“നാം ഇപ്പോഴെടുക്കുന്ന തീരുമാനം ദീര്‍ഘകാലമുള്ള മാനവരാശിയെ ബാധിക്കുന്നതാണെന്ന് മനസിലാക്കി ഭൂമിയിലെ ജീവന്റെ ഈ പ്രധാന ഘടകത്തെ സംരക്ഷിക്കാന്‍ നാം എല്ലാ ശ്രമവും നടത്തണം,” എന്ന് സര്‍ ഡേവിഡ് ആറ്റന്‍ബറോ(David Attenborough) പറഞ്ഞു.
അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ മൂന്നിലൊന്ന് ജലത്തില്‍ ലയിച്ച് ചേരുകയാണ്. സമുദ്രം CO2 ആഗിരണം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അമ്ലമയമാകുന്നു. അതിനാല്‍ ആസ്ട്രേലിയിലെ Great Barrier Reef പോലുള്ള പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവാതെ വരരന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതും പവിഴപ്പുറ്റുകളെ അലക്കുന്നതിന്(bleaching) കാരണമാകുന്നു.
Zoological Society of London ലെ Alex Rogers ഉം സര്‍ ഡേവിഡിനോടൊപ്പം ഉണ്ടായിരുന്നു. CO2 നില 350 ppm ന് താഴെ നിന്നെങ്കിലേ പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവൂ. പക്ഷേ ഇന്ന് CO2 നില 399 ല്‍ എത്തിനില്‍ക്കുകയാണ്.
ഫോസില്‍ ഇന്ധനങ്ങള്‍ നാം ഈ തോതില്‍ കത്തിച്ചാല്‍ അടുത്ത 20 വര്‍ഷങ്ങള്‍ കൊണ്ട് CO2 നില 450 ppm ല്‍ എത്തും. ആ നിലയില്‍ സമുദ്രങ്ങള്‍ കൂടുതല്‍ അമ്ലരസമായതാവുകയും പവിഴപ്പുറ്റുകള്‍ക്ക് നിലനില്‍ക്കാനാവാതാകുകയും ചെയ്യും.
Australian Institute of Marine Science ന്റെ മുമ്പത്തെ പ്രധാന ശാസ്ത്രജ്ഞനായ Charlie Veron പറയുന്നത്, അടുത്ത 20 വര്‍ഷം കൊണ്ട് Great Barrier Reef ഇല്ലാതാകും. വേറെ വഴിയൊന്നും കാണുന്നില്ല.
അത് സംഭവിച്ചാല്‍ ലോകത്തെ ആദ്യത്തെ ജൈവ വ്യവസ്ഥ തകര്‍ച്ചയായിരിക്കും. [മനുഷ്യന് ശേഷമുള്ള]
അത് നിങ്ങളുടെ ജീവിതകാലത്ത് തന്നെ സംഭവിക്കും.
– സ്രോതസ്സ് priceofoil
ദയവ് ചെയ്ത് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് കുറക്കുക.
Reblogged this on പ്രിയദര്‍ശനം.