ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്

9/11 ന് ശേഷം തുടങ്ങിയ ഭീകരത വിരുദ്ധ പരിപാടികള്‍ “അന്തര്‍ദേശീയ മനുഷ്യാവകാശ നയത്തിന് ഭീഷണിയാണ്” എന്ന് International Commission of Jurists അഭിപ്രായപ്പെട്ടു. “നാശം അളക്കുക, ഉടന്‍ പ്രവര്‍ത്തിക്കുക” എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധം ലോകം മൊത്തം അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ഇല്ലാതാക്കി “lingering cynicism” ന്റെ ഒരു കാലാവസ്ഥ സൃഷ്ടിച്ചു.

ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആറ് senior jurists അടങ്ങിയതാണ് പാനല്‍. 40 രാജ്യങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പഠിച്ച റിപ്പോര്‍ട്ടില്‍ കൂടുതലും അമേരിക്കയുടെ പ്രവര്‍ത്തനങ്ങളാണ് ശ്രദ്ധിച്ചിരിക്കുന്നത്.

International Commission of Jurists ന്റെ പ്രസിഡന്റായ മേരി റോബിന്‍സണ്‍(Mary Robinson) പഠനത്തിന് നേതൃത്വം വഹിച്ചത്.

Mary Robinson സംസാരിക്കുന്നു:

ഭീകരതക്കെതിരെയുള്ള യുദ്ധത്തേക്കുറിച്ചും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ധാരാളം റിപ്പോര്‍ച്ചുകള്‍ വന്നിട്ടുണ്ട്. ഇതാദ്യമായാണ് 16 രാജ്യങ്ങളില്‍ hearings നടത്തുകയും 40 ല്‍ ആധികം രാജ്യങ്ങളില്‍ പ്രാദേശിക hearings ഉം നടത്തിയ പഠനം.

അമേരിക്കയുടേയും ബ്രിട്ടണിന്റേയും നിയമങ്ങള്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. ലണ്ടനിലും ബെല്‍ഫാസ്റ്റിലും hearings നടത്തി. നല്ല സംരക്ഷണമില്ലാത്ത രാജ്യങ്ങളില്‍ നിയമങ്ങള്‍ മാറ്റിയതായി കണ്ടു. മോശം നിയമങ്ങള്‍ വലുതാക്കി, പത്രസ്വാതന്ത്ര്യം, രാഷ്ട്രീയപ്രവര്‍ത്തന അവകാശം പോലുള്ള നിയമങ്ങള്‍ നിയന്ത്രിച്ചു. ഞങ്ങള്‍ അതിനെ എതിര്‍ത്തപ്പോള്‍, “അമേരിക്കയെ നോക്കൂ അവര്‍ പീഡനം എന്ന് പറയുന്നില്ല. അവര്‍ Guantanamo യില്‍ ചെയ്യുന്നത് നോക്കൂ. Abu Ghraib ല്‍ ചെയ്യുന്നത് നോക്കൂ” എന്നാണ് പറയുന്നത്. ജനാധിപത്യം, സ്വാതന്ത്ര്യം എന്ന് പറയുന്നവരെ അതിനോട് ഉത്തരവാദിത്തമുള്ളവരാക്കണം. നിലവാരം എത്രമാത്രം തകര്‍ന്നു എന്ന് കണ്ട് ഞങ്ങള്‍ക്ക് തന്നെ അത്ഭുതം തോന്നി. അത് നമ്മേ കൂടുതല്‍ സുരക്ഷിതരാക്കുന്നില്ല.

സഹായിക്കുന്നതും സൃഷ്ടിപരവുമായ ഒരു റിപ്പോര്‍ട്ടാണിത്. എന്നാല്‍ നാശം എത്രത്തോളമുണ്ടായി എന്ന് വ്യക്തമാക്കുകയും വേണം. യാതൊരു വിധ ഉത്തരവാദിത്തവും മേല്‍നോട്ടവുമില്ലാതെ intelligence ശേഖരിക്കലിന്റെ വ്യാപ്തി വര്‍ദ്ധിച്ചതും പീഡനം വഴി വിവരങ്ങള്‍ ശേഖരിക്കുന്നതും അത്തരത്തിലുള്ള നാശങ്ങളില്‍ ചിലതാണ്.

ഞങ്ങള്‍ ലണ്ടനില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ സമയത്ത് പത്രങ്ങളില്‍ മുഴുവന്‍ Guantanamo യില്‍ നിന്ന് പുറത്തുവന്ന എത്യോപ്യന്‍ ബ്രിട്ടീഷ് വ്യക്തിയെക്കുറിച്ചായിരുന്നു വാര്‍ത്ത. മൊറോക്കോയില്‍ വെച്ച് UK intelligence officers അയാളെ പീഡിപ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ആ വിരങ്ങളേക്കുറിച്ച് അറിയില്ല. അത്തരം ഒരു പരിശോധന ഞങ്ങള്‍ നടത്തിയിട്ടില്ലായിരുന്നു. ബ്രിട്ടീഷ് കോടതിയുടെ മുമ്പിലാണ് ആ കേസിപ്പോള്‍. അങ്ങനെ ഉത്തരവാദിത്തമില്ലായ്മയുടെ രഹസ്യ ലോകാമാണ് നമുക്ക് മുമ്പിലുള്ളത്. യുദ്ധത്തിന്റെ paradigm ഉപയോഗിക്കുകയും അന്തര്‍ ദേശീയ മനുഷ്യാവകാശ നിയമത്തേയും അന്തര്‍ ദേശീയ മനുഷ്യസഹായ നിയമത്തേയും അവഗണിക്കുകയും ചെയ്യുന്നതിന്റെ പ്രശ്നമാണിത്.

നാശത്തെ അംഗീകരിച്ച ഒരു സര്‍ക്കാരാണ് അമേരിക്ക. ഭീകര പ്രവര്‍ത്തനം വളരെ ഗൌരവമായ കുറ്റകൃത്യമാണ്. ഭീകരപ്രവര്‍ത്തനം ഒരു ഭീഷണിയാണ് സര്‍ക്കാരിന് സംരക്ഷണം നടത്താനുള്ള അവകാശമുണ്ട്. ഈ റിപ്പോര്‍ട്ടില്‍ അത് പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങള്‍ ഭീകരവാദത്തിനോട് മൃദുവായ സമീപനമല്ല എടുക്കുന്നത്. ഭീകരവാദികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനിള്ള ഫലപ്രദമായ നടപടികള്‍ വേണമെന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ നിയങ്ങള്‍ വളച്ചാല്‍ മറ്റ് രാജ്യങ്ങള്‍ അതിനെ കൂടുതല്‍ വളക്കും.

വടക്കെ അയര്‍ലാന്റില്‍ George Mitchell പുരോഗതിയുണ്ടാക്കിയ കാലത്ത് Protestant paramilitary യുടെ മുമ്പത്തെ ഒരംഗത്തോട് “എന്താണ് അദ്ദേഹത്തിന്റെ Northern Ireland ലെ വിജയത്തിന് കാരണം?” എന്ന് ഞാന്‍ ചോദിച്ചു “അദ്ദേഹം ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നു.” അതായിരുന്നു അയാളുടെ മറുപടി. അതായത് അദ്ദേഹം ക്ഷമയോടെ വിവിധ വശങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും പരാതികളും കേള്‍ക്കാന്‍ തയ്യാറായി.

മദ്ധ്യ പൂര്‍വ്വേഷ്യയുടെ കാര്യത്തില്‍ ആഖ്യാനത്തെക്കുറിച്ച് (narrative) അറിയേണ്ടത് അത്യാവശ്യമാണ്. രണ്ട് വശത്തുനിന്നും അത് വ്യത്യസ്ഥമാണ്. പാലസ്തീന്‍ വശത്ത് നിന്ന് നോക്കുമ്പോള്‍ അവരാണ് ഇരകള്‍. ഇസ്രായേല്‍ വശത്തുനിന്ന് നോക്കുമ്പോള്‍ അവരാണ് ഇരഖെന്ന് അവര്‍ക്ക് തോന്നുന്നു. അത് പരസ്പരം കൈമാറാനും ആഴത്തിലുള്ള വിഭജനത്തെക്കുറിച്ച് സംസാരിക്കാനുമുള്ള കഴിവ് വേണം.

8 വര്‍ഷം മുമ്പ് ഞാന്‍ ഗാസയില്‍ High Commissioner for Human Rights ആയി പ്രവര്‍ത്തിച്ചിരുന്നു. പുതിയ കുടിയേറ്റത്തിനാല്‍ West Bank വിഭജിക്കപ്പെട്ടിരിക്കുകയാണ്. നിയമവിരുദ്ധവും പ്രകോപനപരവും ആണിത്. റോഡുകളിലൂടെ പാലസ്തീന്‍കാര്‍ക്ക് പോകാന്‍ പാടില്ല. അവര്‍ക്ക് മറ്റ് വഴികള്‍ കണ്ടെത്തണം. ഗാസയില്‍ കഴിഞ്ഞ് 18 മാസമായി ആളുകള്‍ വളഞ്ഞ്‌ ആക്രമണത്തിലാണ്. എന്നാല്‍ അവിടം വിഭജിക്കപ്പെട്ടിട്ടില്ല. അവിടെ പങ്കിടലില്ല. വടക്കെ അയര്‍ലാന്റില്‍ ഞങ്ങളുള്ളപ്പോള്‍ IRAയെ പങ്കിടല്‍ പരിപാടികളുണ്ടാക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഗാസയിലങ്ങനെയൊന്നില്ല.

ബുള്‍ഡോസര്‍ വെച്ച് ഭൂമി തകര്‍ക്കപ്പെട്ട ഒരു ദരിദ്രയായ സ്ത്രീകളെെ ഞാന്‍ കണ്ടു. “ഞങ്ങള്‍ക്ക് embroidery ചെയ്യാനറിയാം. പക്ഷേ നൂല് കിട്ടുന്നില്ല. മെവുകുതിരിയുണ്ടാക്കാനാറിയാം. പക്ഷേ മെഴുക് കിട്ടുന്നില്ല.” എന്ന് അവര്‍ പറഞ്ഞു”. ഒരു ജോലിയും ചെയ്യാനാവുന്നില്ല. ആവശ്യത്തിന് ആഹാരമില്ല. അതിര്‍ത്തിയില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ മരിക്കുന്നു. ഞാന്‍ അത് കണ്ടിട്ടുണ്ട്. രോഗികളായ മനുഷ്യരെ വെറും ചവറിനെ പോലെ പെരുമാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല. അത് വളരെ മനുഷ്യത്വമില്ലാത്തതാണ്. ഇസ്രായേല്‍ അതിര്‍ത്തി മുറിച്ച് അങ്ങോട്ടിമുങ്ങോട്ടും പോകുന്ന ചെറുപ്പക്കാരെ ഭീകരവാദികളാദികളായാണ് കണക്കാക്കുന്നത്. അതെല്ലാം നമുക്കില്ലാതാക്കണം. George Mitchell ന് അത് കഴിഞ്ഞു. ഇതും അങ്ങനെ ചെയ്യാന്‍ കഴിയും എന്ന് നമ്മേ ഓര്‍മ്മപ്പെടുത്തുകയാണ് അദ്ദേഹം.

ഹമാസിന്റെ ഭരണത്തില്‍ എനിക്ക് വിമര്‍ശനമുണ്ട്. കാരണം അവര്‍ ധാരാളം മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, തുടങ്ങിയവ. എന്നാല്‍ പാലസ്തീന്‍കാരുടെ ഇടയില്‍ ഐക്യം കൊണ്ടുവരുകയാണ് ഏറ്റവും പ്രധാനം. ഹമാസ്, ഫാത തുടങ്ങിയവരില്‍. ഭിന്നിപ്പ് എല്ലാ പാലസ്തീന്‍കാര്‍ക്കും ദോഷമാണ് ചെയ്യുന്നത്.

സ്വതന്ത്ര പരിശോധന വേണം എന്ന് Senator Patrick Leahy പറയുന്നു. നമ്മുടെ മൂല്യങ്ങള്‍ അത്രയേറെ തകര്‍ത്ത് നാം എന്തുകൊണ്ട് ഇത്രത്തോളം തെറ്റ് ചെയ്യുന്നു, എന്ന് ആളുകള്‍ ചോദിക്കുകയാണ്. ആരേയും ഉത്തരവാദിത്തപ്പെടുത്താതെ എങ്ങനെ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നു?

ഭീകരവാദം മനുഷ്യവശംത്തിനെതിരായ കുറ്റകൃത്യമാണ്. ഭീകരമായ കുറ്റകൃത്യമാണത്. ദുര്‍ബലമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യങ്ങളുമായി അമേരിക്ക intelligence വിവരങ്ങള്‍ കൈമാറുകയും സഹകരിക്കുകയും ചെയ്യന്നു. എന്നാല്‍ അവിടെ ഉത്തരവാദിത്തം ഇല്ലാത്തതിന്റെ ഒരു രഹസ്യ ലോകം നിലനില്‍ക്കുന്നുണ്ട്. “ഞങ്ങള്‍ പീഡനം നടത്തുന്നില്ല പക്ഷേ പീഡനം വഴി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.” ആ സത്യം നാം അഭിമുഖീകരിക്കണം.

— സ്രോതസ്സ് democracynow

Mary Robinson, world-renowned human rights lawyer and advocate. She is the former UN High Commissioner for Human Rights and the former president of Ireland, the first woman to hold the office. She is currently the president of the International Commission of Jurists and the president of Realizing Rights: The Ethical Globalization Initiative.

ഒരു അഭിപ്രായം ഇടൂ