പഞ്ചാബിലെ യുറേനിയം മലിനീകരണം

പഞ്ചാബിലെ Bathinda, Faridkot എന്നീ നഗരങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ജന്മ വൈകല്യങ്ങള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ സാവധാനം വിഷം ഏല്‍ക്കുന്നതായാണ് അവര്‍ സംശയിക്കുന്നത്. എന്തോ ഭീകരമായ ഒന്ന് ഇതിന്റെ പിറകിലുണ്ടെന്ന് അവര്‍ കരുതുന്നു.

ജര്‍മ്മന്‍ ലാബുകളില്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തി. ഫലം unequivocal ആയിരുന്നു. ഈ കുട്ടികളുടെ ശരീരത്തില്‍ കൂടിയ അളവില്‍ യുറേനിയം കണ്ടെത്തി. ഒരു കുട്ടിയില്‍ സുരക്ഷിതമായ നിലയേക്കാള്‍ 60 മടങ്ങ് യുറേനിയം കാണപ്പെട്ടു.

യുറേനിയം സാധാരണയായി പ്രകൃതിയില്‍ കാണപ്പെടുന്ന ഒരു മൂലകമാണ്. എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത നിലയിലാണത്. ഇത്ര വലിയ മലിനീകരണമുണ്ടാന്‍ ശക്തിയുള്ള സ്രോതസ്സുകളൊന്നും പഞ്ചാബിലില്ല.

എന്നാല്‍ Observer നടത്തിയ ഒരു അന്വേഷണത്തില്‍ മലിനീകരണവും കല്‍ക്കരി വൈദ്യുത നിലയവുമായി ഒരു ബന്ധം കണ്ടെത്താനായി. കല്‍ക്കരി കത്തുമ്പോളുണ്ടാകുന്ന fly ash ല്‍ സാന്ദ്രീകരിച്ച നിലയില്‍ യുറേനിയം അടങ്ങിയിട്ടുണ്ട്. കല്‍ക്കരി താപനിലയത്തിനടുത്ത് താമസിക്കുന്നവര്‍ കൂടിയ ആണവ വികിരണത്തെ സൂക്ഷിക്കണമെന്ന് റഷ്യയിലെ പ്രധാന ആണവ ഗവേഷണ സ്ഥാപനം മുമ്പ് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ വൈദ്യുത നിലയത്തിന് സമീപം ജീവിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന തോതിലുള്ള യുറേനിയം അടങ്ങിയതായി പരീക്ഷണം കണ്ടെത്തി. ഭൂഗര്‍ഭ ജലത്തിലെ യുറേനിയത്തിന്റെ അളവ് ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള പരിധിയില്‍ നിന്ന് 15 മടങ്ങ് അധികമാണ്. 2.4 കോടിയാളുകളുള്ള സംസ്ഥാനത്തെ മറ്റുഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചതായി പഠനം കണ്ടെത്തി.

ഈ പ്രശ്നം അംഗീകരിക്കാത്ത ഇന്‍ഡ്യയുടെ നടപടി പ്രതീക്ഷിക്കാത്തതാണ്. രാജ്യം പഞ്ചാബില്‍ കൂടുതല്‍ താപനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിയിലാണ്. Department of Atomic Energy യുടെ ശാസ്ത്രജ്ഞര്‍ ഈ പ്രദേശങ്ങള്‍ പരിശോധിക്കുകയുണ്ടായി. കുടിവെള്ളത്തില്‍ “ഇത്തിരി” അധികം യുറേനിയം അടങ്ങിയിട്ടുണ്ടെന്നും “പേടിക്കാനൊന്നുമില്ല” എന്നുമാണ് അവരുടെ അഭിപ്രായം. എന്നാല്‍ പരീക്ഷണങ്ങളില്‍ ഭൂഗര്‍ഭജലത്തില്‍ 224mcg/l (micrograms per litre) – സുരക്ഷിതമായ 15mcg/l നെക്കാള്‍ 15 മടങ്ങ് അധികമാണ്. (അമേരിക്കന്‍ Environmental Protection Agency അനുവദിക്കുന്ന കൂടിയ നില 20mcg/l ആണ്.)

മുമ്പ് വന്ന റിപ്പോര്‍ട്ട് Scientific American ല്‍ ആയിരുന്നു. വൈദ്യുത നിലയത്തില്‍ നിന്നുള്ള fly ash ചുറ്റുപാടും 100 മടങ്ങ് അധികം റേഡിയേഷന്‍ പരത്തുമെന്ന് വിവിധ സ്രോതസ്സുകള്‍ അതില്‍ പറയുന്നുണ്ട്. കല്‍ക്കരി കത്തുമ്പോള്‍ ഉണ്ടാകുന്ന fly ash ല്‍ യുറേനിയവും തോറിയവും സാധാരണ പ്രകൃതിയിലുള്ളതിനേക്കാള്‍ 10 മടങ്ങ് സാന്ദ്രീകരിക്കപ്പെടുന്നു.

— സ്രോതസ്സ് guardian

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )