Conor Foley സംസാരിക്കുന്നു:
വേദനയും സംഘര്‍ഷവും ശമിപ്പിക്കാന്‍ പെട്ടെന്നെന്തെങ്കിലും ചെയ്യണമെന്ന ത്വര മനുഷ്യാവകാശത്തെക്കുറിച്ചും, അനീതിയെക്കുറിച്ചും വ്യാകുലതയുള്ളവര്‍ക്കുണ്ടാകും. എന്നാല്‍ ഈ ത്വര വേഗം സൈനിക ഇടപെടില്‍ വേണമെന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചേക്കാം.
ഇറാഖില്‍ സദ്ദാം ഹുസൈന്റെ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള “responsibility to act” ഉണ്ടെന്ന് അമേരിക്കയിലേയും ബ്രിട്ടണിലേയും രാഷ്ട്രീയ നേതാക്കള്‍ 2003 ന് മുമ്പ് നിരന്തരം പ്രസംഗിക്കാറുണ്ടായിരുന്നു. നിയമ വിദഗ്ദ്ധര്‍, മനുഷ്യസ്‌നേഹവാദവക്താക്കള്‍ , മാനുഷിക പ്രശ്നങ്ങളുള്ളപ്പോള്‍ സൈനിക ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഒരു emerging norm നെ “സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം” ഉണ്ടെന്ന് പറയുന്നു. സോമാലിയയില്‍ നിന്ന്, കൊസോവോയില്‍ നിന്ന് ഇറാഖിലെത്തുമ്പോള്‍ മനുഷ്യസ്നേഹപരമായ ഇടപെടലുകള്‍ വളരേറെ തെറ്റാണെന്നും സംരക്ഷിക്കാന്‍ പോയ അവിടുത്തെ ആ ജനങ്ങള്‍ക്ക് തന്നെ ദോഷമായിരുന്നു എന്നും കാണാം.
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ മനുഷ്യസ്നേഹപരമായ ഇടപെടലുകള്‍ രണ്ട് രീതിയില്‍ സൈനികവല്‍ക്കരിക്കുന്നതായി കാണാം. ൧. വേദന ഇല്ലാതാക്കാനും ജനജീവിതം രക്ഷിക്കാനും സൈനിക നടപടി മാത്രമുള്ള സംഭവങ്ങളുണ്ട്. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സൈന്യം പ്രവര്‍ത്തിക്കുന്ന 20 രാജ്യങ്ങളുണ്ട്. അതില്‍ ഏറ്റവും വലുത് കോംഗോയാണ്.
അവര്‍, ജോര്‍ജ്ജ് ബുഷും ടോണി ബ്ലയറും മനുഷ്യസ്നേഹത്തിന്റെ പേരില്‍ മനുഷ്യാവകാശ രംഗത്ത് മാറ്റമുണ്ടാക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് ടോണി ബ്ലയര്‍ അമേരിക്കയില്‍ വന്ന്, ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരമില്ലാതെ തന്നെ മറ്റ് രാജ്യങ്ങളെ കൈയ്യേറാം എന്ന പുതിയ ഒരു സിദ്ധാന്തത്തെക്കുറിച്ച് പ്രസംഗം നടത്തി. കൊസോവോ പ്രശ്നം നടക്കുന്ന സമയമായിരുന്നു അത്. അന്നു മുതല്‍ ഞങ്ങളെപ്പോലുള്ള മനുഷ്യത്വ സഹായ പ്രവര്‍ത്തകരുടെ കാര്യം കഷ്ടത്തിലായി. ചിലപ്പോള്‍ പ്രശ്നമുള്ള പ്രദേശങ്ങളില്‍ സൈനകരുടെ കൂടെ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതായി വരാറുണ്ട്. അവിടെ ഞങ്ങളേയും കൈയ്യേറിയ സൈനികരായി ജനം തെറ്റിധരിക്കുന്നു. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍. അവിടെ ഞങ്ങളെ സൈനികരെ പോലെയാണ് കണക്കാക്കുന്നത്.
തിരിച്ചുവരുന്ന അഭയാര്‍ത്ഥികള്‍ക്ക് വേണ്ട നിയമസഹായം ചെയ്യാനായി 9/11 ന് ശേഷം ഞാന്‍ അഫ്ഗാനിസ്ഥാനില്‍ പോയിരുന്നു. ഞങ്ങള്‍ അവിടെ ചെന്ന കാലത്ത് എല്ലാം നിഷ്പക്ഷമായിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തനം സുഗമമായിരുന്നു. ഞങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനായി. നടന്നായിരുന്നു എല്ലാ ദിവസവും ജോലിക്ക് പൊയ്കൊണ്ടിരുന്നത്.
2003, 2004 കഴിഞ്ഞപ്പോള്‍, ഇറാഖ് യുദ്ധത്തിന്റെ ഫലമായി, അബു ഗ്രേബ് പീഡനത്തിന്റെ ഫലമായി ഞങ്ങളെ താലിബാന്‍ നോട്ടമിട്ടു. എന്റെ ധാരാളം സുഹൃത്തുകളും സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. യുദ്ധം മൂര്‍ച്ഛിച്ചതോടെ സഹായപ്രവര്‍ത്തനങ്ങളെ സൈനികപ്രവര്‍ത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കാനുള്ള ബുഷ് സര്‍ക്കാരിന്റെ ശ്രമം കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ നിഷ്പക്ഷത ഇല്ലാതെയായി. ഇറാഖില്‍ സംഭവിച്ചതുപോലെ ഞങ്ങളേയും കൈയ്യറ്റ സൈന്യത്തിന്റെ ഭാഗമായി ആളുകള്‍ കാണാന്‍ തുടങ്ങി.
വലിയ ഒരു ദുരന്തമാണത്. എന്റെ ധാരാളം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഞങ്ങളുടെ ആവശ്യമുള്ള അഫ്ഗാനിസ്ഥാനിലെ ധാരാളം പ്രദേശങ്ങളില്‍ ഞങ്ങള്‍ക്ക് പ്രവേശിക്കാനാകുന്നില്ല. ഞങ്ങള്‍ സൈന്യത്തിന്റെ ഭാഗമാണെന്ന് കരുതാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതമായിരിക്കുകയാണ്. അതായത് ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ശരിയായി ചെയ്യാനാവുന്നില്ല.
മനുഷ്യസ്‌നേഹവാദത്തിന്റെ പേരില്‍ മറ്റ് രാജ്യങ്ങള്‍ കൈയ്യേറുന്നതിന്റെ വലിയ ഒരു ചരിത്രം നമുക്കുണ്ട്. ചെക്കോസ്ലോവാക്യയെ ഛിന്നഭിന്നമാക്കിയപ്പോള്‍ ഹിറ്റ്‌ലറും അങ്ങനെ തന്നെയാണ് പറഞ്ഞത്. Sudetenland ല്‍ പോയത് അവിടുത്തെ ജനങ്ങളെ വേട്ടയാടുന്നത് തടയാനാണ്.
ആദ്യത്തെ ഗള്‍ഫ് യുദ്ധത്തിന് ശേഷമാണ് ആധുനിക മനുഷ്യസ്‌നേഹവാദം തുടങ്ങിയത്. സദ്ദാമിന്റെ സൈന്യം തോറ്റ് കുവെയിറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വടക്ക് കുര്‍ദുകള്‍ പൊങ്ങിവന്നു. Republican Guard അവര്‍ക്ക് നേരെ തിരിഞ്ഞു. CNN ഘടകം കാരണം ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി മനുഷ്യസ്‌നേഹ പ്രവര്‍ത്തനം അവിടെ നടത്തണമെന്ന ആവശ്യം പാസാക്കി. 20 ലക്ഷം കുര്‍ദ്ദുകള്‍ ടര്‍ക്കിയുടെ അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തു. ടര്‍ക്കി അതിര്‍ത്തി അടച്ചു. ആയിരക്കണക്കിന് ആളുകള്‍ ദിവസവും മരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഇടപെടലിന്റെ ആവശ്യം അവിടെയുണ്ടായി. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഇടപെടല്‍ സൈന്യത്തിന് അംഗീകാരം കൊടുത്തു. ഐക്യരാഷ്ട്രസഭാ നടത്തിയ ആദ്യത്തെ മനുഷ്യസ്‌നേഹവാദപരമായ ഇടപെടല്‍ അതായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ 20 സമാധാന സേന ലോകത്തുണ്ട്.
“അവരാണ് ജഡ്ജി, അവരാണ് മദ്ധ്യസ്ഥസമിതി(jury), അവരാണ് ആരാച്ചാര്‍. മനുഷ്യസ്‌നേഹവാദപരമായ ഇടപെടല്‍ ഞങ്ങള്‍ തീരുമാനിക്കും. പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കാണ്. ഐക്യരാഷ്ട്രസഭ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ പ്രവര്‍ത്തിക്കും,” എന്നാണ് ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയവര്‍ പറയുന്നത്. ഈ നയം പ്രത്യേകിച്ച് ഇറാഖില്‍ കാണാമായിരുന്നു. ഇറാഖില്‍ അമേരിക്കയും ബ്രിട്ടണും നിയമവിരുദ്ധമായാണ് ഇടപെട്ടത്. ഒരു ഇരട്ട നയം നമുക്കിവിടെ കാണാം. മനുഷ്യാവാകാശവും ജനാധിപത്യവും സംരക്ഷിക്കാന്‍ നമ്മള്‍ ഇടപെടുന്ന അതേ സമയത്ത് നമ്മുടേ ദേശീയ താല്‍പ്പര്യപ്രകാരം നാം മനുഷ്യാവകാശം തള്ളിക്കളയുന്നു, അന്തര്‍ദേശീയ നിയമങ്ങളെ അവഗണിക്കുന്നു, നമ്മുടെ തന്നെ നിയമങ്ങളെ ലംഘിക്കുന്നു.
കഴിഞ്ഞ 4-5 വര്‍ഷങ്ങളില്‍ Darfur ല്‍ നടന്ന സംഭവങ്ങള്‍ മിക്ക സമാധന പ്രവര്‍ത്തകരേയും വേദനിപ്പിക്കുന്നു. അവിടെ ഒരു മാനുഷിക പ്രശ്നമുണ്ട്. പതിനായിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സുഡാന്‍ സര്‍ക്കാര്‍ വംശഹത്യ നയം അവിടെ നടപ്പാക്കുകയാണ്. അന്തര്‍ ദേശീയ Criminal Court വംശഹത്യയുടെ പേരില്‍ സുഡാന്‍ പ്രസിഡന്റിനെതിരെ കേസെടുത്തിട്ടുണ്ട്.
Darfur നെ സൈനികമായി പേടിപ്പിക്കുക എന്നത് നവയാഥാസ്ഥിക അജണ്ടയുടെ ഭാഗമാണ്. സഹായ പ്രവര്‍ത്തകര്‍ അത് അംഗീകരിക്കുന്നില്ല. “ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമില്ലാതെ നിങ്ങള്‍ ഏകപക്ഷീയമായി സൈനിക നടപടികളെടുത്താല്‍ ഞങ്ങള്‍ പിന്‍വാങ്ങും. പടിഞ്ഞാറന്‍ ശക്തികള്‍ ഇടപെട്ടാല്‍ ഞങ്ങളുടെ ക്യാമ്പുകളിലെ ആളുകളെ ഞങ്ങള്‍ക്ക് പരിപാലിക്കാനാവില്ല” എന്ന് അവര്‍ ഒരു പ്രസഥാവനയിറക്കി. ജീവിച്ചിരിക്കാനായി മനുഷ്യസഹായ സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ ഇന്ന് ലോകത്തുണ്ട്. ഈ സമയത്ത് സൈന്യത്തെ ഇറക്കിയാല്‍ മനുഷ്യസഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ വളരെ ദുരിതത്തിലാക്കും.
കൊസോവോയില്‍ ഇത് സംഭവിച്ചു. തീര്‍ച്ചയായും അവിടെ ഒരു മനുഷ്യത്വ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ ബോംബിടുക എന്നതായിരുന്നു നേറ്റോയുടെ (NATO) തീരുമാനം. നേറ്റോയുടെ ഇടപെടല്‍ കാരണം, താരതമ്യേനെ ചെറിയ ഒരു പ്രശ്നമായിരുന്ന അത് ആയിരക്കണക്കിനാളുകളെ കൊന്ന, ആയിരക്കണക്കിനാളുകളെ സ്വന്തം വീടുകളില്‍ നിന്ന് പാലായനം ചെയ്യിച്ച വലിയ ഒരു പ്രശ്നമായി മാറി.
Darfur ല്‍ ഒരു ധര്‍മ്മസങ്കടമുണ്ട്. സഹായപ്രവര്‍ത്തകര്‍ അതിനെയോര്‍ത്ത് വ്യാകുലപ്പെടുകയും ചെയ്യുന്നു. Darfur പ്രദേശത്ത് അന്തര്‍ദേശീയ ശ്രദ്ധയുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പടിഞ്ഞാറന്‍ സൈനിക ഇടപെടല്‍ വിപരീതഫലമുണ്ടാക്കും എന്നാണ് മിക്കയാളുകളും കരുതുന്നത്.
കൊസോവോയിലാണ് ഞാന്‍ ആദ്യമായി യുദ്ധക്കളം കണ്ടത്. ഞാന്‍ Amnestyയില്‍ ജോലി ചെയ്യുകയായിരുന്നു. പിനോഷേ കേസിലും ഇടപെട്ടിരുന്നു. ചില കുറ്റകൃത്യങ്ങള്‍ക്ക് അന്തര്‍ദേശീയ നിയമം നിര്‍വ്വചനം നല്‍കിയിട്ടുണ്ട്. പീഡനം, വംശഹത്യ, യുദ്ധക്കുറ്റം, മനുഷ്യവംശത്തിനെതിരായ കുറ്റങ്ങള്‍, തുടങ്ങയവ. ലോകത്തെവിടെയായാലും, ഏത് രാജ്യക്കാരനായാലും, എവിടെ നടന്നാലും ഇത്തരം കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കാം.
പിനോഷേയുടെ കാര്യം നോക്കൂ. പട്ടാള അട്ടിമറിക്ക് ശേഷം അയാള്‍ ചിലിയില്‍ വലിയ പീഡനങ്ങള്‍ നടത്തി. പിന്നീട് അധികാരം നഷ്ടപ്പെടുകയും സ്വയം പൊതുമാപ്പ് സ്വീകരിക്കുകയും ചെയ്തു. “ഞാന്‍ മുമ്പ് ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണ്. അതുകൊണ്ട് എന്നെ കുറ്റാരോപണം(prosecute) ചെയ്യാനാവില്ല,” എന്നാണയാള്‍ പറയുന്നത്. അയാള്‍ ബ്രിട്ടണില്‍ പോയി. സാര്‍വ്വത്രികമായ ന്യായാധികാരം(jurisdiction) പ്രകാരം സ്പെയിന്‍, ചിലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ UN Convention Against Torture ല്‍ ഒപ്പ് വെച്ചിട്ടുള്ളലരാണ്. അതുകൊണ്ട് പിനോഷേയെ കുറ്റവിചാരണ ചെയ്യാം എന്ന് സ്പെയിന്‍കാര്‍ പറഞ്ഞു. House of Lords വിധിയും പ്രഖ്യാപിച്ചു. അത് വളരെ പ്രധാനപ്പെട്ട ഒരു വിധിയാണ്. International Criminal Court സ്ഥാപിതമായ കാലത്തായിരുന്നു ഇത്. മനുഷ്യാവകാശത്തിന്റെ പേരില്‍ കൊസോവോയിലെ സൈനിക ഇടപെടല്‍ ന്യായീകരിക്കപ്പെട്ട കാലത്തായിരുന്നു ഇത്.
UN Convention Against Tortureല്‍ ഒപ്പ് വെച്ചിരിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ സര്‍ക്കാരുകള്‍ പീഡനങ്ങള്‍ നടത്തിയതിനെതിരെ അന്തര്‍ദേശീയ നിയമപ്രകാരം മാത്രമല്ല, അമേരിക്കയുടെ തദ്ദേശിയ നിയമപ്രകാരവും പ്രഥമദൃഷ്‌ടിയില്‍ കേസെടുക്കാം. അതുകൊണ്ട് അമേരിക്കക്കാര്‍ക്ക് അവരുടെ മുമ്പത്തെ സര്‍ക്കാരുകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാന്‍ കഴിയും. commission of inquiry വേണമെന്നാണ് എന്റെ അഭിപ്രായം. 75% ആളുകള്‍ അതിനെ അംഗീകരിക്കുന്നു. കുറ്റവിചാരണ നടത്തണമെന്ന് 40% ആളുകളും ആവശ്യപ്പെടുന്നു. ആദ്യം അന്വേഷണം വേണം. ഏതൊക്കെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് കണ്ടെത്തണം. ധാരാളം രേഖകള്‍ പരസ്യമാക്കേണ്ടിവരും. നല്ല ഒരു ചര്‍ച്ച നടത്തണം.
അഫ്ഗാനിസ്ഥാനാണ് ഏറ്റവും വലിയ പ്രശ്നം. അവിടെ അമേരിക്ക ഇടപെടുന്നു. വളരുന്ന മറ്റ് പ്രശ്നങ്ങളുമുണ്ട്. കോംഗോ വലിയ ഒരു പ്രശ്നമാണ്. സമാധാന സേനയുടെ വലിയൊരു സംഘം അവിടെയുണ്ട്.
ഇരട്ട നയം ഉണ്ടാകാന്‍ പാടില്ല എന്നതാണ് പ്രധാനം. ലോകത്തില്‍ ജനാധിപത്യവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് അമേരിക്കക്കുള്ളത്. ആ അംഗീകാരം ഇല്ലാതെയായി. അത് തിരികെ പിടിക്കാന്‍ നിങ്ങള്‍ വേണ്ടത് ചെയ്യണം.
— സ്രോതസ്സ് democracynow
Conor Foley, Journalist and veteran aid relief worker who has worked for several humanitarian groups. His new book is The Thin Blue Line: How Humanitarianism Went to War.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
Rubbish!. Your humanitarian leaders must be Joseph Stalin, Polpot, Timur, Zenkiskhan etc. What a hypocrisy.
എനിച്ചറിയില്ല. Conor Foley യോട് കേള്
എന്റെ ലീഡറോ… ഒരു ലീഡറേ നമുക്കുള്ളു. മാളക്കാരന്‍