1800കളുടെ പകുതിക്ക് ശേഷം, അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം, അതായത് മനുഷ്യന്‍ കാരണമായ ഹരിത ഗ്രഹ വാത ഉദ്‌വമനം, ലോകത്തെ മൊത്തം ഉദ്‌വമനത്തിന്റെ 29% ആണ്. 328,00 കോടി ടണ്‍ വരുന്ന ആ ഉദ്‌വമനം മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ അധികമാണ്. ആ കാലയളവിലെ ചൈനയുടെ ഉദ്‌വമനത്തിന്റെ (93,000 MtCO2) മൂന്ന് മടങ്ങാണിത്. World Resources Institute ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്.
കാലാവസ്ഥയെ തകര്‍ക്കുന്ന ഉയര്‍ന്ന CO2 നിലക്ക് കാരണം Cumulative ഉദ്‌വമനമാണ്. അതായത് ഉദ്‌വമന നിയന്ത്രണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ അമേരിക്കക്കാര്‍ക്കാണ് ധാര്‍മ്മിക ഉത്തരവാദിത്തം.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:
- അമേരിക്കയുടെ അത്ര ആഗോളതപന ഉദ്‌വമനം നടത്തിയ വേറൊരു രാജ്യവും ഇല്ല. 1960-2005 കാലത്ത് 213,608 MtCO2 അമേരിക്ക പുറത്തുവിട്ടു. ആഗോള ഉദ്‌വമനത്തിന്റെ 26% ആണ് അത്. രണ്ടാമത്തെ രാജ്യം ചൈനയാണ്. ഈ കാലയളവില്‍ അവര്‍ 88,643 MtCO2 പുറത്തുവിട്ടു. ആഗോള ഉദ്‌വമനത്തിന്റെ10.7% ആണ് അത്.
- വ്യക്തിഗത ഉദ്‌വമനത്തിലും അമേരിക്ക് മറ്റെല്ലാ രാജ്യങ്ങളേക്കാളും മുന്നിലാണ്. 1960-2005 കാലയളവില്‍ ഒരമേരിക്കക്കാരന്‍ പ്രതിവര്‍ഷം 720 ടണ്‍ CO2 ഉദ്‌വമനത്തിന് കാരണക്കാരനായി. ചൈനയുടെ വ്യക്തിഗത ഉദ്‌വമനത്തിന്റെ(പ്രതിവര്‍ഷം 68 ടണ്‍ CO2) 10 മടങ്ങാണിത്. കെനിയയേക്കള്‍ 90 മടങ്ങ് അധികം(7.7 tCO2).
- അമേരിക്കയിലെ 50 സംസ്ഥാനങ്ങളെടുത്താലും അവ ഭൂമിയിലെ ഏറ്റവും വലിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനക്കാരാണ്.
- 1960-2005 കാലയളവില്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ശരാശരി 4,449 MtCO2 ഉദ്‌വമനം നടത്തി. ലോക രാജ്യങ്ങളുടെ പട്ടികയില്‍ 30 ആമത്തെ സ്ഥാനമാണിത്. Texas, California, Illinois, New York, Indiana, Pennsylvania, Ohio എന്നീ സംസ്ഥാനങ്ങള്‍ മാത്രം 96,517 MtCO2 ഉദ്‌വമനം നടത്തി. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും അധികമാണിത്.
- ടെക്സാസ് ഒരു രാജ്യമായിരുന്നെങ്കില്‍ 184 രാജ്യങ്ങളുടെ പട്ടികയില്‍ അതിന് ആറാം സ്ഥാനം കിട്ടിയേനെ. ചൈന, റഷ്യ, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടണ്‍, ടെക്സാസ്.
ഉദ്‌വമനം കുറക്കാനുള്ള പരിപാടികള്‍ക്ക് അമേരിക്കക്കാര്‍ നേതൃത്വം നല്‍കേണ്ട സമയമായി.
– സ്രോതസ്സ് climateprogress