കൊലയാളി കാറുകള്‍

15 വയസ്സുള്ള വിദ്യാര്‍തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്‍. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു കാല്‍ ഇല്ലാതെ ദുരിതം അനുഭവിക്കണം.

കരീലക്കുളങ്ങര ദേശീയ പാതയില്‍ വെളുപ്പിന് സ്കോര്‍പ്പിയോ കാറും ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. എതിരെ വന്ന ലോറിയില്‍ കാര്‍ കൊണ്ടിട്ടിച്ചാണ് അപകടമുള്ളായതെന്ന് സമീപ വാസികള്‍ പറയുന്നു. കാര്‍ തൃസ്സൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണം എന്ന് പോലീസ് പറഞ്ഞു.

ദേശീയ പാതയില്‍ രാമപുരം ജംങ്ഷനില്‍ മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു.

പ്രിയ സുഹൃത്തുക്കളേ,
കേരളത്തില്‍ 2009 ല്‍ റോഡപകടങ്ങളില്‍3674 പേര്‍ കൊല്ലപ്പെട്ടു.
കാര്‍ ശ്രദ്ധയോടെ ഓടിക്കൂ. നിങ്ങള്‍ വലിയ ആള്‍ക്കാരെന്ന് അറിയാം. പൂര്‍ണ്ണമായി അത് അംഗീകരിച്ചുതരുന്നു. ദയവ് ചെയ്ത് നിങ്ങളുടെ വലിപ്പം കാണിക്കാന്‍ വേണ്ടി കാര്‍ ഓടിക്കാതിരിക്കൂ.
നിങ്ങള്‍ വലിയ കണ്‍ട്രോള്‍ ഉള്ള ഡ്രൈവറാണെന്നറിയാം. എന്നാലും മൊബൈല്‍ ഫോണ്‍ കാര്‍ ഓടിക്കുമ്പോള്‍ ഓഫ് ചെയ്യൂ.
നിങ്ങള്‍ക്ക് ശീതീകരിച്ച, കുലുക്കമറിയാത്ത, ഒരു ശബ്ദവും അകത്തുകടക്കാത്ത ഭീമന്‍ കാറുണ്ടെന്നറിയാം. എന്നാലും ദീര്‍ഘദൂര യാത്രകള്‍ക്ക് തീവണ്ടി, ബസ്സ് തുടങ്ങിയ പൊതുഗതാഗത മാര്‍ങ്ങള്‍ ഉപയോഗിക്കൂ. ദേശീയ പാതയിലെ തിരക്ക് കുറക്കൂ.

റോഡില്‍ നടന്നും സൈക്കളിലും ഒക്കെ പോകുന്നരോട് അല്‍പ്പം ദയ കാണിക്കൂ. അവര്‍ക്ക് നഷ്ടപ്പെടാനൊരുപാടുണ്ട്. ചിലപ്പോള്‍ ഒരു കുടുംബം മൊത്തം ഒരു ഇന്‍ഷുറന്‍സുമില്ലാതെ അവരേ കാത്തിരിക്കുന്നുണ്ടാകും.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ