ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍

Bombardier Transportation ന്റെ ചൈനയുമായി ചേര്‍ന്നുള്ള സംരംഭമായ Bombardier Sifang (Qingdao) Transportation Ltd നെ Chinese Ministry of Railways (MOR) 80 അതിവേഗ ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തു. $400 കോടി ഡോളറിന്റെ കരാറാണ് ഇത്. തീവണ്ടികള്‍ 2014 ഓടെ കൈമാറും.

6,000 km അതിവേഗ പാത ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 380 kph ആണ് Bombardier ന്റെ അടുത്ത തലമുറ ZEFIRO അതിവേഗ റയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാത നല്‍കുന്ന വേഗത. ഇത് ഏറ്റവും ദക്ഷത കൂടിയ BOMBARDIER MITRAC propulsion ഉം control system വും ഉപയോഗിക്കുന്നു.

Bombardier ന്റെ ആധുനിക ECO4 ഊര്‍ജ്ജ സംരക്ഷ​ണ സാങ്കേതികവിദ്യയും ZEFIRO 380 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2008 ആണ് ആദ്യമായി ECO4 ഉപയോഗിക്കപ്പെട്ടത്. 50% വരെ ഊര്‍ജ്ജം ലാഭിക്കാന്‍ ഇതുമൂലം കഴിഞ്ഞു.

ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കുന്നത് ചൈനയിലെ Qingdao യിലാണ്. Qingdao യിലും യൂറോപ്പിലെ Bombardier centers ഉം എഞ്ജിനീറിങ് പണികള്‍ നടത്തും. അതിവേഗ തീവണ്ടികള്‍ നിര്‍മ്മാണത്തില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള Bombardier 850 അതിവേഗ തീവണ്ടികള്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചൈനയില്‍ Bombardier Sifang (Qingdao) Transportation 250 kph വേഗതയുള്ള പാതകള്‍ 20 പാതകള്‍ നിര്‍മ്മിക്കുന്നു.

റയില്‍ സാങ്കേതികവിദ്യയിലെ ലോക നേതാക്കളാണ് Bombardier Transportation. BOMBARDIER ECO4 സാങ്കേതികവിദ്യ ഊര്‍ജ്ജത്തിന്റെ നാല് അടിസ്ഥാനകാര്യങ്ങളില്‍ അടിസ്ഥാനമായതാണ് – ദക്ഷത, സാമ്പത്തികം, ecology, ഊര്‍ജ്ജ സംരക്ഷണം. തീവണ്ടിയുടെ മൊത്തം പ്രകടനത്തേയും മെച്ചപ്പെടുത്തി പരിസ്ഥിതിയെ സംരക്ഷിക്കുന്നു. Bombardier Transportation ന്റെ ആസ്ഥാനം ജര്‍മ്മനിയിലെ ബര്‍ലിന്‍ ആണ്. 60 രാജ്യങ്ങളില്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഒരു ലക്ഷം വാഹനങ്ങള്‍ ലോകത്ത് മൊത്തം ഓടുന്നുണ്ട്.

— സ്രോതസ്സ് bombardier.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )