“ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട്

വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഭാഷണ ഫീസായി സര്‍ക്കാര്‍ ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര്‍ ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്‍ച്ചയില്‍ ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര്‍ വേതനമായി വാങ്ങി. Economic Club ല്‍ പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില്‍ നിന്ന് രണ്ട് പേര്‍ സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” എന്ന സന്ദേശം പ്രദര്‍ശിപ്പിച്ചു.

ലാറി സമ്മേഴ്സ്: “നയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിഷമമാണ്-ശ്രദ്ധ കേന്ദ്രീകരികരിക്കുന്നതിലെ തെരഞ്ഞെടുപ്പില്‍ നാം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ-ശ്രദ്ധ കേന്ദ്രീകരിക്കാതെ-”
പ്രതിഷേധക്കാരന്‍ #1: “ലാറി സമ്മേഴ്സ് പ്രശ്നത്തിന്റെ ഭാഗമാണ്. ഇയാള്‍ ഒരു വിഷവസ്തുവാണ്.”
പ്രതിഷേധക്കാരന്‍ #2: “എനിക്ക് തൊഴില്‍ നഷ്ടപ്പെട്ടു.”
പ്രതിഷേധക്കാരന്‍ #1: “പ്രതിദിനം സര്‍ക്കാര്‍ പൊളിഞ്ഞ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുന്നത് $135,000 ഡോളര്‍വീതമാണ്. നിന്റെ പഴയ കമ്പനികള്‍ നിനക്കതിന് പ്രതിഫലം തന്നോ? ഞങ്ങള്‍ ജനം പറയുന്നു ഇത് വേണ്ട എന്ന്!”
പ്രതിഷേധക്കാരന്‍ #2: “ഈ മനുഷ്യന്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഒരു hedge fund ല്‍ ജോലിചെയ്യുന്നതിന് $52 ലക്ഷം ഡോളറാണ് പ്രതിഫലം വാങ്ങുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം.”
പ്രതിഷേധക്കാരന്‍ #1: “നിങ്ങള്‍ പ്രശ്നത്തിന്റെ ഭാഗമാണ്. നിങ്ങള്‍ പ്രശ്നത്തിന്റെ ഭാഗമാണ്.”
പ്രതിഷേധക്കാരന്‍ #2: “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെത്തരുമോ? ദയവുചെയ്ത് ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെത്തരുമോ? എന്നെ ഉത്തേജിപ്പിക്കാന്‍ കുറച്ച് TARP തരുമോ?”
പ്രതിഷേധക്കാരന്‍ #1: “സമാധാന സംരക്ഷണത്തിന് എനിക്ക് ധനസഹായം വേണം. ലാറി, നീ രാജിവെക്കുക. സര്‍, ഞാന്‍ ജനങ്ങളുടെ ശബ്ദമാണ്. നിങ്ങള്‍ രാജിവെക്കുക. ഒബാമക്ക് വേറൊരു നേതാവ് വേണം.”

– സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )