കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഹാക്കിങ്ങ്

University of East Anglia ലെ webmail server ല്‍ നിന്ന് ധാരാളം ഈ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത നിങ്ങളില്‍ ചിലര്‍ക്കറിയാമായിരിക്കും.(Anthony Watts ഉണ്ടാക്കിയ confusion ന് അതിതമായി ഇതിന് Hadley Centre ഉം ആയി ഒരു ബന്ധവുമില്ല. അത് വേറോരു സ്ഥാപനമാണ്). കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കേറി സ്വകാര്യ(private) വിവരങ്ങള്‍ മോഷ്ടിക്കുന്നത് കുറ്റകൃത്ത്യമാണെന്ന് എല്ലാവര്‍ക്കം അറിയാം. എങ്ങനെ ലഭിച്ചതായാലും സ്വകാര്യ സംഭാഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് നൈതികമല്ല. അതുകൊണ്ട് ഞങ്ങള്‍ ആ ഈ-മെയിലുകള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച RealClimate സെര്‍വറിലേക്ക് ആ സ്വകാര്യ സംഭാഷണങ്ങള്‍ കുത്തിക്കയറ്റാന്‍ ഹാക്കറന്‍മാര്‍ ശ്രമിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഈ പ്രശ്നം അറിഞ്ഞു. ഞങ്ങള്‍ അപ്പോള്‍ തന്നെ CRU നെ അറിയിക്കുകയും ചെയ്തു.

എന്നാലും വന്‍തോതില്‍ പ്രചരിപ്പിക്കുന്ന 1996 മുതല്‍ ഇപ്പോള്‍ വരെയുള്ള കാലയളവിലെ ഈ സ്വകാര്യ സന്ദേശങ്ങളെ (ശ്രദ്ധയോടെ തെരഞ്ഞെടുക്കപ്പെട്ട, ചിലപ്പോള്‍ എഡിറ്റ് ചെയ്യപ്പെട്ട) കുറിച്ച് ചിലത് പറയാനുണ്ട്. ചിലതില്‍ ഇവിടുത്തെ ആള്‍ക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. (ഈ-മെയില്‍ archive ല്‍ RealClimate സഹപ്രവര്‍ത്തകര്‍ക്കയച്ച ആദ്യത്തെ ഈ-മെയിലും ഉണ്ട്) കൂടാതെ ഉപരിതല താപനിലാ റിക്കോഡും paleo-related വിവരങ്ങളും സംബന്ധിച്ച് ഞങ്ങള്‍ CRU ലെ ആള്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളും ഉണ്ടിതില്‍.

ഒരു പൊതു പ്രസ്ഥാവന നടത്തുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ഈ-മെയില്‍ പ്രധാനമായി ലക്ഷ്യം വെക്കുന്നത് അത് എഴുതുന്നവര്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. സ്വകാര്യ സംഭാഷണം കൂടുതല്‍ സ്വാതന്ത്ര്യം തരുന്നുവെന്ന് നമുക്കറിയാം. സ്വന്തം വികാരങ്ങള്‍ സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാം അവിടെ. ഉദാഹരണത്തിന് Steve McIntyre യെ കൂടുതല്‍ ശാസ്ത്രജ്ഞരും ഉയര്‍ന്ന സ്ഥാനം നല്‍കുന്നില്ല. വലിയ വിഭാഗം ശാസ്ത്രജ്ഞരും Soon and Baliunas (2003), Douglass et al (2008) or McClean et al (2009) പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ യോഗ്യതയുള്ളവയാണെന്ന് കരുതുന്നവരല്ല. ഈ കത്തുകുത്തുകളിലെല്ലാം ഈ വികാരം പ്രകടമായി കാണാം.

ഈ കത്തുകളില്‍ കാണാത്ത കാര്യങ്ങളാണ് കൂടുതല്‍ രസകരം. ലോകം മുഴുവന്‍ conspiracy നടന്നു എന്നതിന് തെളിവുകള്‍ ഇതില്‍ പറയുന്നില്ല. George Soros ഹീനമായി കാലവസ്ഥാ പഠനത്തിന് പണം നല്‍കിയെന്ന് പറയുന്നില്ല. ‘Medieval Warm Period ഒഴുവാക്കാനുള്ള’ പദ്ധതികളേക്കുറിച്ചും പറയുന്നില്ല. ആഗോള താപനം തട്ടിപ്പാണെന്ന് പറയിന്നില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയതായി പറയുന്നില്ല. സോഷ്യലിസ്റ്റ്/കമ്മ്യൂണിസ്റ്റ്/സസ്യഭുക്ക് കളില്‍ നിന്നുള്ള ആജ്ഞകളുടെ വരവിനെക്കുറിച്ച് പറയുന്നില്ല. [പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് പരിപാടിയായിട്ടാണ് കാണുന്നത്]. The truly paranoid will put this down to the hackers also being in on the plot though.

ശാസ്ത്രജ്ഞര്‍ എങ്ങനെ പരസ്പരം സംവദിക്കുന്നവെന്ന് സ്വകാര്യ സംഭാഷണങ്ങളിലേക്കുള്ള ഈ ഒളിഞ്ഞുനോട്ടം വഴി നമുക്ക് കാണാം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായി ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തുന്ന പ്രബന്ധങ്ങള്‍ പരിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രശ്നങ്ങളുടെ വലിയ ചിത്രത്തിത്തെ അംഗീകരിക്കുന്ന ശാസ്ത്രജ്ഞര്‍ ചിലപ്പോള്‍ വിശദമായ ‘robust’ discussions ല്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചെന്ന് വരാം. politicized arenas തങ്ങളുടെ കണ്ടുപിടുത്തങ്ങളെ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് കണ്ട് ശാസ്ത്രജ്ഞര്‍ മോഹഭംഗം പ്രകടിപ്പിച്ചേക്കാം. മാധ്യമങ്ങളില്‍ വാര്‍ത്ത തെറ്റായി വരുന്നതിനെതിരെ പരാതി പറഞ്ഞേക്കാം. over-hyped വിഢിത്തങ്ങള്‍ക്കെതിരെ തങ്ങളുടെ ഗവേഷണ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ മാറ്റി പ്രതികരിക്കുന്നതില്‍ മുഷിച്ചില്‍ കാട്ടിയേക്കാം. ഈ കാര്യങ്ങളോന്നും ഞെട്ടിപ്പിക്കുന്നതല്ല.

ബ്ലോഗിലെ ബഹളമുണ്ടാക്കുന്ന വിഭാഗങ്ങള്‍ ഇതിന്റെ പേരില്‍ വലിയ കോലാഹലമുണ്ടാക്കുന്ന് തീര്‍ച്ചയാണ്. എന്നാല്‍ ആളുകള്‍ സഭ്യമായ പ്രവര്‍ത്തന, സംഭാഷണ രീതി ഉള്ളവരായതുകൊണ്ടല്ല ശാസ്ത്രം പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന കാര്യം. ന്യൂട്ടണ്‍ നല്ല മനുഷ്യനായതുകൊണ്ടല്ല ഗുരുത്വാകര്‍ണ നിയമം ഉപകാരപ്രദമായ സിദ്ധാന്തമായത്. ഫെയ്ന്‍മാനെ ആളുകള്‍ ബഹുമാനിക്കുന്നതു കൊണ്ടല്ല QED ശക്തമായത്. മത്സര ബുദ്ധിയോടെ വിവിധ ഗ്രൂപ്പുകള്‍ സത്യത്തിന്റെ എറ്റവും അടുത്ത വിശദീകരണത്തിനായി ശ്രമിക്കുന്നതുകൊണ്ടാണ് ശാസ്ത്രം മുന്നോട്ടു പോകുന്നത്. അതേ ശാസ്ത്ര‍ജ്ഞര്‍ [ഹാക്കേര്‍സ് പറയുന്ന] തന്നെ IPCC നിഗമനങ്ങളെ അംഗീകരിക്കുന്നു.

വേറിട്ടൊരു സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത cherry-picked ഉം poorly-worded ഉം ആയ “gotcha” പ്രയോഗം ഒരു ഉദാഹരണം. താപനില പുനര്‍നിര്‍മ്മിതിയുടെ (temperature reconstruction) കാര്യത്തേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ Phil Jones ഇങ്ങനെ പറഞ്ഞു- “I’ve just completed Mike’s Nature trick of adding in the real temps to each series for the last 20 years (ie from 1981 onwards) and from 1961 for Keith’s to hide the decline.” Nature ല്‍ Mann ഉം Bradley ഉം Hughes 1998 ല്‍ പ്രസിദ്ധപ്പെടുത്തിയ multiproxy temperature reconstruction നെക്കുറിച്ചുള്ള പ്രബന്ധത്തേക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. ‘trick’ എന്നതുകൊണ്ട് താപനം കൂടുതല്‍ വ്യക്തമാക്കാനായി താപനില പുനര്‍നിര്‍മ്മിതിയുടെ ഒപ്പം instrumental റിക്കോഡുകളും ചേര്‍ത്ത് വെച്ചതിനെയാണ് ഉദ്ദേശിച്ചത്. ഒരു രഹസ്യത്തേക്കുറിച്ചല്ല അത്. നല്ല രീതിയില്‍ ഒരു പ്രശ്നം പരിഹരിക്കുന്നതിന് ശാസ്ത്ര‍ജ്ഞര്‍ ചിലപ്പോള്‍ ‘trick’ എന്ന് പറയാറുണ്ട്. [ശാസ്ത്ര‍ജ്ഞര്‍ മാത്രമല്ല, നമ്മുടെ സ്കൂള്‍ കുട്ടികളേ നോക്കൂ. “നീ എന്തു തട്ടിപ്പ്/വേല കാണിച്ചാടാ ആ ഗണിത സമവാക്ക്യം നിര്‍ദ്ധാരണം ചെയ്തത്?” എന്ന് ചോദിക്കുമ്പോള്‍ തട്ടിപ്പ്/വേല നല്ല ഉദ്ദേശത്തോടെ നടത്തിയ പ്രയോഗമാണെന്ന് അതില്‍ പങ്കെടുത്ത ആളുകള്‍ക്ക് അറിയാം. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രസിദ്ധപ്പെടുത്തിയാല്‍ എന്താകും ആ വാചകത്തിന്റെ അവസ്ഥ. ഓര്‍ക്കുക ഹാക്കേര്‍സ് കൊണ്ടുവന്ന ഈ-മെയിലുകള്‍ സ്വകാര്യ ചര്‍ച്ചകളായിരുന്നുവെന്ന് ഓര്‍ക്കുക.]

വൃക്ഷങ്ങളുടെ വാര്‍ഷിക വലയങ്ങള്‍ താപനിലാ റിക്കോഡുകളെ അപേക്ഷിച്ച് വ്യത്യസ്ഥമായി കാണപ്പെടുന്നതിനെ ചൊല്ലിയാണ് ‘decline’ പ്രശ്നം. Keith Briffa കൊണ്ടുവന്ന വൃക്ഷങ്ങളുടെ വാര്‍ഷിക വലയ പ്രതിഭാസം 1960 ന് ശേഷം ആണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. “divergence problem” എന്ന പേരിലാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്. (കൂടുതല്‍ വിവരങ്ങള്‍). Briffa യുടെ Nature in 1998 (Nature, 391, 678-682) ല്‍ വന്ന ലേഖനത്തിന് ശേഷം ഇത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പുനര്‍നിര്‍മ്മിതിക്ക് വേണ്ടി 1960 ന് ശേഷമുള്ള വാര്‍ഷിക വലയങ്ങള്‍ കണക്കാക്കേണ്ട എന്ന് ആ എഴുത്തുകാര്‍ വ്യക്യമാക്കിയിരുന്നു. എന്നാല്‍ ‘hiding’ എന്ന വാക്ക് തെറ്റായ പദപ്രയോഗമാണ്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് കണ്ടെത്തുന്നതു വരെ വാര്‍ഷിക വലയങ്ങളെ താപനില പുനര്‍നിര്‍മ്മിതിയില്‍ ഉപയോഗിക്കേണ്ട എന്ന് സാരം. [സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിയാല്‍ നിന്ന് പുറത്തേക്ക് മറ്റോരു തീവണ്ടിയിലേക്ക് നോക്കിയാല്‍ നമ്മുടെ തീവണ്ടി സഞ്ചരിക്കുന്നതായി തോന്നാം. അങ്ങനെയല്ല നാം സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതെങ്ങനെയാണ്? നാം മറു വശത്തെ പ്ലാറ്റ്ഫോമിലേക്ക് തല തിരിച്ചു നോക്കുന്നു. അതോ നാം ആദ്യത്തെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമോ? അതു തന്നെയാണ് വാര്‍ഷിക വലയങ്ങളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.]

യാദര്‍ഛികമായല്ല ഈ കഥകളുണ്ടായ സന്ദര്‍ഭം. കാലാവസ്ഥാ മാറ്റത്തില്‍ മനുഷ്യന്റെ പങ്കിനെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളുടെ ശക്തായാണ് ഈ cherry-picked, out-of-context, മോഷ്ടിച്ച, സ്വകാര്യ സംഭാഷണത്തിലെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ തെളിയിക്കുന്നത്.

ഇതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുണ്ട്. കൂട്ടങ്ങളുടെ സ്വകാര്യ ചര്‍ച്ചകള്‍ പൊതു ജനങ്ങളുടെ കണ്ണില്‍ നിന്ന് സുരക്ഷിതമായിരിക്കാം. എന്നാല്‍ ഈ-മെയിലുകള്‍ ആജീവനാന്തം നില നില്‍ക്കുന്നതാണ്. അത് ഒരിക്കല്‍ പുറത്തുവരാം. കൂടുതല്‍ ആളുകളും ഇതിനോട് പ്രതികരിച്ചെന്ന് വരില്ല. ചിലര്‍ പ്രതികരിച്ചെന്നും വരാം.

ആളുകള്‍ അവരുടെ സ്വകാര്യ ചിന്തകള്‍ പ്രസിദ്ധപ്പെടുത്തണോ വേണ്ടയൊ എന്നത് ഒരു ചോദ്യമാണ്.

Update: The official UEA statement is as follows:
“ഞങ്ങളുടെ ഒരു സെര്‍വറിലെ വിവരങ്ങളും ഒരു പൊതു വെബ് സൈറ്റില്‍ പ്രസിദ്ധപ്പെട്ടു എന്ന വിവരം ഞങ്ങള്‍ക്കറിയാം. എന്നാന്‍ അവിടെ പ്രത്യക്ഷപ്പെട്ട വിവരങ്ങളുടെ ബാഹുല്ല്യം കാരണം അതെല്ലാം ഞങ്ങളുടെ വിവരങ്ങളാണെന്ന് ഉറപ്പാക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയല്ല ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതിലെക്കുറിച്ച് അന്വേഷണത്തിന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.”

– from realclimate

കാലാവസ്ഥാ മാറ്റവും ആഗോള താപനവും ഹരിത ഗൃഹ പ്രഭാവമുക്കെ തെറ്റെന്ന് തെളിയിക്കാന്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കിയാല്‍ പോരെ. അതിനു പകും ശിഖണ്ഡിയേ പോലെ മറ്റുള്ളവരുടെ out-of-context ആയ സ്വകാര്യ സംഭാഷണം മോഷ്ടിച്ച് പ്രസിദ്ധപ്പെടുത്തണോ? മാമരം കോച്ചുന്ന വൃശ്ചികമാസത്തിലെ പേമാരി കണ്ടുകൊണ്ടാണ് ഇതെഴുതുന്നത്. കാലാവസ്ഥ മാറുന്നേയില്ല. ഉപഭോഗം കൂട്ടി വ്യവസായികളെ സമ്പന്നരാക്കൂ. അതുവഴി കടക്കെണിയില്‍ പെട്ടാല്‍ ആത്മഹത്യ ചെയ്യൂ.

ശാസ്ത്രത്തെ ഹൈജാക്ക് ചെയ്തന്ന്. ആര്? ദരിദ്രരായ പരിസ്ഥിതി പ്രവര്‍ത്തകരോ അതോ ഈ സാമ്പത്തിക മാന്ദ്യ കാലത്ത് കൊള്ള ലാഭം നേടുന്ന Exxon Mobil ഓ Chevron ഓ Shell ഓ

3 thoughts on “കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഹാക്കിങ്ങ്

  1. “കാലാവസ്ഥാ മാറ്റവും ആഗോള താപനവും ഹരിത ഗൃഹ പ്രഭാവമുക്കെ തെറ്റെന്ന് തെളിയിക്കാന്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കിയാല്‍ പോരെ.”
    “പിയര്‍ റിവ്യൂ” ജേര്‍ണലില്‍ റിവ്യൂ ചെയ്യുന്നവര്‍ എങ്ങിനെയുള്ളവരാണെന്ന് തെളിഞ്ഞില്ലേ? (ശാസ്ത്ര രംഗത്തുള്ളവര്‍ക്ക് ഇത് പണ്ടേ അറീയാവുന്നതാണ്). തങ്ങളുടെ വിശ്വാസത്തിനെതിര്‍ നില്‍ക്കുന്നവരുടെ പേപ്പറുകള്‍ പ്രസിദ്ധീകരിപ്പിക്കാതിരിക്കുവാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും കണ്ടില്ലെന്ന് നടിക്കരുത് (ഇത് പക്ഷേ ആദ്യത്തെ അറിവാണ്). അവരുടെ പേപ്പര്‍ വന്നാല്‍ തങ്ങള്‍ പേപ്പറൂകള്‍ പ്രസിദ്ധീകരിക്കുവാന്‍ തരില്ല എന്നൊക്കെയുള്ള ബാലിശമായ ചെയ്തികള്‍…. ഇത് തന്നെയല്ലേ പണ്ട് ഗലീലിയോയെ പോലെയുള്ളവരും നേരിട്ടത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായം തെറ്റെന്ന് ഉറക്കെ വിളിച്ച് പറഞ്ഞപ്പോള്‍…

    പിന്നെ അപ്പുറത്തുള്ളത് “ദരിദ്രരായ പരിസ്ഥിതി പ്രവര്‍ത്തകരോ“ എന്ന പ്രയോഗം താങ്കളീല്‍ നിന്ന് പ്രതീക്ഷിച്ചില്ല. കാരണം ആഗോള താപന വാദത്തിന്റെ തലപ്പത്തിരിക്കുന്നത് അമേരിക്കയും, ബ്രിട്ടനും മറ്റ് വങ്കിട ഏജന്‍സികളുമാണ് എന്ന് താങ്കള്‍ക്കും അറീയാം. ഇത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ മനപൂര്‍വ്വം മറച്ച് വെയ്ക്കുക, തങ്ങളെ അനുകൂലിക്കുന്ന ജേര്‍ണലിസ്റ്റുകളെ കൊണ്ട് പാടി പുകഴ്ത്തിക്കുക…. അത് തര്‍ജ്ജമ ചെയ്ത് പബ്ലിസിറ്റിയുണ്ടാക്കുക! ഇതിനിടയില്‍ ആരോ എഴുതിയത് കണ്ടു ശാസ്ത്രജ്ഞരും മനുഷ്യരല്ലേ എന്ന്!! കുശുമ്പും കുഞ്ഞായ്മയും അവര്‍ക്കുമുണ്ടാകുമല്ലോ!

    കാലാവസ്ഥയ്ക്ക് വ്യതിയാനമുണ്ട്. പക്ഷേ അത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൊണ്ട് മാത്രമാണെന്ന് പറയുന്നതിലാണ് സംശയം. ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന മറ്റ് എത്രയോ ഘടകങ്ങള്‍ ഉണ്ട്. ഇതില്‍ പറയുന്ന സൂണും മറ്റും, പിന്നെ റോയ് സ്പെന്‍സറും, ഗ്രേയും, ടിമ്മും എല്ലാം തന്നെ അതിന് തെളിവുകള്‍ ഹാജരാക്കിയിട്ടില്ലേ? അത് എന്തേ കണ്ണടയ്ക്കുന്നത്?

  2. നമുക്ക് കുശുമ്പും കുഞ്ഞായ്മയും ഒക്കെ മാറ്റിവെക്കാം. അത് rhetoric ആണ്. നമുക്ക് വസ്തുതകള്‍ നോക്കാം.

    ആഗോളതാപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് പങ്കില്ലെന്ന് തെളിയിക്കണമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹവാതകമല്ലന്ന് തെളിയിക്കാതെ പറ്റില്ല. അത് ആര്‍ക്കെങ്കിലും കഴിയുമോ?
    എണ്ണയും കല്‍ക്കരിയും കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് പുറത്തുവരില്ലെന്ന് തെളിയിക്കാന്‍ കഴിയുമോ?
    15% ദക്ഷതയുള്ള വാഹനങ്ങള്‍ നാം ഇപ്പോഴും ഓടിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം എന്താണ്?
    വിദേശ രാജ്യത്തിന്റെ ഔദാര്യമായ ഊര്‍ജ്ജ സ്രോതസ്സ് അടിസ്ഥാനമായ സമ്പദ് വ്യവസ്ഥ വളര്‍ത്തുന്നതെന്തിന്?

    എണ്ണയുടെ നിയന്ത്രണം കൈവശം കിട്ടുന്നവര്‍ ലോകം ഭരിക്കുന്ന് ഹിറ്റ്‌ലര്‍ പറഞ്ഞിരുന്നു. ലോകം ഭരിക്കുന്നത് ഇന്ന് അമേരിക്കയും, ബ്രിട്ടനും മറ്റ് വങ്കിട ഏജന്‍സികളുമല്ലേ. കഴിഞ്ഞ 8 വര്‍ഷം അമേരിക്ക ഭരിച്ച ജോര്‍ജ്ജ് ബുഷ് എണ്ണ വ്യവസായത്തോട് നേരിട്ട് ബന്ധമുള്ള ആളാണ്. അദ്ദേഹം കാലാവസ്ഥാ മാറ്റത്തെ എതിര്‍ക്കുകയായിരുന്നു. നാസയിലെ ഗവേഷണത്തെ നിയന്ത്രിക്കുകയും ചെയ്തു. https://mljagadees.wordpress.com/2008/07/07/censoring-science-by-nasa/. എണ്ണ വ്യവസായികളാണ് ലോകത്ത് ഏറ്റവും പണം ഉള്ളവര്‍. ഇങ്ങനെയൊക്കെയുള്ള ശക്തരായ ആളുകള്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവരെ അതിജീവിച്ച് ലോകം മുഴുവന്‍ ശാസ്ത്രജ്ഞരെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ കഴിയുക.
    പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊ ശാസ്ത്രജ്ഞര്‍ക്കൊ അധികാവുമില്ല പണവുമില്ല. എന്നാല്‍ എതിര്‍ പക്ഷത്തിന് അത് രണ്ടുമുണ്ട്. ഉദാഹരണത്തിന് എന്തിനെതിരെ പറഞ്ഞുകൊണ്ടാണോ ഒബാമ അധികാരത്തിലെത്തിയത് അതേ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഭരണ നടത്തിപ്പുകാര്‍.

    കാലാവസ്ഥയ്ക്ക് വ്യതിയാനമുണ്ട് എന്ന് താങ്കളും പറയുന്നു. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരൊക്കെ ഹരിതഗൃഹവാതകങ്ങലുടെ ഉദ്‌വമനം കുറക്കണനെന്ന് പറയുമ്പോള്‍ വെറുതെയെങ്കിലും ഒരു മുന്‍കരുതല്‍ എടുത്തുകൂടെ? എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ് എണ്ണയും കല്‍ക്കരിയും അനന്തമായി ലഭിക്കില്ലെന്ന്. പിന്നെ ഇപ്പഴേ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെ? ആദ്യം എത്തുന്നവര്‍ മുന്‍പന്തിയിലാവുമെന്ന് പറയുന്നതുപോലെ, ആദ്യം ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നവര്‍ ലോകത്തില്‍ മുന്നേറും.

    അങ്ങനെ കരുതിയാല്‍ ആര്‍ക്കാണ് ഗുണം ആര്‍ക്കാണ് നഷ്ടം. നാം ഉപഭോഗം കുറച്ചാല്‍ ആര്‍ക്കാണ് ഗുണം. നമുക്ക് തന്നെ. നഷ്ടം ആര്‍ക്ക് എണ്ണ കല്‍ക്കരി കമ്പനികള്‍ക്ക്. ക്യോട്ടോ പ്രോട്ടോക്കോള്‍ സമയത്ത് ജനങ്ങള്‍ ഇതില്‍ ബോധമുള്ളവരല്ലാത്തതിനാല്‍ അധികാരികള്‍ക്ക് നിഷേധ സ്വഭാവം കാണിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങള്‍ ആളുകള്‍ നേരിട്ടനുഭവിച്ചുതുടങ്ങിയിരിക്കുന്നു. നിഷേധ സ്വഭാവം കാണിക്കാനിനി പറ്റില്ല. പകരം ബോധം ഉണ്ടാക്കുന്നവരെ കള്ളനെന്ന് വിളിക്കുക. പക്ഷേ എത്ര നാള്‍?

Leave a reply to jagadees മറുപടി റദ്ദാക്കുക