Bunyonesque proportions ല്‍ നിന്നുള്ള കൃഷിക്കാരനാണ് 60 വയസ്സുള്ള Will Allen. good-food movement എന്ന പ്രസ്ഥാനത്തിലെ അംഗമാണ് അദ്ദേഹം. നമ്മുടെ വ്യാവസായിക ആഹാര സംവിധാനം മണ്ണിനെ നശിപ്പിക്കുകയും ജലത്തില്‍ വിഷം കലര്‍ത്തുകയും, ഫോസില്‍ ഇന്ധനം കുടിച്ച് തീര്‍ക്കുകയും, നമ്മളില്‍ ദോഷമുണ്ടാക്കുന്ന കലോറി കുത്തി നിറക്കുകയുമാണ് ചെയ്യുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ആഹാരം കഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. Milwaukee യുടെ വടക്ക് പടിഞ്ഞാറെ ഭാഗത്ത് നഗരത്തിലെ മദ്ധ്യവര്‍ഗ്ഗക്കാരുടെ താമസ സ്ഥലത്ത് രണ്ട് ഏക്കറില്‍ 14 greenhouses ആണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്.
ഇത്ര ചെറിയ സ്ഥലത്ത് നിന്ന് 5 ലക്ഷം ഡോളറിന്റെ ആഹാരം ഉത്പാദിപ്പിക്കുമ്പോള്‍ മണ്ണിന്റെ ഫലപുഷ്ടത വളരെ പ്രധാനപ്പെട്ടതാണ്. സൂഷ്മജീവികള്‍, പോഷകം നാല്‍കുന്ന മണ്ണിരകള്‍, ഇല്ലാതെ അലന്റെ Growing Power ഫാമിന് 10,000 നഗരവാസികള്‍ക്കുള്ള ആഹാരം ഉത്പാദിപ്പിക്കാനാവില്ല. സ്കൂളുകളിലേയും ഹോട്ടലുകളിലേയും തന്റെ കടകളിലൂടെയും, കൃഷിക്കാരുടെ കമ്പോളത്തിലൂടെയും ഒക്കെ ഇത് വിറ്റഴിക്കുന്നു.
പ്രമേഹം, ഹൃദയാഘാതം തുടങ്ങിയവയുടെ പേടിപ്പെടുത്തുന്ന വളര്‍ച്ച ആഹാര സുരക്ഷ, വ്യാവസായിക കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട് എന്നിവ വേറിട്ട ഒരു ആഹാര പ്രസ്ഥാനത്തിന് ശക്തി നല്‍കിയിരിക്കുകയാണ്. മിഷേല്‍ ഒബാമയും Secretary of Agriculture ആയ Tom Vilsack ജൈവ കൃഷി തുടങ്ങിയിട്ടുണ്ട്. പെരപ്പുറത്തെ തോട്ടം രാജ്യം മുഴുവന്‍ വ്യാപിക്കുന്നു. സമൂഹ തോട്ടങ്ങള്‍ക്ക് waiting lists ആയി. വിത്തുകളൊക്കെ പൂര്‍ണ്ണമായും വിറ്റുപോകുന്നു.
ഇന്ന് അല്ലന്‍ നഗര കൃഷിയുടെ ഒരു വിദഗ്ദ്ധനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അറിവിനായി ആളുകള്‍ കാത്തിരിക്കുന്നു. ഞാന്‍ Growing Power സന്ദര്‍ശിക്കുന്ന സമയത്ത് അല്ലന്‍ 40 പേര്‍ക്ക് രണ്ട് ദിവസത്തെ workshop നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഓരോത്തവരും $325 ഡോളര്‍ ഫീസ് നല്‍കി മണ്ണിര കമ്പോസ്റ്റുണ്ടാക്കുന്നത്, aquaponics നിര്‍മ്മാണം, മറ്റ് ഫാം പണികള്‍ എന്നിവ പഠിക്കുന്നു. “നമുക്ക് വീട്ട് മുറ്റത്തും, പെരപ്പുറത്തും, റോഡരുകിലും ഒക്കെ കൃഷിചെയ്ത് ആഹാരം ഉത്പാദിപ്പിക്കാന്‍ ഇനിയും 5 കോടിയാളുകള്‍ വേണം,” എന്ന് അല്ലന്‍ പറയുന്നു. ഇതിന്റെ കാരണങ്ങള്‍ ലളിതമാണ്. എണ്ണയുടെ വില കൂടുന്നു, നഗരങ്ങള്‍ വളരുമ്പോള്‍ കൃഷിയിടങ്ങളില്ലാതാവുന്നു. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ ഉത്പാദിപ്പിക്കേണ്ടത് വളരെ പ്രധാനമാണ് ഇന്ന്. ചിക്കാഗോയില്‍ ഇന്ന് 77,000 ശൂന്യമായ സ്ഥലമുണ്ട് എന്ന് അല്ലന്‍ ഒരു ചെറു ചിരയോടെ നമ്മേ ഓര്‍മ്മിപ്പിക്കുന്നു.
— സ്രോതസ്സ് nytimes