Nomi Prins, Robert Johnson സംസാരിക്കുന്നു:
സോഷ്യലിസം എന്നത് അമേരിക്കയില്‍ അപകടകരമായ വാക്കാണ്. Stuart Ewen, Social History of Spin എന്ന പുസ്തകം എഴുതുമ്പോഴും അത് സംഭവിച്ചു. പണം നല്‍കിയ ജനം അപകടകാരികളാണ് എന്ന് പറഞ്ഞ് ജനത്തെ പേടിപ്പിക്കുകയാണിപ്പോള്‍ അവര്‍ ചെയ്യുന്നത്. അതായത് നികുതിദായകര്‍ക്ക് ബാങ്ക് പ്രവര്‍ത്തിപ്പിക്കാനാവില്ല എന്ന്. സത്യത്തില്‍ അവരാണ് ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത്. ധനസഹായം നല്‍കിയ പൌരന്‍മാര്‍ നികുതിദായകരാണ്, അവരല്ല ഇപ്പോഴുള്ള stockholders ആണ് എല്ലാ പ്രശ്നങ്ങളുമുണ്ടാക്കിയത്.
ബാങ്കുകളെ തരംതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നന്നായി പ്രവര്‍ത്തിക്കുന്നവയെ വെറുതെ വിട്ടേക്കുക. Washington Mutual പോലെ പൂട്ടേണടവയെ ഉടനെ തന്നെ പൂട്ടുക. ഭീമമായ സഹായം വേണ്ട Citibank പോലുള്ളവയെ സഹായിക്കുകയും ഓഹരിയുടമകളെ തുടച്ച് മാറ്റി, മാനേജ്‌മെന്റിന്റെ വലിയ ഭാഗത്തെ പിരിച്ച് വിട്ട് നിലനിര്‍ത്തുക. അവസാനം അതിനെ വില്‍ക്കുക.
സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ വാള്‍സ്ട്രീറ്റ് തകര്‍ത്തിരിക്കുകയാണ്. അവര്‍ രീതികളെ overleverage ചെയ്യുകയും പരിധിയിലധികം കടം എടുക്കുകയും ചെയ്തപ്പോള്‍ ധാരാളം ആളുകള്‍ക്ക് അവര്‍ അതിന്റെ ഗുണഫലമായി സമ്പത്ത് നല്‍കിയിട്ടുണ്ട്. പണമായിട്ടല്ല. വാള്‍സ്ട്രീറ്റ് ഉന്നതര്‍ക്ക് ശമ്പളത്തില്‍ പണം വളരെ വളരെ കുറവായിരിക്കും. ധനസഹായ പദ്ധതി തുടങ്ങിയ ട്രഷറി സെക്രട്ടറിയായിരുന്ന ഹെന്‍റി പോള്‍സണ്‍ ഗോള്‍ഡ്‌മന്‍ സാച്ചസില്‍ ജോലിചെയ്യുമ്പോള്‍ $600,000 ഡോളറെ ശമ്പളമായി വാങ്ങിയുള്ളു. എന്നാല്‍ അയാള്‍ $3.3 കോടി ഡോളറിന്റെ options ഉം ഓഹരികളും കൂലിയായി കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ട് ശമ്പളത്തിന്റെ പരിധി വേണമെന്ന് പറയുന്നതില്‍ കാര്യമില്ല.
ഈ ചവറുകളെങ്ങനെയുണ്ടായി എന്നത് നാം മനസിലാക്കണം. സര്‍ക്കാരിന് എന്തുകൊണ്ട് ഈ പ്രശ്നമുണ്ടായി എന്നതിനെക്കുറിച്ച് ഒരറിവുമില്ല. 2006 – 2007 കാലത്ത് വളരെ വലിയ ബോണസ്സുകള്‍ വാങ്ങിയ ഉന്നത ബാങ്കുദ്യോഗസ്ഥരുണ്ട്. പിന്നീട് എല്ലാം തകര്‍ന്നു. ഹൃസ്വ കാലത്തെക്ക് വമ്പന്‍ ലാഭം നേടുക പിന്നീടുണ്ടാവുന്ന ചവറ് മറ്റാരുടെയെങ്കിലും തലയല്‍ വെക്കുക എന്നതിന് പ്രതിഫലമായാണ് ഈ ബോണസ്. ശമ്പളത്തിന്റെ പരിധി കൊണ്ടുവരുന്നതിന് മുമ്പ് എന്തുകൊണ്ട് ഈ പ്രശ്നമുണ്ടായി എന്നത് പഠിക്കുകയാണ് അത്യാവശ്യം.
ബാങ്കുകള്‍ ദേശസാത്കരിക്കുന്നത് നല്ലതോ ചീത്തയോ?
ചീത്ത ബാങ്കുകള്‍ സൃഷ്ടിച്ച് ദുരീഹമായ വിലയുള്ള ആസ്തികള്‍ രഹസ്യമായി കൈമാറ്റം ചെയ്യുന്നത്, നികുതിദായകരെ പിഴിയുക ഇതൊക്കെ തെറ്റാണ്. ഇപ്പോഴത്തെ equity പൂജ്യമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബാങ്കുകളെ ശരിക്ക് പരിശോധിക്കുക. അതിന് പ്രവര്‍ത്തിക്കാനെന്ത് വേണമെന്ന് കണ്ടെത്തുക. മൂലധനം കുത്തിവെക്കുക, ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന incentives മാറ്റുക, മോശം ആസ്തികള്‍ വില്‍ക്കുക.
Other People’s Money എന്ന പുസ്തകത്തില്‍ ഈ ബാങ്കുകള്‍ നിക്ഷേപങ്ങളെ ഉപയോഗിച്ച് ആ arcane securities പെരുപ്പിക്കുന്നത് നിയന്ത്രണ അധികാരികള്‍ അവഗണിക്കുകയോ മനസിലാക്കാതിരിക്കുകയോ ചെയ്തതിനെക്കുറിച്ചാണ്. ഇന്നും ശരിക്കുള്ള securities ഏതാണെന്ന് ആര്‍ക്കും അറിയില്ല. അതാണ് പ്രശ്നം.
കോണ്‍ഗ്സില്‍ ദീര്‍കാലമായിള്ള ഡമോക്രാറ്റാണ് Marcy Kaptur. ഒഹായോില്‍ നിന്നുള്ള ഇവര്‍ക്ക് വളരെ ലളിതമായ പരിഹാരമാണുള്ളത്. ജപ്തിചെയ്യാന്‍ വരുന്ന വീടുകളില്‍ നിന്ന് ആളുകള്‍ മാറിക്കൊടുക്കരുത്. ഭവനവായ്പ നല്‍കി, അവയെല്ലാം കൂട്ടിച്ചേര്‍ത്ത് securities ആക്കി, വാള്‍സ്റ്റ്രീറ്റ് ബാങ്കുകള്‍ നിരന്തരം വിറ്റു. ഇപ്പോള്‍ അവര്‍ TARP(Troubled Asset Relief Program) ല്‍ നിന്നും ഫലം കൊയ്യുന്നു. ബാങ്കുകള്‍ വീടുകള്‍ ജപ്തിചെയ്യുകയും ചെയ്യുന്നു. മിക്കപ്പോഴുയം വീട്ടുടമയെ ശരിക്കുള്ള മോശം കടത്തിന്റെ കടപ്പത്രത്തിലേക്ക് ബന്ധിപ്പിക്കന്ന ശരിക്കുള്ള രേഖകള്‍ പോലുമില്ല. Kaptur ജപ്തി നേരിടുന്ന ജനങ്ങളോട് ആവശ്യപ്പെടുന്നത് “രേഖകള്‍ കാണിക്കൂ” എന്ന് ബാങ്കുകളോട് ചോദിക്കാനാണ്.
ഇത് ഒരു innovative strategy ആണ്. തലസ്ഥാനത്തെ പണ രാഷ്ട്രീയത്തെ മാറ്റുകയാണ് നമുക്ക് വേണ്ടത്. ഭവനവായ്പ renegotiate ചെയ്ത് ജപ്തി ഒഴുവാക്കണം. ബാങ്കിങ് വ്യവസായം ഇതിനെ എതിര്‍ക്കുന്നു. കാരണം അവര്‍ക്ക് പഴയ തിരക്കഥ അതുപോലെ നിലനിര്‍ത്താനാണാഗ്രഹം. അതവര്‍ക്ക് leverage നല്‍കും. മറുവശത്ത് കുടുംബങ്ങളും സമൂഹവും തകരുന്നു. യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ Martin Feldstein പോലും ജപ്തി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. ബാങ്കുകള്‍ക്ക് സബ്സിഡി കൊടുക്കണം എന്നാണദ്ദേഹതിതന്റെ അഭിപ്രായം. എന്തായാലും ജപ്തി ഇല്ലാതാക്കണം. അതിന് Marcy Kaptur ന്റെ ആശയം ക്രിയാത്മകമാണ്.
— സ്രോതസ്സ് democracynow
Nomi Prins, former investment banker turned journalist. She used to run the European analytics group at Bear Stearns and is now a senior fellow at Demos. She is the author of two books: Other People’s Money: The Corporate Mugging of America and Jacked: How Conservatives Are Picking Your Pocket. Her upcoming book is called It Takes a Pillage.
Robert Johnson, former chief economist of the Senate Banking Committee and a former managing director at Soros Fund Management. His latest article is Nationalize Failing Banks? Think Twice.