ആര്‍ക്ടിക്കില്‍ നിന്ന് എണ്ണ ഊറ്റാന്‍ തിരക്കേറി

എണ്ണ ഭീമന്‍മാര്‍ക്ക് കുഴിക്കാന്‍ സ്ഥലമില്ലാതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് വലിയ എണ്ണ ശേഖരമുള്ള ഇറാഖും ലിബിയയും പ്രധാനപ്പെട്ടതാകുന്നത്. വലിയ എണ്ണശേഖരങ്ങളെല്ലാം മദ്ധ്യപൂര്‍വ്വേഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. പിന്നെ വെനസ്വലയിലും. അവിടെ എണ്ണ വീണ്ടും ദേശസാത്കരിച്ചു. അങ്ങനെ ​എണ്ണ കിട്ടുന്ന സ്രോതസ്സുകള്‍ കുറഞ്ഞു.

അങ്ങനെ എണ്ണക്കമ്പനികള്‍ തെരച്ചില്‍ ആര്‍ക്ടിക്കിലെ ആഴങ്ങളിലേക്ക് പോകുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് അസാദ്ധ്യമായിരുന്നു. ഇപ്പോള്‍ ആര്‍ക്ടിക്ക് രാജ്യങ്ങളിലൊരു ഉണര്‍വ്വ് വന്നിരിക്കുകയാണ്. ലേലത്തിന് “open-door” നയം വന്നതോടുകൂടി പ്രത്യേകിച്ചും.

US Geological Survey യുടെ കണക്ക് ശരിയാണെങ്കില്‍ ഗ്രീന്‍ലാന്റില്‍ 5000 കോടി ബാരല്‍ എണ്ണയുണ്ടെന്നാണ് കരുതുന്നത്. എണ്ണ പര്യവേഷണം നടത്താത്ത 10 രാജ്യങ്ങളില്‍ ഒന്നാണ് ഗ്രീന്‍ലാന്റ്. അതുകൊണ്ട് ആര്‍ക്ടിക്കിലെ 16000 കോടി ബാരല്‍ എണ്ണയുടെ മൂന്നിലൊന്ന് ഗ്രീന്‍ലാന്റിലാവും.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ വടക്കേ കടല്‍ 3800 കോടി ബാരല്‍ എണ്ണ ഉത്പാദിപ്പിച്ചു. ഗ്രീന്‍ലാന്റില്‍ അതില്‍ കൂടുതലുണ്ടാവും.

ഒരിക്കല്‍ അത്യധികം ചിലവേറിയതെന്നും സാങ്കേതികമായി അസാദ്ധ്യമെന്നും കരുതിയിരുന്ന ഗ്രീന്‍ലാന്റിന്റെ തീരത്ത് എണ്ണ പര്യവേഷണം വികസിക്കുകയാണ്. ഇപ്പോള്‍ 8 seismic exploration vessels ഗ്രീന്‍ലാന്റിന്റെ പടിഞ്ഞാറേ തീരത്ത് കറുത്ത സ്വര്‍ണ്ണത്തെ തേടി ട്രോളിങ് ചെയ്യുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി എക്സോണ്‍ മൊബില്‍, ഷെവ്രോണ്‍, ബ്രിട്ടണിലെ Cairn Energy തുടങ്ങി 7 കമ്പനികള്‍ ഗ്രീന്‍ലാന്റിന്റെ പടിഞ്ഞാറും തെക്കും പര്യവേഷണം നടത്താന്‍ സ്ഥലം വാങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത വര്‍ഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള Nuna Oilയും സ്ഥലം എടുക്കും. Cairn Energy ആണ് ഏറ്റവും കൂടുതല്‍ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നത്.

ഗ്രീന്‍ലാന്റ് രണ്ടുകൈയ്യുനീട്ടിയാണ് Cairn പോലുള്ള വിദേശ സ്വകാര്യ കമ്പനികള്‍ക്ക് പര്യവേഷണം നടത്താന്‍ അനുവാദം നല്‍കുന്നത്. അതേ സമയം അവരുടെ സര്‍ക്കാര്‍ കമ്പനിയായ Nuna Oil വെറും 7 പേരെയാണ് പര്യവേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

അവസാനത്തെ ആര്‍ക്ടിക്ക് എണ്ണ തിരക്ക് തുടങ്ങുന്ന ഈ സമയത്ത് എണ്ണ വ്യവസായത്തിന്റെ ചരിത്രം നാം മറക്കരുത്. ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, മലിനീകരണം, വന്യജീവി നാശം.

— സ്രോതസ്സ് priceofoil.org

ദയവ് ചെയ്ത് എണ്ണയുടെ ആശ്രയത്വം കുറക്കുക.
പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )