ഷെല്ലിന്റെ കാര്‍ബണ്‍ സാന്ദ്രത

Oil Change ഉം മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തിയ പഠന പ്രകാരം ഷെല്ലാണ് ലോകത്തിലേക്കും ഏറ്റവും കാര്‍ബണ്‍ സാന്ദ്രത കൂടിയ എണ്ണക്കമ്പനി എന്ന് കണ്ടെത്തി. ക്യാനഡയിലെ വൃത്തികെട്ട എണ്ണ മണ്ണിലേക്ക് കമ്പനി വികസിപ്പിച്ചതാണ് ഇത്ര അധികം കാര്‍ബണ്‍ സാന്ദ്രത കൂടാന്‍ കാരണം.

ഏറ്റവും വലിയ എണ്ണക്കമ്പനികളായ Shell, BP, Exxon, Chevron എന്നിവയെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ ഷെല്ലാണ് ഏറ്റവും മോശം.

കമ്പനികള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ പരിമിതമായതിനാല്‍ വളരെ ദുഷ്കരമായിരുന്നു പഠനം. Ceres and the Environmental Defence Fund ഈ പഠനത്തെ അംഗീകരിക്കുന്നുണ്ട്. നിക്ഷേപകരില്‍ കാലാവസ്ഥാ അപകടത്തെക്കുറിച്ച് ബോധം നല്‍കാന്‍ ഈ കമ്പനികള്‍ ശ്രമിച്ചിട്ടില്ല. ഷെല്ലിന്റെ ടാര്‍ മണ്ണിലെ നിക്ഷേപവും oil shale നിക്ഷേപവും പ്രശ്നമുള്ളതാണ്.

എളുപ്പം ശേഖരിക്കാവുന്ന എണ്ണയുടെ അളവ് കുറയുന്നതിനാല്‍ ക്യാനഡയിലെ ടാര്‍ മണ്ണ് പോലുള്ള സാധാരണമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത് എന്ന് CERES ഉം EDF ഉം പറഞ്ഞു.

ടാര്‍ മണ്ണ് മാത്രമല്ല ഷെല്‍ ചെയ്യുന്ന മോശം കാര്യം. അമേരിക്കയില്‍ oil shale ഖനനവും പ്രശ്നമുള്ളതാണ്. അതിന് ധാരാളം ജലത്തിന്റെ ആവശ്യമുണ്ട്. ഈ വികസനം എങ്ങനെ ആഗോള തപന മലിനീകരണത്തെ ബാധിക്കുന്നത് തടയും എന്ന് ഷെല്‍ ഇതുവരെ കണക്കാക്കിയിട്ടില്ല.

— സ്രോതസ്സ് priceofoil

ഒരു അഭിപ്രായം ഇടൂ