2008 ന്റെ അവസാനമായപ്പോഴേക്കും അമേരിക്കയിലെ ഭവനവായ്പകളില്‍ 9% ല്‍ അധികം delinquent ചെയ്യപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു എന്ന് Mortgage Bankers Association പറയുന്നു. 81 ലക്ഷം അമേരിക്കന്‍ വീടുകള്‍ അതായത് ഭവനവായ്പയുള്ള വീടുകളുടെ 16% 2012 ഓടെ ജപ്തിചെയ്യപ്പെടും എന്ന് Credit Suisse റിപ്പോര്‍ട്ടും പറയുന്നു.
രാജ്യം മൊത്തം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്ന സമയത്ത് സര്‍ക്കാര്‍ ഇടപെടുന്നേയില്ല. പ്രാദേശിക തലത്തില്‍ ചിലടത്ത് ഇടപെടലുണ്ട്. സാമൂഹ്യ സംഘടനയായ ACORN അടുത്ത കാലത്ത് 22 നഗരങ്ങളില്‍ ജപ്തിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജപ്തി നേരിടുന്ന വീട്ടുടമസ്ഥര്‍ Neighborhood Assistance Corporation of America ന്റെ നേതൃത്വത്തില്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ തലവന്‍മാരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തി.
ചിലനഗരങ്ങളിലെ പോലീസുദ്യോഗസ്ഥര്‍(ഷെറിഫ്) ഒരു നയം സ്വീകരിച്ചിട്ടുണ്ട്. മിഷിഗണിലെ Wayne County യില്‍ ഷെറിഫ് Warren Evans ഫെബ്രുവരി 2 മുതല്‍ ഫെഡറല്‍ സര്‍ക്കാര്‍ ജപ്തി നേരിടുന്ന വീട്ടുടമസ്ഥരെ സഹായിക്കാനുള്ള പരിപാടികള്‍ കൊണ്ടുവരുന്നത് വരെ എല്ലാ ജപ്തിയും നിരോധിച്ചിരിക്കുകയാണ്.
മിനിയാപോളിസിന്റെ തെക്കും വടക്കും ഭാഗത്തെ ജപ്തി ചെയ്ത ഒഴിഞ്ഞ വീടുകളിലേക്ക് Poor People’s Economic Human Rights Campaign പരിപാടികള്‍ വികസിപ്പിക്കും എന്ന് അവര്‍ പറഞ്ഞു. ജപ്തി നിര്‍ത്തണമെന്ന ഒരു ആവശ്യവും അവര്‍ ഉന്നയിക്കുന്നു.
CHERI HONKALA
ധാരാളം കാര്യങ്ങള്‍ ഞങ്ങള്‍ തുടങ്ങി. മാര്‍ച്ച് 11 ന് Twin Cities ലെ ജനങ്ങളെ സംഘടിപ്പിച്ചു. വീട് വില്‍പ്പന തടയുകയാണ് ലക്ഷ്യം.
വീടില്ലാത്തവരെ ശൂന്യമായി വീടുകളില്‍ പാര്‍പ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്ന വേറൊരു പണി. ഇതിനകം ജപ്തിചെയ്യപ്പെട്ട വീടുകളില്‍ ആള്‍ത്താമസമുണ്ടാവില്ല. വീടില്ലാത്ത കുടുംബങ്ങളെ ഞങ്ങള്‍ അവിടെ പാര്‍പ്പിക്കും.
Underground Railroad പ്രോജക്റ്റിന്റെ ഭാഗമായി emergency response teams എന്നൊരു സംഘവും ഞങ്ങള്‍ക്കുണ്ട്. ജപ്തിയുടെ അവസാന ഘട്ടത്തെ നേരിടുന്ന ആള്‍ക്കാരുടെ വീട്ടില്‍ ഞങ്ങള്‍ പോയി അവരെ വിട്ടുപോകില്ല എന്ന പറഞ്ഞ് അവിടെ അവരുടെ കൂടെ താമസിക്കും. രാജ്യത്ത് താങ്ങാവുന്ന ഭവന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതു വരെ ഒഴുപ്പിക്കല്‍, ജപ്തി, sheriff sales തുടങ്ങിയവ പൂര്‍ണ്ണമായും ഇല്ലാതാക്കണം എന്ന് ഞങ്ങള്‍ പറയുന്നു.
13 വീടുകളിള്‍ ഞങ്ങള്‍ ആളുകളെ താമസിപ്പിച്ചു. അതില്‍ ഒന്നില്‍ നിന്ന് മാത്രമാണ് ആളുകളെ പുറത്താക്കിയത് ഇത്തരം ആയിരക്കണക്കിന് ശൂന്യമായ വീടുകളുണ്ട്. പുറത്താക്കപ്പെട്ട വീട്ടുകാരെ വേറൊരു ഒഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചു. ഓരോ ഒഴിഞ്ഞ വീടിന് മുമ്പിലും പോലീസുകരെ അവര്‍ നിര്‍ത്തുന്നത് വരെ ഞങ്ങള്‍ക്ക് ഈ പരിപാടി തുടരാം.
ഒരു വീട്ടില്‍ നിന്ന് ആളുകളെ പുറത്താക്കിയത് അതേ സ്ഥലത്തുള്ള അമിതോല്‍സാഹിയായ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് കാരണമാണ്. പോലീസിന് അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റ് പല ജോലികളും ചെയ്യാനുണ്ട് എന്നാണ് മറ്റെല്ലായിടത്തുനിന്നുമുള്ള അഭിപ്രായം.
ഒഴിഞ്ഞ വീടുകള്‍ തങ്ങളുടെ വീടിനടുത്തുണ്ടാകുന്നത് ആളുകള്‍ക്ക് ഇഷ്ടമല്ല. മയക്കമരുന്ന്, മറ്റ് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സാധ്യത തുടങ്ങിയവയ കാരണമാണ്. ആളുകളെ റോഡില്‍ തള്ളുന്നതിന് പകരം അയല്‍കാരുടെ സമൂഹത്തെ വീണ്ടും സൃഷ്ടിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
മിനസോട്ട സംസ്ഥാനത്തെ നൂറ്കണക്കിന് വീട്ടുകാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം എന്ന് Housing and Urban Development ന്റെ തലവന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ Republican National Convention ന് മുമ്പ് അദ്ദേഹം തന്റെ വാഗ്ദാനം പിന്‍വലിച്ചു. ഞങ്ങള്‍ സംഘം ചേര്‍ന്ന് അതിനെതിരെ പ്രതിഷേധിച്ചു. എന്നെയും Deeq Abdi യും അറസ്റ്റ് ചെയ്ത് ആ കേസ് നടക്കുകയാണ്.
Poor People’s Economic Human Rights Campaign രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. വീട് എന്നത് മനുഷ്യാവകാശമാണെന്ന് ജനങ്ങളെ അത് പഠിപ്പിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ വീടുകളിള്‍ എങ്ങനെ കൈയ്യേറണമെന്നും പഠിപ്പിക്കുന്നു. കുത്തിയിരിപ്പ് സമരം നടത്തുകയും ജപ്തി തടയുകയും ചെയ്യുന്നതെങ്ങനെയെന്ന് ജനത്തെ പഠിപ്പിക്കുന്നു. ജനത്തിന് ആഹാരവും ആരോഗ്യസംരക്ഷണവും നല്‍കുന്നു.
Congress ല്‍ മാറ്റങ്ങള്‍ വരുത്താന്‍ നടത്തുന്ന ശ്രമം പോരാ, കാരണം ആളുകള്‍ മരിക്കുകയാണ്. അവര്‍ക്ക് ആരോഗ്യ പരിരക്ഷയില്ല, തെരുവില്‍ ആളുകള്‍ തണുത്ത് വിറഞ്ഞ് മരവിക്കുകയാണ്. അവരെ സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ഉടന്‍ അതിന് പരിഹാരം വേണം. നിയമം പാസാവുന്നത് വരെ കാത്തിരിക്കാനാവില്ല. ആളുകളെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജയില്‍ വ്യവസ്ഥയിലേക്കും ആളുകളെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തെരുവില്‍ വിറഞ്ഞ് ചാവുന്നതിനേക്കാള്‍ നല്ലത് അതാണെന്ന് തോന്നാം. അതേസമയത്ത് നമുക്ക് ആളില്ലാത്ത ശൂന്യമായ വീടുകളും ധാരാളം.
— സ്രോതസ്സ് democracynow
Cheri Honkala, National Organizer with the Poor People’s Economic Human Rights Campaign. She grew up in Minneapolis and is based in Philadelphia.
Dwayne Cunningham, Recently moved into a vacant home under the Poor People’s Economic Human Rights Campaign home-takeover program.