
അലൂമനിയം foil ല്‍ nanoscale pillars വളര്‍ത്തിയെടുത്ത് University of California, Berkeley യിലലെ ഗവേഷകര്‍ പുതിയ തരം സോളാര്‍ സെല്ലുകള്‍ നിര്‍മ്മിച്ചു. സില്ലിനെ വളക്കാവുന്ന സുതാര്യമായ റബ്ബര്‍ പോളിമറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാധാരാണ സിലിക്കണ്‍ സോളാര്‍ പാനലുകളുടെ വില കുറക്കാന്‍ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കും.
cadmium telluride ന്റെ നേര്‍ത്ത പാളിയില്‍ ഒരേപോലുള്ള cadmium sulfide ന്റെ 500 നാനോമീറ്റര്‍-high pillars വെച്ചാണ് ഈ സോളാര്‍ സെല്‍ നിര്‍മ്മിച്ചത്. നേര്‍ത്ത-പാളി സോളാര്‍ സെല്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അര്‍ദ്ധ ചാലകമാണ് ഈ രണ്ട് പദാര്‍ത്ഥങ്ങളും. സെല്ലിന് സൂര്യപ്രകാശത്തെ വൈദ്യുതിയായി മാറ്റുന്നതില്‍ 6% ദക്ഷതയുണ്ടെന്ന് Javey യും അദ്ദേഹത്തിന്റെ കൂട്ടാളികളും പറയുന്നു. Nature Materials ലാണ് അവരുടെ പ്രബന്ധം വന്നത്.
സാധാരണ സെല്ലുകളില്‍ സിലിക്കണ്‍ സൂര്യപ്രകാശത്തെ സ്വീകരിച്ച് സ്വതന്ത്ര ഇലക്ടോണുകളെ സൃഷ്ടിക്കുന്നു. അവ മാലിന്യങ്ങളിലോ തെറ്റുകളിലോ(defects) കുടുങ്ങുങ്ങാതിരുന്നാല്‍ വൈദ്യുത സര്‍ക്യൂട്ടില്‍ എത്തിച്ചേരും. ഉയര്‍ന്ന ദക്ഷതയുള്ള ഫോടോ വോള്‍ടേയിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യധികം ശുദ്ധവും വിലപിടിപ്പുള്ളതുമായ crystalline സിലിക്കണ്‍ വേണം.
നാനോ തൂണ് ഉപകരണങ്ങള്‍ സിലിക്കണിന് രണ്ട് ദൌത്യങ്ങള്‍ നല്‍കുന്നു: തൂണിന് ചുറ്റുമുള്ള പദാര്‍ത്ഥം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നു. തൂണ് അതിനെ വൈദ്യുത സര്‍ക്യൂട്ടിലേക്ക് കടത്തിവീടുന്നു. ഇത് രണ്ട് രീതിയിലാണ് ദക്ഷത ഉയര്‍ത്തുന്നത്. അടുത്തടുത്തുള്ള തൂണുകള്‍ സൂര്യപ്രകാശത്തെ കുടുക്കി ചുറ്റുമുള്ള പദാര്‍ത്ഥത്തിന് അത് സ്വീകരിക്കാന്‍ സഹായിക്കുന്നു. തൂണുകളിലൂടെ ഇലക്ടോണുകള്‍ക്ക് കുറവ് ദൂരം യാത്ര ചെയ്താല്‍ മതിയാവും. അതുകൊണ്ട് അതിന് തെറ്റുകളില്‍ കുടിങ്ങിപോകാനുള്ള സാദ്ധ്യത കുറവാണ്. അതായതാ കുറഞ്ഞ ഗുണമേന്‍മയുള്ള, വിലകുറഞ്ഞ, പദാര്‍ത്ഥം ഉപയോഗിക്കാം എന്ന് Javey പറയുന്നു. electrical-engineering and computer-sciences പ്രൊഫസര്‍ ആണ് Ali Javey.
– സ്രോതസ്സ് technologyreview
Very intense research are going on in the field of nanoscience worldwide
we can expect good results with in very short period