മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും മാധ്യമങ്ങള്‍ മദ്യവില്‍പ്പനാ നിലവാരവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാമഹാമഹമവും കെങ്കേമം കൊണ്ടാടി. പതിവുപോലെ എല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാവപ്പെട്ട മദ്യപാനികളെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടികള്‍ നേടുന്നു എന്നാണ് അവരുടെ ആവലാതി.

എന്നാല്‍ ഈ കച്ചവടത്തില്‍ സര്‍ക്കാരിന് നഷ്ടമാണെന്നുള്ളതാണ് സത്യം.

2005 ലെ ഒരു കണക്കനുസരിച്ച് അന്ന് മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടി. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയില്‍ പറഞ്ഞതാണിത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

എന്നാല്‍ രസകരമായ ഒരു സംഗതി ചാനലുകള്‍ നടത്തുന്ന പരമ്പരാഗത മദ്യ ചര്‍ച്ചയില്‍ ഇത്തരമൊരു ആശയം കടന്നുവരാറില്ല. അതുപോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിയാക്കലും. ഇത് യാദര്‍ശ്ചികമാണോ. അല്ലന്നാണ് എനിക്ക് തോന്നുന്നത്.

ഏത് ഉത്പന്നവും വില്‍ക്കുന്നതിന്റെ ആദ്യ പടി അതിന് വേണ്ട പരസ്യം നല്‍കലാണ്. സര്‍ക്കാര്‍ ഒരിക്കലും അത്തരത്തിലുള്ള ഒരു പരസ്യം നല്‍കുന്നതായി നമ്മള്‍ കണ്ടിട്ടില്ല. പിന്നെ ആരാണ് പരസ്യം നല്‍കുന്നത്. ഓ, മദ്യക്കമ്പനികളായിരിക്കാം. എന്നല്‍ മദ്യത്തിന്റെ പരസ്യം കാണിക്കുന്ന സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ചെറിയ ഇളവുകളൊക്കെ വാങ്ങി കമ്പനികള്‍ കുപ്പിവെള്ളത്തിന്റെ പരസ്യങ്ങള്‍ നല്‍കി സ്വന്തം നിലനില്‍പ്പ് ജനങ്ങളെ അറിയിക്കുന്നുണ്ട്. ചെറിയ ഒരു സ്വാധീനം അതിനുണ്ടെങ്കിലും എന്നാല്‍ ജനങ്ങളെ മാസ്മരികമായി അടിമപ്പെടുത്തി മദ്യപാനികളാക്കാനുള്ള ശക്തിയില്ല.

മദ്യപാനം തുടങ്ങുന്ന ഒരു വ്യക്തിയുടെ ശരാശരി പ്രായം 1950 ല്‍ 28 വയസ് ആയിരുന്നു. ഇപ്പോള്‍ അത് 18 വയസ് ആണ്. 1950 ല്‍ 300 ആളുകളില്‍ ഒരാള്‍ മാത്രം മദ്യപിക്കുമ്പോള്‍ 2005 ല്‍ അത് 20 ല്‍ ഒന്നാണ്. 50കളേക്കാള്‍ ജനസംഖ്യ വളരെ വര്‍ദ്ധിച്ചു. അന്നത്തെ അതേ മദ്യാസക്തി ഇപ്പോഴും ഉണ്ടെങ്കില്‍ ഈ ശതമാനക്കണക്കുകള്‍ കുറയാണ് വേണ്ടത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. പിന്നെ എന്തുകൊണ്ടാണ് മദ്യത്തിനിത്ര സ്വാധീനം കൂടുന്നത്?

യഥാര്‍ത്ഥത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണ്. സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. മാധ്യമങ്ങളെന്നാല്‍ സിനിമ, ചാനല്‍, അച്ചടി, പരസ്യം എന്നിവ ഉള്‍പ്പെടും. സ്വന്തമായി അഭിപ്രായമുള്ളവരും തീരുമാനമെടുക്കാന്‍ കഴിയുന്നവരും സമൂഹത്തില്‍ കുറവാണ്. കൂടുല്‍ പേരും സമൂഹത്തിലെ വിഗ്രഹങ്ങളുടെ ആശയങ്ങളെ അതേപടി സ്വീകരിക്കുകയാണ് പതിവ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിവര്‍ വരെ സിനിമയും സീരിയലുകളും വളരേറെ കാണുന്നുണ്ട്. കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കഥാപാത്രം (അത് നായകനാകണമെന്ന് നിര്‍ബന്ധമില്ല) മദ്യത്തിലോ സിഗററ്റിലോ മയക്കുമരുന്നിലോ മറ്റോ അഭയം തേടുന്നതയാണ് സിനിമയും സീരിയലുകളും മിക്കപ്പോഴും പ്രചരിപ്പിക്കുന്നത്. പിന്നീട് അതേ രംഗങ്ങള്‍ ടെലിവിഷനില്‍ പാട്ട് പരിപാടിയായോ, പാട്ട് അനുകരണ പരിപാടിയായോ, സിനിമാ വിശകലനമായോ പ്രേക്ഷകന്‍ നിരന്തരം കാണുന്നു. അതി സുന്ദര്യമുള്ളവരം ആരോഗ്യമുള്ളവരുമായ അതി സമ്പന്നരുമായ അഭിനേതാക്കളുമായുള്ള അഭിമുഖങ്ങളും അവര്‍ നേരിട്ട “കഷ്ടപ്പാടുകളും” ഒക്കെയും പിന്നീട് കാണുന്നു. ഈ വിഗ്രഹങ്ങളുടെ സ്വകാര്യ-വ്യക്തി ജീവിതമാണ് മിക്ക ആഘോഷ ദിവസങ്ങളിലും ചാനലുകള്‍ പ്രചരിപ്പിക്കുന്നത്.

മാനസിക സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ഉന്നതരുടെ ജീവിതരീതിയുമായി താദാത്മ്യം പ്രാപിക്കാനോ സാധാരണക്കാര്‍ മദ്യത്തിനേയോ സിഗററ്റിനേയൊക്കെ ഉപയോഗിക്കും. മദ്യപാനത്തേയും പുകവലിയേയുമൊക്കെ വിഗ്രഹവത്കരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നാല്‍ ഈ ലഹരികള്‍ വിപരീത ഫലമാണ് ഉപയോഗിക്കുന്നവരില്‍ ഉണ്ടാക്കുന്നത്. മാനസിക സംഘര്‍ഷം ഉണ്ടാകുമ്പോള്‍ തലച്ചോര്‍ കൂടുതല്‍ ശക്തിയോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ലഹരി അത് തടയുന്നു. പിന്നെങ്ങനെ ശരിക്കുള്ള തീരുമാനമെടുക്കാന്‍ കഴിയും?

മദ്യപാനവും പുകവലിയുമൊന്നും കാണിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എങ്ങനെ സിനിമ/സീരിയല്‍ എടുക്കും. പ്രസിദ്ധപ്പെടുത്തുന്നതെന്തും പ്രചരണയജ്ഞമാണ്(propaganda). ഫിക്ഷണലായ പ്രചരണയജ്ഞത്തിന് ഒരു ഹിപനോട്ടിക്ക് സ്വഭാവമുണ്ട്. വാര്‍ത്താ മാധ്യമങ്ങള്‍ ഇവറ്റകളെ വിഗ്രഹവത്കരിക്കുന്നതും സര്‍ക്കാര്‍ ഇവറ്റകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളും ഈ ഹിപ്നോടിസത്തിന്റെ ശക്തി വര്‍ദ്ധിപ്പികയാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇവറ്റകള്‍ അവരുടെ വികല ചിന്തകള്‍ വിഗ്രഹവത്കരിച്ച് പ്രചരിപ്പിക്കുന്നു? പണമുള്ളവന് സിനിമ എടുക്കാം. ലക്ഷ്യം കൂടുതല്‍ പണമുണ്ടാക്കുക മാത്രം. എതിനായി അവന്‍ അവന്റെ വികല ചിന്തകള്‍ പ്രചരിപ്പിക്കുന്നു. എന്തിനും നാം ഗുണമേന്‍മ നാം നോക്കാറുണ്ട്. പ്രചരിപ്പിക്കുന്ന ഈ വികലചിന്തയുടെ ഗുണനിലവാരം ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? ഇത് സമൂഹത്തെ എങ്ങനെ ബാധിക്കിന്നുവെന്ന് ആരെങ്കിലും നോക്കാറുണ്ടോ?

സീരീയലിന്റെ കാര്യം സിനിമയേക്കളും കഷ്ടമാണ്. സെന്‍സര്‍ ബോര്‍ഡില്ല, സൌജന്യ കാഴ്ച്ച തുടങ്ങി പലതും. ടെലിവിഷനാണ് ഈ സാമൂഹ്യ ദ്രോഹങ്ങളുടെയെല്ലാം ചുക്കാന്‍ പിടിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ഗാന്ധി ജയന്തി ദിനത്തില്‍ ചാനല്‍ നടത്തിയ മദ്യ ചര്‍ച്ചയില്‍ സിവിക് ചന്ദ്രന്റെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയാനാവാതെ പകച്ചുനിന്ന വയോധികനായ കെ.ഈ.മാമനില്‍ നിനും ലീല മേനോനും നിന്നും ചര്‍ച്ച അവസാനിപ്പിച്ച് ഒരു ചെറു മന്ദഹാസത്തോടെ അടുത്ത വാര്‍ത്തിയലേക്ക് തിരിഞ്ഞ ഇന്‍ഡ്യാവിഷനിലെ മഹാ പത്രപ്രവര്‍ത്തകന്റെ ആ മന്ദഹാവും ഒരുപാട് ആശയങ്ങള്‍ ജനങ്ങളിലേക്ക് കുത്തിവെക്കുന്നുണ്ട്.

ഈ മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ മാധ്യമത്തിന്റെ പങ്കിനെക്കുറിച്ച് ഒന്നും പറയാറില്ല. ചിലപ്പോള്‍ പങ്കെടുക്കുന്നവരെ പിന്നീട് ആ മാധ്യമം ഒന്നിനും വിളിക്കില്ല എന്ന കാരണം കൊണ്ടാവാം. അല്ലെങ്കില്‍ എല്ലാറ്റിനും മുകളിലുള്ള ആടിനെ പട്ടിയാക്കുന്ന എഡിറ്ററന്‍മാരുടെ പ്രവര്‍ത്തനമാകാം.

കാഴ്ച്ചക്കാരുടെ ബോധനിലവാരം ഉയര്‍ന്നതാണെങ്കില്‍ അവരെ ഇത്തരം പ്രചരണങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയില്ല. എന്നാല്‍ തൊഴില്‍ നേടാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനമെന്ന നിലയില്‍ തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥക്ക് ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്താന്‍ കഴിയില്ല. അത് മാറണം. അതിന് ആദ്യം വേണ്ടത് ജനങ്ങള്‍ ഈ ശവംതീനികളെ [ബ്ലോഗിലാരോ മാധ്യമങ്ങള്‍ക്കിട്ട പേരാണ്] നേരിട്ട് നിയന്ത്രിക്കുക എന്നതാണ്. ആ കാലം അതിക്രമിച്ചു കഴിഞ്ഞു.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

  1. സിവിക് ചന്ദ്രനും മൈത്രേയനുമൊക്കെ ചര്‍ച്ചയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് താങ്കള്‍ക് മറുപടിയുണ്ടോ?വിവരദോഷിയെന്നൊക്കെ പറയുമ്പോള്‍ കാരണം പറയേണ്ടതാണ്.ശക്തമായ മോറല്‍ പോലീസിങ്ങ് നടക്കുന്ന സമൂഹത്തില്‍ മദ്യപിക്കുന്നവര്‍ക്കു വേണ്ടിയും ശബ്ദങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അസഹനീയത കാണിച്ചിട്ടു കാര്യമില്ല.
    പ്രശ്നത്തിന്റെ വിവിധവശങ്ങളും തലങ്ങളും കാണുന്നതിനു പകരം ചില കാര്യങ്ങള്‍ മാത്രം കാണുന്നത് സഹായകരമല്ല.

  2. മദ്യം ഒരിക്കലും ഒന്നിന്റേയും ഒരു പരിഹാരമല്ല. എന്നാല്‍ അത് ധാരാളം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്. അന്ന് ചര്‍ച്ചയിലദ്ദേഹം ഉയര്‍ത്തിക്കാട്ടിയത് മദ്യപാനികള്‍ ഖജനാവിലേക്കെത്തിക്കുന്ന പണത്തേക്കുറിച്ചായിരുന്നു. എന്നാല്‍ അത് തെറ്റാണ്. സര്‍ക്കാരിന് കിട്ടുന്നതിനേക്കാള്‍ അധികം സര്‍ക്കാരിന് മദ്യപാനികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ചിലവാക്കുന്നുണ്ട്. മദ്യം കടയിലോത്തിക്കാനും, മദ്യപാനി അത് വാങ്ങാന്‍ കടയില്‍ ചെല്ലാനും സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന എണ്ണ കത്തിച്ചാണ്. അത് ജനങ്ങളുടെ പണമാണ്. എണ്ണകത്തിക്കുന്നതിന്റെ പാരിസ്ഥിതിക നാശത്തിന് പരിഹാരം കണ്ടെത്തണ്ടത് ഭാവി തലമുറയുടെ വലിയ ബാദ്ധ്യതയാണ്. സര്‍ക്കാരിന്റെ ചിലവുകള്‍ പല വകുപ്പുകളിലായി ചിതറിക്കിടക്കുന്നതുകൊണ്ട് കാര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വീക്ഷണം കിട്ടുക എളുപ്പമല്ല. മാധ്യമങ്ങളുടെ ചുമതല അത്തരം കാര്യങ്ങള്‍ കണ്ടെത്തുക എന്നതാണ്.

    കുറച്ചുകാലം മുമ്പ് ഒരു കള്ള പരിശുദ്ധാത്മാവ് ചാരായം ഇവിടെ നിരോധിച്ചു. അത് വിപരീത ഫലമാണുണ്ടാക്കുയെന്നത് ആര്‍ക്കും തിരിച്ചറിയാവുന്നതാണ്. കേരള സമൂഹത്തിന്റെ ഗുണ്ടാവത്കരണം തുടങ്ങിയത് അന്നാണ്. ഇന്ന് വരെ അതിനെതിരെ ഒരു മാധ്യമവും കാര്യമായി ഒന്നും ചെയ്തില്ല. പകരം ഈ കുറ്റകൃത്ത്യങ്ങള്‍ക്കെല്ലാം ഉത്തരവാദിയായ ആന്റണിയെ വാഴ്ത്തുക മാത്രമാണുണ്ടായത്. ആന്‍റണിയുടെ ചാരായ നിരോധനം

    അന്നത്തെ ചര്‍ച്ചയില്‍ വയോധികനായ മാമന്റെ നേരെ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വായടപ്പിച്ചതും റിപ്പോര്‍ട്ടര്‍ മാമനെ കളിയാക്കി ചിരിച്ചതും എന്നെ ചൊടിപ്പിച്ചു. വിവരദോഷിയെന്നൊക്കെ പറഞ്ഞ് പ്രതികരിച്ചത് അതുകൊണ്ടാണ്.

  3. ആ ചര്‍ച്ച ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല.
    ബ്ലോഗിലൂടെ മറുപടി തരാന്‍ പറ്റാത്ത ഒരാളുടെ നേര്‍ക്ക് ഇങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന് തോന്നിയെന്നേയുള്ളൂ.താങ്കളുടേത് വേറിട്ട ഒരു ബ്ലോഗായതിനാല്‍ അത് പ്രതീക്ഷിച്ചില്ല.

  4. മൂന്നാല് വര്‍ഷം മുമ്പ് മാധ്യമങ്ങള്‍ മദ്യ വില്‍പ്പനാ നിലവാര ചര്‍ച്ചകള്‍ തുടങ്ങുന്ന കാലത്തായിരുന്നു ആ ചര്‍ച്ച.

    താങ്കള്‍ പറഞ്ഞത് മനസിലാക്കുന്നു. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ടല്ലോ. എങ്കിലും മാധ്യമങ്ങളുടെ കള്ള പ്രചരണങ്ങള്‍ സാമൂഹ്യ ദുരന്തങ്ങളുണ്ടാക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

    തെറ്റ് തിരുത്തി. നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )