എത്ര പ്ലൂട്ടോണിയം നിങ്ങളെടുത്തു? എന്നോട് പറയൂ

കണക്കിലുള്ളതിനേക്കാള്‍ പ്ലൂട്ടോണിയം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണ വകുപ്പ് ഒരു നിലയം പൊളിച്ചടുക്കുന്നത് നടഞ്ഞു. നിലയത്തിന്റെ ഉടമസ്ഥര്‍ നിയന്ത്രണ വകുപ്പുകാര്‍ പറയുന്നതിന് വിപരീതമാണ് പറയുന്നത്.

Cadarache യിലെ ATPu നിലയത്തില്‍ കണ്ടെത്തിയ പ്ലൂട്ടോണിയം ജൂണ്‍ 2009 ലുള്ള കണക്കിനേക്കാള്‍ കൂടതലാണ് എന്ന് Atomic Energy Commission (Commissariat a l’Energie Atomique, CEA) കണ്ടെത്തിയതായി ആണവോര്‍ജ്ജ സുരക്ഷാ വകുപ്പ് (Autorité de Sûreté Nucléaire, ASN) പറഞ്ഞു. എന്നാല്‍ ഇത് അവര്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

കഴിഞ്ഞ 40 വര്‍ഷങ്ങളായി നിലയം പ്ലൂട്ടോണിയം കലര്‍ന്ന mixed oxide (MOX) ഇന്ധന ദണ്ഡുകള്‍ നിര്‍മ്മിച്ചുവരുന്നു. 450 glove boxes ആയി 8 kg പ്ലൂട്ടോണിയമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് 2009 ല്‍ തുടങ്ങിയ പൊളിച്ചടുക്കലില്‍ 22 kg പ്ലൂട്ടോണിയം ആണ് കണ്ടെത്തിയത്. CEA യുടെ പുതിയ കണക്കനുസരിച്ച് മൊത്തം 39 kg പ്ലൂട്ടോണിയമുണ്ട്.

സുരക്ഷാ വീഴ്ച്ചകളൊന്നുമില്ലെങ്കിലും കണക്കില്‍ കുറവായി പ്ലൂട്ടോണിയം രേഖപ്പെടുത്തിയത് അപകടങ്ങളുണ്ടായാല്‍ അതിന്റെ ഗൌരവം കുറച്ച് കാണാന്‍ കാരണമാകും എന്ന് അധികാരികള്‍ പറഞ്ഞു.

ASN ഈ സംഭവത്തെ വളരെ ഗൌരവമായി കാണുന്നു. അവര്‍ ഈ സംഭവത്തിന്റെ International Nuclear Event Scale (INES) നില Level 1 ല്‍ നിന്ന് Level 2 ആയി ഉയര്‍ത്തി.

1964 ല്‍ തുടങ്ങിയ ATPu 2008 ല്‍ അടച്ചുപൂട്ടുന്നത് വരെ നടത്തിക്കൊണ്ട് പോയിരുന്നത് അറീവ ആയിരുന്നു. CEA യുടെ Cadarache സൈറ്റ് അതിന്റെ 50 ആം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകയാണ്. ഇവിടെ 19 nuclear installations ഉം international ITER fusion demonstration project ഉം പ്രവര്‍ത്തിക്കുന്നു.

— സ്രോതസ്സ് world-nuclear-news.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )