ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക,
Mohamed Abshir Waldo സംസാരിക്കുന്നു:
സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു.
സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ മറ്റുചിലര്‍ അതിന് എതിരാണ്. New Jersey യില്‍ നിന്നുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം Donald Payne
സോമാലിയയുടെ തലസ്ഥാനമായ മോഗഡിഷു(Mogadishu)യില്‍ പെട്ടെന്നുള്ള സന്ദര്‍ശനം നടത്തി. കടല്‍ക്കൊള്ള എന്നത് “ദശാബ്ദങ്ങളായ അസ്ഥിരതയുടെ രോഗലക്ഷണങ്ങളാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം തിരിച്ച് പോയ വിമാനത്തിന് നേരെ mortar ആക്രമണമുണ്ടായി. തങ്ങളുടെ ആളുകളെ കൊന്നതിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് കടല്‍ക്കൊള്ളക്കാര്‍ പറഞ്ഞു.
സോമാലിയില്‍ അതിക്രമിച്ച് കയറാന്‍ “തയ്യാറായവരുടെ ഒരു സംഘ”ത്തെ അമേരിക്കക്ക് സംഘടിപ്പിക്കാനാകും എന്ന് Fox News നോട് ഐക്യരാഷ്ട്രസഭയുടെ മുമ്പത്തെ അംബാസിഡറായിരുന്ന John Bolton പറഞ്ഞു.
തങ്ങളുടെ കടലിലെ അമേരിക്കയുടേയും അന്തര്‍ ദേശീയ നാവിക സേനയുടേയും വര്‍ദ്ധിച്ച സാന്നിദ്ധ്യത്താല്‍ സോമാലി തീരത്തെ പ്രാദേശിക മീന്‍പിടുത്തക്കാരും ബിസിനസ് സമൂഹങ്ങളും കഷ്ടപ്പെടുകയാണ്.
കടല്‍ കൊള്ളക്കാരുടെ കഥകളാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്തുകൊണ്ടാണ് കടല്‍കൊള്ള ആരംഭിച്ചതെന്നതിന്റെ ഒരു ചര്‍ച്ചയും എവിടെയും കേള്‍ക്കാനില്ല.
രണ്ട് തരത്തിലുള്ള കടല്‍ കൊള്ളയുണ്ട്
രണ്ട് തരത്തിലുള്ള കടല്‍ കൊള്ളയുണ്ട്. അവ യഥാര്‍ത്ഥമാണ്. വിദേശ കപ്പലുകള്‍ നടത്തുന്ന മത്സ്യബന്ധ കടല്‍ കൊള്ള. അതേ സമയത്ത് അവര്‍ ആണവ മാലിന്യങ്ങളുള്‍പ്പടെയുള്ള വ്യാവസായിക മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളുടെ കടലില്‍ തട്ടുകയും ചെയ്യുന്നു. മിക്കപ്പോഴും മീന്‍പിടിക്കാന്‍ വരുന്ന വിദേശ കപ്പലുകള്‍ തന്നെയാണിതും ചെയ്യുന്നതെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആ കടല്‍ കൊള്ളയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം കുറിച്ചത്.
shipping piracy ആണ് രണ്ടാമത്തെ കടല്‍ കൊള്ള. സോമാലിയയുടെ സമുദ്രസമ്പത്ത് കൊള്ളയടിക്കുമ്പോള്‍, ജലത്തില്‍ വിഷം കലക്കുമ്പോള്‍, മീനുകളെ മോഷ്ടിക്കുമ്പോള്‍, രാജ്യം മുഴുവന്‍ ദാരിദ്ര്യത്തിലമരുമ്പോള്‍ മീന്‍പിടുത്തക്കാര്‍ കരുതി യുദ്ധം ചെയ്യുകയല്ലാതെ അവര്‍ക്ക് വേറെ വഴിയൊന്നുമില്ല എന്ന്. മീന്‍ കടല്‍ക്കൊള്ളയും വിഷം കലക്കുന്നതുമായ അതേ വിദേശ രാജ്യങ്ങളുടെ ആസ്തികളും, കപ്പലുകള്‍ക്കും എതിരെയുള്ള യുദ്ധം.
IUU എന്നാല്‍ യൂറോപ്പ്, അറേബ്യ, കിഴക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള illegal, unreported and unregulated കപ്പല്‍ കൂട്ടം എന്നാണര്‍ത്ഥം. പടിഞ്ഞാറുള്ള രാജ്യങ്ങളും ഇത് ചെയ്യുന്നുണ്ട്. സ്പെയിന്‍, ഇറ്റലി, ഗ്രീസ്, ബ്രിട്ടണ്‍, റഷ്യ തുടങ്ങിയവരും. കൂടുതലും വരുന്നത് കിഴക്കുനിന്നാണ്. 1991 മുതല്‍ ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഐക്യരാഷ്ട്രസംഘടന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയിലൂടെ അന്തര്‍ദേശീയ സമൂഹത്തോട് മുക്കുവ സമൂഹവും മുക്കുവരും പരാതികള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അവയെല്ലാം അവഗണിക്കപ്പെട്ടു.
മീന്‍പിടുത്ത കടല്‍ക്കൊള്ള എന്നാല്‍ ലൈസന്‍സില്ലാതെ മീന്‍പിടിക്കുന്നതോ, സമൂഹത്തിന്റെ എതിര്‍പ്പിനെതിരെ ബലം പ്രയോഗിച്ച് മീന്‍പിടിക്കുന്നതോ ആണ്. അവിടെയുള്ള അധികാരികള്‍ പരാതിപ്പെട്ടിട്ടും, വിദേശ കപ്പലുകള്‍ക്ക് ലൈസന്‍സ് ഇല്ല എന്ന് പറഞ്ഞിട്ടും, “ഈ പ്രദേശത്തെ മീന്‍പിടുത്തം നിര്‍ത്തു” എന്ന് പറഞ്ഞിട്ടും, അവര്‍ അനുസരിക്കുന്നില്ല. പകരം അവര്‍ യുദ്ധത്തിന് വരുന്നു. അവര്‍ മുക്കുവരോടും തീരദേശ സമൂഹത്തോടും യുദ്ധം ചെയ്യുന്നു. ചിലപ്പോള്‍ തിളച്ച വെള്ളം കൊരിയൊഴിക്കും ചിലപ്പോള്‍ വെടിവെക്കും ചിലപ്പോള്‍ വള്ളത്തിന്റേയും ബോട്ടിന്റേയുമൊക്കെ മേലേക്കുടെ പോകും. ഇത് വളരെ കാലാമായി നടത്തിവരുന്ന പരിപാടിയാണ്. അതിനെതിരെ ജനങ്ങള്‍ സംഘടിച്ചു. National Volunteer Coast Guard എന്ന സംഘം രൂപീകരിച്ചു. അതിനെയാണ് ഇന്ന് അന്തര്‍ദേശീയ സമൂഹം “കടല്‍ കൊള്ളക്കാര്‍” എന്ന് വിളിക്കുന്നത്.
അന്തര്‍ദേശീയ സമൂഹത്തില്‍ നിന്നുള്ള അനീതി
തെക്കന്‍ യൂറോപ്പിലെ എല്ലാ രാജ്യങ്ങള്‍, ഫ്രാന്‍സ്, സ്പെയിന്‍, ഗ്രീസ്, ബ്രിട്ടണ്‍ എല്ലാവരും വരുന്നു. ഇപ്പോള്‍ എന്തിന് നോര്‍വ്വേയും ഇത് തുടങ്ങി. മുമ്പ് അധികം സ്കാന്റിനേവിയന്‍ രാജ്യങ്ങള്‍ വരില്ലായിരുന്നു. നോര്‍വ്വേയില്‍ നിന്നുള്ള മീന്‍പിടുത്തകപ്പല്‍ കൂട്ടങ്ങള്‍ ഇപ്പോള്‍ വരുന്നു. വളരെ ലാഭകരമായ മീന്‍പിടുത്ത വ്യവസായമാണ്. അതുകൊണ്ട് ധാരാളമാളുകള്‍ വരുന്നു. റഷ്യ, തയ്‌വാന്‍, ഫിലിപ്പീന്‍സ്, കൊറിയ, ചൈന. ഈ തീരം എല്ലാവര്‍ക്കും സൌജന്യമായുള്ളതാണ്.
കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇപ്പോള്‍ നേവിയും യുദ്ധക്കപ്പലുകളും അവിടെ എത്തുന്നു. ഓരോ രാജ്യങ്ങളും തങ്ങളുടെ നിയമ വിരുദ്ധ മീന്‍പിടുത്ത കപ്പലുകളെ സംരക്ഷിക്കാനാണ് അവ വരുന്നത്. സോമാലിയയിലെ സന്നദ്ധ കാവല്‍ക്കാരുകാരണം മുമ്പ് അവര്‍ പിന്‍വാങ്ങിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും തിരിച്ചെത്തി. അവരെ സംരക്ഷിക്കാന്‍ ഇപ്പോള്‍ അവരുടെ തന്നെ നേവിയുണ്ട്. തീരത്തിന് വളരെ അടുത്ത് വരെ വന്ന് അവര്‍ മീന്‍പിടിക്കുന്നു. പ്രാദേശിക മീന്‍പിടുത്തക്കാര്‍ക്ക് ഒരു സാദ്ധ്യതകളുമില്ല.
അതിഭീകരമായ അനീതിയാണ് ഇത്. അന്തര്‍ദേശീയ സമൂഹം സംസാരിക്കുകയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും മാത്രമാണ് ചെയ്യുന്നത്. സോമാലിയയുടെ വശം ആരും ചര്‍ച്ച ചെയ്യുന്നില്ല. നിരപരാധികളായ കപ്പല്‍കാരെ അപകടപ്പെടുത്താന്‍ സോമാലിയയിലെ ജനം ആഗ്രഹിക്കുന്നില്ല. എണ്ണ-രാസവസ്തു കപ്പലുകള്‍ തകര്‍ത്ത് വലിയ പാരിസ്ഥിതിക ദുരന്തമുണ്ടാക്കാനും അവര്‍ ആഗ്രഹിക്കുന്നില്ല. കടല്‍ക്കൊള്ളക്കാരോടും മുക്കുവരായ കടല്‍ക്കൊള്ളക്കാരോടും അത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു.
ഒരു സഹതാപവുമില്ല, ഒരു തിരിച്ചറിവുമില്ല, തീരദേശത്തുള്ളവരുമായോ, പ്രാദേശിക, ദേശീയ സര്‍ക്കാരുമായോ സംസാരിക്കാനുള്ള മനോഭവമില്ല. അവരവര്‍ക്ക് തോന്നിയതുപോലെ ചെയ്യുന്നു. എന്നാല്‍ ജനത്തിന് വലിയ വ്യാകുലതയുണ്ട്. പ്രശ്നം സമാധാനപരിയി പരിഹരിക്കാവുന്നതെല്ലാം അവര്‍ ചെയ്യുന്നുണ്ട്. അന്തര്‍ദേശീയ സമൂഹത്തില്‍ നിന്നുള്ള അനീതി അവരെ വളരേറെ വിഷമിപ്പിക്കുന്നു.
ലോകത്തിനിതെല്ലാം അറിയാം
വിഷം തട്ടുന്നത്, വ്യാവസായിക മാലിന്യം തട്ടുന്നത്, ആണവ മാലിന്യം തട്ടുന്നത് ഒക്കെ ധാരാളം ആളുകള്‍ക്ക് അറിയാവുന്ന കാര്യമാണ്. പ്രധാനമായും ’70കളിലാണ് അത് തുടങ്ങിയത്. ’80 കളിലും ’90 കളിലുമൊക്കെ ധാരാളം മാലിന്യങ്ങള്‍ അങ്ങനെ തട്ടി. സ്വന്തം രാജ്യങ്ങളിലെ ശക്തമായ പരിസ്ഥിതി നിയമങ്ങളാല്‍ കമ്പനികള്‍ക്ക് ഒഴുവാക്കണം എന്നുള്ള വസ്തുക്കളെല്ലാം ഈ രീതിയാലാണ് നിര്‍മ്മാര്‍ജ്ജനം ചെയ്തത്. ദുര്‍ബലമായ രാജ്യങ്ങള്‍, പ്രശ്നങ്ങള്‍ നടക്കുന്ന രാജ്യങ്ങളെയാണ് അവര്‍ ലക്ഷ്യം വെച്ചത്. അങ്ങനെ മാലിന്യങ്ങള്‍ സോമാലിയയിലെത്തി. അല്‍ജസീറ, CNN പോലുള്ള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാഫിയെക്കുറിച്ച്, ഇറ്റലിയിലെ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. സോമാലിയയില്‍ വളരെക്കാലമായി മാലിന്യം തട്ടുന്നു എന്നത് മാഫിയ തുറന്ന് സമ്മതിച്ച കാര്യമാാണ്.
Gulf of Aden ല്‍ അടുത്തകാലത്ത് ഒരു കപ്പല്‍ പിടിച്ചെടുത്തു. കടല്‍ കൊള്ളക്കാരല്ല, സംശയം തോന്നിയ സാധാരണ ആളുകളാണ് അത് ചെയ്തത്. ആ കപ്പലില്‍ വലിയ രണ്ട് സംഭരണികളുണ്ടായിരുന്നു. ആളുകള്‍ വരുന്നത് കണ്ട കപ്പലിലെ ജോലിക്കാര്‍ അത് കടലിലേക്ക് തള്ളി. കപ്പല്‍ അവര്‍ പിടികൂടി. ഭാഗ്യത്തിന് സംഭരണികള്‍ കടലില്‍ താഴ്ന്നില്ല. അവ കരയിലേക്ക് വലിച്ച് കയറ്റി. ഈ പ്രശ്നം പരിശോധിക്കാന്‍ ജനം അന്തര്‍ദേശീയ സമൂഹത്തെ ക്ഷണിച്ചു. ഇതുവരെ അതിന്റെ ഒരു പ്രതികരണവും നാം കണ്ടില്ല. 1992 മുതല്‍ ഇന്നും വിഷം തട്ടുന്നത്, വ്യാവസായിക മാലിന്യം തട്ടുന്നത്, ആണവ മാലിന്യം തട്ടുന്നത് ഒക്കെ സോമാലിയയില്‍ തുടരുന്നു.
ലോക ബാങ്കിന്റെ വിവാദപരമായ ഒരു മെമ്മോ ചോരുകയുണ്ടായി. ഇപ്പോള്‍ ഒബാമയുടെ സാമ്പത്തിക ഉപദേഷ്ടാവായ ലോറന്‍സ് സമ്മേഴ്സ് ആയിരുന്നു അന്ന് ലോക ബാങ്കിന്റെ പ്രധാന സാമ്പത്തിക വിദഗ്ദ്ധന്‍. അതില്‍ പറഞ്ഞു “വിഷമാലിന്യങ്ങള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ തട്ടുന്നതിന്റെ സാമ്പത്തിക ന്യായം നിര്‍ദ്ദോഷമായതാണെന്ന് എനിക്ക് തോന്നുന്നു. നാം അതിനെ നേരിടണം. ജനസംഖ്യ കുറഞ്ഞ ആഫ്രിക്കയിലെ രാജ്യങ്ങള്‍ മലിനീകരണം കുറവുള്ളവയാണ് എന്ന് ഞാന്‍ എപ്പോഴും കരുതുന്നു.” അയാള്‍ അത് തമാശക്ക് പറഞ്ഞതാണത്രേ.
ഐക്യരാഷ്ട്രസഭയുടെ ചുറ്റുപാടിലുള്ള ധാരാളം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ മാലിന്യങ്ങള്‍ സോമാലിയയില്‍ തട്ടുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. സെക്രടട്റി ജനറലിന്റെ പ്രതിനിധിയായ Ould-Abdullah അതേ ഫലമുള്ള പ്രസ്ഥാവന നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഇത് വളരെ വ്യക്തമാണ്. ഇത് ഒളിച്ച് നടത്തുന്ന പരിപാടിയല്ല. ഞങ്ങള്‍ കൃത്രിമമായുണ്ടാക്കുന്നതല്ല. ലോകത്തിനതറിയാം, എന്നാല്‍ ആരും ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രം.
— സ്രോതസ്സ് democracynow.org
Mohamed Abshir Waldo, a consultant and analyst. He joins us on the line from Mombasa. He is Kenyan of Somali origin. He wrote a piece in January titled “The Two Piracies in Somalia: Why the World Ignores the Other?”