ചൂട് ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി

വേനല്‍ കാലത്തെ താപ തരംഗത്താല്‍ ഫ്രാന്‍സ് മൂന്നാമത്തെ ആണവനിലയവും നിര്‍ത്തിവെച്ച് ബ്രിട്ടണില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാനാ‍ തുടങ്ങി. 30C ല്‍ അധികമാണ് ഫ്രാന്‍സിലെ താപനില. EDF ന്റെ റിയാക്റ്ററുകളെല്ലാം ആറ് വര്‍ഷത്തില്‍ ഏറ്റവും കുറവ് ഉത്പാദന നിലയയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അധികമുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാനായി ബ്രിട്ടണില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി.

ഫ്രാന്‍സിലെ 19 ആണവനിലയങ്ങളില്‍ 14 എണ്ണം ഉള്‍പ്രദേശത്തെ നദിക്കരകളിലാണ്. അവ സമുദ്ര ജലത്തിന് പകരം നദീ ജലമാണ് തണുപ്പിക്കാനുപയോഗിക്കുന്നത്. ജലത്തിന്റെ താപനില ഉയരുന്നത് കാരണം EDF നിലയങ്ങള്‍ അടച്ചിടും. അല്ലെങ്കില്‍ റിയാക്റ്റര്‍ casings ന്റെ താപനില 50C ല്‍ അധികമാകും.

ബ്രിട്ടണില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള peak demand 1,000MW ആണ്, ഏകദേശം Dungeness നിലയത്തിന്റെ ശേഷിയോളം. 8,000MW ഇറക്കുമതി ചെയ്യേണ്ടിവരും എന്ന കാര്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞത് ഉപകാരപ്രദമായി.

ജൈവ സമ്പത്തിന് ദോഷം വരാതെ വേണം തണുപ്പിക്കാനുപയോഗിച്ച ജലം തിരികെ നദിയില്‍ തള്ളാന്‍ എന്ന് കടുത്ത സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. പുറത്ത് വരുന്ന ജലത്തിന് 24C ല്‍ അധികം താപനില പാടില്ല. നദിക്കരയിലെ അണുനിലയങ്ങളില്‍ നിന്ന് കുറവ് വൈദിയുതി വരുന്ന കാലത്ത് തന്നെയാണ് ഫ്രാന്‍സിലെ ജനം ചൂടിനെ നേരിടാന്‍ ശീതീകരണികള്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ഫ്രാന്‍സിന്റെ മൊത്തം വൈദ്യുതി ശേഷിയായ 63GW ല്‍ 20GW പ്രവര്‍ത്തിക്കുന്നില്ല എന്ന് ഊര്‍ജ്ജ വ്യവസായ വക്താവ് പറഞ്ഞു.

2003 ല്‍ പ്രശ്നം കൂടുതല്‍ വഷളായപ്പോള്‍ ഫ്രഞ്ച് ആണവ സുരക്ഷാ ഏജന്‍സി മൂന്ന് നിലയങ്ങള്‍ക്ക് ഇളവ് കൊടുത്തു. അവക്ക് 30C വരെ താപനിലയിലുള്ള ജലം പുറത്ത് കളയാന്‍ അനുമതി നല്‍കി. ഫ്രാന്‍സിന് 5 നിലയങ്ങള്‍ കടല്‍ക്കരയിലുണ്ട്. അവക്ക് തണുപ്പിക്കല്‍ പ്രശ്നമില്ല.

ബ്രിട്ടണിലെ 10 ആണവനിലയങ്ങളെല്ലാം കടല്‍കരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അവയെല്ലാം കൂടി രാജ്യത്തിന്റെ 16% വൈദ്യുതി നല്‍കുന്നു. അമിതമായി ചൂടാകുന്ന പ്രശ്നം അവക്കില്ല. എന്നാലും ഭാവിയില്‍ ദീര്‍ഘകാലത്തെ ചൂട് കാലാവസ്ഥയുണ്ടായാല്‍ അവക്കും പ്രശ്നങ്ങളാവും. ബ്രിട്ടണിലെ താപനിലയങ്ങളും ചൂട് പ്രമാണിച്ച് വൈദ്യുതോല്‍ ഉത്പാദനം കുറച്ചിട്ടുണ്ട്.

– സ്രോതസ്സ് timesonline

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s