പണത്തെ പിന്‍തുടര്‍ന്ന മാക്രി

http://maramaakri.blogspot.com/2010/02/blog-post_11.html

പണത്തെ പിന്‍തുടരൂ. അത്ഭുതകരമായ കാര്യങ്ങള്‍ കാണാം.

ഇത് ആദ്യ ഭാഗമാണ്. ഇനി രണ്ട് ഭാഗങ്ങള്‍ വേറെയുണ്ട്. ചൈനയിലെ ചാളകളില്‍ ഉത്പ്പന്നങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ ആ ഉത്പ്പന്നങ്ങള്‍ തനിയെ ഉണ്ടാകുന്നതല്ലല്ലോ. അതുണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കളും ഊര്‍ജ്ജവും എവിടെ നിന്ന്? ഉപഭോഗം കഴിഞ്ഞ് ഉത്പന്നം വലിച്ചെറിയുന്നതെവിടെ?

ഒരു ചെറിയ ക്ലൂ തരട്ടെ. നൈജീരിയ, കോങ്ഗോ, സോമാലിയ.

മാക്രി ഇവിടെ ചെയ്ത ഒരുകാര്യമുണ്ട്. പുതിയ തെപ്പുപെട്ടി വാങ്ങുന്നതിന് പകരം ഇപ്പോളുള്ള തേപ്പുപെട്ടി റിപ്പയര്‍ ചെയ്തെടുത്തു എന്നത്. അതിന് മാക്രിക്ക് അഭിനന്ദനങ്ങള്‍.

അത് മാക്രിയുടെ പണം സംരക്ഷിച്ചു. അതോടൊപ്പം നാട്ടില്‍ തൊഴിലവസരം ഉണ്ടാകാന്‍ സഹായിച്ചു.

അതിലേറെ ഗുണം ഭാവി തലമുറക്കാണ്. ഭാവി തലമുറക്ക് സുഖകരമായ പരിസ്ഥിതി നല്‍കാന്‍ വേണ്ട 3R ല്‍ രണ്ടാമത്തേതാണത്.
1. Reduce – ഉപഭോഗം കഴിയുന്നത്ര കുറക്കുക
2. Reuse – കഴിയുന്നത്ര ഉത്പന്നങ്ങള്‍ പുനരുപയോഗം ചെയ്യുക.
3. Recycle – റീസൈക്കിള്‍ ചെയ്യുക
ഇവയാണ് 3Rs. ഇത് വഴി പരിസര മലീനീകരണം വളരേറെ കുറക്കാം.

—-
ഒന്നാം തരം ഉത്പന്നങ്ങള്‍ ഇപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനിലേക്കാണ് പോകുന്നത്. US രണ്ടാമതാണ്. ഹൌസിങ്ങ് ബൂം സമയത്ത് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത സള്‍ഫര്‍ അടങ്ങിയ drywall ആയിരക്കണക്കിന് ആളുകള്‍ക്ക് അമേരിക്കയില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നു. ഇപ്പോള്‍ അവര്‍ അത് പൊളിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. nytimes.com
അമേരിക്കന്‍ കമ്പനികളും EPA standards ആണ് സ്വീകരിക്കുന്നത്. അതുകൊണ്ട് വാഷിങ്ങ്ടണിലെ കൈക്കൂലിക്കാര്‍(lobbyist) ഇപ്പോള്‍ Brussels ലേക്ക് പറക്കുകയാണ്.

ഒരു അഭിപ്രായം ഇടൂ