എക്സോണ്‍ മൊബില്‍ കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി ആഗോളതാപനത്തെ ചോദ്യം ചെയ്യുന്ന ലോബീ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നു. കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കില്ല എന്ന പൊതു പ്രതിജ്ഞക്ക് ശേഷമാണിതെന്ന് പുതിയ വാര്‍ത്ത.

2008 ല്‍ ലക്ഷക്കണക്കിന് പൌണ്ട് ഇത്തരം ഗ്രൂപ്പുകള്‍ക്ക് നല്‍കിയതായി കമ്പനി രേഖകള്‍ കാണിക്കുന്നു. ഡള്ളാസിലേയും ടെക്സാസിലേയും National Center for Policy Analysis (NCPA) ന് $75,000 (£45,500) ഡോളറും വാഷിങ്ടണ്‍ ഡിസിയിലെ Heritage Foundation ന് $50,000 ഡോളറും അവര്‍ നല്‍കി.

London School of Economics ലെ Grantham Research Institute on Climate Change ന്റെ ഡയറക്റ്ററായ Bob Ward ന്റെ അഭിപ്രായത്തില്‍ NCPA യും Heritage Foundation ഉം “കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വഴിതെറ്റിക്കുന്ന തെറ്റായ വിവരങ്ങള്‍” പ്രസിദ്ധപ്പെടുത്തിയെന്നാണ്.

NCPA യുടെ വെബ് സൈറ്റില്‍ ഇങ്ങനെ പറയുന്നു: “ഭൂമിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കൂടിവരുന്ന ചൂടിന്റെ കാരണം ഇപ്പോഴും അറിവില്ലാത്തതാണ് എന്ന് NCPA ലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. CO2 ഉദ്‌വമനം കുറക്കേണ്ടി വരുന്നതിന് വേണ്ട ഉയര്‍ന്ന ചിലവ് സമ്പദ്ഘടനയെ തകര്‍ക്കും, അത് കൂടുതല്‍ പരിസ്ഥിതി നാശത്തിന് കാരണമാകുകയും ചെയ്യും. കാരണ മറിയാത്ത ആഗോള താപനത്തിന് ഇത് ശമനം വരുത്തില്ല. അത് കൂടും.”

Heritage Foundation ഒരു “web memo” ഡിസംബറില്‍ പ്രസിദ്ധീകരിച്ചു: “ആഗോള താപനത്തെ ഒരു പ്രശ്നമായി കാണണോ വേണ്ടയോ എന്ന സംശയത്തിന് ശക്തിപകരുകയാണ് എണ്ണമറ്റ ശാസ്ത്രീയ തെളിവുകള്‍. 2007 നെക്കാളും തണുത്ത വര്‍ഷമായിരുന്നു 2008 എന്നത് യാഥാര്‍ത്ഥ്യമാണ്″. ദീര്‍ഘകാലത്തെ ചൂടാകലിന്റെ trend ബാധിക്കുകയില്ല ഈ സാധാരണയായുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നാണ് UK Met Office ലെ ഉള്‍പ്പടെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

പുതിയ ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളെ വഴിതെറ്റിക്കുന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ExxonMobil പ്രഖ്യാപിച്ചതായി 2008 ലെ corporate citizenship report ല്‍ പറയുന്നു.

NCPA യും Heritage Foundation നും ExxonMobil ന്റെ ധനസഹായം സ്വീകരിക്കുന്ന ഗ്രൂപ്പുകളാണ് എന്ന് അവരുടെ “2008 Worldwide Contributions and Community Investments” ല്‍ പറയുന്നു.

“ഇത്തരം ധന സഹായം ആര്‍ക്കും നല്‍കില്ലെന്ന് ExxonMobil മൂന്നു വര്‍ഷങ്ങളായി പത്ര പ്രവര്‍ത്തകരോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ അത് ഇപ്പോഴും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി കാലാവസ്ഥാ മാറ്റ സംശയാലുക്കള്‍ക്ക് ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നേരെ അങ്ങ് ചെയ്തുകൂടെ? എന്തിന് ആളുകളോട് കള്ളം പറയുന്നു?” Ward ചോദിക്കുന്നു.

ഇത്തരം ലോബി ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിനെയിരെ Ward, അന്ന് അദ്ദേഹം Royal Society ല്‍ ആയിരുന്നു, 2006 ല്‍ ExxonMobil ന് എതിരെ കത്തെഴുതിയിരുന്നു. ശാസ്ത്രീയ അറിവുകളുടെ പോലീസിങ്ങും സെന്‍സര്‍ഷിപ്പും എന്ന ചര്‍ച്ചക്ക് ആ കത്ത് കാരണമായിരുന്നു.

Guardian വെബ് സൈറ്റില്‍ Ward ഇങ്ങനെ പറയുന്നു. “കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ ഈ സംഘടനകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ExxonMobil ന് ഞാന്‍ വീണ്ടും കത്തെഴുതി. കമ്പനി നടത്തിയ പ്രഖ്യാപനവും ഇതുമായി എങ്ങനെ പൊരുത്തപ്പെടും? കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ലോബീ ഗ്രൂപ്പുകള്‍ക്കുള്ള ധന സഹായം റദ്ദാക്കി, കമ്പനി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റണമെന്നാണ് എന്റെ അഭിപ്രായം.”

ഗവേഷണ ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം വാര്‍ഷികമായി പരിശോധിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യുമെന്നാണ് ExxonMobil പറഞ്ഞത്. അവരുടെ വക്താവ് പറയുന്നു: “ExxonMobil നി വേണ്ടി ExxonMobil മാത്രമാണ് പറയുന്നത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഹരിത ഗൃഹവാതകങ്ങളുടെ ഉദ്‌വമനം കുറച്ച് ലോകത്തിന് ഊര്‍ജ്ജം എങ്ങനെ നല്‍കാനാകും എന്നതില്‍ മറ്റുള്ള എല്ലാവരേ പോലെയും ഞങ്ങള്‍ക്കും ഉല്ത്തണ്ഠയുണ്ട്. കാലാവസ്ഥാ മാറ്റത്തെ ഞങ്ങള്‍ ഗൌരവകപൂര്‍ണ്ണമായാണെടുക്കുന്നത്.”

– from guardian

ഹാക്കറന്‍മാര്‍ കാലാവസ്ഥാ മാറ്റം തോറ്റാണെന്ന്  “തെളിയിപ്പിക്കുന്ന” രേഖകള്‍ പുറത്തുകൊണ്ടുവന്നു എന്നൊരു പ്രചരണം അടുത്തിടെ കണ്ടു. പൊതുവെ സാമൂഹ്യ ദ്രോഹികളെന്ന് കണക്കാക്കുന്ന ഈ ഹാക്കറന്‍മാര്‍ സാമ്പത്തിക ലാഭം നോക്കിയാണ് മിക്കപ്പോഴും ഈ പരിപാടി നടത്താറുള്ളത്. അതൊന്നുമാല്ലാതെ University of East Anglia യുടെ മാത്രം webmail server ല്‍ നിന്നും ഇ-മെയില്‍ മോഷ്ടിക്കാനെന്താണ് കാരണം.

ഒരു Exxon കണക്ഷന്‍ ഇതിലുണ്ടോ?

ഒരു അഭിപ്രായം ഇടൂ