നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?

2004 ഏപ്രിലിലാണ് Abu Ghraib ല്‍ നിന്നുള്ള ആദ്യത്തെ ചിത്രം അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ സൈനികരും സ്വകാര്യ കരാറുകാരും ഇറാഖി തടവുകാരെ പീഡിപ്പിക്കുകയും മോശമായി പെരുമാറുന്നതിന്റേയും അവഹേളിക്കുന്നതിന്റേയും ചിത്രങ്ങളായിരുന്നു അത്.

പീഡനത്തിന്റെ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞാണ് ആദ്യത്തെ ചിത്രം 60 Minutes ല്‍ പ്രക്ഷേപണം ചെയ്യുകയും The New Yorker ല്‍ അച്ചടിച്ച് വവരുകയുമുണ്ടായത്. ഇറാഖി തടവുകാരെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ വെച്ച് പീഡപ്പിക്കുന്നതിന്റേയും മോശമായി പെരുമാറുന്നതിന്റേയും സംഭവങ്ങള്‍ 2003 ന്റെ തുടക്കത്തില്‍ ഇറാഖിലെ Christian Peacemaker Team അംഗങ്ങള്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങി.

സമാധാന പ്രവര്‍ത്തകരായ Peggy യും Art Gish ഉം Christian Peacemaker Team ന്റെ ദീര്‍ഘകാലമായുള്ള അംഗങ്ങളാണ്. പെഗ്ഗി ഗിഷ്(Peggy Gish) 2002 ഒക്റ്റോബര്‍ മുതല്‍ Christian Peacemaker Teams ന്റെ കൂടെ ഇറാഖില്‍ ജോലിചെയ്തിട്ടുണ്ട്. അമേരിക്കന്‍ ജയിലുകളില്‍ നടക്കുന്ന മോശം പ്രവര്‍ത്തികളെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അവര്‍ സഹായിച്ചു. അവരുെട ഭര്‍ത്താവായ ആര്‍ട്ട് ഗിഷ് (Art Gish) Christian Peacemaker Teams നോടൊപ്പം വെസ്റ്റ് ബാങ്കില്‍ 1995 മുതല്‍ക്കേ പ്രവര്‍ത്തിക്കുന്നു.

പെഗ്ഗി ഗിഷ്, “2003 ലെ വേനല്‍ കാലത്താണ് ഞങ്ങള്‍ ഈ പ്രവര്‍ത്തി തുടങ്ങിയത്. തടവില്‍ വെക്കപ്പെട്ട കുടുംബാങ്ങളുള്ള ഇറാഖിലെ കുടുംബങ്ങളെ സഹായിക്കാനായിരുന്നു അത് തുടങ്ങിയത്. Abu Ghraib ല്‍ മാത്രമല്ല ഇറാഖിലെ എല്ലാ തടവറകളിലും വലിയ തോതില്‍ പീഡനം നടക്കുന്നതായി ഉടന്‍ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയില്‍ നടത്തുന്ന വീട് റെയിഡുകളില്‍ വലിയ തോതില്‍ ക്രൂരതകള്‍ നടന്നു. 40 സെക്കന്റ് നേരം അതി ഭീകരമായ ക്രൂരതകള്‍ അവര്‍ കയറിച്ചെല്ലുന്ന വീടുകളില്‍ പട്ടാളക്കാര്‍ നടത്തും. അതിന് ശേഷം ക്രൂരമായ ചോദ്യം ചെയ്യലും വിവരങ്ങള്‍ ശേഖരിക്കലും പീഡനവും നടത്തുമെന്ന് പട്ടാളക്കാര്‍ പറയുന്നു. Abu Ghraib ലും മറ്റ് ജയിലുകളിലും എത്തിച്ചേര്‍ന്ന സ്ത്രീകളുടേയും പുരുഷന്‍മാരുടേയും കഥകള്‍ ഞങ്ങള്‍ കേട്ടിരുന്നു. അങ്ങനെ 72 തടവുകാരുടെ കഥകള്‍ ഒരു റിപ്പോര്‍ട്ടായി എഴുതി. ഞങ്ങളും ഇറാഖിലെ മറ്റ് സംഘടനകളും, അന്തര്‍ ദേശീയ സംഘടനകളും എല്ലാം വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് ആ റിപ്പോര്‍ട്ട് പൊതു ഇടത്തിലേക്ക് പ്രസിദ്ധപ്പെടുത്തിയത്.

ഇറാഖിലെ ആളുകളെ അത്യധികം ഇഷ്ടമായതുകൊണ്ടാണ് ഞാന്‍ അവിടെ പോകുന്നത്. അവിടെ കഷ്ടപ്പാട് സഹിക്കേണ്ടിവരും എന്ന ഭീതിയെ മറികടക്കാന്‍ സ്നേഹത്തിന് കഴിയും. കൂടാതെ അവരുടെ രാജ്യത്തിനും ജനത്തിനും സംസ്കാരത്തിനും വലിയ നാശം വിതച്ച രാജ്യത്തു നിന്നാണ് ഞാന്‍വരുന്നതു കൊണ്ട് ഇറാഖിലെ ജനങ്ങളെ ചെറിയ രീതിയിലെങ്കിലും സഹായിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒപ്പം എന്താണ് അവിടെ ശരിക്ക് സംഭവിക്കുന്നത് എന്ന് മനസിലാക്കുകയും ആവാം. അധിനിവേശം എന്താണ് ശരിക്ക് ചെയ്തതെന്ന സത്യം പറയുകയാണ് ഞങ്ങളുടെ ജോലിയുടെ ഒരു ഭാഗം.

അധിനിവേശം ഭീകരമായ കാര്യങ്ങളാണ് ഇറാഖിലെ ജനത്തിന് ചെയ്തത്. 10 ലക്ഷം പേരെങ്കിലും കൊല്ലപ്പെടുകയുണ്ടായി. രാജ്യത്തിന്റെ തകര്‍ച്ച തുടരുന്നു. ശുദ്ധ ജലം, വൈദ്യുതി, മരുന്ന് എന്നിവ ദുര്‍ലഭമാണ്. ആളുകള്‍ ആഘാതത്തിലാണ്. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല. അത് മെച്ചപ്പെടും എന്നതിന്റെ ഒരു സൂചനയുമില്ല എന്ന് ആളുകള്‍ പറയും.

അമേരിക്കയുണ്ടാക്കിയ നാശങ്ങളെക്കുറിച്ച് ഒബാമ തുറന്ന് പറയണം എന്നാണ് എന്റെ ആഗ്രഹം. ബുഷിന്റെ നയങ്ങള്‍ ഒബാമ അതേപടി തുടരുന്നു എന്നാണ് ഇറാഖിലെ ജനം പറയുന്നത്. ബുഷ് വെച്ച പിന്‍വാങ്ങല്‍ ടൈം ടേബിളാണ് ഒബാമയുടേയും. ആക്രമാസക്തമായ സൈനിക നയത്തിലേക്ക് ഒബാമയും എത്തിപ്പെട്ടിരിക്കുന്നോ എന്ന് ഞാന്‍ ഭയപ്പെടുന്നു.

ഇറാഖില്‍ ഇതുവരെ സംഭവിച്ചത് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുകയാണ്. ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യം ഭീകരതക്കെതിരായ യുദ്ധം വിപുലീകരിക്കാന്‍ അഫ്ഗാനിസ്ഥാനില്‍ പോകുന്നു. അമേരിക്കയുടെ മൊത്തം വിദേശ കാര്യ നയത്തെ ആണ് നാം പുനപരിശോധിക്കേണ്ടിയിരിക്കുന്നത്.

Art Gish ഉം ഒരു Christian Peacemaker ആണ്. 1995 മുതല്‍ എല്ലാ ശീതകാലത്തും അവര്‍ മൂന്ന് മാസത്തേക്ക് West Bank ല്‍ എത്തും. ഇപ്പോള്‍ അങ്ങനെ എത്തിയതാണ്.

സമാധാന പള്ളികള്‍, Quakers, Mennonites, Church of the Brethren തുടങ്ങിയവയില്‍ നിന്ന് രൂപീകൃതമായ ആശയമായിരുന്നു Christian Peacemaker Teams. സമാധാനത്തെക്കുറിച്ച് നമുക്ക് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍ പട്ടാളക്കാരെടുക്കുന്നതു പോലെ ഒരു ചെറിയ അപകടസാദ്ധ്യത നമ്മളും എടുക്കണം. അക്രമാസക്തമായ അവസരങ്ങളില്‍ അക്രമരാഹിത്യത്തിന്റെ സാന്നിദ്ധ്യമായി എത്തിച്ചേരുക. സമാധാനം ആഗ്രഹിക്കുന്ന ആളുകള്‍ പട്ടാളക്കാരെടുക്കുന്നത് പോലെ അര്‍പ്പണമനോഭാവം കാണിച്ചാല്‍ എങ്ങനെയിരിക്കും?

അതാണ് ഞങ്ങളവിടെ പോയത്. ഞങ്ങള്‍ അപകടസാദ്ധ്യത സ്വീകരിച്ചു. മദ്ധ്യത്ത് നിലയുറപ്പിച്ച് സമാധാനത്തിനായി പ്രവര്‍ത്തിച്ചു.

കേള്‍ക്കുക എന്നതാണ് ഞങ്ങള്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം. അന്താരാഷ്ട്ര നിരീക്ഷകരായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് ഒരു അമ്മുമ്മ ഫലം ആണ് കിട്ടിയത്. അമ്മുമ്മ നോക്കി നില്‍ക്കുമ്പോള്‍ നിങ്ങള്‍ ചീത്തക്കാര്യങ്ങള്‍ ചെയ്യില്ലല്ലോ. ലോകത്തുള്ള ഏത് പ്രശ്നത്തിലും പുറത്തുനിന്നുള്ള നിരീക്ഷകര്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവര്‍ കാണുന്നുണ്ട് എന്നറിയുമ്പോള്‍ അവര്‍ അക്രമം കുറക്കും.

മൂന്നാമതായി ഞങ്ങള്‍ അക്രമരാഹിത്യപരമായ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. പാലസ്തീന്‍ വീടുകള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ ആ വിടിന്റെ മേല്‍ക്കൂരയില്‍ കയറി ഇരിക്കും. ടാങ്കുകളുടേയും ബുള്‍ഡോസറുകളുടേയും മുന്നില്‍ നില്‍ക്കും. “വഴിയില്‍ നില്‍ക്കുക” എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.

റേച്ചല്‍ കൊറിയുടെ (Rachel Corrie) മരണത്തിന്റെ വാര്‍ഷികം മാര്‍ച്ച് 16 ന് ആണ്. ഗാസയില്‍ വെച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ ബുള്‍ഡോസറനിലാണ് അവര്‍ മരിച്ചത്. തകര്‍ക്കാന്‍ പോകുന്ന വീടിന്റെ മുന്നില്‍ അവള്‍ നിന്ന് അത് തകര്‍ക്കുന്നത് തടയാന്‍ ശ്രമിച്ചു.

Art Gish പറയുന്നു, “ISM ന് വേണ്ടി ഞാന്‍ ചില ജോലികള്‍ ചെയ്യുന്നു. അവള്‍ പ്രവര്‍ത്തിച്ച സംഘടനാണത്. International Solidarity Movement. ഞാന്‍ അവള്‍ക്ക് രണ്ട് ദിവസത്തെ അക്രമരാഹിത്യത്തെക്കുറിച്ചുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. ഞാനാണ് അവളെ ബുള്‍ഡോസറന്റെ മുന്നില്‍ നില്‍ക്കാന്‍ പരിശീലിപ്പിച്ചത്.

അതെന്നെ വളരേറെ സ്വാധീനിച്ചു. കാരണം അവളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഒരു പങ്ക് എനിക്കുമുണ്ട്. എന്നാല്‍ തീര്‍ച്ചയായും അവള്‍ എന്റെ നായകന്‍മാരില്‍ ഒരാളാണ്. ടാങ്കുകളുടേയും ബുള്‍ഡോസറുകളുടേയും മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനെക്കുറിച്ച് ഞാന്‍ ആലോചിക്കും. എനിക്കും അത് സംഭവിക്കാം.

ഹെബ്രോണിലെ പ്രധാന കമ്പോളത്തില്‍ രണ്ട് ഇസ്രായേല്‍ ബുള്‍ഡോസറുകളും ടാങ്കുകളും ആ പ്രദേശം മൊത്തം തകര്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു ടാങ്ക് എന്റെ നേരെയായിരുന്നു വന്നുകൊണ്ടിരുന്നത്. ഞാന്‍ അവിടെ തന്നെ നിന്നു. അത് എന്റെ തൊട്ടുമുമ്പില്‍ വന്ന് നിന്നു. എന്റെ ഭാര്യയുടെ ജീവന്‍ രക്ഷിക്കുന്ന ദിനമായിരുന്നു അതെന്ന് എനിക്ക് അന്നേരം തോന്നിയില്ല. അവളെ ഇറാഖില്‍ തട്ടിക്കൊണ്ട് പോയിരിരുന്നു. തട്ടിക്കൊണ്ടുപോയവരെ ഞാന്‍ ബുള്‍ഡോസറിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രം അവള്‍ കാണിച്ചു. അവരുടെ മനസ്സിനെ അത് സ്വാധീനിക്കുകയും അവളെ വിട്ടയക്കുകയും ചെയ്തു.”

Peggy Gish പറയുന്നു, “എന്റെ കൈയ്യില്‍ എന്റേയും, കുടുംബത്തിന്റേയും കുട്ടികളുടേയും ഒക്കെ ചിത്രമുണ്ടായിരുന്നു. ഞാനത് അവരെ കാണിച്ചു. അവര്‍ അതുമായി പുറത്തുപോയി. പത്ത് മിനട്ട് കഴിഞ്ഞ് ഗാര്‍ഡ് തിരികെ എത്തി അടുത്ത ദിവസം മോചിപ്പിക്കാം എന്ന് പരിഭാഷകനോട് പറഞ്ഞു.”

Art Gish പറയുന്നു, “ആദ്യമായി, അതൊരു പ്രത്യേകാനുകൂല്യമാണ് (privilege). ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവരായ ഇരകളോടൊപ്പം നില്‍ക്കാനുള്ള ഒരു ദക്ഷിണ. അതൊരു പ്രത്യേകാനുകൂല്യമാണ്. മറ്റെന്തിനെങ്കിലും വേണ്ടി അത് നഷ്ടപ്പെടുത്താന്‍ എനിക്ക് ആഗ്രഹമില്ല. ഞങ്ങളുടെ മത വിശ്വാസമാണ് ഞങ്ങള്‍ക്ക് പ്രചോദനം തരുന്നത്. ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം. Peggy പറഞ്ഞത് പോലെ അത് സ്നേഹമാണ്. മനുഷ്യരോടുള്ള ഞങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്”.

Art ജനിച്ചത് പെന്‍സില്‍വേനിയ Lancaster County യിലാണ്. Peggy ജനിച്ചത് നൈജീരിയയിലും. അവളുടെ മാതാപിതാക്കള്‍ അവിടെ ജോലി ചെയ്തിരുന്നു. പിന്നീട് ഷിക്കാഗോയില്‍ എത്തി.

Peggy Gish പറയുന്നു, “സാമൂഹ്യുപ്രവര്‍ത്തനം ഞങ്ങള്‍ തുടങ്ങിയത് പൌരാവകാശ പ്രവര്‍ത്തനത്തോടെയാണ്. മറ്റ് ധാരാളം പ്രശ്നങ്ങളിലേക്ക് അത് വാതില്‍ തുറന്നു തന്നു. പിന്നീട് വിയറ്റ്നാം യുദ്ധത്തിനെതിരായ സമരത്തില്‍ പങ്കെടുത്തു. അതിന് ശേഷം മരണശിക്ഷക്കെതിരെയുള്ള സമരം. ധാരാളം അടിച്ചമര്‍ത്തലുകളും പ്രശ്നങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ഞങ്ങള്‍ക്ക് കാണാനായി. സാമ്പത്തിക പ്രശ്നം, യുദ്ധ യന്ത്രത്തിന്റെ പ്രശ്നം തുടങ്ങിയവ. വ്യത്യസ്ഥമായ പ്രതികരണം നടത്തുന്ന ഒരു സംഘത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞു. ജനങ്ങളോടൊപ്പം നില്‍ക്കുന്ന് അവരുടെ രാജ്യത്ത് അവരുടെ ചുറ്റുപാടില്‍ അക്രമരാഹിത്യ പ്രവര്‍ത്തനം നടത്തുന്നവര്‍.

ഇറാഖില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സൃഷ്ടിപരമായ കഴിവുള്ള താല്‍പ്പര്യമുള്ള ആളുകളെ ഞങ്ങള്‍ അന്വേഷിച്ചു. 2005 ല്‍ Karbala യില്‍ ഒരു കൂട്ടം ഷിയ മുസ്ലീം സംഘത്തിന് പരിശീലനം നല്‍കി. അവരെ Muslim Peacemaker Teams എന്ന് അറിയപ്പെടുന്നു. അവരോടൊപ്പം ചേര്‍ന്ന് 2005 ല്‍ ഞങ്ങള്‍ ഫലൂജ (Fallujah) നഗരത്തില്‍ യുദ്ധം നടക്കുമ്പോള്‍ 7 പ്രാവശ്യം പോയി. സുന്നികളേയും ഷിയകളേയും ഐക്യത്തിനായി നടത്തിയ പ്രവര്‍ത്തനമായിരുന്നു അത്. അത്തരം കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്. അത് ഉജ്വലമായ പരിപാടിയാണ്. കാരണം തങ്ങളുടെ രാജ്യം പുനസൃഷ്ടിക്കാന്‍ ഫ്രമിക്കുന്ന പ്രാദേശിക ജനങ്ങളുടെ ഭാഗമാണ് ഞങ്ങള്‍”.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s