ഗവേഷണമെന്നോ പറഞ്ഞ് വലിയ തുകകള്‍ അടിച്ചുമാറ്റുന്നത് ഫോസില്‍ ഇന്ധന രാജാക്കന്‍മാരാണ്. എന്തിന് പുനരുത്പാദിതോര്‍ജ്ജ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം പോലും ലഭിക്കില്ല എന്നാണ് Right Livelihood Award ന്റെ സ്ഥാപകനായ Jakob von Uexkull പറയുന്നത്.

ക്യോട്ടോ കരാര്‍ തകര്‍ത്തത് ചരിത്രം.  ആഗോള താപന celebrity ആയ അല്‍ ഗോറിന്റെ കളി ഇവിടെ കാണാം.

നികുതിദായകരുടെ 50% പണം അമേരിക്ക അവരുടെ യുദ്ധ യന്ത്രത്തിന് വേണ്ടിയാണ് ചിലവാക്കുന്നത്. അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തുന്ന യുദ്ധത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതം അന്താണ്? കൂടുതല്‍ ബിന്‍ ലാദന്‍മാരെ സൃഷ്ടിക്കയല്ലാതെ ആ യുദ്ധം കൊണ്ട് എന്തെങ്കിലും സ്ഥായിയായ ഫലം ഉണ്ടൊ?

എണ്ണ/വണ്ടി മുതലാളികളെ തൃപ്തിപ്പെടുത്താന്‍ ഇന്ധനക്ഷമതാ നിലവാരം ഉയര്‍ത്തുന്നത് കഴിയുന്നത്ര താമസിപ്പിച്ചത് ഈ പോസ്റ്റില്‍ പറയുന്നുണ്ട്. 90 കളില്‍ EV1 എന്ന വൈദ്യുത കാര്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങി നശിപ്പിച്ച് കളഞ്ഞതും അവരായിരുന്നു. അതിനെക്കുറിച്ച് “Who killed electric cars” എന്നൊരു സിനിമയുമുണ്ട്.

എന്നാലും ധാരാളം മാറ്റങ്ങള്‍ കാണുന്നുണ്ട് അമേരിക്കയില്‍. എന്നാലും ഇപ്പോഴത്തെ കമ്പോള അടിസ്ഥാന ജീവിത രീതിക്ക് പകരം നിലനില്‍ക്കുന്ന സുസ്ഥിര ജീവിത വ്യസ്ഥയുണ്ടാക്കാന്‍ അമേരിക്ക ബഹുദൂരം സഞ്ചരിക്കണം.

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പണ്ട് പറഞ്ഞത് ഇപ്പോഴും സത്യമാണ്. “അമേരിക്കക്കാര്‍ എപ്പോഴും ശരിയായ കാര്യങ്ങളേ ചെയ്യൂ. എപ്പോള്‍? മറ്റെല്ലാ വഴികളും അടഞ്ഞതിന് ശേഷം!”

2 thoughts on “ആഗോളതാപനം @ ദൃഷ്ടിദോഷം

  1. ജഗദീഷിനു,
    വളരെ വിജ്ഞാൻപ്രദമായ പ്രതികരണത്തിനു നന്ദി.ബ്ലോഗുകൾ മുഖ്യധാരാമാധ്യമങളെ നിഷ്പ്രഭമാക്കുന്നത് ഇത്തരം സന്ദർഭങളിലാണു.WHO KILLED ELECTRIC CARS സിനിമയുടെ വിശദാംശങൾ അറിയാൻ താല്പര്യമുണ്ടു.

  2. നന്ദി പ്രദീപ്.
    1990 കളില്‍ General Motors EV1 എന്ന പേരില്‍ ഇറക്കിയ വൈദ്യുത കാറിന്റെ ചരിത്രമാണ് ഈ ഡോക്കുമെന്ററിയില്‍ ഡയറക്റ്റര്‍ Chris Paine പറയുന്നത്. 2006 ലെ ചിത്രമാണിത്. കൂടുതല്‍ വിവരങ്ങള്‍- http://en.wikipedia.org/wiki/Who_Killed_the_Electric_Car%3F

Leave a reply to jagadees മറുപടി റദ്ദാക്കുക