സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് റെഡ്ഹാറ്റ്

സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് ഓപ്പണ്‍ സോഴ്സ് കമ്പനിയായ Red Hat അമേരിക്കന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഒരു business process Bilski പേറ്റന്റ് ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുമായി ആ കേസിന് പല സാമ്യം ഉണ്ടെന്ന് റെഡ്ഹാറ്റ് പറഞ്ഞു.

“സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന റെഡ്ഹാറ്റ് സ്വതന്ത്ര-ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ സമൂഹത്തോട് അതിന്റെ കടപ്പാട് തുടരും,” എന്ന് വൈസ് പ്രസിഡന്റ് Rob Tiller പറഞ്ഞു.

“നമ്മുടെ പേറ്റന്റു് വ്യവസ്ഥ കണ്ടുപിടുത്തങ്ങളെ പരിപോഷിപ്പിക്കുാനുദ്ദേശിച്ചിട്ടുള്ളതാണ്, ഓപ്പണ്‍ സോഴ്സിനേയും പൊതു സോഫ്റ്റ്‌വെയറിലും. എന്നാല്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ ഒരു മൈന്‍ വ്യൂഹമാണ് (minefield) സൃഷ്ടിക്കുന്നത്. അത് സോഫ്റ്റ്‌വെയര്‍ രംഗത്തെ കണ്ടുപിടുത്തങ്ങളുടെ വേഗത കുറക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. സുപ്രീം കോടതിക്ക് ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു അവസരമാണ് Bilski കേസ്.”

ഇപ്പോഴത്തെ നിയമവ്യവസഥയെ “patent trolls” ദുരുപയോഗം ചെയ്യുന്നു എന്ന് റെഡ്ഹാറ്റ് കരുതുന്നു. abstract സാങ്കേതികവിദ്യകളെ വിവരിക്കുന്ന വിശദീകരിക്കാന്‍ വിഷമമായ ആയിരക്കണക്കിന് പേറ്റന്റുകളെ ചുറ്റി അവര്‍ കേസുകളുണ്ടാക്കുന്നു.

ദുര്‍ബലമായ എന്നാല്‍ ചിലവേറിയ patent infringement lawsuits ആണ് ഫലം.

പേറ്റെന്റ് ചെയ്യാവുന്ന വിഷയങ്ങളുടെ scope ഭാവിയിലെ ഓപ്പണ്‍ സോഴ്സ് ഉള്‍പ്പടെയുള്ള സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ അത്യന്തം പ്രധാനപ്പെട്ടതാണ് എന്ന് റെഡ്ഹാറ്റ് പറഞ്ഞു.

– സ്രോതസ്സ് theinquirer.net

Advertisements

2 thoughts on “സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് റെഡ്ഹാറ്റ്

  1. യു എസ് സുപ്രീംകോടതിയാണേ. അമേരിക്കന്‍ പ്രസിഡന്റിനെ ചില ഇന്ത്യന്‍ പത്രങ്ങള്‍ പ്രസിഡന്റ് ഒബാമ എന്നു പറയാറുള്ളപോലെ യുഎസ് സുപ്രീം കോടതിയെ, വെറും സുപ്രീം കോടതി ആക്കാതെ! 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s