CFL നെക്കാള്‍ ദക്ഷത കൂടിയതും ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെങ്കില്‍ കൂടി വില കൂടുതലായതിനാല്‍ LED കള്‍ക്ക് അത്ര പ്രചാരം കിട്ടുന്നില്ല. എന്നാല്‍ ഇപ്പോഴ്‍ പാനാസോണിക് ജപ്പാനില്‍ ഇതിനൊരു മാറ്റം വരുത്താന്‍ പോകുകയാണ്. 60 വാട്ടിന്റെ പ്രകാശം തരുന്ന 19 വര്‍ഷം ആയുസുള്ള ബള്‍ബുകള്‍ അവര്‍ നിര്‍മ്മിച്ചു. സാധാരണ ബള്‍ബിനെക്കാള്‍ 40 മടങ്ങ് ആയുസ്സാണിത്.
EverLed എന്നത് ജപ്പാനില്‍ അവര്‍ ഇറക്കുന്ന പകലത്തെ പ്രകാശം നല്‍കുന്ന E26 ബള്‍ബാണ്. 40W ബള്‍ബ് ഓരോ വാട്ടിനും 85 lumens പ്രകാശം പരത്തുന്നു. 60W ന്രെ ബള്‍ബ് 82.6 lm/W ഉം ആണ്. E26 ബള്‍ബുകള്‍ മറ്റ് LEDs നെക്കാള്‍ ഭാരം കുറവുമാണ്, 40g.
എന്നാലും ഇത് അത്ര ചിലവ് കുറഞ്ഞതല്ല. $40 ഡോളര്‍ വിലയുണ്ടിതിന്. ജപ്പാനിലെ വീടുകളില്‍ 50% വും ഉപയോഗിക്കുന്നത് പാനാസോണികിന്റെ ബള്‍ബുകളാണ്. തുടക്കത്തിലെ വില കൂടുതലാണെങകിലും 19 വര്‍ഷത്തെ ആയുസ്സ് നോക്കുമ്പോള്‍ പ്രതിവര്‍ഷം $2 ഡോളര്‍ വീതമെയാകൂ.
— സ്രോതസ്സ് inhabitat