തൊഴിലില്ലായ്മക്ക് പരിഹാരം

തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. സാമ്പത്തിക നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനാല്‍ വ്യവസായികള്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ മുണ്ട് മുറുക്കിയുടുക്കുകയാണ്. മാന്ദ്യകാലത്ത് ഏറ്റവും ആദ്യം സംഭവിക്കുന്ന കാര്യമാണ് പിരിച്ച് വിടല്‍. മാന്ദ്യം തുടരുകയും ചെറിയ സുസ്ഥിര സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണെങ്കില്‍ തൊഴിലായിരിക്കണം നമ്മുടെ ആദ്യ ശ്രദ്ധ.

ഭാഗ്യത്തിന് നാം ഇത് മുമ്പും ചെയ്തിട്ടുണ്ട്. 1920 കളില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സമ്പുഷ്ടമായ അവസ്ഥയിലെത്തി. രാജ്യത്തിന് വേണ്ടതും അതില്‍ കൂടുതലും സമ്പദ്‌വ്യവസ്ഥ നല്‍കി. കൂടുല്‍ ആഹാരം, കൂടുതല്‍ വസ്ത്രം, ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഉരുക്ക്. പിന്നീട് വന്ന മഹാമാന്ദ്യത്തില്‍ ഈ അമിതോല്‍പ്പാദനം പ്രധാന പങ്ക് വഹിച്ചു. രണ്ട് ചിന്താ സരണികളാണ് ഈ അമിതോല്‍പ്പാദനത്തേയും അമിത ദക്ഷതയെയും നേരിടാനായി മുന്നോട്ട് വന്നത്. ഉപഭോഗം കൂട്ടുക എന്നതാണ് ആദ്യത്തെ ആശയം. അതാണ് വിജയിച്ച സിദ്ധാന്തം എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ബദല്‍ ആശയം അവഗണിക്കപ്പെട്ടു. പക്ഷേ അത് നല്ല പരിഹാരമാണ് : കുറച്ച് ജോലി ചെയ്യുക.

“പ്രവര്‍ത്തി ദിനത്തിന്റെ ദൈര്‍ഘ്യം കുറക്കാനുള്ള ശ്രമത്തിന്റെ പരാജയമാണ് സാദ്ധ്യതളുടെ റേഷന്‍സമ്പ്രദായത്തിനും, അമിത വ്യാവസായിക നിലയങ്ങള്‍ക്കും, മത്സരത്തിന്റെ ഭീമമായ നഷ്ടത്തിനും, പരസ്യത്തിനായുള്ള വലിയ സമ്മര്‍ദ്ദവും, സാമ്പത്തിക സാമ്രാജ്യത്തിനും കാരണമായത്,” എന്ന് 1927 ല്‍ Arthur Dahlberg എഴുതി. നാല് മണിക്കൂറിന്റെ പ്രവര്‍ത്തി ദിനമാണ് Dahlberg മുന്നോട്ട് വെക്കുന്നത്. ആ സമയം കൊണ്ട് വ്യവസായത്തിന് നമുക്ക് വേണ്ടതെല്ലാം നല്‍കാനാവുന്നുവെങ്കില്‍ എന്തിന് ദിവസം മുഴുവനും യത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു? അതിന്റെ ഫലം അമിതോല്‍പ്പാദവും ചവറും ആണ്.

1920 കളിലെ പ്രശ്നം ദക്ഷത കൂടിയതാണ്. വേണ്ടത്ര പണിയില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. എന്നാല്‍ തത്വങ്ങള്‍ ഒന്നാണ് – ‘സാദ്ധ്യകളുടെ റേഷനിങ് (rationing of opportunity)’. അതായത് ദീര്‍ഘസമയത്തേക്ക് ഒരേ ജോലി ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ജോലിക്കായി അലയുന്നു. ബ്രിട്ടണില്‍ ഇപ്പോള്‍ 24 ലക്ഷം ആളുകള്‍ തൊഴിലില്ലാത്തവരാണ്. പ്രവര്‍ത്തി ദിനത്തിന് കുറവ് വരുത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഉത്പാദനം പഴയതുപോലെ നിലനിര്‍ത്തുകയുമാവാം. എല്ലാവരും നാല് മണിക്കൂര്‍ ജോലി ചെയ്താല്‍ ഉത്പാദനം പഴയതുപോലെ നിലനിര്‍ത്താന്‍ വേണ്ടി നമുക്ക് 20% അധികം തോഴിലാളികള്‍ വേണ്ടിവരും. ഒറ്റടിക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. അത് ഇത്തിരി അധികപ്പറ്റാണ് ആവശ്യപ്പെടുന്നതെന്ന് തോന്നാം. കാരണം നമുക്ക് ദീര്‍ഘ സമയത്തെ തോഴില്‍ സംസ്കാരമാണുള്ളത്. അത് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ശമ്പളമില്ലാത്ത അധിക പ്രവര്‍ത്തിമണിക്കൂറാണ് വ്യവസായത്തിന് നല്‍കുന്നത്. എല്ലാവരും കൃത്യസമയത്ത് തന്നെ തൊഴിലിടത്ത് എത്തിച്ചേരുകയും കൃത്യസമയത്ത് തന്നെ വീട്ടിലേക്ക് തിരിച്ച് പോകുകയും ചെയ്താല്‍ അത് തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

നാം നാല് മണിക്കൂറെ ജോലി ചെയ്യുന്നുള്ളുവെങ്കില്‍ തീര്‍ച്ചയായും ശമ്പളത്തിലും 20% കുറവ് വരണം. എന്നാല്‍ സമ്പത്ത് ആപേക്ഷികമാണ്. രാജ്യം മൊത്തത്തില്‍ 20% കുറവ് വരുത്തുന്നു. നമുക്ക് എല്ലാം മുമ്പത്തെ പോലെയായിരിക്കും. ആരും കൂടുതല്‍ പണക്കാരോ പാവപ്പെട്ടവരോ ആകുന്നില്ല. അധികമുള്ള സമയം കുടുംബവുമായും സുഹൃത്തുക്കളുമായും ഹോബികള്‍ക്കും, പൂന്തോട്ടത്തിനും, കലാ, കായിക വിനോദത്തിനും, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെ വിനിയോഗിക്കാം. അതാണ് നാം ചെയ്യേണ്ടത്.

പ്രവര്‍ത്തി ദിനത്തെ നിയന്ത്രിക്കുന്നത് ലഭ്യമായ തൊഴിലവസരം വിതരണം ചെയ്യുന്നതിനാ കാരണമാകുന്നു. സമ്പദ്‌വ്യവസ്ഥയെ ഇത് ചെറുതാക്കും. രാഷ്ട്രീയ ഭീരുത്വം മാറ്റിനിര്‍ത്തിയാല്‍ ഇങ്ങനെ ചെയ്യാതിരിക്കാന്‍ എന്ത് കാരണമാണുള്ളത്?

— സ്രോതസ്സ് makewealthhistory

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )