മുന്നോട്ട് പോകാനുള്ള വഴി

Greg Coleridge സംസാരിക്കുന്നു:

A New Way Forward എന്നത് പുതിയ ഒരു സംഘടനയാണ്. പൌരന്‍മാരുടെ താഴേത്തട്ടിലുള്ള, താഴേന്ന് മുകളിലേക്കുള്ള, ഒന്നിന്റേയും ഭാഗമല്ലാത്ത, ദീര്‍ഘകാലമായുള്ള ഒരു തുടക്കമാണ്. താഴേത്തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷപെടുത്തിയത് ജനങ്ങളെ മൊത്തം രോഷാകുലരാക്കിയിരിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളെ രക്ഷപെടുത്തിയത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ധാരാളം ആളുകള്‍ കരുതുന്നത്. താല്‍ക്കാലികമായി സഹായിക്കുകയോ, ദേശസാത്കരിക്കുകയോ, ജനാധിപത്യവല്‍ക്കരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇത്ര കുഴപ്പമില്ലായിരുന്നു.

Howard Dean ന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാരായ സന്നദ്ധപ്രവര്‍ത്തകര്‍ കൂട്ടമാണ് A New Way Forward. താഴേത്തട്ടില്‍ സംഘടിതരാകണമെന്ന് അവര്‍ തീരുമാനിച്ചു. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കും വിവരങ്ങള്‍ കണ്ടെത്താനും, താഴേക്കിടയിലുള്ള മറ്റ് സന്നദ്ധ സംഘങ്ങളെക്കുറിച്ച് അറിയാനും പ്രചോദിതരാകാനും, താഴെ നിന്ന് മുകളിലേക്കുള്ള സമരങ്ങളെക്കുറിച്ചറിയാനും അത് സഹായിക്കുന്നു.

നമുക്ക് അടിസ്ഥാനപരമായ ഘടനാ പരിഷ്കാരം വേണം എന്ന മുന്‍വ്യവസ്ഥയില്‍ അടിസ്ഥാനമായ സംഘടനയാണത്. രാജ്യത്തെ തകരാന്‍ പറ്റാത്തത് എന്ന് പറയുന്ന ഭീമന്‍ സാമ്പത്തിക സ്ഥാപനങ്ങളെ കുറഞ്ഞപക്ഷം താല്‍ക്കാലികമായെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. 90% ല്‍ അധികം വിഷമയമാര്‍ന്ന derivatives, പഞ്ച ഭീമന്‍മാരായ – JPMorgan Chase, Bank of America, Citibank, Goldman Sachs, Wells Fargo-Wachovia – ഈ ബാങ്കുകളുടെ മാത്രം കൈവശമുള്ളതാണ്. അല്ലെങ്കില്‍ അവര്‍ ഉത്തരവാദികളായതോ ആണ്. ഈ സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷപെടുത്താന്‍ പാടില്ല.

താല്‍ക്കാലികമായെങ്കിലും ഈ ബാങ്കുകളെ ദേശസാത്കരിക്കണം എന്നാണ് ധാരാളം നോബല്‍ സമ്മാന ജേതാക്കളുള്‍പ്പടെ ധാരാളം ആളുകള്‍ പറഞ്ഞത്. അവരുടെ വിഷമയമാര്‍ന്ന ആസ്തികള്‍ ഇല്ലാതാക്കണം. അതിന് ശേഷം അവയെ കമ്പോളത്തില്‍ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ നികുതിദായകരുടെ ശതകോടികള്‍, സംരക്ഷിക്കാനാകും. ശരിക്കും വേണ്ടടത്തേക്ക് അധികാരം മാറ്റുക. അതായത് ജനങ്ങളിലേക്ക്. സാമ്പത്തിക സ്ഥാപനങ്ങളും, പണത്തിന്റേയും credit ന്റേയും വിതരണം സ്വകാര്യ ബിസിനസ് കോര്‍പ്പറേറ്റുകളുടെ കുത്തകയായി മാത്രം നിലനിര്‍ത്താനുള്ളതല്ല.

ക്ലീവ്‌ലാന്റിലെ(Cleveland) ചില സമൂഹങ്ങളില്‍ മാത്രം, പ്രത്യേകിച്ച് Slavic ഗ്രാമം, വളരെ മോശം അവസ്ഥയിലാണ്. ജനത്തിന് വീട് നഷ്ടപ്പെടുന്നു. കഠിനാദ്ധ്വാനികളായ ആളുകളാണത്. നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചിരുന്നവരാണ് അവര്‍. എന്നാല്‍ അവര്‍ ധാരാളം ബാങ്കുകള്‍ നടത്തിയ രണ്ടാമതൊരു ഭവന വായ്പ്പ, തുടക്കത്തിലെ പലിശനിരക്ക് എന്ന ആ പ്രലോഭനത്തില്‍ അകപ്പെട്ടു. തുടക്കത്തിലെ പലിശനിരക്ക് ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം താങ്ങാനാവുന്നതാണ്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് നിയന്ത്രണാതീതമാകും.

തകര്‍ന്ന സമൂഹമാണത്. ക്ലീവ്‌ലാന്റും അതുപോലെ അമേരിക്കയില്‍ മൊത്തത്തിലും ജനം നേരിടുന്നത് അവസ്ഥയെ ചിലര്‍ 9/11 ഓ കത്രീനകക്കോ ശേഷമുള്ള സാമ്പത്തിക സ്ഥിതി എന്ന് വിളിക്കുന്നുണ്ട്. ഈ സാമ്പത്തിക അവസ്ഥയുടെ ഒരു പ്രധാന കാരണക്കാര്‍ കഠിനാദ്ധ്വാനികളായ, നിയമങ്ങളനുസരിക്കുന്ന, ക്ലീവ്‌ലാന്റിലെ salt-of-the-earth താമസക്കാരായ ജനമോ അല്ല. പകരം വലിയ ബാങ്കുകളാണ്.

ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് വെറും സാമ്പത്തിക ശക്തിയേക്കാള്‍ പൊതു നയങ്ങള്‍ രൂപീകരിക്കാനുള്ള പകരം രാഷ്ട്രീയ ശക്തി നല്‍കി. അവര്‍ അത് നൂറ്റാണ്ടുകളായി പ്രയോഗിക്കുന്നുണ്ട്. Bill of Rights ന് പിറകില്‍ ഒളിച്ചിരിക്കാന്‍ കഴിഞ്ഞതിനാലാണ് അത് സാദ്ധ്യമായത്. First Amendment, Fourth Amendment, Fifth, Sixth, Seventh Amendment rights തുടങ്ങിയ വ്യക്തികത അവകാശങ്ങള്‍ അവര്‍ കാലക്രമത്തില്‍ നേടിയെടുത്തു. രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കോര്‍പ്പറേറ്റുകളെ സഹായിച്ചത് First Amendment അവകാശമാണ്. കോര്‍പ്പറേറ്റുകള്‍, പ്രത്യേകിച്ച് സാമ്പത്തിക കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയത്തില്‍ പണം മുടക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പണം മുടക്കുന്നു. അത് പൊതു നയങ്ങള്‍ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് രൂപപ്പെടുത്താനാണ്. സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് അങ്ങനെയൊരു നടപടിയാണ്. അങ്ങനെ അവര്‍ക്ക് അപകടകരമായ സാമ്പക്കിര നിക്ഷേപങ്ങള്‍ നടത്താനായി. അത് വളര്‍ന്ന് ഇന്നത്തെ ആഗോള സാമ്പത്തിക പ്രശ്നമായി മാറി.

സാമ്പത്തിക കോര്‍പ്പറേറ്റുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് $500 കോടി ഡോളറാണ് സംഭാവനയായി നല്‍കിയത്. നിയന്ത്രണങ്ങളില്ലാതാക്കുക, Glass-Steagall നിയമം പൊളിച്ചെഴുതുക, Commodity Modification Act തിരിച്ചെഴുതുക ഒക്കെയായിരുന്നു അതിന്റെ ഫലം.

credit നല്‍‍കാനോ സമൂഹത്തില്‍ പണത്തിന്റെ ചംക്രമണം നടത്താനോയുള്ള തീരുമാനമെടുക്കാന്‍ ആര്‍ക്കാണ് അവകാശം? അത് ജനത്തിനായിരിക്കണോ അതോ സാമ്പത്തിക കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകള്‍ക്കും ആണോ?

A New Way Forward നല്‍കുന്നത് ഒരു തട്ടകമാണ്. അവിടെ എല്ലാ ജനങ്ങള്‍ക്കും ഒത്ത് ചേര്‍ന്ന് ഭരണഘടനയേയും നിയമങ്ങളേയും തോല്‍പ്പിച്ച മൂലധനശക്തികളേയും, കോര്‍പ്പറേറ്റ് ശക്തികളേയും കവച്ച് വെച്ച്, ബാങ്കുകളും റയില്‍ റോഡ് കമ്പനികളുമാണ് നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ 1870കളിലേയും 1890കളിലേയും ജനനത്തെ പോലെ നമുക്കും ജനകീയ ശക്തി നിര്‍മ്മിക്കാം. അന്നത്തെ പോലെ തന്നെ ഇന്നും കോര്‍പ്പറേറ്റുകളും ബാങ്കുകളുമാണ് ഭരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ A New Way Forward ജനങ്ങളെ സഹായിക്കുന്നു. ആ നിയന്ത്രണങ്ങളേയും ഭരണത്തേയും ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും വേണം.

അമേരിക്കക്കാര്‍ക്ക് മുതലാളിത്തത്തിലുള്ള വിശ്വാസം കുറയുന്നു എന്ന് Rasmussen അഭിപ്രായസര്‍വ്വെ പറയുന്നു.

സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ വിശ്വാസവും വിഭവങ്ങളും ബാങ്കിങ് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ച് നിങ്ങള്‍ ഒരു മരത്തിന്റേയോ പാറയുടേയോ ചുവട്ടിലിരുന്ന് അവര്‍ സമൃദ്ധിയും വളരെ ഉയര്‍ന്ന ആഗോള ജീവിതനിലവാരവും എല്ലാവര്‍ക്കും നല്‍കും എന്ന് പ്രതീക്ഷിച്ചത് ഭീകരമായ തട്ടിപ്പായിരുന്നു എന്ന് അമേരിക്കയുടെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ജനം അതിനനുസരിച്ച് പ്രതികരിച്ച് തുടങ്ങി. പൊതു നയങ്ങള്‍ രൂപീകരിക്കുന്നതില്‍ തങ്ങള്‍ക്കും പങ്ക് വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതാണ് ഈ പ്രകടനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവുന്നത്. ഒരു പുതിയ മുന്നോട്ടുള്ള വഴി, A New Way Forward.

— സ്രോതസ്സ് democracynow.org

Greg Coleridge, Director of the Economic Justice and Empowerment Program at the Northeast Ohio American Friends Service Committee. They are sponsoring one of the rallies taking place across the country on April 11th that is being coordinated “The Way Forward.”

ഒരു അഭിപ്രായം ഇടൂ