പടിഞ്ഞാറെ സ്വിറ്സര്‍ലാന്റിലെ Arc Engineering College മൂന്ന് വര്‍ഷങ്ങളായി KitVes പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന 9 യുറോപ്യന്‍ സര്‍വ്വകലാശാലകളില്‍ ഒന്നാണ്. കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
മുമ്പ് 2008 ല്‍ കപ്പലിനെ വലിച്ചോണ്ട് പോകാന് പട്ടം ഉപയോഗിക്കുന്ന ആശയത്തിന് പകരം KitVes പ്രോജക്റ്റ് കപ്പലിലെ ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കും.
1,000 മീറ്റര്‍ ഉയരത്തില്‍ 100m2 വലിപ്പമുള്ള പട്ടങ്ങള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്താണ് ഇത് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്.
ഉയരത്തില്‍ പറക്കുന്ന പട്ടം കാറ്റ് പിടിക്കുകയും അതിനെ ബന്ധിപ്പിച്ചിട്ടുള്ള കേബിള്‍ വലിക്കുകയും ചെയ്യും. ഇത് വൈദ്യുതി ജനറേറ്ററിന് തിരിയാനുള്ള ശക്തി നല്കുന്നു.
കേബിളിനെ മൊത്തം വലിച്ച അവസരത്തില്‍ പട്ടത്തിന്റെ കോണ്‍ മാറ്റി കാറ്റിന്റെ പ്രതിരോധം ഇല്ലാതാക്കി കേബിള്‍ തിരിച്ച് ചുറ്റും.
ഈ “yo-yo” പ്രതിഭാസത്താല്‍ കേബിള്‍ തിരിച്ച് ചുറ്റാന്‍ വേണ്ട ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്.
പട്ടം ഉപയോഗിച്ചുള്ള പവനോര്‍ജ്ജ നിലയങ്ങള്‍ വികസിപ്പിക്കുന്ന ഇറ്റലിയിലെ Sequoia Automation ആണ് യുറോപ്യന്‍ യൂണിയന്‍ ധനസഹായം ചെയ്യുന്ന ഈ പ്രോജക്റ്റിന്റെ ആശയം കൊണ്ടുവന്നത്.
KitVes വെബ് സൈറ്റില്‍ പറയുന്നതനുസരിച്ച് ഇപ്പോഴത്തെ പ്രോജക്റ്റിന് ഒരു കപ്പലില്‍ നിന്ന് 60 കിലോ വാട്ട് മുതല് 30 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാവും.
ഉയര്‍ന്ന അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കൂടുതലാണ്. ആധുനിക കാറ്റാടികള്‍ പ്രവര്‍ത്തിക്കുന്ന ഭൂ നിരപ്പില് നിന്ന് 80 മീറ്റര്‍ ഉയരത്തില്‍ കാറ്റിന്റെ ശരാശരി വേഗത 4.6 m/s ആണ്. എന്നാല്‍ ഭൂ നിരപ്പില് നിന്ന് 10 മീറ്റര്‍ ഉയരത്തില്‍ വേഗത 3.3 m/s ആണ്.
800 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പവനോര്‍ജ്ജം താല്‍പ്പര്യജനകമാണ്. അവിടെ കാറ്റിന്റെ വേഗത 7.2 m/s ആണ്. നാല് മടങ്ങ് പവനോര്‍ജ്ജം അവിടെ ലഭ്യമാണ്. (205 watts per square metre versus 58W/m2)
KitVes project ന്റെ പട്ടങ്ങളുടെ ചിറകുകളില്‍ ഇലക്ട്രോണിക് sensors ഘടിപ്പിച്ചിട്ടുണ്ട്. അത് സ്ഥാനം, വേഗത, ക്രമീകരണം തുടങ്ങിയ ഡാറ്റാ ശേഖരിച്ച് കപ്പലിലെ നിയന്ത്രണ യൂണിറ്റിലേക്കയക്കുന്നു.
പട്ടത്തിന്റെ പറക്കുന്ന പാതയും മറ്റും ഊര്‍ജ്ജമുത്പാദിപ്പിക്കുന്ന ജനറേറ്റര്‍ മോട്ടറായി പ്രവര്‍ത്തിച്ച് നിയന്ത്രിക്കുന്നു.
– സ്രോതസ്സ് swissinfo
2009/12/31