ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം

നോം ചോംസ്കി സംസാരിക്കുന്നു:

G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല്‍ വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്‍ശിപ്പിക്കയാണ് അത് നോക്കിയാല്‍ കാണാം. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്‍ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്‍ക്കണം. അതാണ് സംഭവിച്ചത്.

അതിലെ പ്രധാനപ്പെട്ട വാക്ക് “voluntary” എന്നതാണ്. രാജ്യങ്ങള്‍ x, y, z സ്വമനസ്സാലെ തെരഞ്ഞെടുക്കുന്നു. അതായത് നമുക്ക് യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് അര്‍ത്ഥം. അതുകൊണ്ട് അതിനെ നാം voluntary agreement എന്ന് വിളിക്കുന്നു.

അവര്‍ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്: അന്താരാഷ്ട്ര നാണയ നിധിയെ (IMF) recapitalization ചെയ്യുന്നത്. IMF ലേക്ക് ധാരാളം പണം കോരിയൊഴിക്കുക. സംശയാസ്പദമായ നീക്കമാണത്. അതിന് യൂറോപ്പില്‍ നിന്നുള്ള ഡയറക്റ്ററുണ്ടെങ്കിലും US Treasury യുടെ ഒരു ശാഖ പോലാണ് IMF. അതിന്റെ മുമ്പുള്ള സ്ഥാനം വളരെ നാശമുണ്ടാക്കുന്ന തരത്തിലായിരുന്നു. “വായ്പാ സമൂഹത്തിന്റെ enforcer” എന്നാണ് അതിനെക്കുറിച്ച് അതിന്റെ അമേരിക്കയിലെ ഡയറക്റ്റര്‍ പറഞ്ഞത്. മൂന്നാം ലോകരാജ്യ ഏകാധിപതിക്ക് വലിയ കടം ഉണ്ടായാല്‍, ജനത്തിനല്ല, ഉദാഹരണത്തിന് ഇന്‍ഡോനേഷ്യയിലെ സുഹാര്‍തോ, അയാള്‍ അത് തിരിച്ചടക്കില്ല. കടം കൊടുത്തവര്‍ക്ക് ധാരാളം പണം പരിശയായി കിട്ടും. അപകടം പിടിച്ച കടം ആയതിനാല്‍ വലിയ പലിശയായിരിക്കും അതിന്. അവരെ സംരക്ഷിക്കണം. ഏകാധിപതിയെക്കൊണ്ടല്ല. പകരം ആ രാജ്യത്തെ ജനത്തെ കൊണ്ട്. അവിടെ അവര്‍ പരുക്കനായ structural adjustment programs നടപ്പാക്കി ജനം അല്ല കടമുണ്ടാക്കിയതെങ്കിലും അവരെക്കൊണ്ട് കടം വീട്ടാന്‍ ശ്രമിക്കും. അങ്ങനെ പടിഞ്ഞാറുള്ള സമ്പന്നര്‍ക്ക് പണം തിരിച്ച് കിട്ടും. വായ്പാ സമൂഹത്തിന്റെ enforcer എന്ന IMF ന്റെ സ്ഥാനം മൂന്നാം ലോക രാജ്യങ്ങളെ സംബന്ധിച്ചടത്തോളം വളരെ വിനാശകരമാണ്. അതിനെയാണ് ഇപ്പോള്‍ വീണ്ടും പണം കൊടുത്ത് വളര്‍ത്തുന്നത്.

“IMF അതിന്റെ രീതികള്‍ മാറ്റി. ഇന്ന് അത് വ്യത്യസ്ഥമാണ്. അതിന് ഭീകരമായ ഒരു സ്ഥാനം പണ്ട് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത് വ്യത്യസ്ഥമാണ്” വീണ്ടും പണം കൊടുക്കുന്നതിനെക്കുറിച്ച് അതിന്റെ അനുകൂലികള്‍ പറയുന്നു. അത് വ്യത്യസ്ഥമാണെന്ന് വിശ്വസിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ? പടിഞ്ഞാറന്‍ ശക്തികള്‍ പിന്‍തുടരുന്ന ഉപദേശങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അതിനെ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരവുകളുമായി താരതമ്യം ചെയ്തുനോക്കൂ.

10 വര്‍ഷം മുമ്പ് ഇന്‍ഡോനേഷ്യക്ക് വലിയ ഒരു സാമ്പത്തിക പ്രതിസന്ധി വന്നു. അതിന് നല്‍കിയ ഉത്തരവുകള്‍ സ്ഥിരം കൊടുക്കുന്നവയായാണ്: “ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്. ൧. നിങ്ങളുടെ കടം എല്ലാം ഞങ്ങള്‍ക്ക് തന്നേക്കൂ. ൨. സ്വകാര്യവത്കരിക്കൂ. എങ്കിലേ ഞങ്ങള്‍ക്ക് നിങ്ങളുടെ ആസ്ഥികള്‍ ചുളുവ് വിലക്ക് വാങ്ങാനാവൂ. ൩. സമ്പദ്‌വ്യവസ്ഥയെ സാവധാനമാക്കാനായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കൂ. ഞങ്ങള്‍ക്ക് പണം തിരിച്ചടക്കാനായി ജനങ്ങളെ ദുരിതത്തിലാഴ്ത്തൂ.” ആ സ്ഥിരം ഉത്തരവുകളാണ് IMF ഇപ്പോഴും കൊടുക്കുന്നത്.

അമേരിക്ക എന്ത് ചെയ്യും? കൃത്യമായും ഇതിന്റെ വിപരീതം. കടത്തെക്കുറിച്ച് മറന്നേക്കുക, അത് പൊട്ടിത്തെറിച്ചോട്ടെ. അവര്‍ പലിശ 0 ആയി കുറച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. പണം കോരിയൊഴിച്ച് കടം വര്‍ദ്ധിപ്പിക്കും. അവര്‍ സ്വകാര്യവത്കരിക്കില്ല. പകരം ദേശസാത്കരിക്കും. പക്ഷേ ആ പേര് പറയില്ല എന്ന് മാത്രം. വേറെ എന്തെങ്കിലും പേര് പറയും. ഉദാഹരണത്തിന് “bailout” എന്നോ മറ്റോ. സത്യത്തില്‍ അത് നിയന്ത്രണമില്ലാത്ത ദേശസാത്കരണമാണ്. സ്ഥാപനങ്ങളിലേക്ക് അവര്‍ പണം ഒഴുക്കും. മൂന്നാം ലോക രാജ്യങ്ങള്‍ സ്വതന്ത്ര കച്ചവടത്തെ അനുവദിക്കണമെന്ന് അവര്‍ പ്രസംഗിക്കുമെങ്കിലും അവര്‍ സ്വന്തം രാജ്യത്ത് സംരക്ഷണനയം(protectionism) പിന്‍തുടരും.

House committee ചര്‍ച്ച ചെയ്ത “തകരാന്‍ പറ്റാത്തതിലും വലുത്” എന്ന ആശയം നോക്കൂ. “തകരാന്‍ പറ്റാത്തതിലും വലുത്” എന്നതിന്റെ അര്‍ത്ഥം എന്താണ്? “തകരാന്‍ പറ്റാത്തതിലും വലുത്” എന്നത് ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ്. അത് ഒരു സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പോളിസിയാണ്. സര്‍ക്കാര്‍ എന്നാല്‍ ജനങ്ങളുടെ പണം എന്നര്‍ത്ഥം. അതായത് “നിങ്ങള്‍ക്ക് വലിയ അപകടസാദ്ധ്യതകള്‍ ഏറ്റെടുക്കാം. അതില്‍ നിന്ന് വളരേറെ ലാഭവും നേടാം. എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ ഞങ്ങള്‍ രക്ഷിച്ചോളാം.” അതാണ് “തകരാന്‍ പറ്റാത്തതിലും വലുത്”. അത് തീവൃ സംരക്ഷണവാദമാണ്. Citigroup പോലുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ വലിയ ഗുണങ്ങള്‍ നേടാനായി.

എന്നാല്‍ ഇത് മൂന്നാം ലോക രാജ്യങ്ങള്‍ ചെയ്യുന്നത് അമേരിക്ക അനുവദിക്കില്ല. അവര്‍ സ്വകാര്യവത്കരിക്കണം. എന്നാലേ അമേരിക്കക്ക് അവരുടെ ആസ്തികള്‍ കൈവശപ്പെടുത്താനാവൂ. ഇത് നടന്നുകൊണ്ടിരിക്കുന്നു. ദരിദ്ര ജനങ്ങളേ നിങ്ങള്‍ക്കുള്ള നിര്‍ദ്ദേശമിതാണ്. സമ്പന്നരേ ഞങ്ങളുടെ നയം ഇതാണ്. കൃത്യമായും വ്യത്യസ്ഥമായത്. IMF ഇതിന് മാറ്റം വരുത്തും എന്ന് ചിന്തിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ?

ഒബാമ വ്യത്യസ്ഥനാണ്. ആദ്യമായി വാചാടോപത്തില്‍ വ്യത്യാസമില്ല. എന്നാല്‍ ഒന്നും രണ്ടും ബുഷ് കാലവുമായി നാം വേര്‍തിരിച്ച് കാണണം. അവ വ്യത്യസ്ഥമാണ്. ആദ്യത്തെ ബുഷ് കാലം വളരെ ധിക്കാരപരവും പരുക്കനും സൈനികവും എന്തിന് സഖ്യകക്ഷികളില്‍ക്കൂടി വിരോധമുണ്ടാക്കുന്ന തരത്തിലായിരുന്നു. ലോകരാജ്യങ്ങളുടെ മുന്നില്‍ അമേരിക്കയുടെ അന്തസ് പൂജ്യമായി. ബുഷിന്റെ രണ്ടാം കാലം മദ്ധ്യഭാഗത്തേക്ക് വന്നു. മൊത്തമല്ല. റംസ്ഫെല്‍ഡ്(Rumsfeld), Wolfowitz പോലുള്ള വലിയ കുറ്റക്കാരെ പുറത്താക്കി. ഡിക് ചിനിയെ(Dick Cheney) പുറത്താക്കാന്‍ അവര്‍ക്ക് കഴിയില്ല. കാരണം അയാളാണ് രാജ്യഭരണം. ധാരാളം ആളുകള്‍ പുറത്തായി. സര്‍ക്കാര്‍ സാധാരണ സ്ഥിതിയിലേക്ക് വന്നു.

ഒബാമ അത് പിന്‍തുടരുന്നു. നടുക്കുള്ള ഡമോക്രാറ്റാണദ്ദേഹം. മറ്റൊന്നുമല്ലെന്ന് ഭവിക്കുന്ന ആളാണ്. അദ്ദേഹത്തിന് യൂറോപ്പില്‍ വലിയ പ്രചാരമാണ്. സ്വന്തമായ എന്തെങ്കിലും ഗുണം കൊണ്ടല്ല. അയാള്‍ ബുഷ് അല്ല എന്നതിനാലാണ്. അത്തരത്തിലുള്ള വാചാടോപം യൂറോപ്യന്‍ ജനങ്ങളും നേതാക്കളും അംഗീകരിച്ച് വരുന്നു. എന്തിന് യാഥാര്‍ത്ഥ്യങ്ങള്‍ അറിയാവുന്നവരെന്ന് നിങ്ങള്‍ കരുതുന്ന മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനങ്ങള്‍ പോലും ആ മിഥ്യാബോധത്തെ അംഗീകരിക്കുന്നു. അവയെല്ലാം മിഥ്യാബോധം ആണ്. കാരണം അതിനെ സാധൂകരിക്കാനൊന്നും പിറകിലില്ല. ശരിയാണ് അദ്ദേഹം ബുഷില്‍ നിന്ന് വ്യത്യസ്ഥനാണ്.

ഇപ്പോഴുള്ള ഒബാമ-ഗൈത്നര്‍(Geithner) പദ്ധതി ബുഷ്-പോള്‍സണ്‍ പദ്ധതിയില്‍ നിന്ന് വലിയ വ്യത്യാസമില്ല. ചെറിയമാറ്റങ്ങളുണ്ട്, എന്നാല്‍ പരിതസ്ഥിതി മാറി. അതുകൊണ്ട് തീര്‍ച്ചയായും മാറ്റങ്ങളുണ്ട്. വലിയ സ്ഥാപനങ്ങളേയും ഒപ്പം സമ്പദ്‍വ്യവസ്ഥ തകര്‍ത്ത വ്യക്തികളേയും നികുതിദായകര്‍ രക്ഷിച്ചുകൊള്ളണം എന്ന സിദ്ധാന്തത്തിന് മാറ്റമൊന്നുമില്ല. ആ വ്യക്തികളെ തന്നെയാണ് ഒബാമ പരിഹാരം കണ്ടെത്താനായി നിയോഗിച്ചത്.

ലാറി സമ്മേഴ്സിനെ (Larry Summers) പോലെ. അദ്ദേഹം ഇപ്പോള്‍ പ്രധാന സാമ്പത്തിക ഉപദേഷ്ടാവാണ്. സമ്മേഴ്സ് ബില്‍ ക്ലിന്റണിന്റെ കാലത്ത് ട്രഷറി സെക്രട്ടറിയായിരുന്നു. വിഷമയമാര്‍ന്ന സാമ്പത്തിക instruments ആയ derivatives നെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കിയതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം. അതാണ് സാമ്പത്തിക തകര്‍ച്ചയുടെ ഒരു പ്രധാന കാരണം.

ഇയാളെ പോലുള്ള പ്രധാന ഉപദേശികളില്‍ ആദ്യത്തേത് റോബര്‍ട്ട് റൂബിന്‍ (Robert Rubin) ആയിരുന്നു. അയാള്‍ ആയിരുന്നു സമ്മേഴ്സിന് മുമ്പ് ട്രഷറി സെക്രട്ടറി. അയാള്‍ക്ക് ധാരാളം നേട്ടങ്ങള്‍ കൊയ്ത ആളാണ് പ്രത്യേകിച്ച് ഇന്‍ഡോനേഷ്യ, മറ്റ് മൂന്നാം ലോക രാജ്യങ്ങളില്‍. എന്നാല്‍ New Deal നിയമങ്ങളിലൊന്നായ Glass-Steagall നിയമം പൊളിച്ചടുക്കാന്‍ കഴിഞ്ഞതാണ് അമേരിക്കയിലെ അയാളുടെ പ്രധാന നേട്ടം. ആ നിയമായിരുന്നു വാണിജ്യബാങ്കുകളെ അപകടകരമായ ലോണുകള്‍ കൊടുക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നത്. അത് ഇല്ലാതായ ഉടനെ തന്നെ അയാള്‍ സര്‍ക്കാര്‍ സ്ഥാനം ഉപേക്ഷിച്ച് Citigroup ന്റെ ഡയറക്റ്റര്‍ ആയി. അവര്‍ ധാരാളം ലാഭം നേടാന്‍ തുടങ്ങി, കൂട്ടത്തില്‍ അയാളും. “തകരാന്‍ പറ്റാത്ത വിധം വലുത്” എന്ന സിദ്ധാന്തപ്രകാരം വലിയ അപകടകരമായ കടങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുയ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ നികുതിദായകര്‍ സംരക്ഷിച്ചോളും എന്നതായിരുന്നു അതിന്റെ അര്‍ത്ഥം. അത് തന്നെ സംഭവിച്ചു. Citigroup നെ രക്ഷപെടുത്താന്‍ നികുതിദായകര്‍ ശതകോടിക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത്.

വ്യവസ്ഥയുടെ പ്രശ്നങ്ങളെ പരിഹരിക്കേണ്ട ആളുകളായിരുന്നു ഈ ഉപദേശികള്‍. ടിം ഗൈത്നര്‍ (Tim Geithner) ഇതിന്റെയെല്ലാം നടുവിലുണ്ടായിരുന്നു. New York Federal Reserve ന്റെ തലവനായിരുന്നു അയാള്‍. എല്ലാ പ്രവര്‍ത്തനങ്ങളുടേയും മേല്‍നോട്ടം വഹിക്കേണ്ട ആളായിരുന്നു. അവര്‍ ശരിയായ കാര്യമാണോ തെറ്റായ കാര്യമാണോ ചെയ്തതെന്ന് ഇപ്പോള്‍ നമുക്ക് തര്‍ക്കിക്കാം. എന്നാല്‍ ഈ ആളുകള്‍ വ്യവസ്ഥയുടെ കുഴപ്പങ്ങള്‍ പരിഹരിക്കേണ്ട ആളുകളായിരുന്നില്ലേ?

സത്യത്തില്‍ ബിസിനസ്സ് മാധ്യമങ്ങള്‍ക്ക് ഇതിനെക്കുറിച്ച് രസകരമായ കാര്യങ്ങള്‍ പറയാനുണ്ട്. ഒബാമ തന്റെ സാമ്പത്തിക സമ്മേളനത്തിന് വിളിച്ച ആളുകളെക്കുറിച്ച് പ്രധാന ബിസിനസ്സ് മാധ്യമമായ Bloomberg News ഒരു ലേഖനമെഴുതി. അവരുടെ രേഖകള്‍ പരിശോധിക്കുകയാണ് ലേഖനത്തില്‍ ചെയ്തത്. കുറച്ച് ഡസന്‍ ആള്‍ക്കാരുണ്ട്. സ്റ്റിഗ്‌ലിറ്റ്സ്, ക്രൂഗ്മന്‍ തുടങ്ങിയവര്‍ക്ക് അതിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല. ഇടത് പക്ഷത്തോ തൊഴിലാളിയൂണിയന്‍ പക്ഷത്തുനിന്നുള്ളവര്‍ക്കോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സമ്പദ്‌വ്യവസ്ഥയുടെ കുഴപ്പം പരിഹരിക്കാനല്ല ആളുകളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് അവര്‍ ഉപസംഹരിച്ചു. അകൌണ്ടിങ് കള്ളത്തരം, malpractice തുടങ്ങിയവയാല്‍ അവരില്‍മിക്കവരും subpoenas കിട്ടേണ്ടവരാണ്. ഇപ്പോഴത്തെ പ്രശ്നങ്ങളുണ്ടാക്കിയവരാണ് അവര്‍.

ഒബാമ എന്തുകൊണ്ട് അവരാല്‍ ചുറ്റപ്പെട്ടു?

കാരണം അതാണ് അയാളുടെ വിശ്വാസം. സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നാണ് അയാള്‍ക്ക് സഹായം കിട്ടിയത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കിട്ടിയ സംഭാവനയുടെ കാര്യം നോക്കൂ. അവസാന സംഖ്യ പുറത്ത് വന്നില്ല. ഇതുവരെയുള്ള കണക്ക് വെച്ച് നോക്കിയാല്‍ കാണാം സാമ്പത്തിക സ്ഥാപനങ്ങളാണ് കൂടുതല്‍ പണവും നല്‍കിയതെന്ന്. മകെയിനെക്കാള്‍ കൂടുതല്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് ഒബാമയെയാണ്. രണ്ടുപക്ഷത്തേയും അടിസ്ഥാന ധന സ്രോതസ്സ് സാമ്പത്തിക സ്ഥാപനങ്ങളായിരുന്നു. മകെയിനെക്കാള്‍ കൂടുതല്‍ ഒബാമക്ക് കിട്ടി എന്ന് മാത്രം.

തെരഞ്ഞെടുപ്പ് സംഭവാവനകളില്‍ നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനാവും. Thomas Ferguson ന്റെ രാഷ്ട്രീയത്തിലെ നിക്ഷേപ സിദ്ധാന്തം ഒരു കാര്യം നന്നായി പ്രവചിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രാജ്യത്തെ നിയന്ത്രിക്കാനായി ഒരു കൂട്ടം നിക്ഷേപകര്‍ നിക്ഷേപം നടത്തുന്നതിനെയാണ് തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് സംഭാവന പഠിച്ചാല്‍ സര്‍ക്കാര്‍ എന്ത് നയം കൈക്കൊള്ളുമെന്ന് പ്രവചിക്കാനാവും എന്ന് അദ്ദേഹം പറയുന്നു. ഒരു നൂറ്റാണ്ട് മുമ്പ് മുതല്‍ ന്യൂ ഡില്‍ തുടങ്ങി എല്ലാം അങ്ങനെയായിരുന്നു. ഒബാമ എന്ത് ചെയ്യും എന്നതും അങ്ങനെ പ്രവചിക്കാം. അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. രാഷ്ട്രീയ ജനാധിപത്യം എന്നതിലെ സാധാരണ കാര്യമാണിത്.

Citigroup, AIG തുടങ്ങിയവയെ എന്ത് ചെയ്യണം

അവയുടെ നല്ല ഭാഗങ്ങള്‍ സ്വീകരിക്കുക. അതായത് ദേശസാത്കരിക്കുക അഥവാ ജനത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലാക്കുക. ജനാധിപത്യമുണ്ടെങ്കില്‍ “ദേശസാത്കരിക്കുക” എന്നാല്‍ പൊതുജനത്തിന്റെ നിയന്ത്രണമാണ്. അമേരിക്കയില്‍ അതില്ല. പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യമുണ്ടെങ്കില്‍ അവയുടെ നല്ല ഭാഗങ്ങള്‍ ദേശസാത്കരിക്കണം. ഭീമമായ നഷ്ടമുണ്ടാക്കുന്ന ഭാഗങ്ങള്‍ തന്നത്താനെ നശിച്ചോട്ടെ. എല്ലാവരും വിമര്‍ശിച്ച AIG യുടെ ബോണസ് പരിഗണിക്കേണ്ടത് അങ്ങനെയാവണം. Dean Baker പറഞ്ഞത് പോലെ, സാമ്പത്തിക കൃത്രിമത്വങ്ങള്‍ കാട്ടി ഈ പ്രശ്നങ്ങളെല്ലാമുണ്ടാക്കിയ ഭാഗങ്ങളെ ഇല്ലാതാക്കണം. അവ സ്വയം പാപ്പരായിക്കോട്ടെ. പാപ്പരായ അത്തരം വിഭാഗങ്ങളില്‍ നിന്നുള്ള ബോണസ് കമ്പനി ഉദ്യേഗസ്ഥര്‍ വാങ്ങിയാല്‍ മതി. നിയമ ഭേദഗതിയൊന്നും വേണ്ട. അത് തന്നെയാണ് Citigroup നോടും ചെയ്യേണ്ടത്.

Glass-Steagall തകര്‍ത്തുകഴിഞ്ഞ് അതുപയോഗിച്ച് അവര്‍ റൂബിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് കമ്പനികളേയും അപകടകരമായി നിക്ഷേപം നടത്തുന്ന മറ്റ് കമ്പനികളേയും ഒത്തു ചേര്‍ത്തു. ഇപ്പോള്‍ അവര്‍ divest ചെയ്യുകയാണ്. വാണിജ്യ ബങ്കുകളായി(ജനങ്ങളുപയോഗിക്കുന്ന ബാങ്കുകള്‍) മാറുകയാണ് അവര്‍.

ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. പോള്‍ വോള്‍ക്കര്‍ (Paul Volcker) ഇന്ന് വാര്‍ത്തയില്‍ “വേഗത കുറക്കൂ” എന്നൊക്കെ പറഞ്ഞു. റീഗണിന്റെ കാലത്ത് Citigroup തകര്‍ന്നപ്പോള്‍ അയാളാണ് രക്ഷപെടുത്തിയത്. ആ സമയത്ത് അവര്‍ Citibank ആയിരുന്നു. അവര്‍ World Bank ന്റേയും IMF ന്റേയും നിര്‍ദ്ദേശങ്ങള്‍ പിന്‍തുടര്‍ന്നു. വളരേറെ പണം ലാറ്റിമേരിക്കക്ക് കടം നല്‍കി. കമ്പോളം എല്ലാം നോക്കിക്കോളും എന്നൊക്കെ പറഞ്ഞ് World Bank ഉറപ്പ് നല്‍കി. തകര്‍ച്ചയുടെ സമയത്ത് പോള്‍ വോള്‍ക്കര്‍ എത്തി. അയാള്‍ പലിശ നിരക്ക് വളരേറെ വര്‍ദ്ധിപ്പിച്ചു. മൂന്നാം ലോക രാജ്യങ്ങളിലെ പലിശ നിരക്ക് അമേരിക്കയുമായി ബന്ധപ്പെടുത്തതാണ്. അവര്‍ക്ക് കടം തിരിച്ചടക്കാനായില്ല. IMF ഇടപെട്ട് Citibank നെ recapitalize ചെയ്തു. അങ്ങനെയാണ് ഈ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ അപകടകരമായ ലോണ്‍ കൊടുക്കും, ധാരാളം പണം നേടും. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ നിങ്ങളെ രക്ഷപെടുത്തിക്കോളാം. ഞങ്ങള്‍ എന്നാല്‍ നികുതിദായകര്‍.

അമേരിക്ക അടിസ്ഥാനപരമായി ഒരു പാര്‍ട്ടി രാജ്യമാണ്. 50 വര്‍ഷം മുമ്പ് C. Wright Mills അത് വ്യക്തമാക്കിയതാണ്. അതൊരു ബിസിനസ് പാര്‍ട്ടിയാണ്. എന്നാല്‍ അതിന് Democrats ലും Republicans ലും ഗ്രൂപ്പുകളുണ്ട്. അവ വ്യത്യസ്ഥമാണ്. ഈ രണ്ട് ഗ്രൂപ്പുകളുടേയും ഭരണത്താല്‍ ധാരാളം ആളുകള്‍ മെച്ചപ്പെട്ട അവസ്ഥയിലെത്തി. എന്നാല്‍ അതിസമ്പന്നര്‍ അതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലെത്തി. അതുകൊണ്ട് അവ ബിസിനസ് പാര്‍ട്ടികളാണ്. എന്നാല്‍ അവയില്‍ വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങള്‍ക്ക് ഫലവും ഉണ്ട്. എന്നാല്‍ അടിസ്ഥാനപരമായി അവ ഒരേ നയം പിന്‍തുടരുന്നവരാണ്.

ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെ നോക്കൂ. അത് തുടങ്ങിയത് കാര്‍ട്ടറുടെ ഭരണകാലത്താണ്. കാര്‍ട്ടര്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് സമ്പദ്‌വ്യവസ്ഥയുടെ ധനകാര്യവത്കരണം (financialization of the economy), സാമ്പത്തിക ഊഹ മൂലധനത്തിന്റെ വളര്‍ച്ച, നിയന്ത്രണമില്ലാതാക്കല്‍ തുടങ്ങിയവ ആരംഭിച്ചു. റീഗണ്‍ അത് കൂറച്ചുകൂടി ശക്തമായി കൊണ്ടുപോയി. ക്ലിന്റണ്‍ അത് തുടര്‍ന്നു. പിന്നീട് ബുഷിന്റെ കാലമായപ്പോഴേക്കും അത് പാളം തെറ്റി.

അതുകൊണ്ട് വ്യത്യാസങ്ങളുണ്ട്. എന്നാല്‍ വളരെ ചെറിയ ഒരു വര്‍ണ്ണരാജിയില്‍ മാത്രമാണ് വ്യത്യാസം. ആരെങ്കിലും ആ വര്‍ണ്ണരാജിയില്‍ നിന്ന് അല്‍പ്പം വ്യത്യാസമുണ്ടായാല്‍, ഉദാഹരണത്തിന് നോബല്‍സമ്മാന ജേതാവായ ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ ഒന്നോ രണ്ടോ മില്ലീമീറ്റര്‍ വര്‍ണ്ണരാജിയില്‍ നിന്ന് മാറിയാല്‍, അവര്‍ പുറത്താണ്. നിങ്ങള്‍ക്കയാളുമായി അഭിമുഖം നടത്താം. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക സമ്മേളനങ്ങളില്‍ അയാളെ കാണാന്‍ കഴിയില്ല.

ഇറാഖ് യുദ്ധത്തിന് ട്രില്യണ്‍ കണക്കിന് ഡോളര്‍ ചലവാകും എന്ന് Joseph Stiglitz സൂചിപ്പിച്ചതാണ്. അതിനാല്‍ എണ്ണയുടെ വിലയും കൂടും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ വലിയൊരു ഭവനകുമിള വളരുന്നു എന്നതും കാഴ്ച്ചയുള്ളവര്‍ക്ക് കാണാവുന്നതായിരുന്നു. ഒരു നൂറ്റാണ്ടോളം ഭവനവില സമ്പദ്‌വ്യവസ്ഥയും GDP യും ആയി ചേര്‍ന്ന് പോയിരുന്നു. പെട്ടെന്ന് വളരെ വലിയ വ്യത്യാസം ഉണ്ടായി. അത് പൊട്ടാന്‍ പോകുന്നു, നിങ്ങള്‍ കുഴപ്പത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനയായിരുന്നു അത്. എന്നാല്‍ ഭവനകുമിള അലന്‍ ഗ്രീന്‍സ്പാന്‍ മേല്‍നോട്ടം വഹിച്ച ക്ലിന്റണിന്റെ കാലത്ത് തുടങ്ങിയ ഒന്നായിരുന്നു. ക്ലിന്റണിന്റെ കാലത്ത് അത് സാങ്കേതികകുമിളയായി മാറി. അത് അഭിവൃദ്ധിയുടെ സൂചനയാണെന്ന് പ്രചരിപ്പിച്ചു. അതിനാല്‍ എണ്ണയുടെ ഉയരുന്ന വില നിങ്ങള്‍ കണ്ടില്ല. അത് വളരെയേറെ വളര്‍ന്നു. എന്നാല്‍ നിങ്ങള്‍ എല്ലാ കുത്തുകളും യോജിപ്പിച്ചാല്‍ അത് അദ്ദേഹം പറഞ്ഞയുപോലെ യുദ്ധവും സാമ്പത്തിക തകര്‍ച്ചയുമായുള്ള വ്യക്തമായ ബന്ധം കാണിച്ചുതരും.

സൈനിക ചിലവില്‍ അമേരിക്ക ഒരു പ്രത്യേക വിഭാഗമാണ്. ലോകത്തെ മൊത്തം സൈനികചിലവുമായി അതിനെ താരതമ്യം ചെയ്യാം. അത് വളരെ വികസിച്ചതാണ്. ആ പണം സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കാന്‍ ഉപയോഗിക്കുന്നില്ല.

ഒരു footnote കൂടി വേണമെങ്കില്‍ എഴുതാം. സ്വതന്ത്ര വ്യാപാര നിയമങ്ങളെ അമേരിക്ക തന്നെ ലംഘിക്കുന്നതിന്റെ ഒരു പ്രധാന കാരണം അമേരിക്കയുടെ സമ്പദ്‌ഘടന സൈനികമായ ചിലവാക്കലില്‍ അടിസ്ഥാനമായതുകൊണ്ടാണ്. ആധുനിക വിവര വിപ്ലവം — കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഫാന്‍സി സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയവ — പെന്റഗണില്‍ നിന്ന് നേരിട്ട് വന്നതാണ്. 1950 – 1960 കാലത്ത് പെന്റഗണിന്റെ കരാറനുസരിച്ച് വികസിപ്പിച്ച ഇവയില്‍ പലതും നിര്‍മ്മിച്ച സ്ഥലങ്ങളിലൊന്ന് എന്റെ സര്‍വ്വകലാശാലയായ, MIT ആയിരുന്നു.

സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പ്രധാനപ്പെട്ട മറ്റൊരു ഭാഗവും കൂടിയുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെ റിസ്കും ചിലവും പൊതുജനം വഹിക്കും. ദശാബ്ദങ്ങള്‍ക്ക് ശേഷം എന്തെങ്കിലും ശരിയായാല്‍ അത് സ്വകാര്യ മുതലാളിമാര്‍ക്ക് ലാഭം ഊറ്റാന്‍ വേണ്ടി കൈമാറും. അതാണ് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഭാഗം. മൂന്നാം ലോകരാജ്യങ്ങള്‍ അത് ചെയ്യാന്‍ അമേരിക്ക അനുവദിക്കാറില്ല. അഥവാ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ആഅത് സ്വതന്ത്ര വ്യാപാര കരാറിന്റെ ലംഘനമായി ചിത്രീകരിക്കും. എന്നാല്‍ അങ്ങനെയാണ് സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. “തകരാന്‍ പാടില്ലാത്ത വിധം വലുത് (too big to fail)” എന്നത് അതിന് പൂരകമാണ്. സാധാരണ അമേരിക്കയില്‍ ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്ല. സ്റ്റേറ്റ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയാണവിടെയുള്ളത്. അതില്‍ പൊതുജനത്തിന് ഒരു പങ്കുണ്ട്: അത് ചിലവ് വഹിക്കുക, റിസ്ക് ഏറ്റെടുക്കുക, തകരുന്ന കമ്പനികളെ ഏറ്റെടുക്കുക എന്നിവയാണ്. സ്വകാര്യ മേഖലക്കും ഒരു സ്ഥാനമുണ്ട്: ലാഭമുണ്ടാക്കുക, തകര്‍ന്നാല്‍ എല്ലാം പൊതുജനത്തിന്റെ തലയില്‍ വെക്കുക.

ആരോഗ്യസംരക്ഷണം ഒരു നാടകീയമായ കാര്യമാണ്. ഉദാഹരണത്തിന് വളരെ ശരിയായ കാരണങ്ങളാല്‍ ദശാബ്ദങ്ങളായി ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വ്യാവസായിക രാജ്യങ്ങളില്‍ അമേരിക്കയിലാണ് ഏറ്റവും കുത്തഴിഞ്ഞ ആരോഗ്യസംരക്ഷണം വ്യവസ്ഥയുള്ളത്. അവിടെ വളരെ മോശം ഫലം തരുന്നതും എന്നാല്‍ സാധാരണയില്‍ ഇരട്ടി പണച്ചിലവുള്ളതും ആണിത്. വ്യാവസായിക രാജ്യങ്ങളില്‍ ആരോഗ്യസംരക്ഷണം സ്വകാര്യവത്കരിച്ച ഏക രാജ്യം അമേരിക്കയാണ്. നിങ്ങള്‍ സൂഷ്മമായി നോക്കിയാല്‍ ഇവരണ്ടും പരസ്പര ബന്ധമുള്ളതാണെന്ന് കാണാന്‍ കഴിയും. സ്വകാര്യവത്കരിച്ച സംവിധാനങ്ങള്‍ വളരേറെ ദക്ഷതകുറഞ്ഞതാണ് (inefficient). ഉയര്‍ന്ന administration ചിലവുകള്‍, കെടുകാര്യസ്ഥത, supervision തുടങ്ങി അനേകം കാര്യങ്ങള്‍. അത് ഭംഗിയായി പഠിക്കപ്പെട്ടിട്ടുള്ളതാണ്.

ദശാബ്ദങ്ങളായി ജനത്തിന് ഇതില്‍ ഒരു അഭിപ്രായമുണ്ട്. മറ്റ് വ്യാവസായക രാജ്യങ്ങളെ പോലെ ഭൂരിപക്ഷം ആളുകള്‍ക്കും ഒരു ദേശീയ ആരോഗ്യസംരക്ഷണ സംവിധാനമുണ്ടാകണം എന്നാണ് ആവശ്യം. ക്യാനഡയിലെ സംവിധാനം പോലെയൊന്ന് വേണം. ക്യാനഡയിലേത് ഏറ്റവും നല്ലതായിട്ടല്ല. ക്യാനഡയിലതുണ്ടെന്ന് അറിയാം. ആസ്ട്രേലിയയിലേ സംവിധാനമാണ് ഏറ്റവും മെച്ചപ്പെട്ടത്. പക്ഷേ ആര്‍ക്ക് അതിനെക്കുറിച്ചറിയാം? Medicare Plus എന്ന ജനത്തിനെല്ലാം എത്തുന്ന വിപുലീകരിച്ച Medicare.

2004 വരെ New York Times പറയുന്ന ആ കാര്യം രാഷ്ട്രീയമായി അസാദ്ധ്യവും രാഷ്ട്രീയ പിന്‍താങ്ങല്‍ ഇല്ലാത്തതുമായ ഒന്നായിരുന്നു. ധാരാളം ആളുകള്‍ക്ക് അത് വേണമെന്ന ആഗ്രഹമുണ്ടായിരിക്കാം. എന്നാല്‍ അത് രാഷ്ട്രീയ പിന്‍താങ്ങലായി കണക്കാക്കുന്നില്ല. സാമ്പത്തിക സ്ഥാപനങ്ങള്‍ അതിനെ എതിര്‍ക്കുന്നു. മരുന്ന് കമ്പനികള്‍ അതിനെ എതിര്‍ക്കുന്നു. അതുകൊണ്ട് അത് രാഷ്ട്രീയ പിന്‍താങ്ങലായി കണക്കാക്കുന്നില്ല. 2008 ല്‍ ആദ്യമായി ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി Edwards ഉം പിന്നീട് മറ്റുള്ളവരും ജനങ്ങള്‍ ആഗ്രഹിക്കുന്ന ആ ആവശ്യത്തിന്റെ ആ ദിശയിലേക്ക് നീങ്ങി. ആ ആവശ്യത്തിനായല്ല, പകരം ആ ദിശയില്‍.

2004 – 2008 കാലത്ത് എന്ത് സംഭവിച്ചു? പൊതുജനാഭിപ്രായം മാറിയില്ല. അത് ദശാബ്ദങ്ങളായി അങ്ങനെ തന്നെയാണ്. സ്വകാര്യ ആരോഗ്യസംരക്ഷണ വ്യവസ്ഥ ദക്ഷതകുറഞ്ഞതാണെന്നും അതിന്റെ ദ്രോഹം തങ്ങള്‍ അനുഭവിക്കുന്നു എന്നും സമ്പദ്‌വ്യവസ്ഥയിലെ വലിയ വിഭാഗമായ നിര്‍മ്മാണ വ്യവസായം(manufacturing industry) തിരിച്ചറിഞ്ഞു. General Motors ഇങ്ങനെ പറഞ്ഞു, Windsor, Canada യില്‍ ഒരു കാര്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ അമേരിക്കയിലെ Detroit യില്‍ കാര്‍ നിര്‍മ്മിക്കാന്‍ 1000 ഡോളര്‍ കൂടുതല്‍ വേണ്ടിവരും. നിര്‍മ്മാണ വ്യവസായത്തിന് വ്യാകുലതകളുണ്ടായപ്പോള്‍ കാര്യങ്ങള്‍ രാഷ്ട്രൂീയമായി സാദ്ധ്യമായി. പിന്നീട് രാഷ്ട്രീയ പിന്‍തുണ ലഭിക്കാന്‍ തുടങ്ങി. അങ്ങനെ 2008 ല്‍ ചില ചര്‍ച്ചകളുണ്ടായിത്തുടങ്ങി.

“രാഷ്ട്രീയ പിന്‍തുണ”, “രാഷ്ട്രീയമായി സാദ്ധ്യമായത്” എന്നൊക്കെയുള്ള വാക്കുകള്‍ അമേരിക്കയില്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണിത്. അതാണ് തലക്കെട്ട്. ജനത്തിന് വേണ്ട ഒരു നിര്‍ദ്ദേശം വരുമോ‍? അമേരിക്ക തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് അനീതിയാണെന്ന് സ്വകാര്യ ആശുപത്രി വ്യവസായം പറയുന്നു. സര്‍ക്കാര്‍ വ്യവസ്ഥ കൂടുതല്‍ ദക്ഷതയുള്ളതാകയാല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല. സര്‍ക്കാരിന്റേയും സ്വകാര്യമേഖലയുടേയും പദ്ധതികള്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ടെങ്കില്‍ അതില്‍ നിങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതിയേ തെരഞ്ഞെടുക്കൂ. എന്നാലും നിങ്ങങ്ങള്‍ക്ക് വേണമെങ്കില്‍ സ്വകാര്യ പദ്ധതിയും തെരഞ്ഞെടുക്കാം.

എന്നാല്‍ അവര്‍ പറയും, “ഞങ്ങള്‍ക്ക് മല്‍സരിക്കാനാവുന്നില്ല.” നല്ല കാരണങ്ങളാണ്. വ്യവസായവല്‍ക്കരിച്ച രാജ്യങ്ങളില്‍ അമേരിക്ക ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും സ്റ്റേറ്റിന്റെ വലിയ വാങ്ങല്‍ ശേഷി ഉപയോഗിച്ച് വിലപേശി മരുന്നുകളുടെ വില കുറക്കുന്നുണ്ട്. അതുകൊണ്ടാണ് അമേരിക്കയില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ മരുന്ന് വില വളരെ ഉയര്‍ന്നിരിക്കുന്നത്. പെന്റഗണിന് വേണമെങ്കില്‍ വാങ്ങല്‍ ശേഷി ഉപയോഗിച്ച് പേപ്പര്‍ ക്ലിപ്പിന്റെ വിലപേശല്‍ നടത്താം. എന്നാല്‍ സര്‍ക്കാരിനെ ആരോഗ്യസംരക്ഷണത്തിന് വിലപേശാനാനുവദിക്കുന്നില്ല. നിങ്ങള്‍ക്ക് Medicare Plus ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. അത് മരുന്നിന്റെ വില കുറക്കും, അപ്പോള്‍ സ്വകാര്യമേഖലക്ക് മത്സരിക്കാനാവില്ല.

single payer healthcare, Medicare Plus എന്നിവയെ മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനെക്കുറിച്ച് FAIR (Fairness and Accuracy in Reporting) ഒരു പഠനം നടത്തി. ഒറ്റ മാധ്യമവും single-payer നെ അംഗീകരിക്കുന്നില്ല. single-payer നെ സൂചിപ്പിക്കുന്നത് തന്നെ ചീത്ത വിളിക്കാന്‍ വേണ്ടിമാത്രമാണ്.

ഭൂരിപക്ഷം ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ പിന്‍തുണ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. 2004 ലും മാധ്യമങ്ങള്‍ അങ്ങനെയാണ് പറഞ്ഞത്. 2004 ഒക്റ്റോബറില്‍, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടത്തിയ Kerry-Bush സംവാദം തദ്ദേശിയമായ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. അടുത്ത ദിവസത്തെ New York Times വായിച്ചു നോക്കൂ. അത് നാടകീയമായിരുന്നു. അതില്‍ പറയുന്നത് ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ഒരിക്കലും ഇടപെടരുതെന്ന് Kerry അഭിപ്രായപ്പെട്ടു എന്ന് എഴുതിയിരക്കുന്നു. രാഷ്ട്രീയമായി അത് സാദ്ധ്യമല്ല എന്നതാണ് കാരണം. രാഷ്ട്രീയ പിന്‍തുണ കിട്ടില്ല.

ഔപചാരിക ജനാധിപത്യം പ്രവര്‍ത്തിക്കാത്തതിന്റെ പ്രശ്നമാണിത്. എല്ലാ ദേശീയ അന്തര്‍ദേശിയ പ്രശ്നങ്ങളിലും ജനങ്ങളുടെ അഭിപ്രായവും പൊതു നയവും തമ്മിലുള്ള വളരെ വലിയ വിടവ് നിലനില്‍ക്കുന്നുണ്ട്. മിക്ക പ്രശ്നങ്ങളിലും both parties are well to the right of the public, international and domestic.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഇപ്പോഴത്തെ രീതിയില്‍ തന്നെ നടത്തുന്നത്. തെരഞ്ഞെടുപ്പ് വലിയ ഒരു മാര്‍ക്കറ്റിങ് extravaganzas ആയി നടത്തപ്പെടുന്നു. അത് രഹസ്യമായി വെക്കുന്നുമില്ല. എല്ലാ വര്‍ഷവും ഏറ്റവും നല്ല മാര്‍ക്കറ്റിങ് പരിപാടിക്ക് പരസ്യവ്യവസായം അവാര്‍ഡ് നല്‍കാറുണ്ട്. 2008 ല്‍ ആ അവാര്‍ഡ് കിട്ടിയത് ഒബാമക്കാണ്. അദ്ദേഹം Apple Computer നെ തോല്‍പ്പിച്ചാണ് ആ അവാര്‍ഡ് നേടിയത്. Financial Times പോലുള്ള ബിസിനസ് പത്രങ്ങളില്‍ പരസ്യ അധികാരികളും, PR അധികാരികളും അതിനേക്കുറിച്ച് euphoric ആയി. അവര്‍ പറഞ്ഞു, “റീഗണിന്റെ കാലം മുതല്‍ക്ക് സ്ഥാനാര്‍ത്ഥികള ഒരു ഉല്‍പ്പന്നം എന്ന രീതിയില്‍ ഞങ്ങള്‍ മാര്‍ക്കറ്റ് ചെയ്യന്നു. എന്നാല്‍ ഇതായിരുന്നു ഏറ്റവും നല്ലതായത്. കോര്‍പ്പറേറ്റ് ബോഡ്റൂമില്‍ ഇത് വലിയ മാറ്റങ്ങളുണ്ടാക്കും. സാധനങ്ങളെ വില്‍ക്കുന്നതിന്റെ ഒരു പുതിയ രീതി നമുക്ക് കിട്ടിയിരിക്കുകയാണ്. ഒബാമ സ്റ്റൈല്‍. ഉയര്‍ന്ന് പറക്കുന്ന വാചാടോപം, പ്രതീക്ഷ, മാറ്റം തുടങ്ങിയവ.”

തെരഞ്ഞെടുപ്പ് പ്രചരണത്തെ പരിശോധിച്ചാല്‍ അത് ഉല്‍പ്പന്നം വില്‍ക്കാനെന്നതു പോലെ പരസ്യ വ്യവസായം നിര്‍മ്മിച്ചതാണെന്ന് മനസിലാകും. നിങ്ങള്‍ പ്രശ്നങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും (അവഗണിക്കുക), “ഗുണമേന്‍മ” എന്ന് വിളിക്കുന്നതിനെ ശ്രദ്ധിക്കുകയും ചെയ്യാനായി വളരെ സൂഷ്മതയോടെ നിര്‍മ്മിച്ചവയാണത്. ഒബാമയുടെ കാര്യത്തില്‍ ഉയര്‍ന്ന് പറക്കുന്ന വാചാടോപം തുടങ്ങിയവ, ബുഷിന്റെ കാര്യത്തില്‍ നല്ല മനുഷ്യന്‍, ഒപ്പം പോയി ബിയര്‍(ചായ) കുടിക്കാനാവുന്നവന്‍[അത്രക്ക് ലളിതം എന്ന്] തുടങ്ങിയവ. അത്തരം കാര്യങ്ങളിലേ നിങ്ങള്‍ ശ്രദ്ധിക്കൂ. പ്രശ്നങ്ങളില്‍ അവരുടെ നിലപാടെന്താണ്? പൊതുജനത്തെ അത്തരം കാര്യങ്ങളില്‍ വിവരങ്ങള്‍ അറിയിക്കുന്നില്ല. 2004 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തിയ ഒരു സര്‍വ്വേയില്‍ ബുഷ് എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് കൂടുതലാളുകള്‍ക്കും അറിയാല്ലായിരുന്നു. Kyoto Protocol നെ ബുഷ് അംഗീകരിക്കുന്നു എന്നാണ് മിക്ക ബുഷ് വോട്ടര്‍മാരും കരുതിയിരുന്നത്. കാരണം ജനം Kyoto Protocol നെ അംഗീകരിക്കുന്നു. ബുഷ് നല്ല മനുഷ്യനാണ്. അതുകൊണ്ട് അദ്ദേഹവും അതിനെ അംഗീകരിക്കും എന്ന് ജനം കരുതി.

തെരഞ്ഞെടുപ്പ് ആ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത് മനസിലാക്കാവുന്നതേയുള്ളു. തെരഞ്ഞെടുപ്പ് നടത്തിപ്പുകാര്‍ അഭിപ്രായ സര്‍വ്വേകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠിക്കും. അവരുടെ താല്‍പ്പര്യത്തിനായാണ് അവര്‍ അവ രൂപകല്‍പ്പന ചെയ്യുന്നത്. the parties are to the right of the public. വളരെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ – ഉദാഹരണത്തിന് ഇറാനുമായുള്ള ബന്ധം തുടങ്ങിയവ – അവര്‍ ചര്‍ച്ചയില്‍ നിന്ന് നീക്കം ചെയ്യും. ആരോഗ്യസംരക്ഷണം അതില്‍ ഏറ്റവും നാടകീയമായ ഒന്നാണ്. പക്ഷേ അതൊരു ഉദാഹരണം മാത്രം.

തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിനനുസരിച്ച് രോഷം വര്‍ദ്ധിക്കുമോ?

അത് പ്രവചിക്കുക വളരെ വിഷമമാണ്. അതിന് ഒരു positive വശമുണ്ട്. 1930കളിലേയും, 1960 കളിലേയും സാമൂഹ്യമുന്നേറ്റം പോലെ ആകാം അത്. അതിന് ശേഷം കൂടുതല്‍ civilized സമൂഹം അതിനാല്‍ സൃഷ്ടിക്കപ്പെട്ടു. ചിലപ്പോള്‍ മോശമായ ഫലവും ഉണ്ടാകാം.

ജര്‍മ്മനിയുടെ കാര്യം നോക്കൂ. 1920കളില്‍ ജര്‍മ്മനി കലകള്‍, ശാസ്ത്രം തുടങ്ങിയ രംഗങ്ങളില്‍ പടിഞ്ഞാറന്‍ civilization ന്റെ പാരമ്യത്തിലായിരുന്നു ജര്‍മ്മനി. ജര്‍മ്മനിയെ ജനാധിപത്യത്തിന്റെ മാതൃകയായി വാഴ്ത്തപ്പെട്ടു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് പ്രാകൃതത്വത്തിന്റെ (barbarism) ആഴമായി കണക്കാക്കപ്പെട്ടു. വളരെ പെട്ടെന്നുള്ള മാറ്റമായിരുന്നു അത്. ബൌദ്ധിക എഴുത്തില്‍ അതിനെ “The descent into barbarism” എന്ന് ചിലപ്പോള്‍ വിളിക്കാറുണ്ട്.

Weimar Republic ന്റെ അവസാന കാലത്ത്, നാസികളുടെ ആദ്യകാല പ്രചാരവേല കേട്ടാല്‍ അമേരിക്കയിലെ മാധ്യമങ്ങളില്‍ ഈ കാലത്ത് പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ പോലിരിക്കുമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നും. രണ്ടിലും ശരിക്കും കഷ്ടപ്പെടുന്ന ജനങ്ങളോട് നടത്തുന്ന ധാരാളം demagogues അപേക്ഷകള്‍ കേള്‍ക്കാം.

കണ്ടുപിടിച്ചവയല്ല ഈ അപേക്ഷകള്‍. അമേരിക്കന്‍ ജനതയെ സംബന്ധിച്ചടത്തോളം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു. ഇതൊരു സമ്പന്ന രാജ്യമാണ്. എന്നാല്‍ ആളുകളുടെ ശമ്പളം മാറ്റമില്ലാതെ നില്‍ക്കുകയോ താഴുകയോ ചെയ്തു. എന്നാല്‍ പ്രവൃത്തി സമയം വളരേറെ വര്‍ദ്ധിച്ചു. ആനുകൂല്യങ്ങള്‍ ഇല്ലാതെയായി. കുമിള പൊട്ടിയതിന് ശേഷം ആളുകളുടെ കാര്യം വളരെ കഷ്ടത്തിലായി. അവര്‍ക്ക് ദേഷ്യമുണ്ട്. “എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു? ഞാന്‍ ദൈവ വിശ്വാസമുള്ള, വെള്ളക്കാരനായ, കഠിനാധ്വാനിയാണ്. എനിക്കിതെന്തുകൊണ്ട് സംഭവിച്ചു?”

നാസികളുടെ അപേക്ഷയും ഇതുപോലെയായിരുന്നു. ഈ അപേക്ഷ സത്യസന്ധമാണ്. ഒരു സാദ്ധ്യത റഷ് ലിംബോ(Rush Limbaugh) നിങ്ങളോട് പറയും: “ആ ചീത്ത മനുഷ്യര്‍ പുറത്തുള്ളത് കൊണ്ടാണ് നിങ്ങള്‍ക്ക് ചീത്തക്കാര്യങ്ങള്‍ സംഭവിക്കുന്നത്.” നാസികളുടെ കാര്യത്തില്‍ അത് ജൂതന്‍മാരും ബൊള്‍ഷേവിക്കുകളുമായിരുന്നു. ഇവിടെ വാള്‍ സ്റ്റ്രീറ്റ് പ്രവര്‍ത്തിപ്പിക്കുന്ന, മാധ്യമങ്ങള്‍ നടത്തുന്ന സമ്പന്നരായ ഡമോക്രാറ്റുകള്‍ നിയമവിരുദ്ധരായ കുടിയേറ്റക്കാര്‍ക്ക് എല്ലാം കൊടുക്കുന്നു. തുടങ്ങി ധാരാളം കാര്യങ്ങള്‍. സാറാ പാലിന്‍ കാലത്ത് ഈ പ്രചരണങ്ങള്‍(Sarah Palin) വളരേറെ വര്‍ദ്ധിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികളുടേയും കൂട്ടത്തില്‍ “working class” എന്ന വാക്ക് പ്രയോഗിച്ച ഏക വ്യക്തി സാറാ പാലിന്‍ ആയിരുന്നു എന്നത് രസകരമായ കാര്യമാണ്. അവള്‍ തൊഴിലാളി വര്‍ഗ്ഗത്തോടാണ് സംസാരിച്ചത്. അവരാണ് ക‍ഷ്ടപ്പാടനുഭവിക്കുന്നത്. അതുകൊണ്ട് ആകര്‍ഷകമല്ലാത്ത ധാരാളം മാതൃകകളിവിടെയുണ്ട്.

അവള്‍ അത്തരത്തിലുള്ള ഒരു മാതൃകയാണ്. മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി. “സമ്പന്ന ഡമോക്രാറ്റുകള്‍ ഞങ്ങളെ പരിഗണിക്കുന്നില്ല. അവര്‍ക്ക് പ്രധാനം സ്വവര്‍ഗ്ഗ ലൈംഗികതയും മറ്റുമാണ്. എല്ലാം നിയമവിരുദ്ധരായ കുടിയേറ്റക്കാര്‍ക്ക് കൊടുക്കുന്നു. കഠിനാധ്വാനികളായ, ദൈവവിശ്വാസമുള്ള നാം ഉയര്‍ത്തെഴുനേല്‍ക്കണം. സാറാ പാലിനെയോ റഷ് ലിംബോയേയോ അത്തരത്തിലുള്ളവരേയോ തെരഞ്ഞെടുക്കണം.”

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സമ്പദ്‌വ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലായില്ലെങ്കില്‍ അത് വളരെ അപകടകരമായ പരിണതഫലങ്ങളുണ്ടാക്കും. ഭീതി ഉപയോഗിച്ച് മുന്നോട്ട് നയിക്കുക എന്നതിന്റെ വളരെ ദൈര്‍ഘ്യമുള്ള ചരിത്രമുണ്ട് ഈ രാജ്യത്തിന്. പേടിക്കപ്പെട്ട ഒരു രാജ്യമാണിത്. കോളനികാലത്ത് തുടങ്ങിയതാണത്.

അമേരിക്കക്കാര്‍ ഭാഗ്യമുള്ളവരാണ്. കാരണം അവര്‍ക്ക് ആത്മാര്‍ത്ഥതയുള്ള ഒരു demagogue ഇല്ല. അമേരിക്കയിലെ demagogues എല്ലാം എങ്ങുമെത്താത്ത വിധം അഴിമതി നിറഞ്ഞതാണ്. Nixon, McCarthy, Jimmy Swaggart തുടങ്ങിയവര്‍. അവരെല്ലാം അവരുടെ അഴിമതിയാല്‍ നശിപ്പിക്കപ്പെട്ടു.

എന്നാല്‍ അമേരിക്ക് ആത്മാര്‍ത്ഥതയുള്ള ഒരു demagogue ഉണ്ടെന്ന് കരുതുക, ഹിറ്റ്‌ലറെ പോലെ. അയാള്‍ അഴിമതിക്കാരനല്ല. അത് സന്തോഷം നല്‍കുന്ന കാര്യമല്ലായിരിക്കാം. ഒരു പശ്ഛാത്തലമുണ്ട്. concern ഉം പേടിയും, അതീവ പേടി, ഉത്തരം കണ്ടെത്താനുള്ള ശ്രമം. വ്യവസ്ഥയില്‍ നിന്ന് അത് കിട്ടുന്നില്ല. “എന്റെ അവസ്ഥക്ക് കാരണക്കാരാരാണ്?” ജനം സജീവവും, സംഘടിതരും, വിദ്യാഭ്യാസമുള്ളവരും അല്ലെങ്കില്‍ ആ ചോദ്യം ചൂഷണം ചെയ്യപ്പെടാം. അത് അപകടകരമാണ്.

സന്നദ്ധ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയില്ലെങ്കില്‍, ഒബാമ അയാള്‍ക്ക് കിട്ടുന്ന നയ പ്രസ്താവനകള്‍ അനുസരിക്കുന്ന മദ്ധ്യത്തുള്ള ഡമോക്രാറ്റ് എന്നതിന് അപ്പുറം ഒന്നും ചെയ്യാന്‍ പോകുന്നില്ല. അതായത് ബുഷിന്റെ കാലത്തെ നയങ്ങള്‍ അതേപടി പിന്‍തുടരും. ചിലപ്പോള്‍ അതിനേക്കാള്‍ ശക്തമായി തന്നെ. [നോക്ക്, അത് തന്നെയല്ലേ സംഭവിച്ചത്]

ഒബാമയും പെന്റഗണും പറയുന്നത്, ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന യുദ്ധമായിരിക്കും. ഇത് വികസിക്കും. പാകിസ്ഥാനിലേക്ക് അത് വികസിക്കും. വികസനത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കും. എന്നാല്‍ ശ്രദ്ധ മുഴുവന്‍ സൈന്യത്തിലാണ്. നേറ്റോയേയും കൂടി പങ്കെടുപ്പിക്കാന്‍ ഒബാമ ശ്രമിക്കുകയാണ്. എന്നാല്‍ അവര്‍ സൈന്യത്തെ അയക്കുന്നില്ല. ആ രാജ്യങ്ങളില്‍ ജനം യുദ്ധത്തിനെതിരാണ്.

ക്യാനഡ പിന്‍വാങ്ങി, ഹോളണ്ട് പിന്‍വാങ്ങാനുള്ള തീയതി തീരുമാനിച്ചിട്ടില്ല. സാധാരണപൗര സഹായത്തിനെങ്കിലും കൂടണം എന്ന് അമേരിക്ക അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. അത് അവരുടെ ജോലിയാണ്. Robert Kagan ന്റെ പ്രസിദ്ധമായ ഒരു വരിയുണ്ട്, “അവര്‍ ശുക്രനാണ്, നമ്മള്‍ ചെവ്വയും.” അതായത് അമേരിക്ക ചൊവ്വയേ പോലെ സൈനിക വ‍ശം നോക്കും. കൊല്ലാന്‍ അമേരിക്കക്ക് നല്ല കഴിവാണല്ലോ. അവര്‍ വന്ന് band-aids ഒട്ടിക്കുകയും മറ്റുമുള്ള നല്ല കാര്യങ്ങള്‍ ചെയ്യട്ടേ. ഇത് ശരിയായ വഴിയല്ല.

Bajaur പ്രദേശത്ത് അതില്‍ത്തിയില്‍ വലിയ യുദ്ധം അടുത്തകാലത്ത് നടന്നു. പാകിസ്ഥാന്റെ വശത്താണത്. അമേരിക്കയുടെ ആളില്ലാവിമാന ആക്രമണം ഒരു മദ്രസ, ഒരു സ്കൂള്‍ എന്നിവ തകര്‍ക്കുകയും എട്ട് പേരെ കൊല്ലുകയും ചെയ്തു എന്ന് ഭീകരര്‍ പത്രത്തോട് പറഞ്ഞ്. അവര്‍ “സംസ്കാരമില്ലാത്ത കാട്ടളന്‍മാരാണ്”; അവര്‍ക്കതിഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവര്‍ പ്രതികരിച്ചു. ഒരു ഭീകരന്‍ പറഞ്ഞു, “ശരി, ഞങ്ങള്‍ വൈറ്റ്ഹൌസിന് ബോംബ് വെക്കും.” അത് അതിനേക്കാള്‍ നിഷ്ഠൂരമാണ്. എന്നാല്‍ നാം ഇതുപോലെ ജനത്തെ കൊല്ലുകയാണെങ്കില്‍ അതിന് പ്രതികരണവും ഉണ്ടാവും.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തുവരും. ആധിപത്യമുള്ള സൂപ്പര്‍ പവറായിരിക്കും. ചൈനയേയും ഇന്‍ഡ്യയേയും കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. അവര്‍ക്ക് മാറ്റമുണ്ട്. എന്നാല്‍ അവര്‍ ഈ സംഘത്തുള്ളവരല്ല. ചൈനക്കും ഇന്‍ഡ്യക്കും വളരേറെ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ആ പ്രശ്നമില്ല.

ഐക്യരാഷ്ട്ര സഭയുടെ Human Development Index നോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാകും. ഇന്‍ഡ്യ 125 ആം സ്ഥാനത്തിനടുത്താണ്. ചൈന 80 ആം സ്ഥാനത്തിനടുത്തും. അടഞ്ഞ ഒരു സമൂഹമല്ലായിരുന്നെങ്കില്‍ ചൈനയുടെ അവസ്ഥ ഇതിലും കഷ്ടമായേനെ. ഇന്‍ഡ്യ കുറച്ചുകൂടി തുറന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അവിടെ നിന്ന് ലഭിക്കുന്നുണ്ട് ചൈനയില്‍ നിന്ന് വളരെ കുറവ് വിവരങ്ങളേ കിട്ടുന്നുള്ളു. ഗ്രാമങ്ങള്‍ വലിയ തകര്‍ച്ചയിലാണ്. അവര്‍ക്ക് ധാരാളം പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണിയുടെ വക്കിലാണ്.

അമേരിക്കക്ക് ആ പ്രശ്നമില്ല. ജനസംഖ്യാനുപാതമായുള്ള വ്യാവസായിക വളര്‍ച്ചയില്‍ പുരോഗതിയുണ്ട്. ഇന്‍ഡ്യയെ എടുത്താല്‍ high-tech വ്യവസായത്തിന്റെ വളര്‍ച്ച ശ്രദ്ധേയമാണ്. ഹൈദെരാബാദിലെ ചില ലാബുകളും മറ്റും MIT ക്ക് തുല്യമോ അതിനേക്കാള്‍ മെച്ചപ്പെട്ടതോ ആണ്. എന്നാല്‍ തൊട്ടടുത്ത് തന്നെ ഗ്രാമീണ കര്‍കരുടെ ആത്മഹത്യ ഉയരുന്നു. അതേ കേന്ദ്രമാണ് ഇവിടെയും. അത് നവഉദാരവത്കരണ നയങ്ങളാണ്. ചില വരേണ്യ വിഭാഗങ്ങള്‍ക്ക് വിശിഷ്ടഅവകാശങ്ങള്‍കിട്ടുന്നു. മറ്റുള്ളവരെ അവഗണിക്കുന്നു. അവര്‍ സ്വന്തം കാര്യം നോക്കിക്കോണം.

കഴിഞ്ഞ 500 വര്‍ഷത്തില്‍ ആദ്യമായി ലാറ്റിനമേരിക്ക സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നു. വലിയ ആഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കിലും അവര്‍ ഒത്തു ചേരുകയാണ്. അത് നല്ല ഒരു തുടക്കമാണ്. ലോകത്തേറ്റവും കൂടുതല്‍ അസമത്വമുള്ള സ്ഥലമാണ് ലാറ്റിനമേരിക്ക. അവിടെ ഒരു സമ്പന്ന വിഭാഗമുണ്ട്. വളരെ ചെറിയ സമ്പന്ന വിഭാഗം. അവര്‍ വളരേറെ സമ്പന്നരാണ്. അവര്‍ക്ക് രാജ്യത്തോട് ഉത്തരവാദിത്തമില്ല എന്നതാണ് അവരുടെ പാരമ്പര്യം. അതുകൊണ്ട് അവര്‍ സമ്പത്ത് സൂറിച്ചിലേക്ക് അയക്കുന്നു. അവരുടെ രണ്ടാമത്തെ വീട് Riviera യിലാണ്. അവരുടെ കുട്ടികള്‍ പഠിക്കുന്നത് ഓക്സ്ഫോര്‍ഡ് പോലുള്ളടത്താണ്. ആ ഭൂഖണ്ഡം മുഴുവന്‍ ജനം ഒത്തു ചേരാന്‍ തുടങ്ങുകയാണ്. അമേരിക്കക്ക് അത് ഇഷ്ടപ്പെടുന്നില്ല. അത് മിക്കവാറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല.

കഴിഞ്ഞ സെപ്റ്റംബറില്‍ രസകരമായ ഒരു സംഭവം ബൊളീവിയയിലെ പ്രസിഡന്റ് മൊറാലസിന്റെ കാര്യത്തില്‍ സംഭവിച്ചു. വളരെ വലിയ ഒരു ജനക്കൂട്ടം, ആ അര്‍ദ്ധഗോളത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനം, ആദിവാസി ജനങ്ങള്‍ ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് എത്തി. അവര്‍ അവരുടെ സ്വന്തം പ്രസിഡന്റിനെ തെരഞ്ഞെടുത്തു. പട്ടാളത്തിന് നിര്‍ദ്ദേശം കൊടുക്കുന്ന അധികാരി ആയിരുന്നില്ല അദ്ദേഹം. പകരം അദ്ദേഹം കൂടുതലും ജനങ്ങള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ പിന്‍തുടരുന്നു. അതുകൊണ്ട് അദ്ദേഹം ജനാധിപത്യം ശരിക്കും ഉദ്ദേശിക്കുന്ന തരത്തിലുള്ള പ്രതിനിധിയാണ്.

അവര്‍ക്ക് പ്രശ്നങ്ങളറിയാം. അമേരിക്കയിലെ തെരഞ്ഞെടുപ്പ് പോലെയല്ല അത്. വലിയ പ്രശ്നങ്ങളുണ്ട്: വിഭവങ്ങളുടെ നിയന്ത്രണം, സാമ്പത്തിക നീതി, സാംസ്കാരിക അവകാശം തുടങ്ങിയവ. അവര്‍ തെറ്റെന്നോ ശരിയന്നോ നിങ്ങള്‍ക്ക് പറയാം. എന്നാല്‍ കുറഞ്ഞ പക്ഷം അത് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ.

പരമ്പരാഗതമായി ഈ രാജ്യം ഭരിക്കുന്ന വരേണ്യ വര്‍ഗ്ഗത്തിന് അതിഷ്ടമല്ല. അവര്‍ ഭീഷണിപ്പെടുത്തുന്നു. അമേരിക്ക അവരെ പിന്‍താങ്ങുന്നു. മാധ്യമങ്ങളും. കഴിഞ്ഞ വേനല്‍കാലത്ത് അത് വളര്‍ന്ന് ശരിക്കുള്ള അക്രമമായി മാറി.

മൊത്തം തെക്കെ അമേരിക്കക്കാരുടെ UNASUR (Union of South American Republics) എന്ന ഒരു സമ്മേളനം ചിലിയിലെ സാന്റിയാഗോയില്‍ നടന്നു. അതിന്റെ അവസാനം അവര്‍ ഒരു പ്രധാനപ്പെട്ട വിജ്ഞാപനം നടത്തി. പ്രസിഡന്റ് മൊറാലസിനെ പിന്‍തുണക്കുകയും അക്രമണകാരികളെ എതിര്‍ക്കുകയും ചെയ്യുന്ന ഒന്നായിരുന്നു അത്. മൊറാലസ് അവര്‍ക്ക് നന്ദിപറയുകയും ചെയ്തു. കഴിഞ്ഞ 500 വര്‍ഷത്തില്‍ ആദ്യമായാണ് തെക്കെ അമേരിക്ക വിദേശ ശക്തികളുടെ (പ്രധാനമായും അമേരിക്ക) ഇടപെടലില്ലാതെ സ്വന്തം കാര്യങ്ങളില്‍ പ്രതികരിക്കുന്നത്.

അമേരിക്ക നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സംസ്കാരമുള്ളതാണ്. ’60കളിലേയും അതിന് ശേഷവുമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി. ’60കളിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. ’80കളിലെ ഐക്യ പ്രസ്ഥാനങ്ങള്‍, ആഗോളവത്കരണ വിരുദ്ധ പ്രസ്ഥാനങ്ങളെന്ന് വിളിക്കുന്ന ’90കളിലെ ആഗോള നീതി പ്രസ്ഥാനങ്ങള്‍. ഇതൊക്കെ പുരോഗമനപരമായ പ്രധാനപ്പെട്ട സാമൂഹ്യ പ്രസ്ഥാനങ്ങളായിരുന്നു.

അമേരിക്കയില്‍ നടന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ എണ്ണം നിങ്ങളെടുത്താല്‍ അത് ’60കള്‍ക്ക് മുമ്പും ഉണ്ടായിരുന്നു എന്ന് കാണാം. അത് ഇനിയും ഉണ്ടാകും. പ്രത്യാശയുടെ കാരണവും അതാണ്.

— സ്രോതസ്സ് democracynow.org

Noam Chomsky, author and Institute Professor Emeritus at MIT, the Massachusetts Institute of Technology, where he taught for over half a century. Among his many dozens of books are Rogue States: The Rule of Force in World Affairs, The New Military Humanism: Lessons from Kosovo, Fateful Triangle: The United States, Israel, and the Palestinians, Manufacturing Consent, Necessary Illusions: Thought Control in Democratic Societies, and Failed States: The Abuse of Power and the Assault on Democracy.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം

    1. അദ്ദേഹം മാത്രമല്ല, ധാരാളം ആളുകള്‍ പറയുന്നുണ്ട്. പക്ഷേ ശ്രദ്ധമാറ്റപ്പെട്ടതിനാല്‍ ജനം അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ചോംസ്കി താരതമ്യേനെ പ്രശസ്തമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )