അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച

$78900 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അംഗീകരിക്കാനുള്ള വോട്ടെടുപ്പ് Houseലും Senate ലും നടക്കുകയാണ്. ഈ തുക പോരാ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാലും റൂസവെല്‍റ്റ് New Deal പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പാക്കേജാണിത്.

ഇതില്‍ $50700 കോടി ഡോളര്‍ ചിലവാക്കനുള്ളതും $28200 കോടി ഡോളര്‍ നികുതി ഇളവുകളുമാണ്.

സെനറ്റില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചിലവ് കുറഞ്ഞ പദ്ധതിയാണ് House ല്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ ഡമോക്രാറ്റുകള്‍ ബഹളം വെക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ടില്‍ $2000 കോടി ഡോളര്‍ കുറച്ചു. തൊഴിലില്ലാത്തവരുടേയും പട്ടിണിക്കാരുടേയും സഹായത്തിനായിള്ള പണത്തില്‍ നിന്ന് $3000 കോടി ഡോളര്‍ കുറവ് ചെയ്തു. ചില സാമൂഹ്യ പരിപാടികള്‍ നിലനിര്‍ന്നുണ്ട്. അതില്‍ $2000 കോടി ഡോളറിന്റെ food stamps ഉള്‍പ്പെടും. റിപ്പബ്ലിക്കന്‍കാര്‍ ഉത്തേജന പാക്കേജിനെ എതിര്‍ത്തു.

ദേശീയ ബാങ്കിങ് സിസ്റ്റത്തിനുള്ള സഹായം വിദൂരത്താണ്. New York Universityയിലെ സാമ്പത്തിക വിദഗ്ദ്ധനായ Nouriel Roubini ന്റെ പഠന പ്രകാരം മൊത്തം നഷ്ടം $3.6 ട്രില്ല്യണ്‍ ഡോളറാണ്. അമേരിക്കന്‍ ബാങ്കിങ് സിസ്റ്റം “effectively insolvent” ആയി എന്നാണ് അദ്ദേഹം പറയുന്നത്.

എന്തുകൊണ്ടാണ് ഒബാമയുടെ സാമ്പത്തിക പുനരുദ്ധാരണ പരിപാടി പൊട്ടത്തരമാകുന്നത്?

കാരണം അത് ഒന്നും പുനരുദ്ധാരിക്കില്ല എന്നതാണ് കാരണം. ഇപ്പോള്‍ അത് $12 trillion ആയി. ബാങ്കുകള്‍ക്കുള്ള സംഭാവനയാണത് creditors നുള്ള സംഭാവനയാണ്. കടത്തില്‍ ഒരു പൈസ പോലും കുറവ് വരുത്തുന്നുമില്ല. 0.5% പണം അതായത് $5000 കോടി ഡോളര്‍ കുഴപ്പം പിടിച്ച ഭവനവായ്പകളെഴുതിത്തള്ളാന്‍ ഉപയോഗിച്ചേക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഒരു പൈസ പോലും കടാശ്വാസം നല്‍കുന്നില്ല. ഭവനവായ്പകളേക്കാള്‍ 38% അധികം പണമാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. സര്‍ക്കാര്‍ ഇപ്പോള്‍ അതിനേക്കാള്‍ അധികം കടമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് കടം അതിഭീമമായി വളരും. സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടക്കാനാവാത്ത വിധമാകും അത്. ജനത്തിന് അവരുടെ കടം തിരികെ അടക്കാന്‍ പണം ചിലവാക്കുന്നതിനാല്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചിലവാക്കാന്‍ അവര്‍ക്ക് പണമില്ല. കമ്പനികള്‍ക്ക് വില്‍ക്കാനൊന്നുമില്ല. അവര്‍ നിക്ഷേപം നടത്തുന്നത് കുറഞ്ഞ് വരുന്നു. കുറവ് ആളുകളെ മാത്രമേ ജോലിക്കെടുക്കുന്നുള്ളു. എല്ലാവരും ചെറുതാകുകയാണ്.

അമേരിക്കയുടെ ചരിത്രത്തിലെ പണത്തിന്റെ ഏറ്റവും വലിയ കൈമാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അമേരിക്കയുടെ കടം ഇരട്ടിപ്പിച്ചു. William the Conqueror ന്റെ ഇംഗ്ലണ്ട് conquest മാത്രമാണ് ഇതിനോട് അല്‍പ്പമെങ്കിലും സാമ്യമുള്ളത്. ഒരു സൈന്യവുമായി അദ്ദേഹം എത്തി, ഭൂമി കൈവശപ്പെടുത്തി, നികുതി അടിച്ചേല്‍പ്പിച്ചു. Domesday Book ല്‍ പറഞ്ഞതു പോലെ എല്ലാം ചെയ്തു. വാടക പിഴിഞ്ഞെടുത്തു. ഇപ്പോഴത്തെ സംഭവം സൈന്യത്തെ ഉപയോഗിക്കുന്നില്ല എന്ന ഒരു വ്യത്യാസമേയുള്ളു. ബാങ്കുള്‍ നല്‍കിയ $12 ട്രില്ല്യണിന്റെ കള്ള വായ്പകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടാനായി അവര്‍ insider dealing നടത്തി.

ഇതൊക്കെ ചെയ്ത ശേഷം അവര്‍ ഈ പ്രശ്നത്തിനെല്ലാം കാരണമായി ദരിദ്രരെ കുറ്റം പറയുകയാണ്. തങ്ങള്‍ക്ക് തിരിച്ചടക്കാന്‍ പറ്റാത്ത ലോണ്‍ എടുത്ത് സമ്പന്നരെ ചൂഷണം ചെയ്യുകയാണ് ദ്രരിദ്രര്‍ ചെയ്തതെന്ന് അവര്‍ പറയുന്നു. താന്‍ ഈ കടമെല്ലാം ഭാവിതലമുറ തിരിച്ചടക്കേണ്ടിവും എന്നും നാം അവരെ ഉപയോഗിക്കുകയാണെന്ന് താന്‍ മുന്നറീപ്പ് നല്‍കിയതാണെന്ന് കഴിഞ്ഞ ദിവസം സെനറ്റര്‍ മകെയിന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയല്ല നാം ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടത്. കടം ഭാവിതലമുറയിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ നികുതിദായകര്‍ 19ആം നൂറ്റാണ്ടില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പണം അടച്ചത് പോലെ ഇപ്പോള്‍ ബോണ്ട്ഉടമസ്ഥര്‍ക്ക് പണം അടക്കുകയാണ്. അതി സമ്പന്നരായ 1% ക്കാര്‍ക്ക് $12 trillion ഡോളര്‍ അവര്‍ ചെയ്യുന്നത്. ഇതുവഴി സമ്പദ്‌വ്യവസ്ഥയേയും സര്‍ക്കാരിനേയും അടുത്ത 100 വര്‍ഷത്തേക്ക് കടത്തിലാഴ്ത്തുകയും ഒരു പുതിയ ഭരണ വര്‍ഗ്ഗത്തേയും സൃഷ്ടിച്ചു.

ഒബാമയാണിത് ചെയ്യുന്നത്. പ്രസിഡന്റ്മാരുടെ ചരിത്രത്തില്‍ അവരെല്ലാം ചെയ്തതിന് വിപരീതമാണ് ഒബാമ ചെയ്യുന്നത്. തിരിച്ചടക്കാന്‍ പറ്റാത്ത വിധം വര്‍ദ്ധിച്ചപ്പോഴൊക്കെ അവര്‍ bankruptcy വഴിയോ സര്‍ക്കാര്‍ write-down വഴിയോ കടം എഴുതിത്തള്ളി. കടം എഴുതിത്തള്ളുന്നതിന് പകരം ഒബാമ creditors ന് ഒരു പൈസയും നഷ്ടപ്പടാന്‍ പാടില്ല എന്നാണ് ഒബാമ പറയുന്നത്. Roubini പറയുന്നതിനെതിരാണ് അത്. അവര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ അത് മൊത്തം സര്‍ക്കാരിന്റെ തലയിലാണ്. നിങ്ങള്‍ കാണുന്ന എല്ലാ സാമ്പത്തിക ചാര്‍ട്ടുകളിലും ഒരു വളര്‍ച്ചയും അതിന് ശേഷം പെട്ടന്നുള്ള തകര്‍ച്ചയും എന്തുകൊണ്ടാണ് കാണുന്നത്. എല്ലാറ്റിനേയും പൂര്‍ണ്ണമായും ലംബമായ ഒരു വീഴ്ചയാക്കി മാറ്റി. വില, international shipping, തൊഴില്‍, ലാഭം ഇവ ഒരു ഭിത്തിയിലിടിച്ച് നില്‍ക്കുന്നു. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് പകരം ജനം പലിശയും amortization ഉം അടക്കാന്‍ പണം ഉപയോഗിക്കുമ്പോള്‍, പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം കമ്പനികള്‍ junk bond holders ന് പണം അടക്കുമ്പോള്‍ ആ സമ്പദ്‌വ്യവസ്ഥക്ക് ഒരിക്കലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ല.

-Michael Hudson

മൂന്ന് പ്രധാന രംഗങ്ങളിലാണ് ഇടപെടേണ്ടത്. ൧. ഭവനവായ്പ്പക്ക് വീണ്ടും refinance നേരിട്ട് നല്‍കണം. അത് വീട്ടുടമസ്ഥരെ നേരിട്ട് സഹായിക്കുന്ന തരത്തിലാവണം. ഈ മാഫിയാ ലോണില്‍ നിന്ന് ലാഭം കൊയ്തവരെ ശിക്ഷിക്കണം. വീട്ടുകാര്‍ അവരുടെ വീട്ടില്‍ തന്നെ നില്‍ക്കട്ടേ. അതാണ് റൂസവെല്‍റ്റ് ’30കളില്‍ Home Owners’ Loan Corporation വഴി ചെയ്തത്. അന്ന് സര്‍ക്കാര്‍ നേരിട്ട് ഭവനവായ്പ്പയെ refinance ചെയ്തു. അതാണ് ആദ്യത്തെ പ്രശ്നം. അതില്‍ ഇവര്‍ ഒന്നും ചെയ്തിട്ടില്ല. അതിന് പകരം bondholders നേയും ബാങ്കുകളേയും സഹായിക്കുകയാണ് അവര്‍ ചെയ്യുന്നത്.

രണ്ടാമതായി, ഉത്തേജന പാക്കേജ് ചെറുതാണ്. ഉദാഹരണത്തിന് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാന, പ്രാദേശിക സര്‍ക്കാറിന് $40000 – $50000 കോടി ഡോളര്‍ വരുമാനം കുറയും. ഉത്തേജന പാക്കേജിലെ പണം ഏതാണ്ട് $14000 കോടി ഡോളര്‍ ആണ്. അദ്ധ്യാപകരുടെ, പോലീസുകാരുടെ, അഗ്നിശമന ജോലിക്കാരുടെ പിരിച്ചുവിടന്‍ അനാവശ്യമാണ്. ഒരു ചെക്ക് എഴുതുകമാത്രം കൊണ്ട് സര്‍ക്കാരിന് വേണമെങ്കില്‍ ഈ സേവനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവും.

Federal Reserve ല്‍ നിന്നുള്ള വായ്പ hedge funds നും private equity companiesനും നല്‍കി ബാങ്കുകളെ പൊക്കിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതാണ് ഗൈത്നര്‍ കൊണ്ടുവരുന്ന പദ്ധതിയുടെ ഏറ്റവും വലിയ പ്രശ്നം. നമ്മേ ഈ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ട് അതേ വ്യവസ്ഥ വീണ്ടും ശക്തിപ്പെടുത്തുകയാണ് ഇതുവഴി. അത് തെറ്റാണ്. Joe Stiglitz മുതല്‍ Paul Krugman മുതല്‍ Nouriel Roubini വരെ ഞാന്‍ ബഹുമാനിക്കുന്ന എല്ലാ സാമ്പത്തിക വിദഗ്ദ്ധരും പറയുന്നത് ബാങ്കുകളെ ദേശസാത്കരിക്കണമെന്നാണ്. മോശം ആസ്തികളെ ശുദ്ധിയാക്കണം. തെറ്റായി പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണം. അഴുമതിക്കാരായാ മാനേജ്മന്റുകളെ പിരിച്ചുവിടണം. സ്ലേറ്റ് വൃത്തിയാക്കി എല്ലാം പുതിയതായി തുടങ്ങി വായ്പകള്‍ നല്‍കണം. അതിന് വൈകുന്നത് ദ്വാരം കൂടുതല്‍ വലുതാകുന്നതിന് കാരണമാകും.

എന്തുകൊണ്ട് നാം അത് ശരിയായി ചെയ്യുന്നില്ല. പ്രശ്നം രാഷ്ട്രീയമാണ്. ഒരു വശത്ത് ഒബാമ Bob Rubin ന്റെ ആള്‍ക്കെരെ എടുക്കുന്നു. അവര്‍ ശരിയായ നയമല്ല കൊണ്ടുവരുന്നത്. മറുവശത്ത് റിപ്പബ്രിക്കന്‍മാര്‍ ഒബാമയെ നീങ്ങാന്‍ അനുവദിക്കുന്നുമില്ല. Maine ലെ സെനറ്ററായ Susan Collins നെ പോലുള്ളവര്‍ ശരിയായ കാര്യങ്ങള്‍ തടയുന്നു. ഒബാമ ജനത്തോട് നേരിട്ട് ബന്ധപ്പെട്ട് കൂടുതല്‍ റാഡിക്കലാകണം, കാരണം ഈ കാലം കൂടുതല്‍ റാഡിക്കലായ പരിഹാരങ്ങളാണ് ആവശ്യപ്പെടുന്നു.

– Robert Kuttner

പൊട്ടിപ്പോയ hedge fund ഊഹങ്ങളാലുണ്ടായ നഷ്ടത്തിന് പകരമായി അമേരിക്കന്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയായ AIG ക്ക് $13500 കോടി ഡോളറാണ് നല്‍കിയത്. ഇപ്പോള്‍ Securities and Exchange Commission നല്‍കുന്ന ഒരു പേപ്പറില്‍ ഒപ്പുവെച്ചാല്‍ നിങ്ങള്‍ നടത്തുന്ന hedge fund നിക്ഷേപങ്ങള്‍ സുരക്ഷിതമായി. പിന്നീട് നിങ്ങള്‍ക്ക് ഒരു ദശലക്ഷം ഡോളര്‍ നിക്ഷേപങ്ങളില്‍ നഷ്ടം വന്നു എന്ന് പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ല സര്‍ക്കാര്‍ നിങ്ങള്‍ക്ക് പണം തിരികെ തരും. [പക്ഷേ സാധാരണ ജനത്തിനോ? കൂലിപ്പണി മാത്രം രക്ഷ.]

ഈ ആളുകളെയാണ് ഒബാമ രക്ഷിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട, വീട് വാങ്ങി സ്വന്തം ജീവിതം അപകടപ്പെടുത്തിയ 10 ലക്ഷത്തില്‍ താഴെ വരുമാനുള്ളവരെയല്ല സഹായിക്കുന്നത്. പണമുള്ളവരെയാണ് അയാള്‍ സഹായിക്കുന്നത്. പാവപ്പെട്ടവന് ഒരു സഹായവുമില്ല. അതാണ് ഇതിലെ വിരോധാഭാസം.

മാറ്റത്തിന്റെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. അതേ സമയം നേരിയ ഭൂരിപക്ഷത്താല്‍ ജയിച്ച ജോര്‍ജ്ജ് ബുഷ് ചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.

ഇത് എങ്ങോട്ട് പോകുന്നു എന്നറിയാന്‍ സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യയിലും ബാള്‍ട്ടിക് രാജ്യങ്ങളിലും റൂബിന്‍ ചെയ്ത കാര്യങ്ങള്‍ നോക്കിയാല്‍ മതി. ഇപ്പോള്‍ അവയെല്ലാം തകര്‍ന്നിരിക്കുകയാണ്. ഒരു സഹായമവുമില്ല. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥക്ക് പകരം സാമ്പത്തിക രംഗത്തിന് സഹായം നല്‍കിയ ലാത്‌വിയ (Latvia) പോലുള്ള രാജ്യങ്ങളുടെ അവസ്ഥയിലേക്കാണ് നാം പോകുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഫിനാന്‍സ് പണം പിഴിയുകയാണ്. അവരല്ല സമ്പത്ത് സൃഷ്ടിച്ചത്. പക്ഷേ അവര്‍ക്കാണ് ഗുണം കിട്ടുന്നത്.

എന്താണ് പ്രേത ബാങ്ക്?

negative equity യുള്ള ബാങ്കുകളെയാണ് പ്രേത ബാങ്ക്(zombie bank) എന്ന് വിളിക്കുന്നത്. parasitology യില്‍ നിന്നാണ് “zombie” എന്ന വാക്ക് വന്നത്. പണം ഊറ്റുന്ന പരാദമായാണ് സാമ്പത്തിക രംഗത്തെ ആളുകള്‍ കുരുതുന്നത്. എന്നാല്‍ പരാദങ്ങള്‍ അതില്‍ കൂടുതല്‍ ചെയ്യും. ആക്രമണമേറ്റ ജീവിയുടെ പോഷകങ്ങള്‍ അവ വലിച്ച് കുടിക്കില്ല. ആക്രമണമേറ്റ ജീവിയുടെ തലച്ചോറിന്റെ നിയന്ത്രണമേറ്റെടുക്കും. പരാദം തന്റെ ശരീരത്തിന്റെ ഭാഗമാണ് എന്ന് ആ ജീവി വിചാരിക്കും. പരാദം ഒരു കുട്ടിയെ പോലെയാണ് ജീവി അതിന് വേണ്ട പോഷകങ്ങള്‍ നല്‍കുന്നു. സാമ്പത്തികരംഗവും സമ്പദ്‌വ്യവസ്ഥയുടെ ഭാഗമെന്ന് കരുതുന്നു. ബാങ്കുകള്‍ക്ക് ആരോഗ്യം നല്‍കാതെയും അവയെ ലാഭത്തിലാക്കാതെയും സമ്പദ്‌വ്യവസ്ഥക്ക് പൂര്‍വ്വസ്ഥിതി പ്രാപിക്കാനാവില്ല എന്ന് ഗൈത്നര്‍ രണ്ട് ദിവസം മുമ്പ് പറഞ്ഞു. അത് തെറ്റാണ്.

ബാങ്കുകളം ഹെഡ്ജ് ഫണ്ടുകളും അവരുടെ നഷ്ടം ഏറ്റെടുക്കാതെ സമ്പദ്‌വ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലെത്തില്ല. AIGക്ക് $13500 കോടി ഡോളര്‍ നല്‍കേണ്ട ഒരു കാര്യവുമില്ല. അവര്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് ബ്രിട്ടണ്‍ ആരോപിക്കുന്നു. എന്നാല്‍ അമേരിക്ക ഈ നീക്കത്തിനെതിരാണ്. അമേരിക്ക ഇരകളെ സഹായിക്കുന്നതിന് പകരം കള്ളന്‍മാരെ സഹായിക്കുകയാണ്. അവര്‍ ഇരകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വാഷിങ്ടണില്‍ നിന്നുള്ള insiders പ്രവര്‍ത്തിപ്പിക്കുന്ന പ്രേത സമ്പദ്‌വ്യവസ്ഥ രണ്ട് മാസത്തില്‍ $9 ട്രില്ല്യണ്‍ ഡോളര്‍ ഒഴുക്കി എന്ന് Bloomberg Financial പറയുന്നു. മൊത്തത്തില്‍ $12 trillion ആണ് ധനസഹായം നല്‍കിയത്.

– Michael Hudson

Citigroup ട്രഷറി $4500 കോടി ഡോളര്‍ ധനസഹായം നല്‍കി. കൂടാതെ $30600 കോടി ഡോളറിന്റെ കള്ള കടത്തിന് ഗ്യാരന്റിയും നല്‍കി. Citigroup നെ $2500 കോടി ഡോളറിന് വിലക്ക് വാങ്ങാം. നികുതിദായകരാണ് ഇപ്പോള്‍ അതിന്റെ ഉടമസ്ഥര്‍. ഉടമസ്ഥതാവകാശം പ്രയോഗിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവിടെ പോകുക, ഇപ്പോഴത്തെ മാനേജ്‌മെന്റിനെ പിരിച്ച് വിടുക, പൊതു ഉദ്യോഗസ്ഥരെ നിയമിക്കുക. Citigroup ഒരു പ്രേത ബാങ്കാണ്. അത് insolvent ആണ്. മിക്ക വലിയ ബാങ്കുകളും insolvent ആണ്. ആസ്തികളേക്കാല്‍ കൂടുതല്‍ കടമാണ് അവക്കുള്ളത്. ഗൈത്നര്‍ ഇത് മറച്ച് വെച്ച് പ്രശ്നങ്ങളുണ്ടാക്കിയ അതേ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഈ ബാങ്കുകളെ receivership ലേക്ക് മാറ്റിയാല്‍ തന്നെ കൂടുതല്‍ ശുദ്ധമായേനെ.

അത് റാഡിക്കലായി തോന്നുന്നുണ്ടെങ്കില്‍ അത് അങ്ങനെയാണ്. ഈ കുഴപ്പങ്ങളിലെല്ലാം നേരായി പ്രവര്‍ത്തിച്ച ഒരേയൊരു വകുപ്പ് FDIC ആണ്. FDIC ഇന്‍ഷുറന്‍സുള്ള ഒരു ബാങ്ക് പൊട്ടിയാല്‍ FDIC അവിടെ പോകും, ബാങ്ക് അടപ്പിക്കും, മാനേജ്‌മെന്റിനെ പിരിച്ചുവിടും, ഓഹരിയുടമകള്‍ക്ക് എല്ലാം നഷ്ടപ്പെടും, FDIC ബാങ്ക് ഏറ്റെടുത്ത് പൊതു ഉടമസ്ഥതയിലുള്ള ബാങ്കാക്കി മാറ്റും. അങ്ങനെ സംഭവിച്ച വലിയ ബാങ്ക് കാലിഫോര്‍ണിയയിലെ IndyMac നാണ്. FDIC അവിടെ ചെന്ന് അത് ഏറ്റെടുത്തു. 150 ആളുകളെ ആ ബാങ്ക് പ്രവര്‍ത്തിക്കാനായി നിയോഗിച്ചു. ഇപ്പോള്‍ അവര്‍ സ്വകാര്യ ഉടമസ്ഥര്‍ക്ക് അത് കുറേശയായി വിറ്റുകൊണ്ടിരിക്കുന്നു. വലിയ ബാങ്കുകളുടെ കാര്യത്തിലും ഇത് ചെയ്യാം. അങ്ങനെ ചെയ്യണം. നികുതി ദായകരുടെ പണം ഉപയോഗിച്ച് ഒരു insolvent ബാങ്കിന് ജീവന്‍രക്ഷ നല്‍കുക മാത്രമേ അത് ചെയ്യുന്നുള്ളു. [പിന്നീട് അത് ലാഭകരമാകുമ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നു. ഫലത്തില്‍ നികിതിദായകര്‍ക്ക് പണം തിരിച്ചുകിട്ടും.]

– Robert Kuttner

subprime പ്രശ്നം എന്ന് മാധ്യമങ്ങളില്‍ പറയുന്ന പ്രശ്നം ശരിക്കും ഒരു ബാങ്ക് പ്രശ്നമാണ്. ഈ negative equity മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നത് 5 ഓ 10 ഓ വലിയ ബാങ്കുകളിലാണ്.

ധനസഹായം കിട്ടിയ പണം അവര്‍ എന്തുചെയ്തു? അവര്‍ പോയി ചെറിയ നല്ല ബാങ്കുകളെ വാങ്ങി, അവരുടെ salesmanship തത്വചിന്ത ഈ ചെറിയ ആരോഗ്യമുള്ള ബാങ്കുകളില്‍ കുത്തിവെക്കുന്നു. ബ്രിട്ടണില്‍ ബാങ്കുകള്‍ പാര്‍ളമെന്റിന്റെ അന്വേഷണം നേരിടുകയാണ്. ബ്രിട്ടണിലെ ഈ ബാങ്കുകളുടെ പിരിച്ചുവിട്ടു തലവന്‍മാരെല്ലാം salesmen ആയിരുന്നു. അവരാരും ബാങ്കുകാരല്ല. വില്‍പ്പനമാത്രമായിരുന്നു അവര്‍ ചെയ്തിരുന്നത്. ഞാന്‍ വാള്‍ സ്ട്രീറ്റില്‍ ജോലിയിരുന്ന കാലത്ത് അതായിരുന്നു ചെയ്തിരുന്നത്. ഗവേഷണം ചെയ്യുന്നത് അവര്‍ നിര്‍ത്തി. വിശകലനം ചെയ്യുന്നത് അവര്‍ നിര്‍ത്തി. ആളുകള്‍ ബോണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും വില്‍ക്കണം എന്നത് മാത്രമാണ് അവര്‍ക്ക് വേണ്ടത്. എല്ലാ അശയങ്ങളും വെറും കച്ചവടമം(salesmanship) മാത്രമായി മാറി.

Citibank അവരുടെ വര്‍ഷങ്ങളായ പ്രവര്‍ത്തനത്തെ stretching the envelope എന്നാണ് വിളിക്കുന്നത്. നിയമങ്ങള്‍ ലംഘിക്കുക സര്‍ക്കാര്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് തടയുക തുടങ്ങിയവയാണ് ഇതുകൊണ്ട് അവര്‍ അര്‍ത്ഥമാക്കുന്നത്. Glass-Steagall Act നിയമം ലംഘിച്ച്, നിയമവിരുദ്ധമായാണ് Citibank ഇന്‍ഷുറന്‍ കമ്പനിയുമായി ലയിച്ചത്. സര്‍ക്കാര്‍ അവര്‍ക്കെതിരെ എന്തെങ്കിലും നടപടിക്ക് ശ്രമിച്ചാല്‍ തങ്ങള്‍ സമ്പദ്‌ഘടനയെ തകര്‍ക്കും എന്ന് ഭീഷണിപ്പെടുത്തും. സര്‍ക്കാരില്‍‍ നിന്ന് പണം പിഴിയാനായി അവര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യയെയാണ് hostage ആയി നിര്‍ത്തിയിരിക്കുന്നത്. അതാണ് യഥാര്‍ത്ഥ പ്രശ്നം. സെനറ്റര്‍മാരേയും ഒബാമയേയുമൊക്കെ പേടിപ്പിക്കുന്ന കാര്യം അതാണ്. അവര്‍ക്ക് വേണ്ട എല്ലാ കാര്യവും ചെയ്തുകൊടുത്തില്ലെങ്കില്‍ അവര്‍ സമ്പദ്ഘടന തകര്‍ക്കും.

– Michael Hudson

ശരിയായ രീതിയില്‍ ബാങ്കിങ് ചെയ്താല്‍ അതി ലളിതമായ ഒരു കാര്യമാണ്. ആരെങ്കിലും ലോണിന് അപേക്ഷ നല്‍കുന്നു, കടക്കാരന്റെ മൂല്യം ലോണ്‍ ഓഫീസര്‍ അളക്കുന്നു, ലോണിന് പലിശ ഈടാക്കുന്നു. ബാങ്കിങ് വ്യവസ്ഥ എന്നത് ഒരു പൊതു (public utility) ആണ്. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ ഇത്തിള്‍കണ്ണിയല്ല അത്. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥക്ക് വേണ്ടി അത് മൂലധനവും credit ഉം എത്തിക്കുന്നു. എന്നാല്‍ അത് bet വെക്കാനായി ഉപയോഗിക്കുമ്പോള്‍ subprime പോലെ നിങ്ങളെ തകര്‍ക്കുകയാണ്. ബാങ്കിങ് വ്യവസ്ഥയെ ലളിതമാക്കുക എന്ന ജോലിയാണ് ഈ സര്‍ക്കാരിന് ചെയ്യാനുള്ളത്. അപ്പോള്‍ subprime bond കള്‍ക്ക് മേല്‍ ഊഹക്കച്ചവടം നടത്തി പണം നഷ്ടപ്പെടുത്തിയതിന് ക്രഡിറ്റ് കാര്‍ഡില്‍ 23 – 30 % പലിശ ഈടാക്കേണ്ട അവസ്ഥ വരില്ല.

– Robert Kuttner

ഏത് രക്ഷാ പ്രവര്‍ത്തനത്തിലും ആദ്യം ചോദിക്കേണ്ട ചോദ്യം ആരെയാണ് രക്ഷപെടുത്താന്‍ പോകുന്നത് എന്നതാണ്? ഇവടെ രക്ഷപെടുത്താന്‍ പോകുന്നത് തങ്ങളെ രക്ഷപെടുത്തും എന്ന് കരുതുന്ന ബഹുജനമല്ല, പകരം സമ്പന്നരെയാണ് ഇവിടെ രക്ഷപെടുത്തുന്നത്. എങ്ങനെയാണ് രക്ഷപെടുത്തുന്നത്? താഴ്ന്ന വരുമാനമുള്ളവരെക്കൊണ്ട് ഉയര്‍ന്നവരുമാനമുള്ളവരെ രക്ഷപെടുത്തുന്നു. പുരോഗമനകാലത്തെ ആശയങ്ങള്‍ തലതിരിച്ചിട്ട അവസ്ഥയാണിപ്പോള്‍. അതൊരു regressive ആശയമാണ്. അമേരിക്ക തകര്‍ന്ന ഒരു സമ്പദ്‌വ്യവസ്ഥയാണോ എന്ന് പോലും നിങ്ങള്‍ക്ക് തോന്നും. ബാങ്കിങ് രംഗം പരിഷ്കരിച്ചില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ തകരും. അത് ഗൌരവമായ കാര്യമാണ്.

– Michael Hudson

ബാങ്ക് സഹായവും ഉത്തേജനപാക്കേജും രണ്ട് വ്യത്യസ്ഥ നിയമമാണ്. രണ്ടും ഒന്നിച്ച് കൊണ്ടുവന്നത് ആളുകളെ തെറ്റിധരിപ്പിക്കുന്നു.

ഗൈത്നര്‍ കൊണ്ടുവന്ന ബാങ്ക് സഹായം പൂര്‍ണ്ണമായും ദുരന്തമാണ്. തെറ്റായ ആളുകളെ സഹായിക്കുന്നു എന്നതല്ല ശരിയായ ആളുകളെ സഹായിക്കുന്നു എന്നതാണ് ഉത്തേജനപാക്കേജിന്റെ കുഴപ്പം. എന്നാല്‍ അത് വളരെ ചെറുതാണ്. GDP യുടെ 2.5% ആണത്. സമ്പദ്‌വ്യവസ്ഥ GDPയുടെ 5% എന്ന തോതിലാണ് തകരുന്നത്. ധനസഹായത്തിലെ ചിലകാര്യങ്ങള്‍ നല്ലതാണ്. അതിവേഗതീവണ്ടി പാതക്കുള്ള സഹായം, ശുദ്ധ ഊര്‍ജ്ജത്തിന്, infrastructure പരിപാലനത്തിന്, സൌജന്യ ആഹാരം, തൊഴിലില്ലായ്മാവേതനം, പൊതു ആരോഗ്യം എന്നിവക്കുള്ള സഹായം നല്ലതാണ്. $78900 കോടി ഡോളര്‍ എന്നത് വലിയ സംഖ്യയാണെങ്കിലും തകര്‍ച്ചയുടെ വലിപ്പം നോക്കുമ്പോള്‍ അത് അപര്യാപ്തമാണ്.

കൂടുതല്‍ പണം ധനസഹായതത്തിന് അവര്‍ വിനിയോഗിക്കും എന്നാണ് പറയുന്നത്. ഇനിയൊരു സഹസ്ര കോടി അങ്ങനെ നീക്കിവെക്കും എന്നത് ജനങ്ങളെ പറഞ്ഞ് മനസിലാക്കിപ്പിക്കുക എളുപ്പമല്ല. ബാങ്കുകളെ recapitalize ചെയ്യണം. എന്നാല്‍ അതിന് അവയെ ദേശസാത്കരിക്കുകയാണ് വേണ്ടത്. അതിന് കൂടുതല്‍ പണം വേണം.

– Robert Kuttner

— സ്രോതസ്സ് democracynow

Michael Hudson, Distinguished Research Professor at University of Missouri, Kansas City. A former Wall Street economist, he is the author of many books, including Super Imperialism: The Economic Strategy of American Empire. His latest article, “Obama’s Awful Financial Recovery Plan,” is online at counterpunch.org

Robert Kuttner, Journalist and economist. He is the co-founder and co-editor of The American Prospect magazine, as well as a Distinguished Senior Fellow of the think tank Demos. His latest book is called Obama’s Challenge: America’s Economic Crisis and the Power of a Transformative Presidency.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )