സൌജന്യ ആണവവിരിരണ വിരുദ്ധ ഗുളിക

ആണവനിയത്തിന് അടുത്ത് താമസിക്കുന്ന ആളുകള്‍ എപ്പോഴും പരിഗണിക്കാത്ത ഒരു വലിയ അപകടമാണ് അത്. തെക്കെ Michigan ലെ Cook and Palisades ആണവനിലയങ്ങള്‍ക്ക് അടുത്ത് താമസിക്കുന്നവര്‍ക്കും ജോലിചെയ്യുന്നവര്‍ക്കും potassium iodide ഗുളികള്‍ നല്‍കുന്നു.

ആണവ അപകടം നടന്നാല്‍ ആണവവിരിരണമുള്ള അയോഡിന്‍ ശരീരം ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്താന്‍ പൊട്ടാസിയം അയൊഡൈഡ് ഗുളികകള്‍ സഹായിക്കും.

ഒക്റ്റോബര്‍ മുതല്‍ മിഷിഗണിലെ ആണവനിയത്തിന് 16 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൌജന്യമായി ആണവവിരുദ്ധ ഗുളികകള്‍ നല്‍കുന്നു.

പൊട്ടാസിയം അയൊഡൈഡ് ഗുളികകളെ KI tablets എന്നാണ് വിളിക്കുന്നത്. അപകടമുണ്ടായാല്‍ തദ്ദേശീയര്‍ ആ ഗുളികകള്‍ കഴിക്കണം. സ്ഥിരമായ അയോഡിനെ തൈറോയിഡില്‍ നിറക്കുന്ന പണി ഗുളിക ചെയ്യും. അതുകൊണ്ട് ആണവവിരിരണമുള്ള അയോഡിന്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല.

— സ്രോതസ്സ് wsbt

അമേരിക്കന്‍ ആണവനിലയങ്ങള്‍ നാം വാങ്ങുമ്പോള്‍ സൌജന്യമായി ഈ ഗുളികകളും നമുക്ക് കിട്ടുമോ?
ഡല്‍ഹിയിലെ കഴുതകളെ, ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തലാക്കൂ…

ഒരു അഭിപ്രായം ഇടൂ