നാം ദിവസവും സ്വീകരിക്കുന്ന വിഷം

Mark Schapiro സംസാരിക്കുന്നു:

നിങ്ങള്‍ ഉപയോഗിക്കുന്ന കണ്‍മഷിയിലെന്താണുള്ളതെന്ന് അറിയാമോ? നിങ്ങളുടെ കുട്ടികള്‍ കളിക്കുന്ന കളിപ്പാട്ടത്തിലെന്താണുള്ളതെന്നറിയാമോ? ക്യാന്‍സര്‍, വന്ധ്യത, തലച്ചോറിന്റേയും ഹോര്‍മോണിന്റേയും വൈകല്യം ഇവക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ നിയന്ത്രണം രാസവ്യവസായം എടുത്തുകളഞ്ഞോ? മേക്കപ്പ്. സ്ത്രീകള്‍ കണ്ണെഴുതുമ്പോള്‍, ലിപ്സ്റ്റിക്കിടുമ്പോള്‍, പൌഡറിടുമ്പോള്‍ ഈ ഉത്പന്നങ്ങളാരെങ്കിലും പരിശോധിച്ചവയാണോ എന്ന് ആലോചിക്കാറുണ്ടോ?

നാം നമ്മുടെ ദേഹത്ത് പുരട്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ പരിശോധിക്കുന്നുണ്ട് എന്നത് ധാരാളം അമേരിക്കക്കാര്‍ക്കുള്ള മിഥ്യാബോധമാണ്. രാസവസ്തുക്കളുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഗൌരവമാര്‍ന്ന പരിശോധന നടത്തുന്നുവെന്നും ആളുകള്‍ കരുതുന്നു. ദൌര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

1930കളില്‍, മഹാമാന്ദ്യത്തിന്റേയും റൂസവെല്‍റ്റിന്റേയും യുഗത്തിലാണ് Food and Drug Administration സ്ഥാപിതമായത്. അമേരിക്കക്കാര്‍ കഴിക്കുന്ന ആഹാരവും മരുന്നും പരിശോധിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളേയും ആ വകുപ്പിന്റെ പരിധിയിലുള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അന്നുണ്ടായിരുന്നു. എന്നാല്‍ ആശ്രമത്തെ സൗന്ദര്യവര്‍ദ്ധക വ്യവസായം തുരങ്കംവെച്ചു.

തലമുടിക്കടിക്കുന്ന ഡൈ മാത്രമാണ് ഇപ്പോള്‍ FDA പരിശോധിക്കുന്നത്. ബാക്കി എല്ലാം, നിങ്ങളുടെ നഖത്തിനടിക്കുന്ന പോളീഷ്, eye shadow, ഷാമ്പൂ തുടങ്ങി മറ്റെല്ലാ personal care ഉത്പന്നങ്ങളും FDA പരിശോധിക്കുന്നില്ല. FDAക്ക് അതിനുള്ള അധികാരം പോലുമില്ല. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അങ്ങനെ ഒരു അധികാരം നിര്‍മ്മിക്കാന്‍ സെനറ്റില്‍ ധാരാളം ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം സൗന്ദര്യവര്‍ദ്ധക വ്യവസായം തകര്‍ത്തിട്ടുമുണ്ട്.

Health Care Without Harm എന്നൊരു പരിസ്ഥിത സംഘടനയുണ്ട്. ലിപ്‌സ്റ്റിക്കിലെ ഈയത്തിന്റെ(lead) അളവ് FDA പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ അത് പരിഗണിക്കാം എന്നാണ് അവര്‍ക്ക് കിട്ടുന്ന മറുപടി. അങ്ങനെ ലിപ്‌സ്റ്റിക്കിലെ ഈയത്തിന്റെ അളവ് നല്‍കുന്നില്ല. ഇപ്പോഴും ലിപ്‌സ്റ്റിക്കിലെ ഈയമുണ്ട്. കുട്ടികള്‍ പെന്‍സില്‍ കടിക്കരുത് എന്ന് നാം പറയാറുണ്ട്. കാരണം അതിലെ ഈയം തലച്ചോറിനെ ബാധിക്കും. അതേ സമയം ഇവിടെ ആളുകള്‍ ദിവസം മുഴുവന്‍ ലിപ്‌സ്റ്റിക്കും പുരട്ടുകയും നക്കുകയും ചെയ്യുന്നു. വീണ്ടും പുരട്ടുന്നു, വീണ്ടും നക്കുന്നു.

നമ്മുടെ തൊലി ഒരു അവയവമാണ്. അത് ജീവിക്കുന്ന ഒരു അവയവമാണ്. വെറുതെ മനുഷ്യശരീരത്തെ ആവരണം ചെയ്യുന്ന ഒന്നല്ല. അതുകൊണ്ട് നിങ്ങള്‍ അതിന് മേല്‍ പുരട്ടുന്നതെന്തും ശരിരത്തിലേക്ക് കടക്കും.

വിഷമുള്ള രാസവസ്തുക്കള്‍ നമ്മളിലെത്താന്‍ ധാരാളം വഴികളുണ്ട്. എന്നാല്‍ സൗന്ദര്യവര്‍ദ്ധക വസ്കുക്കളില്‍ ധാരാളമെണ്ണം സ്ത്രീ ലൈംഗിക ഹോര്‍മോണായ estrogen നെ അനുകരിക്കുന്ന തരത്തിലുള്ളവയാണ്. പല ശാസ്ത്രജ്ഞരും ഇതിനെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. European Union ഇവ നിരോധിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ആ വസ്തുക്കള്‍ ക്യാന്‍സര്‍, മനുഷ്യജീന്‍ മ്യൂട്ടേഷന്‍, പ്രത്യുല്‍പ്പാദനവ്യവസ്ഥയുടെ തകര്‍ച്ച എന്നിവക്ക് കാരണമാകുന്നു.

നമുക്ക് ക്യാന്‍സറുണ്ടാക്കുന്ന, നമ്മുടെ പ്രത്യുല്‍പ്പാദനവ്യവസ്ഥയുടെ തകര്‍ക്കുന്ന, മനുഷ്യ ഹോര്‍മോണിന് മ്യൂട്ടേഷന്‍ വരുത്തുന്ന പദാര്‍ത്ഥങ്ങളുടെ കൂട്ടത്തെ CMR എന്നാണ് വിളിക്കുന്നത്.

ആ പദാര്‍ത്ഥങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതി സങ്കീര്‍ണമാണ്. നിങ്ങള്‍ ലിപ് സ്റ്റിക്ക് തേച്ചെന്നു കരുതി നിങ്ങള്‍ ഉടനെ രോഗിയാവില്ല. ജീവിത കാലം മുഴുവനുള്ള സ്വാശീകരണത്തെക്കുറിച്ചാണ് നാം ഇവിടെ പറയുന്നത്. വളരെ ചെറിയ അളവില്‍ രാസവസ്തുക്കള്‍ ദശാബ്ദങ്ങളോളം നാം ആഗിരണം ചെയ്യുന്നതിനെക്കുറിച്ച്.

ഫ്താലേറ്റ്സ്(Phthalates) തുടങ്ങുത് “p” ല്‍ ആണ്. അസാധാരണായ spelling. ധാരാളം consonants. അടിസ്ഥാനപരമായി ഇത് പ്ലാസ്റ്റിക്കിനെ മൃദുലമാക്കാന്‍ അതില്‍ ചേര്‍ക്കുന്ന ഒരു ഒരു രാസവസ്തുവാണ്. റബ്ബര്‍ താറാവിനെ പരമ്പരഗതമായി മൃദുലമാക്കാന്‍ അതുപയോഗിക്കുന്നു. കുട്ടികള്‍ അതുപയോഗിച്ച് കളിക്കുന്നു. ഇത് ആണ്‍കുട്ടികളില്‍ testosterone എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ കുറക്കുന്നതായി മുമ്പേ പഠനങ്ങള്‍ കണ്ടെത്തിയതാണ്. കുട്ടികള്‍ കളിക്കുകയും കടിക്കുകയുമൊക്കെച്ചെയ്യുന്ന ധാരാളം വസ്തുക്കളില്‍ ഇതുപയോഗിക്കുന്നു. കര്‍ട്ടന്‍, വണ്ടുകളുടെ ഡാഷ്ബോര്‍ഡ് തുടങ്ങിയവയിലെല്ലാം phthalates ഉണ്ട്.

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍ യൂണിയന്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ നിന്ന് phthalates നെ നീക്കം ചെയ്തുതുടങ്ങി. എന്തുകൊണ്? കാരണം കുട്ടികള്‍ കളിപ്പാട്ടങ്ങളെ കടിക്കും. phthalates അങ്ങനെ കുട്ടികളുടെ ശരീരത്തിലെത്തുന്നു. endocrine system ന് അത് വളരെ ദോഷമാണ് ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അങ്ങനെ നിയമമുണ്ടാകാതിരിക്കാന്‍ അമേരിക്കന്‍ രാസ വ്യവസായികള്‍ യൂറോപ്പില്‍ വലിയ സ്വാധീനം നടത്തി. പക്ഷേ അവര്‍ അത് ചെവിക്കൊണ്ടില്ല. പത്ത് വര്‍ഷത്തിന് ശേഷം ആറ് മാസം മുമ്പാണ് അമേരിക്ക ഈ നിരോധനം കൊണ്ടുവന്നത്. യൂറോപ്പിലെ വ്യവസായത്തിന് 10 വര്‍ഷം മുമ്പ് ഈ ചുറ്റുപാട് കിട്ടിയതിനാല്‍ അവര്‍ക്ക് ബദല്‍ രാസവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ അമേരിക്കന്‍ വ്യവസായത്തെക്കാള്‍ ഗുണം കിട്ടി. നിരോധനമില്ലാത്തിനാല്‍ അവര്‍ പഴയ ഉത്പന്നങ്ങള്‍ ഇതുവരെ അമേരിക്കയില്‍ വിറ്റഴിച്ചോണ്ടിരിക്കുന്നു.

ഇലക്ട്രോണിക്സില്‍ നിന്ന് രസം(mercury), ഈയം(lead), chromium, cadmium തുടങ്ങിയ neurological വിഷങ്ങളെ ഇല്ലാതാക്കണം എന്ന ഒരു നിയമം യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിട്ടുണ്ട്. കാരണം ഇവ കുടിവെള്ളത്തിലേക്ക് ഒലിച്ചിറങ്ങും, വായുവും മണ്ണും മലിനമാക്കുകയും ചെയ്യും.

വലിയ ബഹുരാഷ്ട്ര കമ്പനികള്‍ യൂറോപ്പിന്റെ ഈ നിയമം സ്വീകരിച്ചിട്ടുണ്ട്. EPA ഇതൊന്നും കാണാതെ കണ്ണടച്ച് കുഴിയിലിരിപ്പാണ്. അതുകൊണ്ട് കമ്പനികള്‍ യൂറോപ്യന്‍ മാനദണ്‌ഡങ്ങള്‍ പിന്‍തുടരുന്നു.

നിങ്ങള്‍ അമേരിക്കന്‍ കമ്പോളത്തെ ലക്ഷ്യമാക്കി ഉത്പാദനം നടത്തുന്ന ചൈനയിലോ മറ്റെവിടെങ്കിലുമുള്ള ഒരു ചെറിയ ഉത്പാദകനാണെങ്കില്‍ നിങ്ങളുടെ ഉത്പന്നം യൂറോപ്പില്‍ വിറ്റഴിക്കാനാവില്ല. [കാരണം നിങ്ങളുപയോഗിക്കുന്ന പല രാസവസ്തുക്കളും യുറോപ്പില്‍ നിരോധിച്ചവയായിരിക്കും.]

അതുകൊണ്ട് ഇപ്പോള്‍ സ്വാധീനക്കാര്‍ (lobbyists) വാഷിങ്ടണിലേക്ക് മാത്രമല്ല പോകുന്നത്, ഒപ്പം യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്കും(Brussels) പോകുന്നു.

വാഷിങ്ടണിലെ സ്വാധീനിക്കലിന്റെ കേന്ദ്രം K Street ആണ്. യൂറോപ്യന്‍ യൂണിയന്‍ ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാനായി രാസവസ്തുക്കളുടെ നിരോധനം തുടങ്ങിയപ്പോള്‍ അമേരിക്കയില്‍ നിന്ന് അമേരിക്കന്‍ രാസവ്യവസായികളുടെ സ്വാധീനക്കാര്‍ യുറോപ്പിലേക്ക് ഒഴുകിത്തുടങ്ങി. Burson-Marstellers, Hill & Knowlton പോലുള്ള കമ്പനികള്‍ യൂറോപ്പിലെ രാഷ്ട്രീയക്കാരെ ആവരണം ചെയ്തിരിക്കുന്നു. സ്വാധീനിക്കല്‍ സ്ഥാപനങ്ങളെല്ലാം മൊത്തക്കച്ചവടം ബ്രസല്‍സിലാക്കിയിരിക്കുകയാണ്. ശക്തമായ സ്വാധിനിക്കലാണ് അവര്‍ നടത്തുന്നത്.

കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ പ്രധാന കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യത്തിന് ഭീഷണി വരുന്നത് ബ്രസല്‍സില്‍ നിന്നായതുകൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം അവിടേക്ക് മാറാന്‍ കാരണം. American Chamber of Commerce ന്റെ വലിയ ഒരു സാന്നിദ്ധ്യം അവിടെയുണ്ട്. സ്വാധീനിക്കലാണ് അവര്‍ ചെയ്യുന്ന പ്രധാന പണി. എന്നാല്‍ അമേരിക്കയിലെ പോലെ അത്ര എളുപ്പത്തില്‍ അവിടെ ആരേയും സ്വാധീനിക്കാനാവില്ല. സംഘടനാ സംഭവാനകള്‍ (campaign contributions) അവിടെയില്ല. വ്യത്യസ്ഥ ഭാഷകളാണ്. വേറിട്ട രീതിയിലാണ് അവിടെ സ്വാധീനിക്കല്‍ നടക്കുന്നത്. അതുകൊണ്ട് അമേരിക്കന്‍ സ്വാധീനിക്കല്‍ അവിടെ അങ്ങനെ നടക്കുന്നില്ല, ഒപ്പം തിരിച്ചടി ഉണ്ടാകുന്നുമുണ്ട്.

നിയന്ത്രണങ്ങളെക്കുറിച്ചുള്ള അഭിപ്രായം അവ ബിസിനസ്സിന് മോശമാണെന്നാണ്. സാമ്പത്തികമായി ആപത്കരമായ ഈ കാലത്ത് അളുകള്‍ ഒന്നും തടയാന്‍ പാടില്ല എന്നാണ് പ്രമാണം.

ഈ അഭിപ്രായം കേട്ട് കേട്ട് മടുത്തു. അമേരിക്കയുടെ ആത്മാവിന്റെ ഉള്ളില്‍ നാം സര്‍ക്കാരിന് എതിരാണ് എന്ന ആശയം അന്തര്‍ലീനമാണെന്ന് കരുതുന്ന ആള്‍ക്കാരാണ്. ആ വാദം കഴിഞ്ഞ 20 വര്‍ഷങ്ങളായി കൂടുതല്‍ ശക്തവുമാണ്.

കമ്പോളത്തിലേക്ക് കുറച്ച് കൂടുതല്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ എന്താണ് കുഴപ്പം? അവര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ എന്താണ് കുഴപ്പം? നിങ്ങള്‍ ഈ രാസവസ്തുക്കള്‍ ഈ ഉത്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. അവക്ക് പകരം വിഷം കുറഞ്ഞ ബദല്‍ രാസവസ്തുക്കള്‍ കണ്ടെത്ത​ണം എന്ന് യൂറോപ്പില്‍ സര്‍ക്കാര്‍ പറഞ്ഞു. അതുകൊണ്ട് യൂറോപ്പില്‍ വ്യവസായം ഇല്ലാതായില്ല. കമ്പോളം ഇല്ലാതായില്ല. സത്യത്തില്‍ ധാരാളം തൊഴില്‍ അവിടെ സൃഷ്ടിക്കപ്പെട്ടു. കൂടാതെ അന്തര്‍ദേശീയ കച്ചവടവും വര്‍ദ്ധിച്ചു. ബ്രസീല്‍, തെക്കെ ആഫ്രിക്ക, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ മദ്ധ്യവര്‍ഗ്ഗം അമേരിക്കന്‍ ഉത്പന്നം വേണോ യുറോപ്യന്‍ ഉത്പന്നം വേണോ എന്ന് ആലോചിക്കുന്നു. അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യുറോപ്യന്‍ ഉത്പന്നങ്ങള്‍ക്കാണ്.

പൌരന്‍മാരുടെ ആരോഗ്യ പരിരക്ഷക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ പണം ചിലവാക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ അതിനായി ചിലവാക്കുന്ന പണം, 20, 30 കൊല്ലങ്ങള്‍ക്ക് ശേഷം ശതകോടിക്കണക്കിന് ഡോളറിന്റെ ലാഭമാവും സൃഷ്ടിക്കാന്‍ പോകുക. യൂറോപ്യന്‍ കമ്മീഷന്റെ കണക്ക് പ്രകാരം പല പരിസ്ഥിതി പ്രാരംഭ പരിപാടികളും അടുത്ത 30 വര്‍ഷം 4000, 5000 കോടി യൂറോ ലാഭിക്കും എന്ന് കണ്ടെത്തി. പൌരന്‍മാരുടെ ആരോഗ്യത്തില്‍ നടത്തുന്ന വലിയ ഒരു നിക്ഷേപമാണ് അത്. അമേരിക്കയില്‍ നേരെ തിരിച്ചാണ്. അവിടെ പൌരന്‍മാര്‍ അവരുടെ സ്വന്തം കാര്യം നോക്കണം. അത് വളരെ ദുഷ്കരമാണ്. രാഷ്ട്രീയ അന്തരീക്ഷത്തെ സ്വീകാര്യമല്ലാതാക്കി തീര്‍ക്കുകയാണ് അത് ചെയ്യുന്നത്. കാരണം സാമ്പത്തിക പ്രോത്സാഹനമൊന്നുമില്ല എന്നതാണ്.

പ്രകൃതിദത്ത ഉത്പന്നങ്ങള്‍, വിഷംകുറഞ്ഞ ഉത്പന്നങ്ങള്‍, കൂടുതല്‍ ഹരിത ഉത്പന്നങ്ങള്‍ എന്നിവയുമായി കമ്പോളം മുന്നോട്ട് പോകുന്നു. കമ്പോളത്തെ മുന്നോട്ട് നീക്കുന്ന ശക്തികളും നിയമവും തമ്മില്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. നിയമമില്ലെങ്കിലും ആളുകള്‍ക്ക് പണവും അറിവും ഉണ്ടെങ്കില്‍ അവര്‍ അവര്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ തേടിപ്പിടിക്കും. എങ്ങനെ അത് ചെയ്യണമെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഒരു നിയമം അതിനായുണ്ടെങ്കില്‍ എല്ലാവര്‍ക്കും അതേ സംരക്ഷണം ലഭിക്കും. അത് വലിയ ഒരു വ്യത്യാസമാണ്.

കുട്ടികളുടെ കുപ്പികളില്‍ ചിലതില്‍ BPA (bisphenol A) യുണ്ട്. അത് വലിയൊരു പ്രശ്നമാണ്. അതിനെക്കുറിച്ച് വലിയ സംശയങ്ങളുണ്ട്. endocrine disruptor ആണ്ടാകാം എന്ന സംശയിക്കുന്നു. ചിലപ്പോള്‍ ക്യാന്‍സര്‍കാരിയുമാകാം. നിങ്ങള്‍ കടയില്‍ പോയി വാങ്ങുന്ന ഒരു സാധനത്തില്‍ “no bisphenol A” എന്നെഴുതിയിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്കത് വിശ്വസിക്കാം. എന്നാല്‍ നിങ്ങളോട് അത് പറയണം എന്നതിന് ഒരു നിയമവും ഇപ്പോഴില്ല. ഉത്പന്നത്തിനകത്ത് എന്ത് അടങ്ങിയിരിക്കുന്നു എന്ന് ഉപഭോക്താവിനോട് പറയേണ്ട ബാധ്യത അമേരിക്കയില്‍ ഇല്ല. അതിലൊരു മാറ്റം വേണം.

പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ച് വെക്കാനുള്ള ശ്രമം നടക്കുന്നു. യൂറോപ്പില്‍ വിവരങ്ങള്‍ പുറത്തുപറയണം എന്ന നിയമമുള്ളപ്പോള്‍ അമേരിക്കയില്‍ അത് വേണ്ട. നാം ജീവിക്കുന്നത് ഒരു ആഗോള സമ്പദ്‌വ്യവസ്ഥയിലാണ്. അതുകൊണ്ട് വിവരങ്ങള്‍ അമേരിക്കയില്‍ എത്തും. അത് അമേരിക്കയില്‍ ഒരു സംഘര്‍ഷം സൃഷ്ടിക്കും.

യൂറോപ്യന്‍ യൂണിയന്‍ എന്നത് നല്ല ഒരു പരീക്ഷണമാണ്. 27 വ്യത്യസ്ഥ രാജ്യങ്ങള്‍ അവരുടെ സമ്പദ്‌വ്യവസ്ഥയേയും രാഷ്ട്രീയത്തേയും ഒത്തുചേര്‍ത്തു. ഒരു പാര്‍ളമെന്റ്, ഒരു കാര്യനിര്‍വ്വഹണ വിഭാഗം, ഒരു നിയമവ്യവസ്ഥ, എന്നിവ അവര്‍ സൃഷ്ടിച്ചു. ഏകീകൃത രാഷ്ട്രീയ ലക്ഷ്യം എന്ന് അവര്‍ ഇതിനെ പറയുന്നു. 2005 ല്‍ ഈ വ്യവസ്ഥ അമേരിക്കയെ കവച്ച് വെച്ച് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി.

ലോകത്തിന്റെ പല ഭാഗങ്ങള്‍ ഒത്തുചേരുകയാണ്. ആഫ്രിക്കന്‍ യൂണിയന്‍, യൂറോപ്പിനെ പോലെ ഒത്തുചേരുകയാണ്. ലാറ്റിനമേരിക്കയിലും Mercosur രാജ്യങ്ങള്‍ ഒത്തുചേരുകയാണ്. അവരുടെ വാണിജ്യ പങ്കാളി അമേരിക്കയല്ല. യൂറോപ്യന്‍ യൂണിയനാണ്.

– from democracynow

Mark Schapiro, Editorial Director of the Center for Investigative Reporting in San Francisco and author of Exposed: The Toxic Chemistry of Everyday Products and What’s at Stake for American Power.

Award-winning investigative journalist Mark Schapiro is the author of Exposed: The Toxic Chemistry of Everyday Products and What’s at Stake for American Power, just out in paperback. He writes, “The European-led revolution in chemical regulation requires that thousands of chemicals finally be assessed for their potentially toxic effects on human beings and signals the end of American industry’s ability to withhold critical data from the public.” Mark Schapiro is the editorial director of the Center for Investigative Reporting

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s