G20 സമ്മേളനത്തിനെതിരെ സമരം

ടോണി ബെന്‍ സംസാരിക്കുന്നു:

ലണ്ടനില്‍ നടക്കുന്ന G20 സമ്മേളനത്തിനെതിരെ തെരുവില്‍ വലിയ പ്രതിഷേധം നടക്കുന്നു. തകര്‍ന്ന സമ്പനദ്‌വ്യവസ്ഥ പുനരുദ്ധീകരിക്കാനുള്ള പരിപാടിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിക്കുന്നു. ലോക നേതാക്കള്‍ പുതിയ സാമ്പത്തിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് IMF ല്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കുന്നു.

അതേ സമയം ലണ്ടനിലെ തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനവുമായി ഇറങ്ങിയിരിക്കുകയാണ്. കൂടുതല്‍ പ്രകടനവും സാമാധാനപരമാണ്. Bank of England ചുറ്റുമുള്ള തെരുവുകളില്‍ പോലീസും പ്രകടനക്കാരുമായി ഏറ്റുമുട്ടലുണ്ടായി. Royal Bank of Scotland ന്റെ ഭിത്തികളില്‍ പ്രകടനക്കാര്‍ “കൊള്ളക്കാര്‍” എന്ന് എഴുതിവെച്ചു. യുദ്ധം, കാലാവസ്ഥാ അസ്ഥിരത, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കിടപ്പാടമില്ലായ്മ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന Four Horsemen of the Apocalypse പ്രകടനക്കാര്‍ നിര്‍മ്മിച്ചു. കുറച്ച് പ്രകടനക്കാര്‍ വലിയ കളിയായ Monopoly കളിച്ചു.

88 പേരെ അറസ്റ്റ് ചെയ്തു. ബ്രിട്ടണില്‍ അടുത്തകാലത്ത് നടന്ന വലിയ സംഭവമാണിത്. സമ്മേളനം നടക്കുന്ന ExCeL Centre ല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

മൂന്ന് ആകാംഷകളാണ് ജനങ്ങള്‍ക്കുള്ളത്. ൧. അഫ്ഗാനിസ്ഥാനിലെ യുദ്ധം തുടരുന്നത്, ൨. ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം, കാരണം പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീനെ അംഗീകരിക്കില്ല എന്ന് പറയുന്നു, ൩. ആണവആയുധങ്ങളെക്കുറിച്ചുള്ള വ്യാകുലത. നാം ഇപ്പോള്‍ നേരിടുന്നത് വളരെ വലിയ പ്രശ്നമാണ്. അത് സാമ്പത്തി പ്രശ്നമോ, രാഷ്ട്രീയപ്രശ്നമോ അല്ല. അത് ജനാധിപത്യ പ്രശ്നമാണ്.

പെരുകുന്ന തൊഴില്ലായ്മ, വീട് ജപ്തി, യുദ്ധത്തിന് ചിലവാക്കുന്ന പണം, ഇറാനെതിരെയുള്ള ഭീഷണി തുടങ്ങി ധാരാളം. ജനം പറയുന്നത് ഇവ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നാണ്. അവ പ്രതിഷേധമല്ല. അവ ആവശ്യങ്ങളാണ്. ഭരണാധികാരികളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുത്തപ്പോഴാണ് എല്ലാ പുരോഗതിയും ഉണ്ടായത്. ഞങ്ങള്‍ യുദ്ധം അംഗീകരിക്കുന്നില്ല. ഞങ്ങള്‍ തൊഴിലില്ലായ്മ അംഗീകരിക്കുന്നില്ല.

ആഗോള പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ഒരു ആഗോള ഘടന വേണമെന്ന് Gordon Brown പറയുന്നു. പക്ഷേ ആര് അത് നിയന്ത്രിക്കും? ജനാധിപത്യപരമായാണോ അതോ ബാങ്കുകളും ബഹുരാഷ്ട്രക്കുത്തകളും ആയിരിക്കുമോ?

സാമ്പത്തിക തകര്‍ച്ചയുടെ ഒരു അപകടം അത് യുദ്ധത്തിലേക്ക് നയിക്കും എന്നതാണ്. ഹിറ്റ്‌ലര്‍ എങ്ങനെയാണ് അധികാരത്തിലേക്ക് എത്തിയത് എന്ന് നോക്കൂ. 60 ലക്ഷം ജര്‍മ്മന്‍കാര്‍ തൊഴിലില്ലാതത്വരായിരുന്നു. ജൂതന്‍മാരും, കമ്യൂണിസ്റ്റുകളും ട്രേഡ് യൂണിയനുകളുമാണ് അതിന് കാരണം എന്ന് ഹിറ്റ്‌ലര്‍ പറഞ്ഞു. “എനിക്ക് അധികാരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് തൊഴില്‍ നല്‍കാം” എന്നും അയാള്‍ പറഞ്ഞു. അയാള്‍ അത് ചെയ്തു. തൊഴിലില്ലാത്ത പകുതിപ്പേരെ ആയുധ ഫാക്റ്ററികളിലേക്ക് നിയമിച്ചു. മറ്റേ പകുതിയെ ജര്‍മ്മന്‍ പട്ടാളത്തിലേക്കും നിയോഗിച്ചു. അങ്ങനെ നമുക്ക് രക്തരൂക്ഷിതമായ ഒരു യുദ്ധം കിട്ടി. യൂറോപ്പില്‍ നടന്ന 1914 – 1945 കാലത്തെ യുദ്ധങ്ങള്‍ കാരണം 10.5 കോടി ആളുകളുടെ ജീവന്‍ അപഹരിച്ചു. 1930കളിലെ വലിയ സാമ്പത്തിക തകര്‍ച്ച അനുസരിച്ച് അത് അപ്രതീക്ഷിതമായിരുന്നില്ല.

യുദ്ധത്തിന് ശേഷമാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത്. 5 സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരമുണ്ട്. കഴിഞ്ഞ യുദ്ധത്തിലെ വിജയികളാണ് ഈ 5 പേരും. ജനാധിപത്യ ലോകത്തെ നോക്കിയാല്‍ അത് ജനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണെന്ന് കാണാം. ചൈനക്ക് 120 കോടി ജനങ്ങളുണ്ട് എന്നാല്‍ അവര്‍ക്ക് കുറച്ച് ആയിരം ജനസംഖ്യയുള്ള ലക്സംബര്‍ഗ്ഗിന്റെ തുല്യമായ വോട്ടേയുള്ളു. ഇന്‍ഡ്യക്കും 120 കോടി ജനങ്ങളുണ്ട്. ഇതുവരെ കാണാത്ത കാര്യങ്ങളാണ് ലോകം നേരിടുന്നത്. ലോക സദ്‌വ്യവസ്ഥ ജനം നിയന്ത്രിക്കുന്ന കാലം വരും.

Tony Benn, former British MP and current president of the Stop the War Coalition.

— സ്രോതസ്സ് democracynow

ഒരു അഭിപ്രായം ഇടൂ