ഡിജിറ്റല്‍, ഇന്റര്‍നെറ്റ് യുഗത്തിനനുസരണമായി 1957-ലെ പകര്‍പ്പവകാശനിയമം ഡല്‍ഹിയിലെ അമേരിക്കന്‍ പാവ ഗവണ്‍മന്റ് ഭേദഗതി ചെയ്യുതു. ഇതൊരു തുടക്കമാണ്. കൂടുതല്‍ അമേരിക്കന്‍ വിനോദ കമ്പനികള്‍ ഇന്‍ഡ്യയിലെ വിപുലമായ മാര്‍ക്കറ്റിലേക്ക് വരുന്നതോടെ അമേരിക്കയിലെ തീവൃമായ പകര്‍പ്പവകാശ, പേറ്റന്റ് നിയമങ്ങള്‍ താമസിയാതെ പടിപടിയായി ഇവിടെ നടപ്പാക്കും. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ആഹാരം പോലെ അവശ്യമായ ഒന്നല്ല വിനോദം. സ്വന്തം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, “നിങ്ങള്‍ പ്രൊഡക്റ്റിവിറ്റി കൂട്ടി ആസിയാനുമായി മത്സരിക്കൂ”, എന്നു പറയുന്ന സര്‍ക്കാരാണ് ഡിജിറ്റല്‍, ഇന്റര്‍നെറ്റ് യുഗത്തില്‍ സാമൂഹ്യ വിരുദ്ധമാകുന്ന പകര്‍പ്പവകാശനിയമം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
തോമസ് അല്‍വാ എഡിസണ്‍ ശബ്ദവും ചിത്രവും ലേഖനം ചെയ്യുന്ന വിദ്യ കണ്ടെത്തുന്നതിന് മുമ്പ് വിനോദം ജനങ്ങളുടെ സ്വന്തമായിരുന്നു. ക്ലാസിക്കല്‍ എന്ന് പറയുന്ന വിഭാഗത്തെ രാജാവും/സ്റ്റേറ്റും നാടോടി എന്ന വിഭാഗത്തെ ജനങ്ങളും സംരക്ഷിച്ചുപോന്നു. ഏത് വിനോദ രീതികളിലുമേര്‍പ്പെടുന്നരെ സ്റ്റേറ്റ് കുറ്റക്കാരായി കണ്ടിരുന്നില്ല. എന്നാല്‍ എഡിസണിന് ശേഷം വിനോദം ഒരു വില്‍പ്പന ചരക്കായി. ആരേയും കത്തികാട്ടി പണം പിടുങ്ങാനുള്ള ആയുധമായി അത് മാറി. സര്‍ക്കാരുകള്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് പകരം കമ്പനികളുടെ സംരക്ഷകരായി.
എന്നാല്‍ ധാരാളം ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകുന്നുണ്ട്. വായിക്കുക സ്വതന്ത്രമാകുന്ന വിനോദം.
ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത എല്ലാ വിനോദങ്ങളും ബഹിഷ്കരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
മനുഷ്യനെ ഉത്പ്പന്നമെന്നും,കലയെ ചരക്കെന്നും കണക്കാക്കുന്ന കംബോളം നമ്മേ അടിമപ്പെടുത്തിക്കഴിഞ്ഞു.
ഇനി കരാറുകള്‍ ഒന്നൊന്നായി നടപ്പാക്കപ്പേടുന്ന ദിനം വരെ ശ്വാസമെടുക്കാനുള്ള അവകാശം മാത്രം !!!