Agile methodology ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത Turquoise എന്ന ഓഹരി ഇടപാട് നടത്താനുള്ള സിസ്റ്റം London Stock Exchange വാങ്ങാന്‍ പോകുന്നു.
സ്റ്റോക് എക്സ്ചേഞ്ജിന് ബദലായി യൂറോപ്പിലെ 9 വലിയ നിക്ഷേപ ബാങ്കുകള്‍ സ്ഥാപിച്ച Turquoise trading system വാങ്ങുന്നു എന്ന വാര്‍ത്ത LSE സന്ദേശമയക്കാനുള്ള നെറ്റ് വര്‍ക്കില്‍ വലിയ സാങ്കേതിക മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. ഇ-കരാറുകള്‍ എതിരാളികളേക്കാള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും.
ശ്രീലങ്കന്‍ ഓഹരി ഇടപാട് സ്ഥാപനമായ Millennium IT യെ £18 ദശലക്ഷം പൗണ്ടിന് വാങ്ങി Accenture നിര്‍മ്മിച്ച മൈക്രോസോഫ്റ്റിന്റെ .Net അടിസ്ഥാനമായ സിസ്റ്റം ഒഴുവാക്കും. പുതിയ പ്ലാറ്റ്ഫോം ഗ്നൂ/ലിനക്സ് അടിസ്ഥാമായതാവും.
– സ്രോതസ്സ് computerworlduk.com
ബാങ്കുകാര്‍ വളരെ മിടുക്കരാണ്. ആര്‍ഭാടം കാണിക്കാനായി നമ്മേക്കൊണ്ട് കഴിയുന്നത്ര ലോണെടുപ്പിക്കുകയും അതേ സമയം അവരുടെ ചിലവ് കഴിയുന്നത്ര കുറക്കുകയും ചെയ്യും. യൂറോപ്പിലെ ഒരു വമ്പന്‍ ബാങ്കിന് വേണ്ടി ജോലി ചെയ്ത സമയത്ത് അവര്‍ കഴിയുന്നത്ര സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതായിക്കണ്ടു.
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ കൊണ്ട് സാമ്പത്തിക ലാഭത്തോടൊപ്പം, സ്രോതസ്സ് കോഡ് തുറന്നതാകയാല്‍ back door ഒന്നുമില്ലെന്ന് ആവര്‍ക്ക് ഉറപ്പിക്കാനുമാവും