ആരാണ് വര്‍ഗ്ഗീയതയെ സംരക്ഷിക്കുന്നത്

അമേരിക്കയോടും ഇസ്രായേലിനോടും ചേര്‍ന്നുകൊണ്ട് വളരേറെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ World Conference on Racism സമ്മേളനം ബഹിഷ്കരിക്കുന്നു. അമേരിക്ക അക്കാര്യം പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് Australia, Germany, Italy, Netherlands, New Zealand തുടങ്ങിയ രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കി. ഈ ബഹിഷ്കരണം തന്നെ “അഗാധമായി നിരാശപ്പെടുത്തി” എന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലാന്റിലേക്കുള്ള തങ്ങളുടെ അംബാസിഡറെ തിരികെ വിളിക്കുകയാണെന്ന് സമ്മേളനം തുടങ്ങിയപ്പോള്‍ ഇസ്രായേല്‍ പറഞ്ഞു. സമ്മേളനത്തിന് വന്ന ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദുമായി സ്വിസ് പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തിയതിന്റെ പ്രതിഷേധമായായിരുന്നു ആ നടപടി.

2001 ഓഗസ്റ്റ് 1 ന് വര്‍ഗ്ഗീയതയെക്കുറിച്ച് തെക്കെ ആഫ്രിക്കയിലെ ഡര്‍ബനില്‍(Durban) വെച്ച് നടന്ന ആദ്യത്തെ സാര്‍വ്വദേശീയ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ഈ സമ്മേളനം. വര്‍ഗ്ഗീയ വിവേചനം, xenophobia, അസഹിഷ്ണുത എന്നിവയുടെ കാര്യത്തില്‍ ഇതുവരെ എന്തൊക്കെ പുരോഗതിയുണ്ടായി എന്ന് വിശകനം ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ 2001 ലെ അവസാന രേഖയിലെ വാചകങ്ങളെക്കുറിച്ചുള്ള വ്യാകുലത, “ഇസ്രായേലിനോടുള്ള ശത്രുത” തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ബഹിഷ്കരണത്തെ ന്യായീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്താല്‍ അത് “നാം വിശ്വസിക്കാത്തതിന് സമ്മത പത്രം നല്‍കുന്ന പ്രവര്‍ത്തിയാണെന്ന്” ഒബാമ പറഞ്ഞു.

ശുദ്ധമായ കൈകളോടെ ഈ രാജ്യങ്ങള്‍ക്ക് സമ്മേളനത്തിന് വരാന്‍ പറ്റില്ല. അവര്‍ അതിന് ആഗ്രഹിക്കുന്നുമില്ല. അമേരിക്കയും ഇസ്രായേലും ഒഴിച്ചെല്ലാവരും 2001 ല്‍ ഒപ്പ് വെച്ച Durban Declaration and Program of Action അവരുടെ ചെയ്തികളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതാണ്. അമേരിക്കയും ഇസ്രായേലും അവരുടെ പണ്ടത്തെ നയങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ പിന്‍വാങ്ങിക്കൊണ്ട് ആത്മവഞ്ചന നടത്തുകയാണ്. അവര്‍ വന്നാല്‍ അവര്‍ക്ക് കുറഞ്ഞ ഗ്രേഡേ ലഭിക്കൂ. കാരണം Program of Action ന് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല.

Durban Declaration ഉം Program of Action ഉം നല്ല ഒരു പരിപാടിയാണ്. അതില്‍ വര്‍ഗ്ഗീയമായോ, anti-Semitic ആയോ ഒന്നുമില്ല. നല്ല മനസിന്റെ പ്രതീകമാണത്. മദ്ധ്യ പൂര്‍വ്വേഷ്യയില്‍ സമാധാനം വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണതിലുള്ളത്. വളരെ നല്ല ഒരു രേഖയാണത്. വര്‍ഗ്ഗീയത ഇല്ലാതാക്കാന്‍ രാജ്യങ്ങള്‍ സ്വീകരിക്കേണ്ട നടപടികളാണത്.

ഇസ്രായേലിനെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന തരത്തിലുള്ള objectionable ഭാഷയാണ് രേഖയിലുള്ളതെന്ന് അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും ആരോപിക്കുന്നു. എന്നാല്‍ ഇസ്രായേലിനേയും മദ്ധ്യപൂര്‍വ്വേഷ്യയിലെ രാജ്യങ്ങളേയും കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്. പാലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ അക്രമങ്ങളെ രേഖയില്‍ നിന്ന് നീക്കിയതിനെ പാലസ്തീനിലെ സംഘടനകള്‍ വിമര്‍ശിക്കുന്നു.

ആദ്യത്തെ Durban Declaration ഓ Program of Action ഓ ഇസ്രായേലിനെതിരായി ഒന്നും പറയുന്നില്ല. 2001 ലെ Durban രേഖകളില്‍ ഒറ്റ പ്രാവശ്യം മാത്രമാണ് ഇസ്രായേലിനെ കുറിച്ച് സൂചിപ്പിക്കുന്നത്. അതും മറ്റ് രാജ്യങ്ങളെ പോലെ ഇസ്രായേലും സുരക്ഷിതത്വം ആഗ്രിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. വര്‍ഗ്ഗീയം എന്ന് ആരോപിക്കാനാവുന്ന ഒറ്റ വാചകം പോലും ഒരു രേഖയിലുമില്ല. ഏത് രോഖകളാണ് ഇവര്‍ നോക്കുന്നത് എന്ന് നിങ്ങളെ അത്ഭുതപ്പെടുത്തുമായിരിക്കും.

അമേരിക്കയിലെ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് അധികാരത്തിലിരിക്കുന്ന കാലത്ത് തന്നെ ഇങ്ങനെ സംഭവിച്ചത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. ധാരാളം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഒബാമയോട് തങ്ങളുടെ അസംതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. മാറ്റത്തേക്കുറിച്ച് സംസാരിക്കയും പിന്നീട് അധികാരം അദ്ദേഹത്തിന് കിട്ടുകയും ചെയ്തു. എന്നാല്‍ മാറ്റം മാത്രം വന്നില്ല.

“ഇവിടെ വരുകയും ആ രേഖ വായിച്ച് നോക്കുകയും ചെയ്ത് മാറ്റം എന്ന അദ്ദേഹത്തിന്റെ അജണ്ടയില്‍ കുറച്ച് സൗമനസ്യവും നല്ല വിശ്വാസവും കാണിച്ചിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. വര്‍ഗ്ഗീയതക്കെതിരായ അജണ്ടയോട് ബാദ്ധ്യസ്ഥനാണെന്നും മാറ്റത്തിനോട് ബാദ്ധ്യസ്ഥനാണെന്നും വ്യക്തമാമാക്കാന്‍ ഒരു പ്രതിനിധിസംഘത്തെ അയച്ചാല്‍ മതിയായിരുന്നു. അതായിരുന്നു ശരിയായ കാര്യം. ഞങ്ങള്‍ക്ക് അത്ഭുതമുണ്ട്, ഒപ്പം നിരാശനായവരും ആണ്. അതാണ് ഒബാമ സര്‍ക്കാരിനെക്കുറിച്ച് പറയാനുള്ളത്”, എന്ന് Margaret Parsons പറഞ്ഞു.

വെള്ളക്കാരുടെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അവിശുദ്ധവും നിന്ദാശീലവും നിറഞ്ഞതുമായ ഈ കൂട്ടുകെട്ട്, അടിമവ്യാപാരം, കോളനിവാഴ്ച്ച, പാലസ്തീന്‍ കൈയ്യേറ്റം, ആദിവാസി ജനങ്ങങ്ങളുടെ ഭൂമി-വിഭവ കൈയ്യേറ്റം തുടങ്ങിയവയുടെ ന്യായത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവാത്തതാണ് എന്നത് ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്.

2001 ന് ശേഷം വളരേറെ കാര്യങ്ങള്‍ നേടിയിട്ടുണ്ട്. ലോകത്തെ ധാരാളം രാജ്യങ്ങള്‍ Durban Declaration ഉം Program of Action ഉം വളരെ ഗൌരവമായി കാണുന്നുണ്ട്. അവര്‍ മുന്നോട്ട് പോകുന്നു. ഉദാഹരണത്തിന് ബ്രസീല്‍. തെക്കെ അമേരിക്കയിലെ Afro-Latino ഉം ആദിവാസി സമൂഹങ്ങളും പൂര്‍ണ്ണമായ പുരോഗതി നേടിയിട്ടില്ല. എന്നാലും വളരെ മുന്നോട്ട് പോയി.

— സ്രോതസ്സ് democracynow.org

Margaret Parsons, Executive Director of African Canadian Legal Clinic. She participated in the original Durban conference in 2001 and all the preparatory meetings for the review conference.

Ingrid Jaradat, Director of the Bethlehem-based BADIL Resource Center for Palestinian Residency and Refugee Rights.

ഒരു അഭിപ്രായം ഇടൂ