കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള ഓസോണ്‍ പാളിയിലെ മാറ്റം ഉത്തരാര്‍ദ്ധ ഗോളത്തിലെ സൈബീരിയ, സ്കാന്റിനേവിയ, വടക്കേ ക്യാനഡ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് കുറക്കുകയും ബാക്കിയുള്ള ഭൂമിയിലെ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് ഉയര്‍ത്തുകയും ചെയ്യും എന്ന് University of Toronto ലെ ഭൌതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
21 ആം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം അന്തരീക്ഷ പ്രവാഹങ്ങളെ മാറ്റുകയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ഓസോണ്‍ flux നെ താഴ്ന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ് ഇതിന്റെ ഫലം. ഉദാഹരണത്തിന് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ശരത്കാലത്തും വേനല്‍ കാലത്തും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് 20% വര്‍ദ്ധിക്കും. ഉത്തരാര്‍ദ്ധ ഗോളത്തില്‍ 9% കുറയുകയും ചെയ്യും.
ഓസോണ്‍ ദ്വാരം കാരണം അള്‍ട്രാവയലറ്റ് വികിരണ തോത് കൂടുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. അള്‍ട്രാവയലറ്റ് വികിരണ തോത് കുറയുന്നതും പ്രശ്നമാണ്. വിറ്റാമിന്‍-D ഉത്പാദനം അള്‍ട്രാവയലറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
— സ്രോതസ്സ് sciencedaily