പല പ്രതലങ്ങളില്‍ “nanostructure films” പതിപ്പിക്കുന്ന സാങ്കേതികവിദ്യ Oregon State University യിലെ രാസ എഞ്ജിനീയര്‍മാര്‍ കണ്ണാടിക്ക് ആവരണം നല്‍കുന്നതിന്റെ ചിലവ് കുറക്കും. ഗുണം കൂടുകയും ചെയ്യും.
അതുപോലെ സോളാര്‍ സെല്ലുകള്‍ കൂടുതല്‍ ദക്ഷതയോടെ പ്രവര്‍ത്തിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും.
പ്രകാശത്തിന്റെ പ്രതിഫലന സ്വഭാവം ഈ പാളികള്‍ കുറക്കും. കണ്ണാടിയിലാണെങ്കില്‍ ഇത് കൂടുതല്‍ പ്രകാശത്തെ ആഗിരണം ചെയ്ത് glare കുറക്കുകയും അള്‍ട്രാവയലറ്റ് രശ്മിയുടെ ശക്തി കുറക്കുന്നു. ഇതിന്റെ ചില ആവരണങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. എന്നാല്‍ പുതിയ സാങ്കേതികവിദ്യ ഇവയുടെ ചിലവ് കുറക്കും.
പ്ലാസ്റ്റിക്ക്, ഗ്ലാസ്, സിലിക്കണ്‍, അലൂമനിയം തുടങ്ങി പല പ്രതലങ്ങളിലും നേര്‍ത്ത പാളി നിര്‍മ്മിക്കാന്‍ microreactor നിയന്ത്രിക്കുന്ന ഒരു രാസ സ്നാനമാണ് ഇതിന്റെ പ്രധാന process.ദശലക്ഷക്കണക്കിന് ചെറു പിരമിഡ്ഡുകള്‍ ചെറിയ സ്ഥലത്ത് ഇത് സ്ഥാപിക്കും. പ്രകാശത്തിന്റെ പ്രതിഫലന സ്വഭാവത്തെ ഇത് കുറക്കും.
polycarbonate ല്‍ ഇങ്ങനെ ചെയ്യാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. കണ്ണാടിയുടെ നിര്‍മ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.
വേഗത്തില്‍ ഇത് ചെയ്യാന്‍ കഴിയും, ചിലവ് കുറവാണ്. മാലിന്യംകുറവാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
— സ്രോതസ്സ് oregonstate.edu