സോഫ്റ്റ്‌വെയര്‍ വ്യവസായത്തിലെ ഭീകരനായാണ് മൈക്രോസോഫ്റ്റിനെ ധാരാളം ആളുകള്‍ കരുതുന്നത്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിക്കുക എന്നൊരു പ്രസ്ഥാനം തന്നെയുണ്ട്. മൈക്രോസോഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കാന്‍ തുടങ്ങിയോതൊടെ ആ തോന്നലിന് ശക്തികൂടി.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് വ്യത്യസ്ഥ നിലപാടാണുള്ളത്. മൈക്രോസോഫ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ മോശമായി പരിഗണിക്കുന്നതായാണ്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കിവെക്കുന്നു, അതിനാല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുന്നില്ല. എന്നാല്‍ മൈക്രോസോഫ്റ്റ് മാത്രമല്ല ഇത് ചെയ്യുന്നത്. ഉപയോക്താക്കളോട് ഇത് തന്നെ ചെയ്യുന്ന ധാരാളം മറ്റ് കമ്പനികളുമുണ്ട്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറവ് ഉപയോക്താക്കളെയാണ് ഭരിക്കാന്‍ ശ്രമിക്കുന്നുള്ളു എങ്കിലും അവര്‍ ശ്രമിക്കാതിരിക്കുകയല്ല.
മൈക്രോസോഫ്റ്റിനെ ന്യായീകരിക്കുകയല്ല ഇത്. ഉപയോക്താക്കളെ വിഭജിക്കുകയും subjugating ചെയ്യുകയും ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ വികസനമാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഇത്.മൈക്രോസോഫ്റ്റിനെ വിമര്‍ശിക്കുമ്പോള്‍ നാം മൈക്രോസോഫ്റ്റിനെ മാത്രം സങ്കുചിതമായി നോക്കുന്നത് മറ്റ് കമ്പനികളെ ശ്രദ്ധിക്കാതെവിടുന്നതിന് കാരണമാകാന്‍ പാടില്ല.
മൈക്രോസോഫ്റ്റിന്റെ കുത്തക സോഫ്റ്റ്‌വെയറുകളെ നാം തള്ളിക്കളയുമ്പോള്‍ അത് ഒരു ബഹിഷ്കരണമല്ല. സ്വീകാര്യമായ ഉത്പന്നങ്ങളെ ഒരു പ്രതിഷേധം എന്ന നിലയില്‍ തള്ളിക്കളയുന്നതിനെ വിളിക്കുന്ന വാക്കാണ് “ബഹിഷ്കരണം”. നിങ്ങളെ വേദനിപ്പിക്കുന്ന ഒരു ഉത്പന്നത്തെ തള്ളിക്കളയുന്നത് ബഹിഷ്കരണമല്ല. വെറും സാമാന്യ യുക്തി മാത്രമാണ്. നിങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ എല്ലാ കുത്തക സോഫ്റ്റ്‍വെയറുകളേയും ആര് വികസിപ്പിച്ചെന്നോ ആര് വിതരണം ചെയ്തതെന്നോ നോക്കാതെ നിങ്ങള്‍ തള്ളിക്കളയണം.
സോഫ്റ്റ്‌വെയറല്ലാത്ത കുത്തക സോഫ്റ്റ്‌വെയറില്ലാതെ ഉപയോഗിക്കാവുന്ന മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളേയും സേവനങ്ങളേയും തള്ളിക്കളയേണ്ട കാര്യമില്ല. (മൈക്രോസോഫ്റ്റിന്റേയോ മറ്റുള്ളവരുടേയൊ വെബ് സര്‍വ്വീസ് ഉപയോഗിക്കുമ്പോള്‍ സ്വതന്ത്രമല്ലാത്ത JavaScript പ്രോഗ്രാമുകള്‍ നിങ്ങളുടെ browser ല്‍ എത്തിയേക്കാം.) മൈക്രോസോഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അത് നാം തള്ളിക്കളയേണ്ട കാര്യമില്ല.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികാസത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ചെയ്യണമെന്ന് 1998 ല്‍ ചോര്‍ന്ന “Halloween documents” ല്‍ മൈക്രോസോഫ്റ്റ് പറയുന്നുണ്ട്. രഹസ്യ protocols, file formats, അള്‍ഗോരിതം, സോഫ്റ്റ്‌വെയര്‍ സവിശേഷതകള്‍ തുടങ്ങിയവ പേറ്റന്റ് ചെയ്യുക ഇതില്‍ പ്രധാനപ്പെട്ടതാണ്.
obstructionist നയങ്ങള്‍ പുതിയതായ ഒന്നല്ല. മൈക്രോസോഫ്റ്റും മറ്റ് ധാരാളം കമ്പനികളും ധാരാളം വര്‍ഷങ്ങളായി ഇത് ചെയ്യുന്നുണ്ട്. രഹസ്യങ്ങളും പേറ്റന്റുകളും ഞങ്ങളെ വളരേറെ തടഞ്ഞിട്ടുണ്ട്. ഭാവിയല്‍ അത് കൂടുതലായിരിക്കും. മറ്റ് കമ്പനികളെ ആക്രമിക്കാനാണ് മിക്കപ്പോഴും കമ്പനികള്‍ ഇത് ഉപയോഗിക്കുന്നത്. ഞങ്ങളാണ് പ്രത്യേകം ഉന്നം വെക്കപ്പെട്ടിട്ടുള്ള ഇരകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തെ ആക്രമിക്കാനാണ് മൈക്രോസോഫ്റ്റ് അവരുടെ പേറ്റന്റുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. നമ്മുടെ സമൂഹവും തിരിച്ച് ആക്രമിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റിന്റെ പേറ്റന്റുകള്‍ മാത്രമല്ല നമ്മേ (സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരും പൊതുവായി ഉപയോക്താക്കള്‍) ഭീഷണിപ്പെടുത്തുന്നത്. MP3 പേറ്റെന്റ് കൊണ്ട് അവര്‍ ചെയ്ത ദ്രോഹം ഓര്‍ക്കുക. പ്രത്യേകമായ ആക്രമണത്തെ ചെറുക്കുന്നത് ആവശ്യമാണ്. എന്നാല്‍ അത് മാത്രം പോരാ. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളെ മൊത്തത്തില്‍ ഇല്ലാതാക്കുകയാണ് പൂര്‍ണ്ണമായ പരിഹാരം.
സാമൂഹ്യ ജഡത്വമാണ് ഗ്നൂ-ലിനക്സിലേക്ക് ആളുകള്‍ മാറുന്നത് തടയുന്ന മൈക്രോസോഫ്റ്റിന്റെ ദോഷകരമായ പ്രവര്‍ത്തി. സ്കൂളുകളിലേക്ക് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കോപ്പികള്‍ സൌജന്യമായി വിതരണം ചെയ്യുന്നത് വിന്‍ഡോസ് ആശ്രയത്വം അടിച്ചേല്‍പ്പിക്കുന്ന ഉപകരണമായി സ്കൂളുകളെ മാറ്റുന്നു.
ഓരോ വിന്‍ഡോസ്‍ “upgrade” augments ഉം ഉപയോക്താക്കളുടെ മേലുള്ള മൈക്രോസോഫ്റ്റിന്റെ ശക്തിയാണ്. അങ്ങനെയാണ് അവര്‍ അത് ആസൂത്രണം ചെയ്തിരിക്കുന്നത്. അത് ഒരോന്നും malicious സവിശേഷതകളിലേക്കുള്ള ചവുട്ടു പടികളാണ്. Digital Restrictions Management, പിന്‍വാതില്‍ ഒക്കെ അതില്‍ ഉള്‍പ്പെടും. ഉപയോക്താക്കളോട് വിന്‍ഡോസ് വിസ്റ്റയും വിന്‍ഡോസ്‍ 7 പുതുക്കരുതെന്ന് മുന്നറീപ്പ് നല്‍കി കൊണ്ടുള്ള പ്രവര്‍ത്തികള്‍ FSF ചെയ്യുന്നതതുകൊണ്ടാണ്. ജഡത്വത്തിന്റെ വലിപ്പം കുറക്കാന്‍ അതുകൊണ്ട് സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.
മൈക്രോസോഫ്റ്റിനെ ഞങ്ങള്‍ വെറുക്കുന്നില്ല. അവര്‍ ചെകുത്താനാണ് എന്നും ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്ന ഒന്നായി ഞങ്ങളവരെ കണക്കാക്കുന്നു. കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ വളരെ ശക്തനായ എതിരാളി. ഞങ്ങള്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
— സ്രോതസ്സ് gnu.org