അല്‍ബര്‍ട്ടയിലെ ടാര്‍മണ്ണ്

ഇന്ന് ഭൂമിയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റാണ് ടാര്‍ മണ്ണ്. സാധാരണ എണ്ണ പര്യവേഷണം പോലെയല്ല അത്. ടാര്‍ മണ്ണില്‍ നിന്ന് ഒരു ബാരല്‍ എണ്ണ ലഭിക്കാന്‍ ഒരു ബാരല്‍ സാധാരണ എണ്ണ ഖനനം ചെയ്യുന്നതിനെക്കാള്‍ 3 മുതല്‍ 5 വരെ മടങ്ങ് ഊര്‍ജ്ജം വേണം. അതിനുപരി ടാര്‍ മണ്ണില്‍ നിന്ന് ഒരു ബാരല്‍ എണ്ണ വേര്‍തിരിച്ചെടുക്കാന്‍ 3 മുതല്‍ 5 വരെ ബരല്‍ ശുദ്ധ ജലവും വേണം. പ്രതി ദിനം 13 ലക്ഷം ബാരല്‍ എണ്ണ ഇങ്ങനെ ഉത്പാദിപ്പിക്കുന്നുവെങ്കില്‍ അതിന്റെ പാരിസ്ഥിതിക ആഘാതം നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നതേയുള്ളു.

സാധാര എണ്ണ കിണര്‍ പ്രവര്‍ത്തിക്കുന്നത് പോലെയല്ല ടാര്‍ മണ്ണ് ഖനി പ്രവര്‍ത്തിക്കുന്നത്. bitumen എന്ന് വിളിക്കുന്ന ടാര്‍ പോലുള്ള ദ്രവാവസ്ഥയിലുള്ള(viscous) കട്ടിയുള്ള ഒരു പദാര്‍ത്ഥമാണ് മണ്ണില്‍ നിന്ന് ലഭിക്കുന്നത്. മണ്ണില്‍ നിന്ന് അതെടുക്കാന്‍ തന്നെ വളരേറെയൂര്‍ജ്ജം വേണം. അതിന്റെ ശുദ്ധീകരണ പ്രവര്‍ത്തനം അടിസ്ഥാനപരമായി തന്നെ എണ്ണയില്‍ നിന്ന് വ്യത്യസ്ഥമാണ്. സാധാരണ എണ്ണ പദ്ധതികളില്‍ കാണുന്നത് പോലുള്ള pump ഉം jack wells ഉം ഇവിടെ കാണില്ല. പകരം boreal കാടുകള്‍ വെട്ടിമാറ്റി, മണ്ണിലെ ഏറ്റവും മുകളിലുള്ള ഒരു പാളി നീക്കം ചെയ്ത്, കല്‍ക്കരി strip mines പോലെ വളരെ വലിയ strip mines സാവധാനം നൂറ് കണക്കിന് മീറ്റര്‍ താഴ്ച്ച വരെ വടിച്ചെടുക്കുന്നു.

പ്രകൃതി വാതകമോ, കല്‍ക്കരിയോ ഉപയോഗിച്ച് നീരാവിയെ superheat ചെയ്ത് ഭൂമിയിലേക്ക് പമ്പ് ചെയ്ത് മണ്ണിനെ ഉരുക്കി അതില്‍ നിന്ന് പദാര്‍ത്ഥം എടുക്കുന്നതാണ് വേറൊരു സാങ്കേതികവിദ്യ. ഈ രീതിവ വളരെ നാശകരമാണ്. ടാണ്‍ മണ്ണ് പര്യവേഷണത്തിന് നല്‍കിയിരിക്കുന്ന സ്ഥലം ഏകദേശം 149,000 ചതു. കിലോമീറ്റര്‍ വരും. അവിടെയുള്ള ജീവജാലങ്ങളെല്ലാം ഇല്ലാതാകുകയാണ് ഇതുവഴി.

കല്‍ക്കരി strip mines പോലുള്ള വളരെ വലിപ്പമുള്ള open pit strip mines ഈ ഖനന പ്രകൃയ വഴിയുണ്ടാകുന്നു. മേല്‍മണ്ണ് തന്നെ ഇല്ലാതാകുന്നു. മേല്‍മണ്ണിലെ ജീവജാലങ്ങളെ കമ്പനികള്‍ അമിതഭാരം(overburden) എന്നാണ് പറയുന്നത് എന്നാല്‍ അത് boreal forest ഓ ജൈവവ്യവസ്ഥയോ ആണ്. അത് മൊത്തത്തില്‍ ഇല്ലാതാകുന്നു. വളരെ വലിപ്പത്തില്‍ ചതുപ്പ് നിലങ്ങള്‍ ഈ പ്രദേശത്തുണ്ട്. അവ വറ്റിച്ചിട്ടാണ് അവരടെ ഖനനം നടത്തുക. നൂറ് മീറ്റര്‍ താഴ്ച്ചയില്‍ കിലോമീറ്റര്‍കണക്കിന് വീതിയില്‍ ആണ് ഖനനം. അവ വളരെ വലുതാണ്. ലോകത്തെ ഏറ്റവും വലിയ steam shovels അവര്‍ ഉപയോഗിക്കുന്നു. bitumen നിക്ഷേപം ഏറ്റവും വേഗം ശേഖരിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ dump trucks ഉം അവര്‍ ഉപയോഗിക്കുന്നു.

SAG-D operations, steam-assisted gravity drilling എന്ന് വിളിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വളരേറെ പരിസ്ഥിതി നാശമാണുണ്ടാക്കുന്നത്. വലിയ കുഴിക്കല്‍ പരിപാടിയാണവര്‍ (gigantic well pads) ചെയ്യുന്നത്. അവ മാത്രമല്ല അത് നിര്‍മ്മിക്കാനുള്ള infrastructure, റോഡുകള്‍ എന്നിവയും പരിസ്ഥിതി നാശമുണ്ടാക്കുന്നു. ഭീമന്‍ well pads നിര്‍മ്മിച്ച ശേഷം superheat നീരാവിയെ അതിലേക്ക് കടത്തിവിട്ട് മണ്ണിനെ superheat ചെയ്ത് അതില്‍ നിന്ന് വളരെ viscous പദാര്‍ത്ഥം വലിച്ചെടുക്കുന്നു. പരിസ്ഥിതിയുടെ വീക്ഷണത്തില്‍, ജലത്തിന്റെ വീക്ഷണത്തില്‍, മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍, കാലാവസ്ഥയുടെ വീക്ഷണത്തില്‍ ഒക്കെ ഇത് വളരെ വിനാശകരമായ ഒന്നാണ്. മലിനീകരണം കുറക്കണം എന്ന ലക്ഷ്യത്തിന് വേണ്ടി ശ്രമിക്കുന്ന ഈ കാലത്ത് ഇത് തെറ്റായ ദിശയിലേക്കാണ് പോകുന്നത്.

ക്യാനഡയില്‍ ഏറ്റവും കൂടുതല്‍ ഹരിതഗ്രഹ വാതക ഉദ്‌വമനം ചെയ്യുന്ന വ്യവസായമാണ് ടാര്‍ മണ്ണ്. 2020 ഓടെ അത് പ്രതിവര്‍ഷം 14.1 കോടി ടണ്‍ ഹരിതഗ്രഹ വാതകങ്ങള്‍ പുറന്തള്ളും. ക്യാനഡയിലെ മൊത്തം കാറുകളും ട്രക്കുകളും പുറന്തള്ളുന്ന മലിനീകരണത്തിന്റെ ഇരട്ടിയാണിത്. തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ രീതിയെ വിശ്വസിക്കുന്നത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് ഒബാമക്ക് ക്യാനഡയിലെ 50 പ്രമുഖര്‍ അയച്ചിരുന്നു.

പ്രധാന അന്തര്‍ ദേശീയ കമ്പനികളെല്ലാം ടാര്‍മണ്ണ് ഖനനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. Exxon, Imperial, Shell, Total, Statoil, Hydro, British Petroleum എല്ലാവരുമുണ്ട്. എല്ലാവര്‍ക്കും ടാര്‍മണ്ണിന്റെ ഒരു പങ്ക് വേണം. കാരണം അത് അവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയാണ്. എന്നാല്‍ അതിന് വലിയ പരിസ്ഥിതി, മനുഷ്യാവകാശ വിലയും ഉണ്ട്.

അമേരിക്കക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യം ക്യാനഡയാണ്. അതില്‍ കൂടുതലും വരുന്നത് ടാര്‍മണ്ണാണ്.

— സ്രോതസ്സ് democracynow

ഒരു അഭിപ്രായം ഇടൂ