ഒരു സൌരോര്‍ജ്ജ കമ്പനിയും ഒരു പ്രാദേശിക ബാങ്കും കൂടി ചേര്‍ന്ന് San Francisco യേയും Los Angeles നേയും ബന്ധിപ്പിക്കുന്ന ഒരു “വൈദ്യുത ഹൈവേ” നിര്‍മ്മിച്ചു. വൈദ്യുത വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ അതിവേഗ ചാര്‍ജ്ജിങ് സംവിധാനം ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യം. അമേരിക്കയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നിര്‍മ്മിക്കുന്നത്.
Highway 101 ല്‍ അഞ്ച് സ്ഥലത്ത് 240-volt, 70-ampere ന്റെ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ SolarCity യും Rabobank ഉം ചേര്‍ന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു. വൈദ്യുത വാഹനങ്ങളെ ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനാവും. retail areas ല്‍ ആണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടെ പൂര്‍ണ്ണമായും സൌജന്യമായി ആളുകള്‍ക്ക് തങ്ങളുടെ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം എന്ന് Rabobank പറയുന്നു.
Tesla Motors ന്റെ ഹൈ പവര്‍ ചാര്‍ജ്ജറാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ടെസ്‍ലയുടെ Tesla Roadster മാത്രമേ ചാര്‍ജ്ജ് ചെയ്യാനാവൂ. എന്നാല്‍ എല്ലാത്തരം വൈദ്യുത വാഹനങ്ങളും ചാര്‍ജ്ജ് ചെയ്യാവുന്ന SAE J1772 എന്ന standard അംഗീകരിക്കപ്പെടുന്നതോടെ universal plugs ഉടന്‍ തന്നെ ലഭ്യമാകും.
Roadster ന്റെ 53 kilowatt-hour ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ 3.5 മണിക്കൂര്‍ വേണം. ചെറിയ കാറുകളായ Mini-E, Nissan Leaf എന്നിവ രണ്ട് മണിക്കൂറിനകം ചാര്‍ജ്ജ് ചെയ്യാനാവും. Chevrolet Volt ന്റെ 16 kilowatt-hour ബാറ്ററി ഒരു മണിക്കൂറിനകം ചാര്‍ജ്ജ് ചെയ്യാം.
$7,000 – $12,000 ഡോളര്‍ വരെ നിര്‍മ്മാണ ചിലവ് ഈ സ്റ്റേഷനുകള്‍ക്കുണ്ട്. California Air Resources Board ന്റെ സഹായത്തോടെയാണ് ടെസ്‌ല ഈ സ്റ്റേഷനുകള്‍ നല്‍കിയത്. മിക്ക സ്റ്റേഷനുകളും ഗ്രിഡ്ഡില്‍ നിന്നാണ് വൈദ്യുതിയെടുക്കുന്നത്. എന്നാല്‍ Santa Maria യിലെ സ്റ്റേഷന് വൈദ്യുതി നല്‍കുന്നത് 30- കിലോവാട്ട് സോളാര്‍ പാനലുകളാണ്.
— സ്രോതസ്സ് wired.com