തുമ്പികള്‍ക്ക് ദാഹിക്കുന്നു

The Banded Darter (Sympetrum pedemontanum) Photo: Fabio Pupin
ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്.

Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം Data Deficient ഉം ആയാണ് തരംതിരിച്ചിരിക്കുന്നത്.

Little Whisp, Common Pond Damsel, Phantom Flutterer, Darting Cruiser ഉള്‍പ്പടെ നാല് സ്പീഷീസുകള്‍ക്ക് ഇപ്പോള്‍ തന്നെ വംശനാശം സംഭവിച്ചുകഴിഞ്ഞിരിക്കുകയാണ്.

ജലത്തിന്റെ ഗുണമേന്‍മയുടെ സൂചകമായാണ് തുമ്പികളെ പൊതുവെ കരുതുന്നത്. മലിനീകരണവും ആവാസവ്യവസ്ഥാ നാശവും ആണ് ഇവയുടെ നാശത്തിന്റെ 67% കാരണവും. മെഡിറ്ററേനിയനില്‍ സാധാരണമായി കാണപ്പെട്ടിരുന്ന Spotted Darter നെ ഇപ്പോള്‍ Vulnerable ആയാണ് കണക്കാക്കുന്നത്. നെല്‍ വയലുകളിലെ കാര്‍ഷിക രീതികള്‍ കാരണം ഇവയുടെ എണ്ണം കുറയുകയാണ്.

ഈ insect സ്പീഷീസുകളുടെ 14% മാത്രമേ മെഡിറ്ററേനിയന്‍ ശുദ്ധജല വ്യവസ്ഥയില്‍ കാണപ്പെടുന്നുള്ളു. അതില്‍ 9 എണ്ണം Endangered ഓ Vulnerable ഓ ആണ്. ഏറ്റവും കൂടുതല്‍ endemic തുമ്പികള്‍ കാണപ്പെടുന്നത് മെഡിറ്ററേനിയന്റെ തെക്കും പടിഞ്ഞാറും ഭാഗത്താണ്. endemism ന്റെ പ്രാദേശിക hotspots Maghreb ഉം Levant ഉം പ്രദേശമാണ്.

Levant, തെക്കന്‍ Turkey, Balkans, വടക്കെ ടുണീഷ്യ, വടക്ക് കിഴക്കെ അള്‍ജീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വംശനാശം അനുഭവിക്കുന്ന സ്പീഷീസുകളുള്ളത്. മനുഷ്യന്റെ ജല ഉപഭോഗം, ജല മലിനീകരണം, ജലസേചനം, വരള്‍ച്ച തുടങ്ങിയവ തുമ്പികള്‍ക്ക് ഭീഷണിയാണ്.

പ്രാദേശികവും, ദേശീയവും, അന്തര്‍ ദേശീയവുമായ ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തനം മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ നടത്തണമെന്ന് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. Ornate Bluet (Coenagrion ornatum) പോലുള്ള അന്തര്‍ ദേശീയ നിയമങ്ങള്‍ കാരണം ചില സ്പീഷീസുകള്‍ക്ക് സംരക്ഷണ ശ്രദ്ധ ലഭിക്കുന്നുണ്ട്. മറ്റുള്ളവ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

— സ്രോതസ്സ് iucn.org

തുമ്പികളുടെ നാശം ഭാവിയിലെ മനുഷ്യ നാശത്തിന്റെ മുന്നോടിയാണ്. അതാണ് ഈ വാര്‍ത്തയുടെ പ്രാധാന്യം. അല്ലാതെ തുമ്പികളോട് ആര്‍ക്കും പ്രത്യേക സ്നേഹമില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )