കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൈഗ ആണവ വൈദ്യുതി നിലയത്തിലെ കുടിവെള്ളത്തില്‍ റേഡിയോ വികിരണ ശേഷിയുള്ള ‘ട്രിഷിയം’ ആരോ കലര്‍ത്തി. കൈഗ നിലയത്തിലെ ഒന്നാമത്തെ മെയിന്റനന്‍സ് യൂണിറ്റിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ഇവിടത്തെ കൂളറില്‍നിന്ന് വെള്ളം കുടിച്ച അമ്പതോളം ജീവനക്കാരെ പതിവു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ‘ട്രിഷിയ’ത്തിന്റെ ഉയര്‍ന്ന തോത് ശ്രദ്ധയില്‍പ്പെട്ടത്. മല്ലാപ്പുരിലെ പ്ലാന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇവര്‍ കഴിഞ്ഞ ദിവസം ആസ്പത്രി വിട്ടതായി അധികൃതര്‍ പറഞ്ഞു.
അതൃപ്തിയുള്ള ഏതോ ജീവനക്കാരന്‍ നിലയത്തിലെ വാട്ടര്‍ കൂളറില്‍ ട്രിഷിയം കലര്‍ത്തിയെന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്നുള്ള സൂചന. ഇത് അങ്ങേയറ്റം ദുഷ്ടത നിറഞ്ഞ പ്രവൃത്തിയാണ്. എന്നാല്‍ ആണവചോര്‍ച്ചയാണെന്ന ആശങ്ക അസ്ഥാനത്താണ്. നിലയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല -മന്ത്രി പറഞ്ഞു.
– from mathrubhumi
ഖനജലം ഈ നിലയത്തില്‍ ഒരു മോഡറേറ്ററും കൂളന്റുമായാണ് ഉപയോഗിക്കുന്നത്. പ്ലാന്റ് ആണവ പ്രവര്‍ത്തനത്തിന്റെ വേഗതയേ നിയന്ത്രിച്ച് സ്ഥിരത എത്തിക്കുന്നതും കോറിനെ തണുപ്പിച്ച് ആണവപ്രവര്‍ത്തനഫലമായുണ്ടാകുന്ന ചൂടിനെ പുറത്ത് ഉപയോഗപ്രദമായി ടര്‍ബൈന്‍ കറക്കാന്‍ എത്തിക്കുകയുമാണ് ഇതിന്റെ ധര്‍മ്മം. അത് ഒരു ആണവ പദാര്‍ത്ഥമല്ല. ആണവ ശക്തിയുള്ള പദാര്‍ത്ഥങ്ങളെല്ലാം കോറിനകത്താണ്. എന്നാല്‍ ആണവ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഖനജലത്തിലെ ഒരു ചെറിയ അംശം ‘ട്രിഷിയം’ ആയി മാറും. അത് ശക്തമായ ആണവശക്തിയുള്ളതാണ്.
അതുകൊണ്ട് ഖനജലത്തിലെ ‘ട്രിഷിയം’ അളവ് കൃത്ത്യമായ പരിശോധിക്കാനുള്ള സംവിധാങ്ങള്‍ ഉണ്ട്. അവര്‍ ഇടക്കിടെ ഖനജല സാമ്പിള്‍ എടുത്ത് പരിശോധിക്കും. ഈ സാമ്പിളുകള്‍ പിന്നീട് സുരക്ഷിതമായി സൂക്ഷിക്കാനും സംവിധാനം ഉണ്ട്.
രണ്ടാം തരം ആണവ വസ്തുവായ ഖനജലത്തിന് ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ കോറിനകത്തുള്ള യഥാര്‍ത്ഥ ആണവ വസ്തുക്കള്‍ക്ക് എത്രമാത്രം നാശം ഉണ്ടാക്കാന്‍ കഴിയും?
അവര്‍ പറയുന്നത് ഇതൊരു ആണവ അപകടമല്ലന്നാണ്. ശരിയായിരിക്കാം, വലിയ രാക്ഷസന്‍ പുറത്തുവന്നില്ലല്ലോ. എന്നാല്‍ എല്ലാ അപകടങ്ങളും ഇങ്ങനെയാണ് നടക്കുന്നത്. രണ്ട് ഷിഫ്റ്റിലെ ആളുകള്‍ തമ്മിലുള്ള misunderstanding ആണ് ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടമായ ചെര്‍ണോബില്‍ അപകടത്തിന് കാരണമായത്.
കുറച്ച് ഊര്‍ജ്ജം ലഭിക്കാന്‍ വേണ്ടി നമുക്ക് ഈ രാക്ഷസനെ വേണോ?
20-ാം നൂറ്റാണ്ടിലെ പരാജപ്പെട്ട സാങ്കേതിക വിദ്യയാണ് ആണവോര്‍ജ്ജ സാങ്കേതിക വിദ്യ.
അത് വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.
* ആണവനിലയം എന്നു പറയുമ്പോള്‍ ഒരു തെറ്റിധാരണ ഉണ്ടാകും. യുറേനിയം ഒരു പാത്രത്തില്‍ വെച്ചിട്ട് രണ്ട് ഇലക്ട്രോഡുകള്‍ അതിലേക്ക് കുത്തിവെച്ചാല്‍ താനേ വൈദ്യുതി ഇങ്ങ് ഒഴുകിയെത്തും എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ല. ആണവ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതി തീവൃമായി വികിരണങ്ങള്‍ പുറത്തുവിടും. ഗാമാ, ഇന്‍ഫ്രാറെഡ്, x-ray, അള്‍ട്രാ വയലറ്റ് തുടങ്ങിയ കിരണങ്ങള്‍ വഴി ഊര്‍ജ്ജം റേഡിയേഷന്‍ വഴി പുറത്തേക്കൊഴുകും. ഇതില്‍ ഇന്‍ഫ്രാറെഡ് ഒഴികെ എല്ലാം ഉപയോഗശൂന്യവും അപകടകരവുമാണ്. അത് പുറത്തുവരുന്നത് തടയാന്‍ വലിയ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് കോറിനെ സംരക്ഷിക്കുന്നു.
ഇന്‍ഫ്രാറെഡ് എന്നാല്‍ ചൂട് ആണ്. അതുപയോഗിച്ച് വെള്ളം ചൂടാക്കി നീരാവി ആക്കുന്നു. ഈ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കല്‍ക്കരി നിലയങ്ങളേപ്പോലെ. പക്ഷേ വളരേറെ പണം ചിലവാക്കിയും ജീവജാലങ്ങളുടെ സുരക്ഷിതത്വം പണയപ്പെടുത്തിയും!
ജഗദീശ്,
പ്രക്രുതിയോടും പരിസ്ഥിതിയോടുമുള്ള താങ്കളുടെ പ്രതിപത്തി എനിക്കിഷ്ടമായി. എന്റെ ബ്ളോഗില്‍ താങ്കളുടെ ലിങ്ക് കൊടുക്കുന്നതില്‍ വിരോധമില്ലല്ലോ?
തീര്‍ച്ചയായും താങ്കള്‍ക്ക് ലിങ്ക് കൊടുക്കാം.
നന്ദി സുഹൃത്തേ.