വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഭാഷണ ഫീസായി സര്‍ക്കാര്‍ ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര്‍ ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്‍ച്ചയില്‍ ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര്‍ വേതനമായി വാങ്ങി. Economic Club ല്‍ പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില്‍ നിന്ന് രണ്ട് പേര്‍ സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” എന്ന സന്ദേശം പ്രദര്‍ശിപ്പിച്ചു.
ലാറി സമ്മേഴ്സ്: “നയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിഷമമാണ്-ശ്രദ്ധ കേന്ദ്രീകരികരിക്കുന്നതിലെ തെരഞ്ഞെടുപ്പില്‍ നാം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ-ശ്രദ്ധ കേന്ദ്രീകരിക്കാതെ-”
പ്രതിഷേധക്കാരന്‍ #1: “ലാറി സമ്മേഴ്സ് പ്രശ്നത്തിന്റെ ഭാഗമാണ്. ഇയാള്‍ ഒരു വിഷവസ്തുവാണ്.”
പ്രതിഷേധക്കാരന്‍ #2: “എനിക്ക് തൊഴില്‍ നഷ്ടപ്പെട്ടു.”
പ്രതിഷേധക്കാരന്‍ #1: “പ്രതിദിനം സര്‍ക്കാര്‍ പൊളിഞ്ഞ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുന്നത് $135,000 ഡോളര്‍വീതമാണ്. നിന്റെ പഴയ കമ്പനികള്‍ നിനക്കതിന് പ്രതിഫലം തന്നോ? ഞങ്ങള്‍ ജനം പറയുന്നു ഇത് വേണ്ട എന്ന്!”
പ്രതിഷേധക്കാരന്‍ #2: “ഈ മനുഷ്യന്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഒരു hedge fund ല്‍ ജോലിചെയ്യുന്നതിന് $52 ലക്ഷം ഡോളറാണ് പ്രതിഫലം വാങ്ങുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം.”
പ്രതിഷേധക്കാരന്‍ #1: “നിങ്ങള്‍ പ്രശ്നത്തിന്റെ ഭാഗമാണ്. നിങ്ങള്‍ പ്രശ്നത്തിന്റെ ഭാഗമാണ്.”
പ്രതിഷേധക്കാരന്‍ #2: “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെത്തരുമോ? ദയവുചെയ്ത് ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെത്തരുമോ? എന്നെ ഉത്തേജിപ്പിക്കാന്‍ കുറച്ച് TARP തരുമോ?”
പ്രതിഷേധക്കാരന്‍ #1: “സമാധാന സംരക്ഷണത്തിന് എനിക്ക് ധനസഹായം വേണം. ലാറി, നീ രാജിവെക്കുക. സര്‍, ഞാന്‍ ജനങ്ങളുടെ ശബ്ദമാണ്. നിങ്ങള്‍ രാജിവെക്കുക. ഒബാമക്ക് വേറൊരു നേതാവ് വേണം.”
– സ്രോതസ്സ് democracynow.org