യുദ്ധം നിയമവിരുദ്ധമാണ്

ദരിദ്ര സംസ്ഥാമായ ന്യൂമെക്സികോ അമേരിക്കയില്‍ നിന്ന് വിട്ടുമാറിയാല്‍ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ആണവശക്തിയായിരിക്കും. അത് ആണവായുധങ്ങളുടെ കാര്യത്തില്‍ ഒന്നമാതാണ്. സൈനികചിലവിന്റെ കാര്യത്തിലും ഒന്നാമതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടേയും, ഗാര്‍ഹിഅതിക്രമങ്ങളുടേയും, ആത്മഹത്യയുടേയും, ഏറ്റവും മോശം വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ ഒന്നാമതാണ്. ഭൂമി അവിടെ ആണവമാലിന്യങ്ങള്‍ ചവറ്റുകൊട്ടയാണ്. അല്‍ബക്വര്‍ക്കി(Albuquerque)യില്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള വിമാനത്താവളം.

അണുബോംബിന്റെ ജന്മസ്ഥലമായ ലോസ് അലമോസില്‍ (Los Alamos) ബുഷ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായം വലിയ വളര്‍ച്ചയിലായിരുന്നു. അയാള്‍ ശതകോടികള്‍ അവിടേക്കൊഴുക്കി. പുതു തലമുറയില്‍ പെട്ട ആണവായുദ്ധങ്ങള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു ലക്ഷ്യം. പുതിയ pit production തുടങ്ങി. അണുബോംബിന്റെ കേന്ദ്രം നിര്‍മ്മിക്കുന്നത് ലോസ് അലമോസില്‍ ആണ്. പിന്നീട് അത് മറ്റുള്ളടത്തേക്ക് കൊണ്ടുപോകുന്നു.

ഒബാമ അത് നിര്‍ത്തലാക്കി. അതിന് വലിയ മാധ്യമശ്രദ്ധ കിട്ടിയില്ല എന്നത് നല്ല കാര്യം. എന്നാലും ലോസ് അലമോസിലെ പണിയുടെ 70% വും യുദ്ധത്തിനും ഭൂമിയെ നശിപ്പിക്കാനുമുള്ളതാണ്. അത് ഇപ്പോഴും തുടരുന്നു.

“ലോസ് അലമോസ്, Sandia, Kirtland എന്നിവ പൂര്‍ണ്ണമായും നിരായുധീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ആയുധങ്ങള്‍ മാറ്റണം. അവിടെ ശാസ്ത്രജ്ഞര്‍ ബദല്‍ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണം നടത്തട്ടെ. ലോസ് അലമോസിന്റെ നിരായുധീകരണത്തിനായുള്ള grassroots പ്രവര്‍ത്തനങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ല എന്ന ചര്‍ച്ച ഉയര്‍ത്തുക എന്ന ശ്രമം ഞാന്‍ നടത്തുന്നു. അത് നമ്മുടെ ഭാവിയാണ്”, ഫാദര്‍ ജോണ്‍ ഡിയര്‍ (John Dear) പറയുന്നു.

ഭീകരവാദത്തിന്റെ ഏറ്റവും വലിയ മുഖം

ഡ്രോണുകള്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യെമന്‍, സോമാലിയ, ന്യൂമെക്സിക്കോ അരിസോണ അതിര്‍ത്തിയില്‍ എന്നിവിടങ്ങളില്‍ നിര്‍ത്താതെ പറക്കുന്നു. അമേരിക്കയില്‍ ആരാണ് അതിര്‍ത്തി കടക്കുന്നത് കണ്ടെത്താനും അവരുടെ അറസ്റ്റിനും വേണ്ടിയാണിത്.

എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അനീതിയും യുദ്ധവും ന്യൂമെക്സിക്കോയും ഡ്രോണും എല്ലാം. ന്യൂമെക്സിക്കോയില്‍ അതൊരു തൊഴിലാണ്. സമ്പദ്‌വ്യവസ്ഥ സൈന്യത്തിനും ആണവായുധത്തിനും ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്ന വഴിയല്ല അത്. അതൊരു dead-end ആണ്. എല്ലാ വിഭവങ്ങളും അവര്‍ അതിന് വിനിയോഗിക്കുന്നു. ചില ശാസ്ത്രജ്ഞര്‍ അത് അറിയുന്നുണ്ടെങ്കിലും അവര്‍ പറയും “അതൊരു തൊഴിലാണ്.”

മാര്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ തലവനായിരുന്ന J. റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ (Robert Oppenheimer) ഇതിനെതിരെ തിരിഞ്ഞിരുന്നു. അദ്ദേഹം പോയ വഴിയ പോകാന്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ തയ്യാറാവുന്നില്ല.

ആണവ വ്യവസായം, ആണവായുധങ്ങള്‍ ഇവയെ നമുക്ക് ഇല്ലാതാക്കണം. രാഷ്ട്രീയക്കാര്‍, ശാസ്ത്രജ്ഞര്‍, മതസംഘടനകള്‍ തുടങ്ങി എല്ലാവരും ഒത്തുചേരുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ അതിന് കഴിയൂ. സകല പ്രസ്ഥാനങ്ങളും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. ആണവായുധങ്ങള്‍ നമുക്ക് സുരക്ഷിതത്വം നല്‍കില്ല. ഭീകരവാദത്തിന്റെ ഏറ്റവും വലിയ മുഖമാണത്. സമ്പദ്‌വ്യവസ്ഥക്ക് അത് ദോഷമാണ്. ആയുധമുണ്ടാക്കുന്നതിന്റെ തൊഴില്‍ സുരക്ഷിതത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടും.

2003 നവംബറില്‍ National Guard ന്റെ മൊത്തം ബെറ്റാലിയനുകളും ഫാദര്‍ ജോണ്‍ ഡിയറിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് ചെയ്യുകയുണ്ടായി.

ഫാദര്‍ ജോണ്‍ ഡിയര്‍ സംസാരിക്കുന്നു,

A Persistent Peace എന്ന പുസ്തകം ഞാന്‍ എഴുതിയപ്പോള്‍ ഞാന്‍ ഇവിടെ വന്ന് ആണവായുധങ്ങള്‍ക്കെതിരേയും ഇറാഖ് യുദ്ധത്തിനെതിരേയും സംസാരിച്ചിരുന്നു. വിദൂര മരുഭൂമിയിലെ എന്റെ ഇടവകകളില്‍ നിന്ന് എന്നെ ചവുട്ടിപ്പുറത്താക്കി. എല്ലാ പ്രശ്നങ്ങളും ഈ മരുഭൂമിയിലാണ്.

ഒരു ദിവസം രാവിലെ എനിക്ക് വിശ്വസിക്കാനായില്ല. വടക്ക് കിഴക്കന്‍ ന്യൂമെക്സിക്കോയുടെ National Guard battalion രണഗാനങ്ങളുമാലപിച്ചുകൊണ്ട് മൊത്തം ഞങ്ങളുടെ ചെറു നഗരത്തിലെ ബ്ലോക്കിലേക്ക്, പള്ളിയിലേക്ക് വന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഇറാഖ് യുദ്ധത്തിന് പോകാനുള്ളവരായിരുന്നു അവര്‍. എന്റെ വീടിന് മുമ്പില്‍ അവര്‍ വന്നു നിന്നു. 75 ചെറുപ്പക്കാരായ കുട്ടികള്‍. 21 വയസില്‍ താഴെ പ്രായമുള്ളവര്‍. അവര്‍ “കൊല്ലുക, കൊല്ലുക, കൊല്ലുക” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു.

National Guard ന്റെ നേതൃത്വത്തിന് എന്നേ ശല്ല്യം ചെയ്യണമെന്നുണ്ടായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കാരണം ഞാന്‍ യുദ്ധത്തിനും ആണവായുധത്തിനും എതിരാണല്ലോ. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ എന്ത് സംഭവിച്ചു എന്നതിന്റെ ഒരു സൂചനയാണത്. അതായത് national US military ഒരു പൌരന്റെ വീടിന് മുമ്പില്‍ വന്ന് അയാളെ ശല്യപ്പെടുത്താനും അപമാനിക്കാനും തയ്യാറായ അവസ്ഥ. 150 വര്‍ഷങ്ങള്‍ മുമ്പ് Wild West ല്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണിത്.

ഞാന്‍ വീടിന് പുറത്ത് വന്നു അവരോട് നിശബ്ദരാകാന്‍ പറഞ്ഞു. അവരോട് ഞാന്‍ ഇങ്ങനെ പറഞ്ഞു, “നിങ്ങള്‍ ഇറാഖില്‍ പോകരുതെന്നും, ആരേയും കൊല്ലരുതെന്നും, കൊല്ലപ്പെടരുതെന്നും, അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് പിരിഞ്ഞ് പോകാനും, അഹിംസയിലൂടെ സമാധാനത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കാനും ദൈവത്തിന്റെ പേരില്‍. ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു.” അവരെന്നെ കളിയാക്കിച്ചിരിച്ചു. പിന്നീട് അവര്‍ തിരിച്ചുപോയി. ആ സംഭവം തന്നെ നടുക്കി എന്ന് പിന്നീട് ഗവര്‍ണര്‍ Bill Richardson എന്നോട് പറഞ്ഞു. National Guard ന്റെ തലവനുമായി Bill Richardson സംസാരിക്കുകയും ഇനി ഇത്തരം സംഭവമുണ്ടായാല്‍ മൊത്തം എണ്ണത്തിനേയും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യേശുവിനെ പിന്‍തുടരുന്ന നിങ്ങള്‍ക്ക്

എനിക്ക് 5 ഇടവകകളുണ്ട്. അതില്‍ നാലെണ്ണം വളരെ ദരിദ്രമാണ്. ഒരണ്ണം മദ്ധ്യവര്‍ഗ്ഗക്കാരായ വിരമിച്ച പട്ടാളക്കാരുടെ കുടുംബങ്ങളാണ്. ഞാന്‍ അവരോട് ഇങ്ങനെ പറഞ്ഞു, “’നിങ്ങളുടെ ശത്രുക്കളേയും സ്നേഹിക്കുക’ എന്ന് പറഞ്ഞ് അഹിംസാ മാര്‍ഗ്ഗത്തിലൂടെ പോയ യേശുവിനെ പിന്‍തുടരുന്ന നിങ്ങള്‍ക്ക്, ഇറാഖിലെ കുട്ടികളുടെ മേല്‍ ബോംബിട്ടുകൊണ്ട് ക്രിസ്ത്യാനിയായിരിക്കാനാവില്ല.” അവരെന്നെ ചവിട്ടിപ്പുറത്താക്കി.

യുദ്ധത്തിനെതിരേയും ആണവായുധങ്ങള്‍ക്കെതിരേയും സംസാരിച്ചാല്‍ എല്ലാ ക്രിസ്ത്യന്‍ minister, പുരോഹിതന്‍, ബിഷപ്പ് ചവിട്ടിപ്പുറത്താക്കുകയാണെങ്കില്‍ പള്ളികള്‍ അഹിംസയിലടിസ്ഥാനമായ സമൂഹമായി മാറുമോ? അഹിംസ ആയിരുന്നു യേശുവിന്റെ സുവിശേഷം. അത് വളരെ വിഷമമുണ്ടാക്കുന്ന അനുഭവമാണ്. പക്ഷേ നല്ല അനുഭവവുമാണ്. അത് കൂടുതല്‍ കൂടുതല്‍ സംഭവിക്കണം. പള്ളിയുടെ ആള്‍ക്കാരുടെ ഹൃദയത്തിലേക്ക് അത് കയറണം. എല്ലാ മതങ്ങളുടേയും ഹൃദയം അഹിംസയാണ്. അവ രാജ്യത്ത് സമാധാനം കൊണ്ടുവരുന്ന ഉപകരണങ്ങളായി മാറണം.

ആര്‍ച്ച്ബിഷപ്പ് ടുടുഉം ഞാനും ഒബാമയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ ആ കൂടിക്കാഴ്ച്ച റദ്ദാക്കുകയാണുണ്ടായത്.

ടുടുവിനെ കാണാന്‍ ഒബാമ വിസമ്മതിച്ചു. അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും യുദ്ധത്തിനെതിരെ ടുടു സംസാരിക്കുന്നു. ആ യുദ്ധം കൊണ്ട് ഫലമില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൂടുതല്‍ ഭീകരവാദത്തെ സൃഷ്ടിക്കും എന്നതാവും ഫലം. ഞങ്ങള്‍ പറയാന്‍ പോകുന്നതിനെക്കുറിച്ച് ഒബാമ ഭയപ്പെട്ടിരിക്കാം. വേറൊരു ശബ്ദവും കേള്‍ക്കാന്‍ ഒബാമ തയ്യാറല്ല. അതുകൊണ്ടാണ് ഞാന്‍ Creech ലേക്ക് പോയത്. ഒബാമ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന് ഞാന്‍ പറയുന്നതും അതിനാലാണ്. അഫ്ഗാനിസ്ഥാനില്‍ ബോംബിടരുത്. പാകിസ്ഥാനില്‍ ബോംബിടരുത്. ഒരിടത്തും ബോംബിടരുത്.

ആണവായുധങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ യുദ്ധത്തിന്റെ ഭാവി ഇതാണ്. നാം ആളില്ലാ ബോംബറുകള്‍ വികസിപ്പിക്കുന്നു. നെവാഡയിലെ Creech ല്‍ ആണ് അതിന്റെ പരിശീലനം നടത്തുന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയിടങ്ങളില്‍ നിരീക്ഷണം നടത്താനും സാധാരണ ജനത്തിന് മേല്‍ ബോംബിടാനും അവ സ്ഥിരമായി പറന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളായിരുന്നു അതിനെതിരെ ആദ്യമായി civil disobedience സമരം നടത്തിയത്. ഞങ്ങള്‍ പട്ടാളകേന്ദ്രത്തിലേക്ക് പോയി. “ഈ ആയുധങ്ങള്‍ നമുക്ക് പാടില്ല. ഡോണുകള്‍ നാം ഉപയോഗിക്കാന്‍ പാടില്ല. പാകിസ്ഥാനിലേയും, അഫ്ഗാനിസ്ഥാനിലേയും നിരപരാധികളായ കുട്ടികള്‍ക്ക് മേല്‍ ബോംബിടരുത്,” എന്ന് അവരോട് പറഞ്ഞു. ഞങ്ങളുടെ സന്ദേശം അവരെ അറിയിക്കുകയാണ് ചെയ്തത്. ഇനി ഞങ്ങള്‍ കോടതിയിലേക്ക് പോകുകയാണ്.

1993 ല്‍ Plowshares പ്രസ്ഥാനത്തിന്റെ ഭാഗമായി Philip Berrigan നുമായി ചേര്‍ന്ന് ഞാന്‍ F-15 അണുബോംബ് വഹിക്കുന്ന യുദ്ധവിമാനം നശിപ്പിക്കനാന്‍ ശ്രമിച്ചു. അതിന് ഞാന്‍ 20 വര്‍ഷം North Carolina ലെ Seymour Johnson Air Force Base ല്‍ തടവ് ശിക്ഷ അനുഭവിച്ചു.

abolitionists, suffragists, labor movement, civil rights movement ഇവയൊക്കെ നിങ്ങള്‍ നോക്കിയാല്‍ നല്ല ആളുകള്‍ ചീത്ത നിയമങ്ങള്‍ ലംഘിക്കുകയും അതിന്റെ പരിണിതഫലം അനുഭവിക്കാന്‍ തയ്യാറാകുകയും ചെയ്യുമ്പോഴാണ് മാറ്റങ്ങളുണ്ടാകുന്നത് എന്ന് മനസിലാകും. നിയമത്തെ അഹിംസാപരമായ grassroots പ്രസ്ഥാനങ്ങളുമായി നിയമത്തെ നേരിടണം.

ഗാന്ധിയുടേയും കിങ്ങിന്റേയും പാരമ്പര്യം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പിന്‍തുടരാന്‍ കാര്യം അതാണ്. civil disobedience എന്ന ആയുധം ഉപയോഗിച്ച് കൊണ്ട് കോടതികളില്‍ കയറി “യുദ്ധം നിയമവിരുദ്ധമാണ്, ആണവായുധം നിയമവിരുദ്ധമാണ്, നമ്മുടെ ഭാവി അഹിംസയിലാണ്”, എന്ന് പറയുന്നത്. നമ്മളില്‍ ചിലര്‍ ആ പാരമ്പര്യം തുടരുന്നു.

1985 ല്‍ സാല്‍വഡോറില്‍ കൊല്ലപ്പെട്ട Jesuit പുരോഹിതന്‍മാര്‍ക്ക് താഴെ ഫാദര്‍ ജോണ്‍ ഡിയര്‍ പ്രവര്‍ത്തിയെടുത്തിട്ടുണ്ട്. അവിടെ ആഭ്യന്തര കലാപം മൂര്‍ച്ഛിച്ച കാലമായിരുന്നു അത്. വളരെ ഭീകരമായ അനുഭവമായിരുന്നു അത്. 6 Jesuit പുരോഹിതന്‍മാരാണ് കൊല്ലപ്പെട്ടത്. നീതിയുടേയും സമാധാനത്തിന്റേയും മഹത്തായ രക്തസാക്ഷികളായ ഈ മഹാന്‍മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ശക്തമായ അനുഭവമായിരുന്നു. അവരില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ അമേരിക്കയില്‍ പ്രയോഗിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. പൊതുജനങ്ങളോട് തുറന്ന് സംസാരിക്കുക, യുദ്ധം അവസാനിപ്പിക്കുക, ദാരിദ്ര്യം ഇല്ലാതാക്കുക, ആണവായുധങ്ങളില്ലാതാക്കുക, അഹിംസയുടെ പുതിയ സംസ്കാരത്തിനായി പ്രവര്‍ത്തിക്കുക.

— സ്രോതസ്സ് democracynow.org

Father John Dear, longtime Jesuit peace activist. He is the former director of the Fellowship of Reconciliation and has written over twenty-five books on peace and nonviolence. His most recent book is his autobiography, A Persistent Peace. He has been arrested more than seventy-five times for acts of civil disobedience against war and nuclear weapons, including last week while protesting the US drone warplanes at Creech Air Force Base in Nevada.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )